x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: August 16, 2026 01:28 AM IST | Updated: August 16, 2026 01:28 AM IST

ഡി.​​​ബി. ബി​​​നു

മ​​​ല​​​യാ​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ ച​​​രി​​​ത്ര​​​ത്തോ​​​ടൊ​​​പ്പം ത​​​ന്നെ വ​​​ള​​​ർ​​​ന്നു​​​വ​​​ന്ന പ​​​ത്ര​​​മാ​​​ണ് ദീ​​​പി​​​ക. നി​​​യ​​​മ​​​രം​​​ഗ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​​രാ​​​ളാ​​​യും ഉ​​​പ​​​ഭോ​​​ക്തൃ ത​​​ർ​​​ക്ക പ​​​രി​​​ഹാ​​​ര ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​നാ​​​യും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തെ അ​​​ടു​​​ത്ത​​​റി​​​ഞ്ഞ​​​പ്പോ​​​ൾ, ഒ​​​രു പ​​​ത്ര​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ശ​​​ക്തി വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല​​​ല്ല, അ​​​വ ഉ​​​യ​​​ർ​​​ത്തു​​​ന്ന സാ​​​മൂ​​​ഹി​​​ക ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ ഗൗ​​​ര​​​വ​​​ത്തി​​​ലാ​​​ണെ​​​ന്ന് പ​​​ല​​​പ്പോ​​​ഴും തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട്.

ആ ​​​നി​​​ല​​​യി​​​ൽ, ദീ​​​പി​​​ക​​​യു​​​ടെ ശ​​​ക്ത​​​മാ​​​യ എ​​​ഡി​​​റ്റോ​​​റി​​​യ​​​ലു​​​ക​​​ൾ കാ​​​ല​​​ത്തി​​​ന്‍റെ സ്പ​​​ന്ദ​​​നം തി​​​രി​​​ച്ച​​​റി​​​ഞ്ഞ് പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യ​​​ത്തെ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ​​​യും സ​​​മൂ​​​ഹ​​​ത്തെ​​​യും ഒ​​​രു​​​പോ​​​ലെ ചി​​​ന്തി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

അ​​​വ​​​കാ​​​ശ​​​ബോ​​​ധം, നീ​​​തി, മാ​​​നു​​​ഷി​​​ക​​​ത, സാ​​​മൂ​​​ഹി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം തു​​​ട​​​ങ്ങി​​​യ മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കു ഭാ​​​ഷ​​​യും ദി​​​ശ​​​യും ന​​​ൽ​​​കു​​​ന്ന ര​​​ച​​​നാ​​​ത്മ​​​ക​​​മാ​​​യ ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ വേ​​​ദി​​​യാ​​​യി ദീ​​​പി​​​ക നി​​​ല​​​കൊ​​​ള്ളു​​​ന്നു.

ഡി.​​​ബി. ബി​​​നു പ്ര​​​സി​​​ഡ​​​ന്‍റ്, ഉ​​​പ​​​ഭോ​​​ക്തൃ ത​​​ർ​​​ക്ക പ​​​രി​​​ഹാ​​​ര ക​​​മ്മീ​​​ഷ​​​ൻ, എ​​​റ​​​ണാ​​​കു​​​ളം

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up