x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​​​​​​ത​​​​​​ന്ത്ര്യം ത​​​​​​ന്നെ​​​​​​യ​​​​​​മൃ​​​​​​തം!

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Published: August 16, 2026 01:34 AM IST | Updated: August 16, 2026 01:35 AM IST

പ്രതീകാത്മക ചിത്രം

മ​​​​​റ്റൊ​​​​​രു സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​നം കൂ​​​​​ടി ക​​​​​ട​​​​​ന്നു​​​​​പോ​​​​​യി. സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത​​​​​ക​​​​​ളേ​​​​​റെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​നാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ന്. ആ​​​​​ഘോ​​​​​ഷ​​​​​ത്തേ​​​​​ക്കാ​​​​​ൾ ഭാ​​​​​വി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ഉ​​​​​ത്ക​​​​​ണ്ഠ​​​​​ക​​​​​ളു​​​​​ടെ​​​​​യും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​ന്‍റെ​​​​​യും ക​​​​​നം പേ​​​​​റി​​​​​യ ദി​​​​​നം.

ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം, ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന, നീ​​​​​തി, സ​​​​​മ​​​​​ത്വം തു​​​​​ട​​​​​ങ്ങി രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ശി​​​​​ല​​​​​ക​​​​​ളെ എ​​​​​ന്തു​​​​​വി​​​​​ല​​​​​കൊ​​​​​ണ്ടും സം​​​​​ര​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട ബാ​​​​​ധ്യ​​​​​ത ഓ​​​​​രോ പൗ​​​​​ര​​​​​നും ഏ​​​​​റ്റെ​​​​​ടു​​​​​ക്കേ​​​​​ണ്ട കാ​​​​​ല​​​​​ത്താ​​​​​ണ് ന​​​​​മു​​​​​ക്ക് ല​​​​​ഭി​​​​​ച്ച രാ​​​​​ഷ്‌​​​​​ട്രീ​​​​​യ സ്വാ​​​​​ത​​​​​ന്ത്ര്യം എ​​​​​ൺ​​​​​പ​​​​​താം വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

ര​​​​​​ണ്ടു നൂ​​​​​​റ്റാ​​​​​​ണ്ടോ​​​​​​ളം നീ​​​​​​ണ്ട ബ്രി​​​​​​ട്ടീ​​​​​​ഷ് സാ​​​​​​മ്രാ​​​​​​ജ്യ​​​​​​ത്വ ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ല്‍നി​​​​​​ന്നു മോ​​​​​​ച​​​​​​നം നേ​​​​​​ടി​​​​​​യെ​​​​​​ങ്കി​​​​​​ലും യ​​​​​​ഥാ​​​​​​ര്‍ഥ സ്വാ​​​​​​ത​​​​​​ന്ത്ര്യം മ​​​​​​രീ​​​​​​ചി​​​​​​ക​​​​​​യാ​​​​​​ണ്.രാ​​​​​​ജ്യ​​​​​​ത്തെ ആ​​​​​​ദി​​​​​​വാ​​​​​​സി, ദ​​​​​​ളി​​​​​​ത്, പി​​​​​​ന്നാ​​​​​​ക്ക, ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളും ദ​​​​​​രി​​​​​​ദ്ര​​​​​​രും അ​​​​​​ട​​​​​​ക്കം ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം ജ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ പ​​​​​​ല​​​​​​ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള ആ​​​​​​ശ​​​​​​ങ്ക​​​​​​ക​​​​​​ക​​​​​​ളി​​​​​​ലും ച​​​​​​ങ്ങ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലു​​​​​​മാ​​​​​​ണ്.

ദു​​​​​​ര്‍വ്യാ​​​​​​ഖ്യാ​​​​​​നം, ദു​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗം

സ്വ​​​​​​ത​​​​​​ന്ത്ര ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​ദ​​​​​​യ​​​​​​മാ​​​​​​ണ് എ​​​​​​ല്ലാ വ​​​​​​ര്‍ഷ​​​​​​വും ഓ​​​​​​ഗ​​​​​​സ്റ്റ് 15ന് ​​​​​​ന​​​​​​മ്മ​​​​​​ള്‍ ആ​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ന്ന​​​​​​ത്. സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​സ​​​​​​മ​​​​​​ര സേ​​​​​​നാ​​​​​​നി​​​​​​ക​​​​​​ളു​​​​​​ടെ ത്യാ​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍ക്കു​​​​​​ള്ള ആ​​​​​​ദ​​​​​​രാ​​​​​​ഞ്ജ​​​​​​ലി, വൈ​​​​​​വി​​​​​​ധ്യ​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യി​​​​​​ലും രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ ഐ​​​​​​ക്യ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും അ​​​​​​ഖ​​​​​​ണ്ഡ​​​​​​ത​​​​​​യു​​​​​​ടെ​​​​​​യും ഓ​​​​​​ര്‍മ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ല്‍ എ​​​​​​ന്നി​​​​​​വ കൂ​​​​​​ടി​​​​​​യാ​​​​​​ണി​​​​​​ത്. പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​ര, സോ​​​​​​ഷ്യ​​​​​​ലി​​​​​​സ്റ്റ്, മ​​​​​​തേ​​​​​​ത​​​​​​ര, ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക് എ​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ ആ​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​ലെ പ്ര​​​​​​യോ​​​​​​ഗ​​​​​​മാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന സ്വ​​​​​​ഭാ​​​​​​വ​​​​​​ത്തെ നി​​​​​​ര്‍വ​​​​​​ചി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

മ​​​​​​തേ​​​​​​ത​​​​​​ര​​​​​​ത്വ​​​​​​ത്തി​​​​​​ല്‍ വെ​​​​​​ള്ളം ചേ​​​​​​ര്‍ക്കാ​​​​​​നും ഇ​​​​​​ന്ത്യ​​​​​​യെ ഹി​​​​​​ന്ദു​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​​മാ​​​​​​ക്കി മാ​​​​​​റ്റാ​​​​​​നും ഒ​​​​​​ളി​​​​​​ഞ്ഞും വ​​​​​​ള​​​​​​ഞ്ഞും തെ​​​​​​ളി​​​​​​ഞ്ഞു​​​​​​മു​​​​​​ള്ള ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ള്‍ ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തു ര​​​​​​ഹ​​​​​​സ്യ​​​​​​മ​​​​​​ല്ല. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യി​​​​​​ല്‍തൊ​​​​​​ട്ടു സ​​​​​​ത്യം ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ഴും സ്വ​​​​​​ന്തം രാ​​​​​ഷ്‌​​​​​ട്രീ​​​​​യ, മ​​​​​​ത, അ​​​​​​ധി​​​​​​കാ​​​​​​ര താ​​​​​​ത്പ​​​​​​ര്യ​​​​​​ങ്ങ​​​​​​ള്‍ക്കാ​​​​​​യി ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യെ ദു​​​​​​ര്‍വ്യാ​​​​​​ഖ്യാ​​​​​​നം ചെ​​​​​​യ്തും വെ​​​​​​ള്ളം ചേ​​​​​​ര്‍ത്തു​​​​​​മാ​​​​​​ണ് ഇ​​​​​​ത്ത​​​​​​രം ശ്ര​​​​​​മം തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​ത്.

പാ​​​​​​ഴാ​​​​​​യ പാ​​​​​​ര്‍ല​​​​​​മെ​​​​​​ന്‍റ് സ​​​​​​മ്മേ​​​​​​ള​​​​​​നം

ഈ ​​​​​​വ​​​​​​ര്‍ഷ​​​​​​ത്തെ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​ദി​​​​​​നാ​​​​​​ഘോ​​​​​​ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്ര​​​​​​മേ​​​​​​യം- വ​​​​​​ന്ദേ​​​​​​മാ​​​​​​ത​​​​​​ര​​​​​​ത്തി​​​​​​ന്‍റെ 150 വ​​​​​​ര്‍ഷ​​​​​​ങ്ങ​​​​​​ള്‍, 2047ല്‍ ​​​​​​വി​​​​​​ക​​​​​​സി​​​​​​ത ഭാ​​​​​​ര​​​​​​ത​​​​​​ത്തി​​​​​​നു യു​​​​​​വ​​​​​​ശ​​​​​​ക്തി എ​​​​​​ന്ന​​​​​​താ​​​​​​യി​​​​​രു​​​​​ന്നു. വി​​​​​​ക​​​​​​സി​​​​​​ത ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​യി യു​​​​​​വ​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക​​​​​​രു​​​​​​ത്ത് എ​​​​​​ന്ന​​​​​​ാ​​​​​​ണു പ്ര​​​​​​മേ​​​​​​യ​​​​​​മെ​​​​​​ങ്കി​​​​​​ലും നീ​​​​​​റ്റ് പ​​​​​​രീ​​​​​​ക്ഷാ ചോദ്യ പേ​​​​​​പ്പ​​​​​​ര്‍ ചോ​​​​​​ര്‍ച്ച​​​​​​യ്‌​​​​​​ക്കെ​​​​​​തി​​​​​​രേ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ച വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളെ പോ​​​​​​ലീ​​​​​​സ് ത​​​​​​ല്ലി​​​​​​ച്ച​​​​​​ത​​​​​​ച്ച​​​​​​തും അ​​​വ​​​ർ​​​ക്കു​​​നേരേ പെ​​​ല്ല​​​റ്റു​​​ക​​​ള​​​ട​​​ക്കം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തു​​​മാ​​​ണ് വി​​​​​​രോ​​​​​​ധാ​​​​​​ഭാ​​​​​​സം.

ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ശ്രീ​​​​​​കോ​​​​​​വി​​​​​​ലാ​​​​​​യ പാ​​​​​​ര്‍ല​​​​​​മെ​​​​​​ന്‍റി​​​​ല്‍ പ്ര​​​​​​സ്താ​​​​​​വ​​​​​​ന ന​​​​​​ട​​​​​​ത്താ​​​​​​ന്‍ ത​​​​​​യാ​​​​​​റാ​​​​​​കാ​​​​​​തെ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യും ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി​​​​​​യും ഏ​​​​​​താ​​​​​​ണ്ടു പൂ​​​​​​ര്‍ണ​​​​​​മാ​​​​​​യി വി​​​​​​ട്ടു​​​​​​നി​​​​​​ന്ന​​​​​​തും ഭൂ​​​​​​ഷ​​​​​​ണ​​​​​​മ​​​​​​ല്ല. പ​​​​​​തി​​​​​​വ് ഉ​​​​​​പ​​​​​​സം​​​​​​ഹാ​​​​​​ര പ്ര​​​​​​സം​​​​​​ഗ​​​​​​വും ചോ​​​​​​ദ്യോ​​​​​​ത്ത​​​​​​ര, ശൂ​​​​​​ന്യ​​​​​​വേ​​​​​​ള​​​​​​ക​​​​​​ളും പോ​​​​​​ലു​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​ല്ല. അ​​​​​​മി​​​​​​ത് ഷാ​​​​​​യെ ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നാ​​​​​​ണി​​​​​​തെ​​​​​​ന്നു പ്ര​​​​​​തി​​​​​​പ​​​​​​ക്ഷം പ​​​​​​റ​​​​​​യു​​​​​​ന്നു.

ച​​​​​​രി​​​​​​ത്രം മ​​​​​​റ​​​​​​ക്ക​​​​​​രു​​​​​​ത്

ബ്രി​​​​​​ട്ടീ​​​​​​ഷു​​​​​​കാ​​​​​​രി​​​​​​ല്‍നി​​​​​​ന്നു സ്വാ​​​​​​ത​​​​​​ന്ത്ര്യം നേ​​​​​​ടി​​​​​​യ​​​​​​പ്പോ​​​​​​ള്‍ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന്‍ വി​​​​​​ഭ​​​​​​ജ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ മു​​​​​​റി​​​​​​വു​​​​​​ക​​​​​​ള്‍ മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി. ക​​​​​​ടു​​​​​​ത്ത സാ​​​​​​മ്പ​​​​​​ത്തി​​​​​​ക സ്തം​​​​​​ഭ​​​​​​നാ​​​​​​വ​​​​​​സ്ഥ, വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യ ദാ​​​​​​രി​​​​​​ദ്ര്യം, കാ​​​​​​ര്‍ഷി​​​​​​ക പി​​​​​​ന്നാ​​​​​​ക്കാ​​​​​​വ​​​​​​സ്ഥ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യെ​​​​​​ല്ലാം പ്ര​​​​​​ശ്‌​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു. ആ​​​​​​രോ​​​​​​ഗ്യ, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ, അ​​​​​​ടി​​​​​​സ്ഥാ​​​​​​ന സൗ​​​​​​ക​​​​​​ര്യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ രാ​​​​​​ജ്യം തീ​​​​​​ര്‍ത്തും പി​​​​​​ന്നി​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. കാ​​​​​​ര്‍ഷി​​​​​​ക, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക പ്ര​​​​​​ശ്‌​​​​​​ന​​​​​​ങ്ങ​​​​​​ളം അ​​​​​​ടി​​​​​​സ്ഥാ​​​​​​ന സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ഭാ​​​​​​വ​​​​​​വും വ​​​​​​ലു​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു.

അ​​​​​​തി​​​​​​രൂ​​​​​​ക്ഷ ദാ​​​​​​രി​​​​​​ദ്ര്യ​​​​​​വും വ്യാ​​​​​​പ​​​​​​ക നി​​​​​​ര​​​​​​ക്ഷ​​​​​​ര​​​​​​ത​​​​​​യും ആ​​​​​​ഴ​​​​​​ത്തി​​​​​​ല്‍ വേ​​​​​​രൂ​​​​​​ന്നി​​​​​​യ ജാ​​​​​​തി വ്യ​​​​​​വ​​​​​​സ്ഥ​​​​​​യും സാ​​​​​​മൂ​​​​​​ഹി​​​​​​ക, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക അ​​​​​​സ​​​​​​മ​​​​​​ത്വ​​​​​​ങ്ങ​​​​​​ളും അ​​​​​​ന്ന​​​​​​ത്തെ ഇ​​​​​​ന്ത്യ​​​​​​ക്കു വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​യി​​. കോ​​​​​​ള​​​​​​റ, മ​​​​​​ലേ​​​​​​റി​​​​​​യ തു​​​​​​ട​​​​​​ങ്ങി​​​​​​യ പ​​​​​​ക​​​​​​ര്‍ച്ച​​​​​​വ്യാ​​​​​​ധി​​​​​​ക​​​​​​ള്‍, ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ഭാ​​​​​​വം, തു​​​​​​ട​​​​​​ര്‍ച്ച​​​​​​യാ​​​​​​യ ക്ഷാ​​​​​​മ​​​​​​ങ്ങ​​​​​​ള്‍, പ​​​​​​ട്ടി​​​​​​ണി മ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ പ​​​​​​ഴ​​​​​​യ കാ​​​​​​ലം മ​​​​​​റ​​​​​​ക്ക​​​​​​രു​​​​​​ത​​​​​​ല്ലോ. ക​​​​​​ടു​​​​​​ത്ത ജാ​​​​​​തി​​​​​​വി​​​​​​വേ​​​​​​ച​​​​​​നം, തൊ​​​​​​ട്ടു​​​​​​കൂ​​​​​​ടാ​​​​​​യ്മ, ലിം​​​​​​ഗ അ​​​​​​സ​​​​​​മ​​​​​​ത്വം എ​​​​​​ന്നി​​​​​​വ സാ​​​​​​മൂ​​​​​​ഹി​​​​​​ക ഘ​​​​​​ട​​​​​​ന​​​​​​യെ ശി​​​​​​ഥി​​​​​​ല​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. കൊ​​​​​​ളോ​​​​​​ണി​​​​​​യ​​​​​​ല്‍ ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തി​​​​​​ല്‍ ഇ​​​​​​ന്ത്യ​​​​​​യി​​​ലെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യു​​​​​​ടെ 12 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തോ​​​​​​ളം പേ​​​​​​ര്‍ക്കു മാ​​​​​​ത്ര​​​​​​മേ വാ​​​​​​യി​​​​​​ക്കാ​​​​​​നും എ​​​​​​ഴു​​​​​​താ​​​​​​നും അ​​​​​​റി​​​​​​യാ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​ള്ളൂ.

വാ​​​​​​ക്കി​​​​​​ലൊ​​​​​​തു​​​​​​ങ്ങ​​​​​​രു​​​​​​ത് സ്വാ​​​​​​ത​​​​​​ന്ത്ര്യം

ക​​​​​​ല​​​​​​പ്പ​​​​​​യേ​​​​​​ന്തി​​​​​​യ ക​​​​​​ര്‍ഷ​​​​​​ക​​​​​​രു​​​​​​ടെ കു​​​​​​ടി​​​​​​ലു​​​​​​ക​​​​​​ളി​​​​​​ല്‍നി​​​​​​ന്നും ചെ​​​​​​രു​​​​​​പ്പു​​​​​​കു​​​​​​ത്തി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും തൂ​​​​​​പ്പു​​​​​​കാ​​​​​​രു​​​​​​ടെ​​​​​​യും കു​​​​​​ടി​​​​​​ലു​​​​​​ക​​​​​​ളി​​​​​​ല്‍നി​​​​​​ന്നും പു​​​​​​തി​​​​​​യ ഇ​​​​​​ന്ത്യ ഉ​​​​​​യി​​​​​​ര്‍ത്തെ​​​​​​ഴു​​​​​​ന്നേ​​​​​​ല്‍ക്കട്ടേ എ​​​​​​ന്ന സ്വാ​​​​​​മി വി​​​​​​വേ​​​​​​കാ​​​​​​ന​​​​​​ന്ദ​​​​​​ന്‍റെ വാ​​​​​​ക്കു​​​​​​ക​​​​​​ളി​​​​​​ല്‍ ചി​​​​​​ത്രം വ്യ​​​​​​ക്തം. അ​​​​​​ര്‍ധ​​​​​​രാ​​​​​​ത്രി​​​​​​യി​​​​​​ല്‍ ലോ​​​​​​കം ഉ​​​​​​റ​​​​​​ങ്ങു​​​​​​മ്പോ​​​​​​ള്‍ ഇ​​​​​​ന്ത്യ ജീ​​​​​​വ​​​​​​നി​​​​​​ലേ​​​​​​ക്കും സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​ലേ​​​​​​ക്കും ഉ​​​​​​ണ​​​​​​രു​​​​​​മെ​​​​​​ന്ന് പ്ര​​​​​​ഥ​​​​​​മ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ജ​​​​​​വ​​​​​​ഹ​​​​​​ര്‍ലാ​​​​​​ല്‍ നെ​​​​​​ഹ്റു ന​​​​​​ല്‍കി​​​​​​യ ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സം ആ​​​​​​യി​​​​​​രു​​​​​​ന്നു ക​​​​​​രു​​​​​​ത്ത്. ന​​​​​​മ്മ​​​​​​ള്‍ ആ​​​​​​ദ്യം ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​രാ​​​​​​ണ്, അ​​​​​​വ​​​​​​സാ​​​​​​ന​​​​​​വും ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​രാ​​​​​​ണ് എ​​​​​​ന്ന് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ശി​​​​​​ല്‍പി ഡോ. ​​​​​​ബി.ആ​​​​​​ര്‍. അം​​​​​​ബേ​​​​​​ദ്ക​​​​​​ര്‍ പ​​​​​​റ​​​​​​ഞ്ഞ​​​​​​തു മ​​​​​​റ​​​​​​ക്ക​​​​​​രു​​​​​​ത്. വ്യ​​​​​​ക്തി​​​​​​ക​​​​​​ളെ കൊ​​​​​​ല്ലാ​​​​​​ന്‍ എ​​​​​​ളു​​​​​​പ്പ​​​​​​മാ​​​​​​ണ്, എ​​​​​​ന്നാ​​​​​​ല്‍ ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ളെ കൊ​​​​​​ല്ലാ​​​​​​നാ​​​​​​വി​​​​​​ല്ല. വ​​​​​​ലി​​​​​​യ സാ​​​​​​മ്രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ള്‍ ത​​​​​​ക​​​​​​ര്‍ന്നു​​​​വീ​​​​​​ണു, പ​​​​​​ക്ഷേ ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ള്‍ അ​​​​​​തി​​​​​​ജീ​​​​​​വി​​​​​​ച്ചു എ​​​​​​ന്ന ഭ​​​​​​ഗ​​​​​​ത് സിം​​​​​​ഗി​​​​​​ന്‍റെ വാ​​​​​​ക്കു​​​​​​ക​​​​​​ള്‍ താ​​​​​​ക്കീ​​​​​​താ​​​​​​ണ്.

വെ​​​​​​ര്‍ച്വ​​​​​​ല്‍ വി​​​​​​യോ​​​​​​ജി​​​​​​പ്പി​​​​​​നും വി​​​​​​ല​​​​​​ങ്ങ്

യു​​​​​​എ​​​​​​പി​​​​​​എ​​​​​​യും നി​​​​​​ര്‍ബ​​​​​​ന്ധി​​​​​​ത മ​​​​​​ത​​​​​​പ​​​​​​രി​​​​​​വ​​​​​​ര്‍ത്ത​​​​​​നം ത​​​​​​ട​​​​​​യ​​​​​​ല്‍ നി​​​​​​യ​​​​​​മ​​​​​​വും മു​​​​​​ത​​​​​​ല്‍ എ​​​​​​ഫ്‌​​​​​​സി​​​​​​ആ​​​​​​ര്‍എ ഭേ​​​​​​ദ​​​​​​ഗ​​​​​​തി ബി​​​​​​ല്‍ വ​​​​​​രെ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​യു​​​​​​ടെ ദു​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗം പ്ര​​​​​​ശ്‌​​​​​​ന​​​​​​മാ​​​​​​ണ്. പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​ക്ക​​​​​​ളെ​​​​​​യും പ​​​​​​ത്ര​​​​​​പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​രെ​​​​​​യും ആ​​​​ക്‌​​​​ടി​​​​വി​​​​​​സ്റ്റു​​​​​​ക​​​​​​ളെ​​​​​​യും വേ​​​​​​ട്ട​​​​​​യാ​​​​​​ടു​​​​​​ന്ന​​​​​​തു പ​​​​​​തി​​​​​​വാ​​​​​​യി. സി​​​​​​ബി​​​​​​ഐ, ഇ​​​​​​ഡി റെ​​​​​​യ്ഡു​​​​​​ക​​​​​​ളി​​​​​​ലെ രാ​​​​​​ഷ്‌​​​​ട്രീ​​​​യ​​​​​​താ​​​​​​ത്പ​​​​​​ര്യം ര​​​​​​ഹ​​​​​​സ്യ​​​​​​മ​​​​​​ല്ലാ​​​​​​താ​​​​​​യി. സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ര്‍ത്തി​​​​​​ക്കു​​​​​​ന്ന മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​രും സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളും പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ക്കും പ​​​​​​ല​​​​​​ത​​​​​​രം ഭീ​​​​​​ഷ​​​​​​ണി​​​​​​ക​​​​​​ള്‍ക്കും സ​​​​​​മ്മ​​​​​​ര്‍ദ​​​​ങ്ങ​​​​​​ള്‍ക്കും വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​കു​​​​​​ന്നു.
ഇ​​​​​​ന്‍റ​​​​​​ര്‍നെ​​​​​​റ്റ് ഷ​​​​​​ട്ട്ഡൗ​​​​​​ണു​​​​​​ക​​​​​​ള്‍, ഡി​​​​​​ജി​​​​​​റ്റ​​​​​​ല്‍ നി​​​​​​രീ​​​​​​ക്ഷ​​​​​​ണം, ക​​​​​​ര്‍ശ​​​​​​ന സോ​​​​​​ഷ്യ​​​​​​ല്‍ മീ​​​​​​ഡി​​​​​​യ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ എ​​​​​​ന്നി​​​​​​വ വെ​​​​​​ര്‍ച്വ​​​​​​ല്‍ വി​​​​​​യോ​​​​​​ജി​​​​​​പ്പി​​​​​​നെ​​​​​​യും ഡാ​​​​​​റ്റ സ്വ​​​​​​കാ​​​​​​ര്യ​​​​​​ത​​​​​​യെ​​​​​​യും അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ര്‍ത്തു​​​​​​ന്നു.

ജു​​​​​​ഡീ​​​​​​ഷ​​​​റി, മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ള്‍ മാ​​​​​​റ​​​​​​ണം

കാ​​​​​​ന്‍സ​​​​​​റു​​​​​​ക​​​​​​ള്‍ക്കു മ​​​​​​രു​​​​​​ന്നാ​​​​​​കേ​​​​​​ണ്ട ജുഡീ​​​​​​ഷ​​​​​​റി​​​​​​യി​​​​​​ലും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ നാ​​​​​​ലാം തൂ​​​​​​ണാ​​​​​​യ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലും വി​​​​​​ശ്വാ​​​​​​സം കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് അ​​​​​​പ​​​​​​ക​​​​​​ട​​​​​​മാ​​​​​​ണ്. കെ​​​​​​ട്ടി​​​​​​ക്കി​​​​​​ട​​​​​​ക്കു​​​​​​ന്ന കേ​​​​​​സു​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം കൂ​​​​​​ടു​​​​​​ന്ന​​​​​​തും നീ​​​​​​തി വൈ​​​​​​കു​​​​​​ന്ന​​​​​​തും പ്ര​​​​​​ശ്‌​​​​​​ന​​​​​​മാ​​​​​​ണ്. യ​​​​​​ശ്വ​​​​​​ന്ത് വ​​​​​​ര്‍മ​​​​​​യെ പോ​​​​​​ലു​​​​​​ള്ള ജ​​​​​​ഡ്ജി​​​​​​മാ​​​​​​ര്‍ ഒ​​​​​​റ്റ​​​​​​പ്പെ​​​​​​ട്ട​​​​​​ത​​​​​​ല്ല. ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ താ​​​​​​ത്പ​​​​​​ര്യം സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രും രാ​​​​ഷ്‌​​​​ട്രീ​​​​​​യ, വ​​​​​​ര്‍ഗീ​​​​​​യ, വ്യ​​​​​​ക്തി താ​​​​​​ത്പ​​​​​​ര്യ​​​​​​ങ്ങ​​​​​​ളും അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യും ജു​​​​​​ഡീ​​​​​​ഷ​​​​റി​​​​​​യി​​​​​​ല്‍ കൂ​​​​​​ടി​​​​​​വ​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് ആ​​​​​​ക്ഷേ​​​​​​പ​​​​​​മു​​​​​​ണ്ട്. തൊ​​​​​​ഴി​​​​​​ലി​​​​​​ല്ലാ​​​​​​ത്ത യു​​​​​​വാ​​​​​​ക്ക​​​​​​ളെ പാ​​​​​​റ്റ​​​​​​ക​​​​​​ളെ​​​​​​ന്നു വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ച്ച് സി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ പി​​​​​​താ​​​​​​വാ​​​​​​യ ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സു​​​​​​ള്ള നാ​​​​​​ടാ​​​​​​ണി​​​​​​ന്ന് ഇ​​​​​​ന്ത്യ.

മി​​​​​​ക്ക ടെ​​​​​​ലി​​​​​​വി​​​​​​ഷ​​​​​​ന്‍, ഓ​​​​​​ണ്‍ലൈ​​​​​​ന്‍, അ​​​​​​ച്ച​​​​​​ടി, ഡി​​​​​​ജി​​​​​​റ്റ​​​​​​ല്‍ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും ചി​​​​​​ല മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​രു​​​​​​ടെ​​​​​​യും പോ​​​​​​ക്കും സ്വ​​​​​​ത​​​​​​ന്ത്ര പ​​​​​​ത്ര​​​​​​പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ന​​​​​​ത്തി​​​​​​നു ഭൂ​​​​​​ഷ​​​​​​ണ​​​​​​മ​​​​​​ല്ല.
നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​മെ​​​ന്ന​​​ത് പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്ക​​​​​​ലാ​​​​​​ക​​​​​​രു​​​​​​ത്

സ്വ​​​​​​ത​​​​​​ന്ത്ര എ​​​​​​ന്‍ജി​​​​​​ഒ​​​​​​ക​​​​​​ള്‍ക്കു​​​​​​ള്ള ഫ​​​​​​ണ്ടു ത​​​​​​ട​​​​​​യാ​​​​​​നും ക​​​​​​ര്‍ശ​​​​​​ന നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ ഭീ​​​​​​ഷ​​​​​​ണി​​​​​​പ്പെ​​​​​​ടു​​​​​​ത്തി വ​​​​​​രു​​​​​​തി​​​​​​യി​​​​​​ലാ​​​​​​ക്കാ​​​​​​നു​​​​​​മാ​​​​​​ണു വി​​​​​​വാ​​​​​​ദ എ​​​​​​ഫ്സി​​​​​​ആ​​​​​​ര്‍എ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യെ​​​​​​ന്ന പ​​​​​​രാ​​​​​​തി വെ​​​​​​റും ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​മ​​​​​​ല്ല. സ​​​​​​ന്ന​​​​​​ദ്ധ​​​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ന​​​​​​ങ്ങ​​​​​​ള്‍ക്കു കൂ​​​​​​ച്ചു​​​​​​വി​​​​​​ല​​​​​​ങ്ങി​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ല്‍ ദു​​​​​​ഷ്‌​​​​ട​​​​ലാ​​​​​​ക്കു​​​​​​ണ്ട്.

വി​​​​​​ദേ​​​​​​ശ സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​ക​​​​​​ള്‍ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തും നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്ന​​​​​​തും സ്വാ​​​​​​ഗ​​​​​​താ​​​​​​ര്‍ഹ​​​​​​മാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ല്‍ നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കാ​​​​​​ന്‍ മാ​​​​​​ത്ര​​​​​​മു​​​​​​ള്ള എ​​​​​​ഫ്‌​​​​​​സി​​​​​​ആ​​​​​​ര്‍എ നി​​​​​​യ​​​​​​മ​​​​​​ത്തെ​​​​​​യാ​​​​​​ണ്, കോ​​​​​​ടി​​​​​​ക​​​​​​ളു​​​​​​ടെ സ്വ​​​​​​ത്തു​​​​​​ക്ക​​​​​​ള്‍ ചു​​​​​​ളു​​​​​​വി​​​​​​ല്‍ പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കാ​​​​​​നും ന​​​​​​ട​​​​​​ത്തി​​​​​​പ്പ് ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​മു​​​​​​ള്ള​​​​താ​​​​ക്കി മാ​​​​റ്റാ​​​​ൻ വ​​​​​​ള​​​​​​ഞ്ഞ​​​​​​വ​​​​​​ഴി​​​​​​ക്കു കേ​​​​​​ന്ദ്ര​​​​​​സ​​​​​​ര്‍ക്കാ​​​​​​ര്‍ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ​​

സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​മാ​​​​​​ണ് ജീ​​​​​​വ​​​​​​ശ്വാ​​​​​​സം

അ​​​​​​ശ​​​​​​ര​​​​​​ണ​​​​​​രെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ, ആ​​​​​​രോ​​​​​​ഗ്യ പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ന​​​​​​ങ്ങ​​​​​​ള്‍ ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്യേ​​​​​​ണ്ട​​​​​​തു സ​​​​​​ര്‍ക്കാ​​​​​​രി​​​​​​ന്‍റെ ക​​​​​​ട​​​​​​മ​​​​​​യാ​​​​​​ണ്. സ​​​​​​ര്‍ക്കാ​​​​​​ര്‍ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ട​​​​​​തു കൊ​​​​​​ണ്ടാ​​​​​​ണ് എ​​​​​​ന്‍ജി​​​​​​ഒ​​​​​​ക​​​​​​ള്‍ ആ ​​​​​​ദൗ​​​​​​ത്യം ശ്ലാ​​​​​​ഘ​​​​​​നീ​​​​​​യ​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്.

മ​​​​​​ഹാ​​​​​​ക​​​​​​വി കു​​​​​​മാ​​​​​​ര​​​​​​നാ​​​​​​ശാ​​​​​​ന്‍ എ​​​​​​ഴു​​​​​​തി​​​​​​യ​​​​​​തു പോ​​​​​​ലെ, സ്വാ​​​​​​ത​​​​​​ന്ത്ര്യം ത​​​​​​ന്നെ​​​​​​യ​​​​​​മൃ​​​​​​തം, സ്വാ​​​​​​ത​​​​​​ന്ത്ര്യം​​​​ത​​​​​​ന്നെ ജീ​​​​​​വി​​​​​​തം, പാ​​​​​​ര​​​​​​ത​​​​​​ന്ത്ര്യം മാ​​​​​​നി​​​​​​ക​​​​​​ള്‍ക്കു മൃ​​​​​​തി​​​​​​യേക്കാള്‍ ഭ​​​​​​യാ​​​​​​ന​​​​​​കം.

സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​ന് എ​​​​​​ന്തു വി​​​​​​ല ന​​​​​​ല്‍കി​​​​​​യാ​​​​​​ലും അ​​​​​​ത് അ​​​​​​ധി​​​​​​ക​​​​​​മ​​​​​​ല്ല; അ​​​​​​തു ജീ​​​​​​വ​​​​​​ശ്വാ​​​​​​സ​​​​​​മാ​​​​​​ണെ​​​​​​ന്ന രാ​​​​​​ഷ്‌​​​​ട്ര​​​​പി​​​​​​താ​​​​​​വ് മ​​​​​​ഹാ​​​​​​ത്മാ​​​​​​ഗാ​​​​​​ന്ധി​​​​​​യു​​​​​​ടെ വാ​​​​​​ക്കു​​​​​​ക​​​​​​ളാ​​​​​​കട്ടേ സ​​​​​​ര്‍ക്കാ​​​​​​രു​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​പ്ത​​​​​​വാ​​​​​​ക്യം.

Tags : Freedom Indeed Nectar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up