തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അനസിനെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 15 നാണ് റഷ്യൻ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ അനസ് ചിറയിൻകീഴിൽ മറ്റൊരു വീട്ടിൽ അതിക്രമിച്ച് കയറുകയും വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് പിടിയിലായത്.
ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വർക്കല പോലീസ് പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.
Tags : arrested sexually assaulting woman