നെടുമങ്ങാട്: അരുവിക്കരയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടെത്തിയ വിവേകമാണ് വിവേക് ഗോപൻ എന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അരുവിക്കര നിയോജകമണ്ഡലം എൻഡിഎ ബിജെപി സ്ഥാനാർഥി വിവേക് ഗോപന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ആര്യനാട് സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സ്മൃതി.
കേരളത്തിൽ നിന്നും ചുവപ്പ് ഭീകരതയും അഴിമതി ഭരണവും ജനം അവസാനിപ്പിക്കും. കോൺഗ്രസിന്‍റെ അഴിമതി പ്രീണന രാഷ്ട്രീയം തുടച്ചുനീക്കുമെന്നും
അവർ കൂട്ടിച്ചേർത്തു.
ആര്യനാട് തോളൂരിൽ നിന്നും ആരംഭിച്ച റോഡ് ഷോ കാഞ്ഞിരമൂട്ടിൽ സമാപിച്ചു. മണ്ഡലം എൻഡിഎ കൺവീനർ മുളയറ രതീഷ്, മണ്ഡലം ഇൻചാർജ് എം.വി. രഞ്ജിത് ,ആര്യനാട് മണ്ഡലം പ്രസിഡന്‍റ് പുളിമൂട് സുനിൽ, അരുവിക്കര മണ്ഡലം പ്രസിഡന്‍റ് വിജി ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Vivek Gopan smriti irani Narendra Modi election