x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനങ്ങൾക്കു പ്രഥമസ്ഥാനം നൽകുന്ന റിപ്പബ്ലിക്

രാ​ജ്‌​നാ​ഥ് സിം​ഗ് (പ്ര​തി​രോ​ധ​മ​ന്ത്രി)
Published: January 26, 2026 01:16 AM IST | Updated: January 26, 2026 01:16 AM IST

1952 മേ​യ് 16ന്, ​ജ​ന​ങ്ങ​ളാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ പാ​ർ​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ, ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ രാ​ഷ്‌​ട്ര​പ​തി ഡോ. ​രാ​ജേ​ന്ദ്രപ്ര​സാ​ദ് ആ നി​മി​ഷ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ക​യു​ണ്ടാ​യി. ഇ​ന്ത്യ​യു​ടെ പ്ര​യാ​ണ​ത്തി​ലെ ഒ​രു​ഘ​ട്ടം മാ​ത്ര​മാ​ണ് ഇ​തി​ലൂ​ടെ പൂ​ർ​ത്തി​യാ​യ​തെ​ന്നും, ര​ണ്ടാം​ഘ​ട്ട​ത്തി​ൽ “ഒ​രു രാ​ഷ്‌​ട്ര​ത്തി​നോ ജ​ന​ത​യ്ക്കോ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ വി​ശ്ര​മി​ക്കാ​ൻ ഇ​ട​മു​ണ്ടാ​കി​ല്ല” എ​ന്നും അ​ദ്ദേ​ഹം അം​ഗ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു.

രാ​ഷ്‌​ട്രീ​യ സ്വാ​ത​ന്ത്ര്യ​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​ര​മാ​ധി​കാ​ര​വും കൈ​വ​രി​ച്ചെ​ങ്കി​ലും, റി​പ്പ​ബ്ലി​ക്കി​ന്‍റെ ദൗ​ത്യം പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും ഏ​റെ​യു​ണ്ടെ​ന്ന സൂ​ക്ഷ്മ​വും എ​ന്നാ​ൽ അ​ഗാ​ധ​വു​മാ​യ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു അ​ത്. ഡോ. ​പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി​യ​തു​പോ​ലെ, ഇ​ന്ത്യ​യു​ടെ മു​ന്നി​ലു​ള്ള യ​ഥാ​ർ​ഥ ല​ക്ഷ്യം “ന​മ്മു​ടെ ജ​ന​ങ്ങ​ൾ​ക്കു സ​ന്തോ​ഷം പ​ക​രു​ക​യും അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ഭാ​രം കു​റ​യ്ക്കു​ക​യും ചെ​യ്യു​ക” എ​ന്ന​താ​യി​രു​ന്നു. പു​തി​യ റി​പ്പ​ബ്ലി​ക്കി​ന്‍റെ ധാ​ർ​മി​ക ഉ​ദ്ദേ​ശ്യ​ത്തെ നി​ർ​വ​ചി​ക്കു​ന്ന ഒ​ന്നാ​യി​രു​ന്നു ആ ​ഉ​ത്ത​ര​വാ​ദി​ത്വം.

ഈ ​ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ ജ​നാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​ലൂ​ടെ, ഭ​ര​ണ​കൂ​ട​വും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ഡോ. ​പ്ര​സാ​ദ് പു​ന​ർ​നി​ർ​വ​ചി​ച്ചു. ഇ​ന്ത്യ ഇ​നി​മു​ത​ൽ പ്ര​ജ​ക​ളു​ടെ രാ​ജ്യ​മ​ല്ല; മ​റി​ച്ച്, പൗ​ര​ന്മാ​രു​ടെ റി​പ്പ​ബ്ലി​ക്കാ​യി​രി​ക്കും. അ​വ​ർ രാ​ഷ്‌​ട്രീ​യ ശ​ബ്ദ​ത്തി​ൽ തു​ല്യ​രും ഭ​ര​ണ​ഘ​ട​ന​യാ​ൽ കൂ​ട്ടി​യി​ണ​ക്ക​പ്പെ​ട്ട​വ​രും പൊ​തു​വാ​യ ദേ​ശീ​യ പ്ര​യാ​ണ​ത്തി​ലെ സ​ഹ​യാ​ത്രി​ക​രാ​യി ഒ​ന്നി​ച്ച​വ​രും ആ​യി​രി​ക്കും.

അ​തു​കൊ​ണ്ടു​ത​ന്നെ, ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് കേ​വ​ലം സ്വാ​ത​ന്ത്ര്യ​ത്തി​ൽ​നി​ന്നു മാ​ത്രം ഉ​ട​ലെ​ടു​ത്ത​ത​ല്ല; മ​റി​ച്ച്, ജ​നാ​ധി​പ​ത്യ​ത്തെ അ​തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച ബോ​ധ​പൂ​ർ​വ​മാ​യ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നുകൂ​ടി​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​ത​ലാ​യ ത​ത്വ​ശാ​സ്ത്ര​ത്തെ ഉ​ൾ​ക്കൊ​ള്ളു​ന്ന “ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി, ജ​ന​ങ്ങ​ളാ​ൽ, ജ​ന​ങ്ങ​ളു​ടെ ഭ​ര​ണം” എ​ന്ന വാ​ച​ക​ത്തി​ലാ​ണ് ജ​നാ​ധി​പ​ത്യം പ​ല​പ്പോ​ഴും സം​ഗ്ര​ഹി​ക്ക​പ്പെ​ടാ​റു​ള്ള​ത്.

പ​ര​മാ​ധി​കാ​രം പൗ​ര​ന്മാ​രി​ൽ നി​ക്ഷി​പ്ത​മാ​ക്കു​ക​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ധി​കാ​ര​ത്തി​നു ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​രി​ധി​ക​ൾ നി​ശ്ച​യി​ക്കു​ക​യും ചെ​യ്ത ഭ​ര​ണ​ഘ​ട​ന​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ‘ജ​ന​ങ്ങ​ളു​ടെ’ എ​ന്ന ത​ത്വം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടു. പ​ശ്ചാ​ത്ത​ല​ങ്ങ​ൾ നോ​ക്കാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും തു​ല്യ​മാ​യ രാ​ഷ്‌​ട്രീ​യശ​ബ്ദം ന​ൽ​കി​യ 1952ലെ ​ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ‘ജ​ന​ങ്ങ​ളാ​ൽ’ എ​ന്ന ത​ത്വം പ്ര​തി​ഫ​ലി​ച്ചു.

എ​ന്നി​രു​ന്നാ​ലും, മൂ​ന്നാ​മ​ത്തെ വ​ശ​മാ​യ ‘ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി’ എ​ന്ന​ത്, പൗ​ര​ന്മാ​ർ​ക്കു ശ​ക്തീ​ക​ര​ണ​വും ക്ഷേ​മ​വും ന​ൽ​കു​ന്ന​തി​നാ​യി ഗ​വ​ൺമെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള നി​ര​ന്ത​ര​മാ​യ ക​ട​മ​യെ സൂ​ചി​പ്പി​ക്കു​ന്നു. ഗ​വ​ൺമെ​ന്‍റി​ന്‍റെ ഓ​രോ ന​ട​പ​ടി​യും സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക നീ​തി എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കും, പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രു​മാ​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​ലേ​ക്കും ന​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. ജ​ന​ക്ഷേ​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള സാ​മൂ​ഹ്യ​ക്ര​മം ഉ​റ​പ്പാ​ക്കാ​ൻ ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന ഭ​ര​ണ​സം​വി​ധാ​ന​ത്തോ​ടു നി​ർ​ദേ​ശി​ക്കു​ന്നു​മു​ണ്ട്.

ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്കി​ന്‍റെ വി​ജ​യം നി​ല​കൊ​ള്ളു​ന്ന​ത്, ഭ​ര​ണം എ​ത്ര​ത്തോ​ളം ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്നു എ​ന്ന​തി​ലാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നി​യ​മ​സാ​ധു​ത നി​ല​നി​ർ​ത്തു​ന്ന​തു ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മ​ല്ല. മ​റി​ച്ച്, അ​തി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ​കൂ​ടി​യു​മാ​ണ്. സാ​മൂ​ഹ്യ ആ​വ​ശ്യ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കാ​നും അ​സ​മ​ത്വ​ങ്ങ​ൾ കു​റ​യ്ക്കാ​നും മാ​നു​ഷി​ക അ​ന്ത​സ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നു​മു​ള്ള ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ ക​ഴി​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​തു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. റി​പ്പ​ബ്ലി​ക്കി​ന്‍റെ ക​രു​ത്ത​ള​ക്കു​ന്ന​ത്, അ​ത് അ​തി​ന്‍റെ ഏ​റ്റ​വും ദു​ർ​ബ​ല​രാ​യ പൗ​ര​ന്മാ​രോ​ട് എ​ങ്ങ​നെ പെ​രു​മാ​റു​ന്നു എ​ന്ന​തി​ലൂ​ടെ​യാ​ണ്.

ഇ​ന്ത്യ​യു​ടെ രാ​ഷ്‌​ട്രീ​യ ചി​ന്ത​ക​ൾ എ​ക്കാ​ല​ത്തും ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള മ​നു​ഷ്യ​കേ​ന്ദ്രീ​കൃ​ത​മാ​യ കാ​ഴ്ച​പ്പാ​ടി​നാ​ണ് ഊ​ന്ന​ൽ ന​ൽ​കി​യി​ട്ടു​ള്ള​ത്. പു​രാ​ത​ന ഇ​ന്ത്യ​യി​ൽ ‘യോ​ഗ​ക്ഷേ​മം’ എ​ന്ന സ​ങ്ക​ൽ​പം വ്യ​ക്തി​യു​ടെ ക്ഷേ​മ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും​വേ​ണ്ടി​യാ​ണു നി​ല​കൊ​ണ്ട​ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ‘സ​ർ​വോ​ദ​യ’ എ​ന്ന ആ​ശ​യം എ​ല്ലാ​വ​രു​ടെ​യും, പ്ര​ത്യേ​കി​ച്ചു സ​മൂ​ഹ​ത്തി​ലെ അ​വ​സാ​ന​ത്തെ വ്യ​ക്തി​യു​ടെ​യും ഉ​ന്ന​മ​നം വി​ഭാ​വ​നം ചെ​യ്തു.

സ​മ​കാ​ലി​ക ഭ​ര​ണ​ത്തി​ൽ ‘ഏ​വ​ർ​ക്കു​മൊ​പ്പം, ഏ​വ​രു​ടെ​യും വി​ക​സ​നം’ എ​ന്ന കാ​ഴ്ച​പ്പാ​ട് ഏ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തും ജ​ന​കേ​ന്ദ്രീ​കൃ​ത​വു​മാ​യ ഭ​ര​ണ​ത്തോ​ടു​ള്ള സു​സ്ഥി​ര​വും പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​വു​മാ​യ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യാ​ണു പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

ഏ​റ്റ​വും ദു​ർ​ബ​ല​രും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കി, ഗ​വ​ൺ​മെ​ന്‍റ് സ​ജീ​വ​മാ​യി ‘ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി’ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​ത, പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ട​യി​ൽ ശ്ര​ദ്ധേ​യ​മാ​യ ഫ​ല​ങ്ങ​ൾ ന​ൽ​കി. ഗ​വ​ൺ​മെ​ന്‍റ് അ​തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടി​നെ പ്രാ​യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ക്കി മാ​റ്റു​ക​യും സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ഭാ​ഗ​ങ്ങ​ളി​ലും എ​ത്തു​ന്ന, ഏ​വ​രെ​യും ഉ​ൾ​ച്ചേ​ർ​ക്കു​ന്ന വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ, ‘ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി’ എ​ന്ന, ഏ​വ​രെ​യും ഉ​ൾ​ച്ചേ​ർ​ക്കു​ന്ന വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക നീ​തി​ക്കു കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി. ലോ​കബാ​ങ്കി​ന്‍റെ ‘വ​സ​ന്തം 2025: ദാ​രി​ദ്ര്യ​വും സ​മ​ത്വ​വും സം​ബ​ന്ധി​ച്ച സം​ക്ഷി​പ്ത റി​പ്പോ​ർ​ട്ട്’ പ്ര​കാ​രം, ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ട​യി​ൽ 171 ദ​ശ​ല​ക്ഷം പേ​രെ ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്നു മോ​ചി​പ്പി​ക്കാ​ൻ ഇ​ന്ത്യ​ക്കു സാ​ധി​ച്ചു. അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്കു വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ലും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ച​രി​ത്ര​പ​ര​മാ​യി പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ർ​ഥ​വ​ത്താ​യ നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നും അ​വ​രു​ടെ അ​ന്ത​സും സ​മ​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നു​മാ​യി ‘ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ നി​യ​മം-2016’, ‘മു​സ്‌​ലിം സ്ത്രീ​ക​ളു​ടെ വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മം-2019’ തു​ട​ങ്ങി​യ പു​രോ​ഗ​മ​ന​പ​ര​മാ​യ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ജ​ന​കേ​ന്ദ്രീ​കൃ​ത ഭ​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും ക​രു​ത്തു​റ്റ ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ശു​ചി​ത്വ ഭാ​ര​ത യ​ജ്ഞം. ‘ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി’ എ​ന്ന ജ​നാ​ധി​പ​ത്യ ആ​ദ​ർ​ശ​ത്തെ താ​ഴേ​ത്ത​ട്ടി​ൽ പ്രാ​യോ​ഗി​ക​മാ​ക്കാ​ൻ ഈ ​ദൗ​ത്യ​ത്തി​നു സാ​ധി​ച്ചു. കേ​വ​ലം ശു​ചി​ത്വ പ​ദ്ധ​തി എ​ന്ന​തി​ലു​പ​രി, മാ​നു​ഷി​ക അ​ന്ത​സ്, പൊ​തു​ജ​നാ​രോ​ഗ്യം, സ്ത്രീ​സു​ര​ക്ഷ, സാ​മൂ​ഹ്യ ഉ​ൾ​ച്ചേ​ർ​ക്ക​ൽ എ​ന്നി​വ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ രാ​ജ്യ​വ്യാ​പ​ക മു​ന്നേ​റ്റ​മാ​യി ഇ​തു മാ​റി.

അ​വ​സ​ര​ങ്ങ​ളു​ടെ​യും പ​ദ​വി​ക​ളു​ടെ​യും തു​ല്യ​ത ഉ​റ​പ്പാ​ക്കാ​ൻ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, വ്യ​ക്തി​പ​ര​മാ​യ ദു​ര​ന്ത​ങ്ങ​ളോ നി​ർ​ഭാ​ഗ്യ​ങ്ങ​ളോ നേ​രി​ടു​ന്ന​വ​ർ എ​ന്നി​വ​രു​ടെ ക്ഷേ​മം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ‘പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ൺ അ​ന്ന യോ​ജ​ന’​യ്ക്കു കീ​ഴി​ൽ 80 കോ​ടി​യി​ല​ധി​കം പേ​ർ​ക്കു സൗ​ജ​ന്യ​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, ‘പ്ര​ധാ​ന​മ​ന്ത്രി ജീ​വ​ൻ ജ്യോ​തി ബീ​മാ യോ​ജ​ന’ എ​ന്ന​ത് പോ​ളി​സി എ​ന്ന​തി​ലു​പ​രി, അ​വ​രു​ടെ ഏ​റ്റ​വും ദു​രി​ത​പൂ​ർ​ണ​മാ​യ നി​മി​ഷ​ങ്ങ​ളി​ൽ അ​ന്ത​സും പ്ര​തീ​ക്ഷ​യും ന​ൽ​കി​യ ഒ​ന്നാ​ണ്. ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 53 ശ​ത​മാ​ന​വും സ്ത്രീ​ക​ളും 72 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ ഗ്രാ​മീ​ണ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ് എ​ന്ന​തി​ലൂ​ടെ ഈ ​പ​ദ്ധ​തി രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ചു.

സ്വ​യം​പ​ര്യാ​പ്ത ഇ​ന്ത്യ എ​ന്ന ആ​ഹ്വാ​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ൽ​കി​യ​പ്പോ​ൾ, അ​തു കേ​വ​ലം സാ​മ്പ​ത്തി​ക മു​ദ്രാ​വാ​ക്യം മാ​ത്ര​മാ​യി​രു​ന്നി​ല്ല. മ​റി​ച്ച്, വ്യ​ക്തി​ത​ല​ത്തി​ലു​ള്ള സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ വി​പു​ലീ​ക​ര​ണം കൂ​ടി​യാ​യി​രു​ന്നു. മു​ദ്ര യോ​ജ​ന, നൈ​പു​ണ്യ ഇ​ന്ത്യ ദൗ​ത്യം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ, പൗ​ര​ന്മാ​രെ സ്വ​യം​പ​ര്യാ​പ്ത​രും സം​രം​ഭ​ക​രും സ്വ​ന്തം ക​ഴി​വു​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രു​മാ​ക്കി മാ​റ്റു​ന്ന​തി​നാ​ണ് അ​ത് ഊ​ന്ന​ൽ ന​ൽ​കി​യ​ത്. വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ആ​ധാ​ര​ശി​ല​യാ​ണു സ്വ​യം​പ​ര്യാ​പ്ത​ത. ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ അ​തി​നു ക​രു​ത്തു​റ്റ ഉ​ത്തേ​ജ​നം പ​ക​ർ​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ, ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​പ്ര​യാ​ണം എ​ന്ന​തു നി​ശ്ച​ല​മാ​യ ഭ​ര​ണ​ഘ​ട​നാ​നേ​ട്ട​മ​ല്ല. മ​റി​ച്ച്, തു​ട​ർ​ച്ച​യാ​യ ദേ​ശീ​യ ദൗ​ത്യ​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ച​ട്ട​ക്കൂ​ട് സ്ഥാ​പി​ക്കു​മ്പോ​ൾ, ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ള്ള ഭ​ര​ണ​ത്തി​ലൂ​ടെ​യും ധാ​ർ​മി​ക​മാ​യ നേ​തൃ​ത്വ​ത്തി​ലൂ​ടെ​യും ജ​ന​കീ​യ അ​ഭി​ലാ​ഷ​ങ്ങ​ളു​മാ​യു​ള്ള നി​ര​ന്ത​ര​മാ​യ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് റി​പ്പ​ബ്ലി​ക് നി​ല​നി​ൽ​ക്കു​ന്ന​ത്. ഭ​ര​ണ​കൂ​ടം ‘ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി’ എ​ന്ന ത​ത്വ​ത്തി​ൽ അ​ച​ഞ്ച​ല​മാ​യി ഉ​റ​ച്ചു​നി​ൽ​ക്കു​മ്പോ​ഴാ​ണ് ജ​നാ​ധി​പ​ത്യം അ​തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത്.

റി​പ്പ​ബ്ലി​ക്കി​ന്‍റെ ക​രു​ത്ത് എ​ന്ന​തു കേ​വ​ലം അ​തി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​ല​ല്ല; മ​റി​ച്ച്, ഭ​ര​ണ​സം​വി​ധാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി നി​ര​ന്ത​രം പൊ​രു​ത്ത​പ്പെ​ടു​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ൽ​കൂ​ടി​യാ​ണ്. ഓ​രോ ത​ല​മു​റ​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ആ ​വാ​ഗ്ദാ​നം പു​തു​ക്കാ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​താ​യ​ത്, സ്വാ​ത​ന്ത്ര്യം എ​ന്ന​ത് ഏ​വ​ർ​ക്കും അ​ന്ത​സും അ​വ​സ​ര​വും നീ​തി​യു​മാ​യി മാ​റ​ണം. ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് എ​ന്ന​തു പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി​യ​ല്ല; മ​റി​ച്ച്, ജ​നാ​ധി​പ​ത്യ പ​ങ്കാ​ളി​ത്ത​ത്താ​ൽ നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന​തും ഭ​ര​ണ​സം​വി​ധാ​നം അ​തി​ന്‍റെ പൗ​ര​ന്മാ​രെ എ​ത്ര​ത്തോ​ളം വി​ശ്വ​സ്ത​ത​യോ​ടെ സേ​വി​ക്കു​ന്നു എ​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​തു​മാ​യ പൊ​തു​വാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ​ത്.

ഈ 77-ാം ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പൗ​ര​ന്മാ​രാ​ണ് ഇ​ന്നു ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു എ​ന്നു നി​സം​ശ​യം പ​റ​യാം. സാ​മൂ​ഹ്യ​നീ​തി​ക്കു ക​രു​ത്തു​പ​ക​ർ​ന്നും സാ​മ്പ​ത്തി​ക ഉ​ൾ​ച്ചേ​ർ​ക്ക​ൽ സാ​ധ്യ​മാ​ക്കി​യും ക്ഷേ​മാ​ധി​ഷ്ഠി​ത ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക് എ​ന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടി​നെ ഊ​ട്ടി​യു​റ​പ്പി​ച്ചും മു​ന്നേ​റു​ക​യാ​ണ് ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്.

Tags : republic people first

Recent News

Corehub Up