x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജി​ല​ന്‍​സ് ട്രൈ​ബ്യൂ​ണ​ല്‍; സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി


Published: April 10, 2026 12:58 AM IST | Updated: April 10, 2026 12:58 AM IST

കൊ​​​ച്ചി: സം​​​സ്ഥാ​​​ന സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് നി​​​യ​​​മ​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം രൂ​​​പീ​​​ക​​​രി​​​ച്ച ര​​​ണ്ട് വി​​​ജി​​​ല​​​ന്‍​സ് ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം സം​​​ബ​​​ന്ധി​​​ച്ച് ഓ​​​ഡി​​​റ്റ് ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് നി​​​ര്‍​ദേ​​​ശി​​​ച്ചു.

പ്ര​​​തി​​​വ​​​ര്‍​ഷം പ​​​ര​​​മാ​​​വ​​​ധി അ​​​ഞ്ച് കേ​​​സു​​​ക​​​ള്‍ മാ​​ത്രം ട്രൈ​​​ബ്യൂ​​​ണ​​​ല്‍ തീ​​​ര്‍​പ്പാ​​​ക്കു​​​ക​​​യും ചെ​​​ല​​​വ് ഒ​​​രു കോ​​​ടി രൂ​​​പ​​​യി​​​ല്‍ കൂ​​​ടു​​​ത​​​ലാ​​​കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണി​​​ത്.

പ്ലാ​​​ന്‍റേ​​​ഷ​​​ന്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്ന ഒ​​​രാ​​​ളു​​​ടെ ഒ​​​ത്താ​​​ശ​​​യോ​​​ടെ ബി.​​​എ. മു​​​ഹ​​​മ്മ​​​ദ് എ​​​ന്ന​​​യാ​​​ള്‍ വ്യാ​​​ജ പ​​​ട്ട​​​യം നി​​​ര്‍​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ല്‍ 2021 മു​​​ത​​​ല്‍ നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​ര്‍​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

വി​​​ജി​​​ല​​​ന്‍​സ് ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ളു​​​ടെ മു​​​മ്പാ​​​കെ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ള​​​രെ കു​​​റ​​​വാ​​​ണെ​​​ന്നും എ​​​ന്നാ​​​ല്‍ കാ​​​ര്യ​​​ങ്ങ​​​ള്‍ തീ​​​ര്‍​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​നാ​​​വ​​​ശ്യ​​​മാ​​​യ കാ​​​ല​​​താ​​​മ​​​സം ഉ​​​ണ്ടെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ വാ​​​ദി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ട്രൈ​​​ബ്യൂ​​​ണ​​​ല്‍ പ്ര​​​തി​​​വ​​​ര്‍​ഷം ശ​​​രാ​​​ശ​​​രി 45 കേ​​​സു​​​ക​​​ള്‍ തീ​​​ര്‍​പ്പാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഒ​​​രു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ വി​​​ജി​​​ല​​​ന്‍​സ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നാ​​​യി ശ​​​മ്പ​​​ള​​​ത്തി​​​നാ​​​യി മാ​​​ത്രം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന തു​​​ക ശ​​​രാ​​​ശ​​​രി ഒ​​​രു കോ​​​ടി രൂ​​​പ​​​യി​​​ല്‍ കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ പ​​​റ​​​ഞ്ഞു.

2015 മു​​​ത​​​ല്‍ 2023 വ​​​രെ​​​യു​​​ള്ള കേ​​​സു​​​ക​​​ളു​​​ടെ സ്ഥി​​​തി​​​വി​​​വ​​​ര​​​ക്ക​​​ണ​​​ക്കു​​​ക​​​ള്‍ കോ​​​ട​​​തി പ​​​രി​​​ശോ​​​ധി​​​ച​​​പ്പോ​​​ള്‍ ഒ​​​രു വ​​​ര്‍​ഷം പ​​​ര​​​മാ​​​വ​​​ധി അ​​​ഞ്ച് കേ​​​സു​​​ക​​​ളാ​​​ണ് തീ​​​ര്‍​പ്പാ​​​ക്കു​​​ന്ന​​​ത്.

ഗ​​​സ​​​റ്റ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ക​​​ര്‍​ത്ത​​​വ്യ നി​​​ര്‍​വ​​​ഹ​​​ണ​​​ത്തി​​​ലെ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ കേ​​​സു​​​ക​​​ളും ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ച​​​ട്ടം നാ​​​ല് പ്ര​​​ത്യേ​​​ക​​​മാ​​​യി വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും, വി​​​ജി​​​ല​​​ന്‍​സ് ആ​​​ന്‍​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ന്‍ ബ്യൂ​​​റോ ഒ​​​ഴി​​​കെ​​​യു​​​ള്ള ഒ​​​രു സ​​​ര്‍​ക്കാ​​​ര്‍ വ​​​കു​​​പ്പും ഇ​​​തു​​​വ​​​രെ അ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ള്‍ ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന് കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ഓ​​​ഡി​​​റ്റ് ന​​​ട​​​ത്താ​​​ന്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.

Tags : Vigilance Tribunal Kerala High Court conduct audit

Recent News

Corehub Up