x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം: വീ​ഴ്ച സം​ഭ​വി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കുമെന്ന്‌ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്


Published: February 26, 2026 02:04 AM IST | Updated: February 26, 2026 02:04 AM IST

കോ​​​ഴി​​​ക്കോ​​​ട്: വ​​​ലി​​​യ​​​ങ്ങാ​​​ടി​​​യി​​​ൽ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഒ​​​രാ​​​ളെ​​​യും വെ​​​റു​​​തെ വി​​​ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം മാ​​​ധ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നി​​​ല​​​വി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ലെ കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ സു​​​സ്ഥി​​​ര​​​ത​​​യെ​​​ക്കു​​​റി​​​ച്ച് ഗൗ​​​ര​​​വ​​​മാ​​​യി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​ക്കാ​​​ര്യം മേ​​​യ​​​റു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണ് മേ​​​യ​​​റും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ച​​​ത്. ഒ​​​രു വി​​​ട്ടു​​​വീ​​​ഴ്ച​​​യും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

കു​​​റ്റ​​​ക്കാ​​​ർ ആ​​​രാ​​​ണോ അ​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്ക​​​ണം. എ​​​ന്നാ​​​ൽ മേ​​​ലി​​​ൽ ഇ​​​ത് ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​രും ഒ​​​ത്തു​​​ചേ​​​ർ​​​ന്ന് നി​​​യ​​​മം ന​​​ട​​പ്പാ​​​ക്ക​​​ണം.

നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യു​​​ന്ന ഏ​​​ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ആ​​​യാ​​​ലും മു​​​ഖം നോ​​​ക്കാ​​​തെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണമെന്നും മന്ത്രി പറഞ്ഞു.

Tags : Valiyangadi disaster investigate fall occurred minister mohammed riyas

Recent News

Corehub Up