x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ഫ​ണ്ട് ത​ട്ടി​പ്പ് വ്യാ​ജ​പ്ര​ചാ​ര​ണം: ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് പ​രാ​തി ന​ൽ​കി ദീ​പ്തി മേ​രി വ​ർ​ഗീ​സ്


Published: May 22, 2026 09:08 PM IST | Updated: May 22, 2026 09:08 PM IST

കൊ​ച്ചി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി കെ​പി​സി​സി സ​മാ​ഹ​രി​ച്ച പു​ന​ര​ധി​വാ​സ ഫ​ണ്ട് ത​ട്ടി​ച്ചെ​ന്ന ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ് വ​നി​താ നേ​താ​വ് ദീ​പ്തി മേ​രി വ​ർ​ഗീ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കോ​ൺ​ഗ്ര​സി​നും യു​ഡി​എ​ഫി​നും എ​തി​രെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി വ്യാ​ജ സ്‌​ക്രീ​ൻ​ഷോ​ട്ടു​ക​ൾ നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ച അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് അ​വ​ർ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡി​ജി​പി​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ദീ​പ്തി മേ​രി വ​ർ​ഗീ​സ് അ​റി​യി​ച്ചു. കെ​പി​സി​സി ഫ​ണ്ട് ത​ട്ടി​ച്ചെ​ന്ന ത​ര​ത്തി​ൽ പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​യി നി​ർ​മി​ച്ച സ്ക്രീ​ൻ​ഷോ​ട്ടു​ക​ളാ​ണ് ബോ​ധ​പൂ​ർ​വം സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ചി​ല ഗ്രൂ​പ്പു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​ത് പാ​ർ​ട്ടി​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ൽ വ​ലി​യ അ​പ​കീ​ർ​ത്തി​യു​ണ്ടാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്.

വി​ഷ​യ​ത്തി​ൽ നേ​ര​ത്തെ ത​ന്നെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യും, എ​ന്നാ​ൽ ആ ​അ​ന്വേ​ഷ​ണം ദ്രു​ത​ഗ​തി​യി​ലാ​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക മു​ന്നി​ൽ പു​തി​യ പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്. അ​ടു​ത്തി​ടെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് യു​ഡി​എ​ഫി​ന്‍റെ ജ​ന​പ്രീ​തി ത​ക​ർ​ക്കാ​ൻ എ​തി​രാ​ളി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത ഡി​ജി​റ്റ​ൽ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും ദീ​പ്തി മേ​രി വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി.

വ്യാ​ജ വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ക്കു​ന്ന സൈ​ബ​ർ അ​ക്കൗ​ണ്ടു​ക​ൾ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സൈ​ബ​ർ സെ​ല്ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Tags : Wayanad Fund Scam Deepti Mary Varghese Latest News

Recent News

Corehub Up