കെ. മുരളീധരൻ
തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംഗിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഇതിനായി എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുകൂടാതെ ദിവസേനയുള്ള വെർച്വൽ ക്യൂ ബുക്കിംഗിൽ 5,000 ഭക്തരുടെ വർധനവ് വരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.മുരളീധരൻ അറിയിച്ചു. എന്നാൽ വെർച്വൽ ക്യൂ ബുക്കിംഗിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന പ്രചാരണം ദേവസ്വം ബോർഡ് തള്ളി.
ബുക്ക് ചെയ്ത ശേഷം ദർശനത്തിന് എത്താതിരുന്നാൽ പിന്നീട് മണ്ഡലകാലത്ത് അവസരം നിഷേധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഈ സീസണിൽ വെർച്വൽ ക്യൂ സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്തുന്നത് ആലോചനയിലില്ല.
നിലവിൽ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തിയാൽ വലിയ സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്ക ബോർഡിനുണ്ട്. അതിനാൽ എന്തെങ്കിലും പരിഷ്കാരങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് സീസണിന് ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
Tags : Pathanamthitta Sabarimala KMuraleedharan NewsUpdate Headlines