പാലക്കാട്: വടക്കഞ്ചേരിയിൽ പോലീസിന് നേരെ കത്തിവീശി നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ രക്ഷപെടാൻ സഹായിച്ച സുഹൃത്തുക്കൾ അറസ്റ്റിൽ. അനസ്(26) സഫർ(36) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ചയാണ് സംഭവം. പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയാണ് രാഹുൽ. ഒല്ലൂക്കര മുളയം സിനു ആന്റണിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് കാറിൽ എത്തിയത്.
എന്നാൽ പോലീസിന് നേരെ കത്തിവീശി പ്രതിയെ രക്ഷപ്പെടാൻ യുവാക്കൾ സഹായിക്കുകയായിരുന്നു. രക്ഷപ്പെട്ട രാഹുലിനെ പോലീസിന് ഇതുവരേയും കണ്ടെത്താനായിട്ടില്ല.