x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നമ്മുടെ ചങ്ങലയഴിച്ച അർധരാത്രിയിലൂടെ

ജോ​​​സ് ആ​​​ൻ​​​ഡ്രൂ​​​സ്
Published: August 15, 2026 02:00 AM IST | Updated: August 15, 2026 02:00 AM IST

പ്രതീകാത്മക ചിത്രം

ന​​​മു​​​ക്കു മി​​​ക​​​ച്ച സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​നേ​​​താ​​​ക്ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, ഒ​​​രാ​​​ളേ അ​​​ദ്ഭു​​​ത പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്നു​​​ള്ളൂ. സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ 80 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ലൂ​​​ടെ ന​​​ട​​​ന്നാ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ​​​യും ഇ​​​ന്ന​​​ത്തെ ഇ​​​ന്ത്യ​​​യെ​​​യും കാ​​​ണാം.അ​​​ല​​​ഹ​​​ബാ​​​ദി​​​ൽ​​​നി​​​ന്ന് ഒ​​​രു തോ​​​ണി​​​യി​​​ലാ​​​ണ് യാ​​​ത്ര.

“സാ​​​ബ്, ബ​​​ഹു​​​ത് ബാ​​​രി ബീ​​​ഡ് ഹേ, ​​​ഉ​​​ദ​​​ർ ത​​​ക് ഓ​​​ട്ടോ ന​​​ഹി ജാ​​​യേ​​​ഗാ.” പ്ര​​​യാ​​​ഗ്‌​​​രാ​​​ജാ​​​ണ്, പ​​​ഴ​​​യ അ​​​ല​​​ഹാ​​​ബാ​​​ദ്. കും​​​ഭ​​​മേ​​​ള മൈ​​​താ​​​ന​​​ത്തോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള ത്രി​​​വേ​​​ണി സം​​​ഗ​​​മ​​​ത്തോ​​​ട് അ​​​ടു​​​ത്ത​​​പ്പോ​​​ൾ ഓ​​​ട്ടോ റി​​​ക്ഷ​​​യ്ക്കു ക​​​ട​​​ന്നു​​​പോ​​​കാ​​​നാ​​​വാ​​​ത്ത​​​വി​​​ധ​​​മു​​​ള്ള തി​​​ര​​​ക്കാ​​​ണ്. കൂ​​​ലി വാ​​​ങ്ങി രാ​​​ജ്കു​​​മാ​​​ർ മ​​​ട​​​ങ്ങി. ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​റെ​​​ങ്കി​​​ലും ന​​​ട​​​ക്ക​​​ണം. വൈ​​​കു​​​ന്നേ​​​ര​​​ത്തെ ഗം​​​ഗാ ആ​​​ര​​​തി​​​യു​​​ടെ സ​​​മ​​​യ​​​മാ​​​കു​​​ന്പോ​​​ൾ ഇ​​​നി​​​യും തി​​​ര​​​ക്കേ​​​റും. അ​​​തി​​​നു​​​മു​​​ന്പ് ത്രി​​​വേ​​​ണി​​​സം​​​ഗ​​​മ​​​ത്തി​​​ലെ​​​ത്തി മ​​​ട​​​ങ്ങ​​​ണം. ക​​​ര​​​യി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​വു​​​ന്ന ദൂ​​​ര​​​മേ​​​യു​​​ള്ളു. അ​​​ദൃ​​​ശ്യ​​​യാ​​​യ സ​​​ര​​​സ്വ​​​തി, ഗം​​​ഗ​​​യോ​​​ടും യ​​​മു​​​ന​​​യോ​​​ടും സം​​​ഗ​​​മി​​​ക്കു​​​ന്നെ​​​ന്നു ക​​​രു​​​തു​​​ന്ന ത്രി​​​വേ​​​ണി സം​​​ഗ​​​മ​​​ത്തി​​​ലേ​​​ക്ക് ഒ​​​രു യു​​​വ​​​ഭ​​​ക്ത​​​നൊ​​​പ്പം 200 രൂ​​​പ​​​വീ​​​തം കൊ​​​ടു​​​ത്ത് തോ​​​ണി​​​യി​​​ൽ ക​​​യ​​​റി.

തോ​​​ണി​​​ക്കാ​​​ര​​​ൻ ത​​​ണ്ട് ആ​​​ഞ്ഞു​​​വ​​​ലി​​​ച്ചു​​​കൊ​​​ണ്ട് പാ​​​ടി. “ഭ​​​ഗ്‌​​​വാ​​​ൻ...​​​ഓ ദു​​​നി​​​യാ കേ ​​​ര​​​ഖ്‌​​​വാ​​​ലേ....” മു​​​ഹ​​​മ്മ​​​ദ് റ​​​ഫി​​​യു​​​ടേ​​​താ​​​ണ്. പാ​​​ട്ടി​​​നൊ​​​ടു​​​വി​​​ൽ അ​​​വ​​​ന്‌ പ​​​റ​​​ഞ്ഞു. “തോ​​​ണി എ​​​ന്‍റേ​​​ത​​​ല്ല, തു​​​ഴ​​​ക്കൂ​​​ലി​​​യേ ഉ​​​ള്ളൂ.” ദേ​​​ശാ​​​ട​​​ന​​​ത്തി​​​നെ​​​ത്തി​​​യ സൈ​​​ബീ​​​രി​​​യ​​​ൻ ഗ​​​ള്ളു​​​ക​​​ൾ ബോ​​​ട്ടി​​​നു ചു​​​റ്റും താ​​​ഴ്ന്നു പ​​​റ​​​ക്ക​​​വേ, ഒ​​​പ്പ​​​മു​​​ള്ള യു​​​വാ​​​വ് സ​​​ഞ്ചി​​​യി​​​ൽ ക​​​രു​​​തി​​​യി​​​രു​​​ന്ന തീ​​​റ്റ എ​​​റി​​​ഞ്ഞു​​​കൊ​​​ടു​​​ത്തു. കി​​​ട്ടാ​​​ത്ത പ​​​ക്ഷി​​​ക​​​ൾ നി​​​ലം​​​പ​​​റ്റാ​​​ത്തൊ​​​രു മ​​​ഴ​​​പോ​​​ലെ തോ​​​ണി​​​യെ വ​​​ലം​​​വ​​​ച്ചു. സം​​​ഗ​​​മ​​​ത്തി​​​ൽ വ​​​ലി​​​യ തി​​​ര​​​ക്കാ​​​ണ്. ക​​​ട​​​ത്തു​​​കാ​​​ര​​​ൻ തോ​​​ണി തി​​​രു​​​കി​​​ക്ക​​​യ​​​റ്റി കു​​​റ്റി​​​യി​​​ൽ കെ​​​ട്ടി​​​യി​​​ട്ടു. യു​​​വാ​​​വ് ത​​​ന്‍റെ കൃ​​​ത്രി​​​മ​​​ക്കൈ ഊ​​​രി തോ​​​ണി​​​യി​​​ൽ വ​​​ച്ചി​​​ട്ട് പു​​​ണ്യ​​​ജ​​​ല​​​ത്തി​​​ൽ പ​​​ല​​​വ​​​ട്ടം മു​​​ങ്ങി​​​നി​​​വ​​​ർ​​​ന്നു.

തി​​​ക​​​ഞ്ഞ ആ​​​ദ​​​ര​​​വോ​​​ടെ ആ ​​​തീ​​​ർ​​​ഥ​​​ത്തി​​​ലേ​​​ക്ക് ഞാ​​​ൻ കൈ​​​ക​​​ൾ താ​​​ഴ്ത്തി.
വി​​​റ​​​ച്ചു​​​പോ​​​യി. ത​​​ണു​​​പ്പ​​​ല്ല, കൈ​​​യി​​​ലൊ​​​രു വെ​​​ടി​​​യു​​​ണ്ട സ്പ​​​ർ​​​ശി​​​ച്ച​​​തു​​​പോ​​​ലെ.
ഏ​​​താ​​​ണ്ട് മു​​​ക്കാ​​​ൽ നൂ​​​റ്റാ​​​ണ്ട് മു​​​ന്പ്, കൃ​​​ത്യ​​​മാ​​​യി പ​​​റ​​​ഞ്ഞാ​​​ൽ 1948 ഫെ​​​ബ്രു​​​വ​​​രി 13ന്, ​​​ഒ​​​രു​​​പ​​​ക്ഷേ ഇ​​​തേ സ്ഥ​​​ല​​​ത്ത്, രാം​​​ദാ​​​സ് എ​​​ന്ന​​​യാ​​​ൾ ഒ​​​രു കും​​​ഭ​​​ത്തി​​​ൽ​​​നി​​​ന്ന് ത​​​ന്‍റെ പി​​​താ​​​വി​​​ന്‍റെ ചി​​​താ​​​ഭ​​​സ്മം നി​​​മ​​​ജ്ജ​​​നം ചെ​​​യ്തു; മ​​​ഹാ​​​ത്മാ ഗാ​​​ന്ധി​​​യു​​​ടേ​​​താ​​​യി​​​രു​​​ന്നു. ഹി​​​ന്ദു​​​ത്വ​​​യു​​​ടെ തോ​​​ക്കി​​​ൽ​​​നി​​​ന്നു ന​​​ഥു​​​റാം ഗോ​​​ഡ്സെ പാ​​​യി​​​ച്ച വെ​​​ടി​​​യു​​​ണ്ട​​​യി​​​ൽ നി​​​ല​​​ച്ച ഇ​​​ന്ത്യ​​​ൻ നെ​​​ഞ്ച​​​ക​​​ത്തി​​​ന്‍റെ ഒ​​​രം​​​ശം!

തോ​​​ണി​​​ക്കാ​​​ര​​​നോ​​​ടും യു​​​വ തീ​​​ർ​​​ഥാ​​​ട​​​ക​​​നോ​​​ടും യാ​​​ത്ര പ​​​റ​​​ഞ്ഞ്, പ​​​ട്ടാ​​​ള​​​പ്പു​​​ര​​​ക​​​ളാ​​​ക്കി​​​യ അ​​​ക്ബ​​​ർ കോ​​​ട്ട​​​യു​​​ടെ ഓ​​​രം ചേ​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്പോ​​​ൾ പ്ര​​​യാ​​​ഗ്‌​​​രാ​​​ജ്, അ​​​ല​​​ഹ​​​ബാ​​​ദി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ മു​​​ങ്ങി​​​നി​​​വ​​​രു​​​ക​​​യാ​​​ണ്. ഇ​​​വി​​​ടെ​​​നി​​​ന്ന് ഏ​​​താ​​​ണ്ട് എ​​​ട്ടു കി​​​ലോ​​​മീ​​​റ്റ​​​റ​​​ക​​​ല​​​മേ​​​യു​​​ള്ളൂ നെ​​​ഹ്റു കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ത​​​റ​​​വാ​​​ടാ​​​യി​​​രു​​​ന്ന സ്വ​​​രാ​​​ജ് ഭ​​​വ​​​നി​​​ലേ​​​ക്കും, അ​​​തു കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ പ​​​ണി​​​ത ആ​​​ന​​​ന്ദ ഭ​​​വ​​​നി​​​ലേ​​​ക്കു​​​മെ​​​ത്താ​​​ൻ. നെ​​​ഹ്റു​​​വും ഇ​​​ന്ദി​​​രാ​ ഗാ​​​ന്ധി​​​യു​​​മൊ​​​ക്കെ ജ​​​നി​​​ച്ച വീ​​​ടു​​​ക​​​ൾ. പി​​​ന്നീ​​​ട് ആ​​​ന​​​ന്ദ ഭ​​​വ​​​ൻ ഇ​​​ന്ദി​​​രാ ​ഗാ​​​ന്ധി രാ​​​ഷ്‌​​​ട്ര​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച​​​തോ​​​ടെ മ്യൂ​​​സി​​​യ​​​മാ​​​യി. ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളെ​​​ന്നു ക​​​രു​​​തി​​​യ​​​വ​​​രു​​​ടെ സ​​​ങ്കേ​​​തം, ഗാ​​​ന്ധി​​​ജി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ദേ​​​ശീ​​​യ​​​നേ​​​താ​​​ക്ക​​​ൾ സ​​​മ്മേ​​​ളി​​​ച്ചി​​​രു​​​ന്ന ഹാ​​​ൾ. ഗാ​​​ന്ധി​​​ജി ഉ​​​റ​​​ങ്ങി​​​യ മു​​​റി, നെ​​​ഹ്റു​​​വി​​​ന്‍റെ പു​​​സ്ത​​​ക അ​​​ല​​​മാ​​​ര​​​ക​​​ൾ... ഈ ​​​ബം​​​ഗ്ലാ​​​വി​​​ന്‍റെ മ​​​ട്ടു​​​പ്പാ​​​വി​​​ൽ​​​നി​​​ന്ന് ബാ​​​പ്പു ജ​​​ന​​​ങ്ങ​​​ളെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​ൻ സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​ത്തി​​​ന്‍റെ പു​​​ണ്യ​​​ഭൂ​​​മി​​​യി​​​ൽ ആ​​​ര​​​തി​​​വി​​​ള​​​ക്കു​​​ക​​​ൾ ആ​​​ളി​​​ത്തു​​​ട​​​ങ്ങി. പി​​​ത്ത​​​ള വി​​​ള​​​ക്കു​​​ക​​​ളി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി​​​യ ജ്വാ​​​ലാ​​​മു​​​ഖി​​​ക​​​ൾ ഗം​​​ഗ​​​യി​​​ൽ മു​​​ങ്ങി​​​നി​​​വ​​​ർ​​​ന്നു.

ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു, ഇ​​​ന്ദി​​​രാ​ ഗാ​​​ന്ധി, രാ​​​ജീ​​​വ് ഗാ​​​ന്ധി -നെ​​​ഹ്റു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ വീ​​​ട്; പ്ര​​​ധാ​​​ന​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന വി.​​​പി. സിം​​​ഗി​​​ന്‍റെ ജ​​​ന്മ​​​സ്ഥ​​​ലം, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യി​​​രു​​​ന്ന ഗു​​​ൽ​​​സാ​​​രി​​​ലാ​​​ൽ ന​​​ന്ദ, എ​​​സ്. ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ഠി​​​ച്ച അ​​​ല​​​ഹ​​​ബാ​​​ദ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല... സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​കാ​​​ല​​​ത്തും അ​​​തി​​​നു​​​ശേ​​​ഷ​​​വും അ​​​ല​​​ഹ​​​ബാ​​​ദ് ച​​​രി​​​ത്ര​​​ത്തി​​​ൽ പു​​​തി​​​യ താ​​​ളു​​​ക​​​ൾ ചേ​​​ർ​​​ത്തു​​​കൊ​​​ണ്ടി​​​രു​​​ന്നെ​​​ന്നു സ​​​ന്ദ​​​ർ​​​ഭ​​​വ​​​ശാ​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു​​​കൊ​​​ള്ള​​​ട്ടെ.

ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഇ​​​ന്ത്യ​​​ക്കാ​​​ർ ഉ​​​റ​​​ക്ക​​​മി​​​ള​​​ച്ച രാ​​​ത്രി

ആ​​​ന​​​ന്ദ​​​ഭ​​​വ​​​നി​​​ൽ എ​​​ടു​​​ത്ത സ്വാ​​​ത​​​ന്ത്ര്യ​​​പോ​​​രാ​​​ട്ട തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ കു​​​രു​​​ക്ഷേ​​​ത്രം മി​​​ക്ക​​​വാ​​​റും ഡ​​​ൽ​​​ഹി​​​യാ​​​യി​​​രു​​​ന്നു. നി​​​ങ്ങ​​​ളി​​​തു വാ​​​യി​​​ക്കു​​​ന്പോ​​​ഴേ​​​ക്കും ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ദേ​​​ശീ​​​യ​​​പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ടാ​​​കും. സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി​​​ക​​​ൾ തു​​​ന്നി​​​യ ഐ​​​ക്യ​​​ത്തി​​​ന്‍റെ തി​​​രു​​​വ​​​സ്ത്രം. 1857ലെ ​​​ഒ​​​ന്നാം സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​രം മു​​​ത​​​ല്‍ 1947ല്‍ ​​​സ്വാ​​​ത​​​ന്ത്ര്യം കി​​​ട്ടു​​​വോ​​​ളം പൊ​​​രു​​​തി​​​യ​​​വ​​​രു​​​ടെ ചോ​​​ര​​​യും നീ​​​രും.

പ​​​ക്ഷേ, ച​​​രി​​​ത്രം ക​​​റു​​​പ്പും വെ​​​ളു​​​പ്പു​​​മാ​​​ണ്. സ്വാ​​​ത​​​ന്ത്ര്യം പ്ര​​​ഖ്യാ​​​പി​​​ച്ച 14ന് ​​​അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ൽ ഗാ​​​ന്ധി​​​ജി കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ “സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​രം” തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തേ​​​ക്കു​​​റി​​​ച്ചു പ​​​റ​​​യും​​​മു​​​ന്പ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഇ​​​ന്ത്യ​​​ക്കാ​​​ർ ഉ​​​റ​​​ക്ക​​​മി​​​ള​​​ച്ച ആ ​​​രാ​​​ത്രി​​​യെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​യാം. ഡ​​​ൽ​​​ഹി​​​യി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സ​​​മി​​​തി​​​യു​​​ടെ സ​​​മ്മേ​​​ള​​​ന​​​ഹാ​​​ൾ (പ​​​ഴ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ൾ) ഒ​​​രു​​​ങ്ങി. സ​​​ന്ധ്യ​​​യോ​​​ടെ ചാ​​​റ്റ​​​ൽ​​​മ​​​ഴ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. പു​​​റ​​​ത്തു കാ​​​ത്തു​​​നി​​​ന്ന​​​വ​​​രു​​​ടെ ഖാ​​​ദി​​​യു​​​ടു​​​പ്പു​​​ക​​​ളും കോ​​​ൺ​​​ഗ്ര​​​സ് തൊ​​​പ്പി​​​യു​​​മൊ​​​ക്കെ ന​​​ന​​​ഞ്ഞു. ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്കെ​​​തി​​​രേ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ച​​​വ​​​ർ നി​​​ശ​​​ബ്ദ​​​രാ​​​യി​​​രു​​​ന്നു. ഹൃ​​​ദ​​​യം അ​​​ത്ര​​​മേ​​​ൽ ത്ര​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ഹ്റു​​​വി​​​ന് എ​​​ഴു​​​തി​​​ത്ത​​​യാ​​​റാ​​​ക്കാ​​​ൻ സ​​​മ​​​യം കി​​​ട്ടാ​​​ത്ത​​​തും എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് വി​​​ശ്വ​​​പ്ര​​​സി​​​ദ്ധ​​​വു​​​മാ​​​യി​​​ത്തീ​​​ർ​​​ന്ന ആ ​​​പ്ര​​​സം​​​ഗം, “നി​​​യ​​​തി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച” (Tryst with Destiny) തു​​​ട​​​ങ്ങി. “നീ​​​ണ്ട വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്പ് നാം ​​​വി​​​ധി​​​യു​​​മാ​​​യൊ​​​രു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു സ​​​മ​​​യം കു​​​റി​​​ച്ചി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ ആ ​​​പ്ര​​​തി​​​ജ്ഞ നി​​​റ​​​വേ​​​റ്റാ​​​നു​​​ള്ള സ​​​മ​​​യ​​​മാ​​​യി​​​രി​​​ക്കു​​​ന്നു. പൂ​​​ർ​​​ണ​​​മാ​​​യി​​​ട്ട​​​ല്ലെ​​​ങ്കി​​​ലും ഗ​​​ണ്യ​​​മാ​​​യി. അ​​​ർ​​​ധ​​​രാ​​​ത്രി​​​യു​​​ടെ മ​​​ണി മു​​​ഴ​​​ങ്ങു​​​ന്പോ​​​ൾ, ലോ​​​കം ഉ​​​റ​​​ങ്ങു​​​ന്പോ​​​ൾ ഇ​​​ന്ത്യ​​​യി​​​താ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ലേ​​​ക്കും ഉ​​​ണ​​​രു​​​ന്നു....”

പ്ര​​​സം​​​ഗം ഇ​​​ട​​​യ്ക്ക് മു​​​ന്ന​​​റി​​​യി​​​പ്പാ​​​യി. “ദു​​​ഷ്ട​​​മ​​​നോ​​​ഭാ​​​വ​​​ത്തി​​​നും പ​​​ര​​​ദൂ​​​ഷ​​​ണ​​​ത്തി​​​നും ന​​​മു​​​ക്കു സ​​​മ​​​യ​​​മി​​​ല്ല. എ​​​ല്ലാ സ​​​ന്താ​​​ന​​​ങ്ങ​​​ൾ​​​ക്കും പാ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ​​​യു​​​ടെ അ​​​ന്ത​​​സു​​​റ്റ ഭ​​​വ​​​നം നാം ​​​നി​​​ർ​​​മി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.”

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സ​​​മി​​​തി​​​ഹാ​​​ളി​​​ന്‍റെ വേ​​​ദി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നാ​​​ഴി​​​ക​​​മ​​​ണി​​​യു​​​ടെ സൂ​​​ചി​​​ക​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തെ പ​​​കു​​​ത്തു​​​കൊ​​​ണ്ട് 12ൽ ​​​തൊ​​​ട്ടു. അ​​​ടി​​​മ​​​ത്ത​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​മ​​​ണി! മ​​​ട്ടു​​​പ്പാ​​​വി​​​ൽ നി​​​ന്ന ഖാ​​​ദി ധാ​​​രി ഏ​​​റെ നേ​​​ര​​​മാ​​​യി കൈ​​​യി​​​ൽ​​​നി​​​ന്നു താ​​​ഴെ വ​​​യ്ക്കാ​​​തി​​​രു​​​ന്ന ശം​​​ഖ് ഊ​​​തി. സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ! സ്വാ​​​ത​​​ന്ത്ര്യ​​​വും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും അം​​​ഗീ​​​ക​​​രി​​​ച്ച് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ത്തു. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​സം​​​ബ്ലി സ​​​മ്മേ​​​ളി​​​ച്ചു. സ​​​മി​​​തി​​​യം​​​ഗം ഹ​​​ൻ​​​സ മേ​​​ത്ത രാ​​​ജ്യ​​​ത്തെ വ​​​നി​​​ത​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി ദേ​​​ശീ​​​യ​​​പ​​​താ​​​ക രാ​​​ജ്യ​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു.

ന​​​മ്മു​​​ടെ കൈ​​​യി​​​ൽ സ്വാ​​​ത​​​ന്ത്ര്യ​​​മേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. ആ ​​​ശു​​​ഭ​​​രാ​​​ത്രി​​​യി​​​ലും അ​​​ത്താ​​​ഴം ക​​​ഴി​​​ക്കാ​​​ത്ത​​​വ​​​ർ ആ​​​ഹ്ലാ​​​ദ​​​ത്തി​​​മ​​​ർ​​​പ്പി​​​നി​​​ടെ അ​​​തു മ​​​റ​​​ന്നെ​​​ന്നേ​​​യു​​​ള്ളൂ. മ​​​ഴ ന​​​ന​​​ഞ്ഞു മ​​​ട​​​ങ്ങി​​​യ പ​​​ല​​​ർ​​​ക്കും പി​​​റ്റേ​​​ന്നു രാ​​​വി​​​ല​​​ത്തെ റൊ​​​ട്ടി​​​ക്കു​​​ള്ള ഗോ​​​ത​​​ന്പു​​​പോ​​​ലും വീ​​​ടു​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. “ഗാ​​​ന്ധി​​​ജി പ​​​ല​​​പ്പോ​​​ഴും ചെ​​​ന്നു പാ​​​ർ​​​ത്തി​​​രു​​​ന്ന, തൊ​​​ട്ടു​​​കൂ​​​ടാ​​​ത്ത​​​വ​​​രാ​​​യ തൂ​​​പ്പു​​​കാ​​​രു​​​ടെ ഭാ​​​ങ്ഗി കോ​​​ള​​​നി​​​യി​​​ലെ ഗ​​​തി​​​കെ​​​ട്ട ജ​​​ന​​​ങ്ങ​​​ൾ​​​ക്ക്, അ​​​വ​​​രി​​​ൽ പ​​​ല​​​രും മു​​​ന്പ് അ​​​റി​​​ഞ്ഞി​​​ട്ടി​​​ല്ലാ​​​ത്ത ഒ​​​രു സ​​​മ്മാ​​​നം, സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി കി​​​ട്ടി. വെ​​​ളി​​​ച്ചം. സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ ആ​​​ദ​​​രി​​​ക്കാ​​​ൻ അ​​​വ​​​രു​​​ടെ ഇ​​​രു​​​ള​​​ട​​​ഞ്ഞ കു​​​ടി​​​ലു​​​ക​​​ളി​​​ൽ ക​​​ത്തി​​​ച്ചു​​​വ​​​യ്ക്കാ​​​നാ​​​യി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി മെ​​​ഴു​​​കു​​​തി​​​രി​​​ക​​​ളും ചെ​​​റി​​​യ എ​​​ണ്ണ​​​വി​​​ള​​​ക്കു​​​ക​​​ളും സം​​​ഭാ​​​വ​​​ന ചെ​​​യ്തു.” (സ്വാ​​​ത​​​ന്ത്ര്യം അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ൽ-​​​ലാ​​​റി കോ​​​ളി​​​ൻ​​​സ്, ഡൊ​​​മി​​​നി​​​ക് ലാ​​​പി​​​യ​​​ർ). ത​​​ല​​​സ്ഥാ​​​ന​​​ത്തെ സ്ഥി​​​തി ഇ​​​താ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ൽ ദാ​​​രി​​​ദ്ര്യ​​​വും നി​​​ര​​​ക്ഷ​​​ര​​​ത​​​യും ജാ​​​തി​​​വി​​​വേ​​​ച​​​ന​​​വു​​​മൊ​​​ക്കെ കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു. സ്വാ​​​ത​​​ന്ത്ര്യം ല​​​ഭി​​​ച്ചാ​​​ൽ ഇ​​​ന്ത്യ ശി​​​ഥി​​​ല​​​മാ​​​കു​​​മെ​​​ന്നും അ​​​ധി​​​കാ​​​രം കൊ​​​ള്ള​​​ക്കാ​​​രു​​​ടെ​​​യും ക​​​ഴി​​​വു​​​കെ​​​ട്ട​​​വ​​​രു​​​ടെ​​​യും കൈ​​​യി​​​ലാ​​​കു​​​മെ​​​ന്നും ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന വി​​​ൻ​​​സ്റ്റ​​​ൻ ച​​​ർ​​​ച്ചി​​​ൽ നി​​​ന്ദി​​​ച്ച രാ​​​ജ്യം. ഇ​​​താ​​​യി​​​രു​​​ന്നു നെ​​​ഹ്റു​​​വി​​​ന്‍റെ​​​യും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും കൈ​​​യി​​​ൽ കി​​​ട്ടി​​​യ ഇ​​​ന്ത്യ!

ഡ​​​ൽ​​​ഹി​​​യാ​​​കെ വൈ​​​ദ്യു​​​ത​​​ദീ​​​പ​​​ങ്ങ​​​ളാ​​​ൽ അ​​​ല​​​ങ്ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. ആ​​​ളു​​​ക​​​ൾ കാ​​​ൽ​​​ന​​​ട​​​യാ​​​യും സൈ​​​ക്കി​​​ളി​​​ലും കു​​​തി​​​ര​​​വ​​​ണ്ടി​​​യി​​​ലു​​​മൊ​​​ക്കെ​​​യാ​​​യി തെ​​​രു​​​വി​​​ലെ​​​ത്തി. കോ​​​ണാ​​​ട്ട് പ്ലേ​​​സി​​​ലെ ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ളി​​​ൽ ജ​​​ന​​​ങ്ങ​​​ൾ തി​​​ങ്ങി​​​നി​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്ത് പ​​​ല​​​യി​​​ട​​​ത്തും ബ്രി​​​ട്ടീ​​​ഷു​​​കാ​​​രും ഇ​​​ന്ത്യ​​​ക്കാ​​​രും, അ​​​തു​​​പോ​​​ലെ ഹി​​​ന്ദു​​​ക്ക​​​ളും മു​​​സ്‌​​​ലിം​​​ക​​​ളും പ​​​ര​​​സ്പ​​​രം ആ​​​ലിം​​​ഗ​​​നം ചെ​​​യ്തു. ല​​​ഖ്നൗ​​​വി​​​ലെ റ​​​സി​​​ഡ​​​ൻ​​​സി​​​യി​​​ൽ അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ലെ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്ത​​​ലി​​​നു​​​ള്ള ക്ഷ​​​ണ​​​ക്ക​​​ത്തി​​​ൽ “ദേ​​​ശീ​​​യ​​​വേ​​​ഷം-​​​ധോ​​​ത്തി” ഉ​​​ചി​​​ത​​​മാ​​​യി​​​രി​​​ക്കും എ​​​ന്നെ​​​ഴു​​​തി​​​യി​​​രു​​​ന്നു. മ​​​ദ്രാ​​​സും ബാം​​​ഗ​​​ളൂ​​​രും ഉ​​​റ​​​ക്ക​​​മി​​​ള​​​ച്ചു. തി​​​രു​​​വി​​​താം​​​കൂ​​​റി​​​ലും കൊ​​​ച്ചി​​​യി​​​ലും മ​​​ല​​​ബാ​​​റി​​​ലും രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ദൂ​​​ര​​​ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലു​​​മൊ​​​ക്കെ രാ​​​ത്രി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ അ​​​ത്ര ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ബോം​​​ബെ​​​യു​​​ടെ മു​​​ക്കും മൂ​​​ല​​​യും വ​​​രെ ദീ​​​പാ​​​ലം​​​കൃ​​​ത​​​മാ​​​യി. തു​​​ട​​​ക്കം​​​മു​​​ത​​​ൽ എ​​​ത്ര​​​യോ വെ​​​ള്ള​​​ക്കാ​​​ർ സാ​​​മ്രാ​​​ജ്യ​​​ത്വ​​​ത്തി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പു​​​കാ​​​രാ​​​യി ക​​​പ്പ​​​ലി​​​റ​​​ങ്ങി​​​യ ന​​​ഗ​​​രം!

“ഡ​​​ൽ​​​ഹി​​​യി​​​ൽ പ​​​ഴ​​​യ ഭ​​​ര​​​ണ​​​ക്കാ​​​രു​​​ടെ വി​​​ശു​​​ദ്ധ​​​സ​​​ങ്കേ​​​ത​​​മാ​​​യി​​​രു​​​ന്ന ഇം​​​പീ​​​രി​​​യ​​​ൽ ഹോ​​​ട്ട​​​ലി​​​ലെ പാ​​​ന​​​ശാ​​​ല​​​യി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​ർ തി​​​ങ്ങി​​​ക്കൂ​​​ടി. അ​​​ർ​​​ധ​​​രാ​​​ത്രി ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ ഒ​​​രാ​​​ൾ വേ​​​ദി​​​യി​​​ലേ​​​ക്കു ക​​​യ​​​റി​​​നി​​​ന്നി​​​ട്ട് ത​​​ന്നോ​​​ടൊ​​​ത്ത് ഇ​​​ന്ത്യ​​​യു​​​ടെ പു​​​തി​​​യ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​ല​​​പി​​​ക്കാ​​​ൻ ആ ​​​ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ ക്ഷ​​​ണി​​​ച്ചു. അ​​​വ​​​രെ​​​ല്ലാ​​​വ​​​രും സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ സ​​​മ്മ​​​തി​​​ച്ചു. പ​​​ക്ഷേ, ഇ​​​ന്ത്യ​​​യു​​​ടെ മ​​​ഹാ​​​നാ​​​യ ദേ​​​ശീ​​​യ​​​ക​​​വി ടാ​​​ഗോ​​​ർ ര​​​ചി​​​ച്ച ആ ​​​ഗാ​​​നം ആ​​​ല​​​പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ അ​​​വ​​​രി​​​ല​​​ധി​​​കം പേ​​​രും ഏ​​​റ്റ​​​വും മ​​​ന​​​ശ്ശ​​​ല്യ​​​മു​​​ണ്ടാ​​​ക്കു​​​ന്ന ആ ​​​വ​​​സ്തു​​​ത ക​​​ണ്ടു​​​പി​​​ടി​​​ച്ചു. ആ ​​​ഗാ​​​ന​​​ത്തി​​​ലെ വാ​​​ക്കു​​​ക​​​ൾ അ​​​വ​​​ർ​​​ക്ക് അ​​​റി​​​ഞ്ഞു​​​കൂ​​​ടാ​​​യി​​​രു​​​ന്നൂ. (സ്വാ​​​ത​​​ന്ത്ര്യം അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ൽ) 

K-Rail Survey

കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ഗാ​​​ന്ധി​​​ജി​​​ക്കു ക​​​ല്ലേ​​​റ്

സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നൊ​​​പ്പം രാ​​​ജ്യം വി​​​ഭ​​​ജി​​​ക്ക​​​പ്പെ​​​ട്ടു. ലാ​​​ഹോ​​​ർ ക​​​ത്തി​​​യെ​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലും വ​​​ർ​​​ഗീ​​​യ​​​ത പ​​​ത്തി​​​മ​​​ട​​​ക്കി​​​യെ​​​ന്നേ​​​യു​​​ള്ളു. പ​​​ക്ഷേ, “സ്വാ​​​ത​​​ന്ത്ര്യം അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ൽ” പു​​​സ്ത​​​ക​​​ത്തി​​​ൽ പ്ര​​​തീ​​​ക്ഷ​​​ക​​​ളു​​​ടെ വേ​​​ലി​​​യേ​​​റ്റ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​യു​​​ന്നു​​​ണ്ട്. 1947 ഓ​​​ഗ​​​സ്റ്റ് 13ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു മ​​​ണി​​​യോ​​​ടെ ഒ​​​രു പ​​​ഴ​​​ഞ്ച​​​ൻ ഷെ​​​വ​​​ര്‍ലെ കാ​​​ർ കോ​​​ല്‍ക്ക​​​ത്ത​​​യി​​​ലെ ബ​​​ലി​​​യ​​​ഘ​​​ട്ട് റോ​​​ഡി​​​ലെ, വ​​​ര്‍ഗീ​​​യ ക​​​ലാ​​​പ​​​ത്തി​​​ല്‍ വെ​​​ന്തു​​​നീ​​​റി​​​യ ന​​​ഗ​​​ര​​​ത്തി​​​ലെ ചേ​​​രി​​​ക​​​ള്‍ പി​​​ന്നി​​​ട്ട് ഹൈ​​​ദ​​​രി ഹൗ​​​സി​​​ലെ​​​ത്തി. ഗാ​​​ന്ധി​​​ജി​​​യാ​​​ണ് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്. ഹി​​​ന്ദു-​​​മു​​​സ്‌​​​ലിം ക​​​ലാ​​​പ​​​ത്തി​​​ന്‍റെ രൂ​​​ക്ഷ​​​ത കെ​​​ട്ട​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലാ​​​യി​​​രു​​​ന്നു. ഹി​​​ന്ദു​​​ക്ക​​​ള്‍ അ​​​ധി​​​വ​​​സി​​​ക്കു​​​ന്ന അ​​​വി​​​ടെ ഗാ​​​ന്ധി​​​ജി എ​​​ത്തു​​​മെ​​​ന്ന​​​റി​​​ഞ്ഞ് ഒ​​​രു വ​​​ലി​​​യ ജ​​​ന​​​ക്കൂ​​​ട്ടം കാ​​​ത്തു​​​നി​​​ല്‍പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വ​​​ര്‍ ആ ​​​പ​​​ഴ​​​ഞ്ച​​​ന്‍ കാ​​​റി​​​നു നേ​​​ര്‍ക്കു ക​​​ല്ലു​​​ക​​​ളും കു​​​പ്പി​​​ക​​​ളും വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞു. “ഹി​​​ന്ദു​​​ക്ക​​​ളു​​​ടെ വ​​​ഞ്ച​​​കാ, മു​​​സ്‌​​​ലിം​​​ക​​​ളെ​​​യ​​​ല്ല പോ​​​യി ന​​​വ​​​ഖാ​​​ലി​​​യി​​​ലെ ഹി​​​ന്ദു​​​ക്ക​​​ളെ ര​​​ക്ഷി​​​ക്കൂ...” ബ്രി​​​ട്ടീ​​​ഷു​​​കാ​​​ര്‍ക്കെ​​​തി​​​രേ എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളി​​​ലും പെ​​​ട്ട​​​വ​​​രെ ഒ​​​ന്നി​​​ച്ച​​​ണി​​​നി​​​ര​​​ത്തി 30 വ​​​ര്‍ഷം പൊ​​​രു​​​തി​​​യ മ​​​ഹാ​​​ത്മാ​​​വ് ഹൃ​​​ദ​​​യം ത​​​ക​​​ർ​​​ന്ന​​​വ​​​നെ​​​ങ്കി​​​ലും അ​​​ക്ര​​​മാ​​​സ​​​ക്ത​​​രു​​​ടെ അ​​​രി​​​കി​​​ലേ​​​ക്കു ചെ​​​ന്നു.

“നി​​​ങ്ങ​​​ളെ​​​ന്നെ ദ്രോ​​​ഹി​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. അ​​​തു​​​കൊ​​​ണ്ട് ഞാ​​​ന്‍ നി​​​ങ്ങ​​​ളു​​​ടെ അ​​​ടു​​​ത്തേ​​​ക്കു വ​​​രു​​​ന്നു. എ​​​തി​​​ര്‍ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ എ​​​തി​​​ര്‍ത്തു​​​കൊ​​​ള്ളൂ. എ​​​നി​​​ക്കി​​​നി ഏ​​​റെ ദൂ​​​ര​​​മൊ​​​ന്നും പോ​​​കാ​​​നി​​​ല്ല...” അ​​​ദ്ദേ​​​ഹം അ​​​വ​​​രെ ശാ​​​ന്ത​​​രാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു. ആ​​​ളു​​​ക​​​ള്‍ അ​​​ല്‍പം അ​​​ട​​​ങ്ങി​​​യ​​​പ്പോ​​​ള്‍ അ​​​വ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി കൂ​​​ടു​​​ത​​​ല്‍ സം​​​സാ​​​രി​​​ക്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്ത് അ​​​ദ്ദേ​​​ഹം ഹൈ​​​ദ​​​രി ഹൗ​​​സി​​​ലേ​​​ക്കു ക​​​യ​​​റി. ശാ​​​ന്ത​​​ത നീ​​​ണ്ടു​​​നി​​​ന്നി​​​ല്ല. അ​​​വ​​​ര്‍ കെ​​​ട്ടി​​​ടം വ​​​ള​​​ഞ്ഞു ക​​​ല്ലേ​​​റു തു​​​ട​​​ങ്ങി. ജ​​​നാ​​​ല​​​ച്ചി​​​ല്ലു​​​ക​​​ള്‍ പൊ​​​ട്ടി അ​​​ദ്ദേ​​​ഹ​​​മി​​​രു​​​ന്ന മു​​​റി​​​യി​​​ലേ​​​ക്കും ക​​​ല്ലു​​​ക​​​ള്‍ പ​​​തി​​​ച്ചു. പ​​​ക്ഷേ, ഗാ​​​ന്ധി​​​ജി ശാ​​​ന്ത​​​നാ​​​യി അ​​​വി​​​ടെ​​​ത്ത​​​ന്നെ ഇ​​​രു​​​ന്നു. ആ​​​ളു​​​ക​​​ള്‍ പു​​​റ​​​ത്ത് കൂ​​​ക്കി​​​വി​​​ളി​​​ച്ചു. ഗാ​​​ന്ധി​​​ജി പ്രാ​​​ര്‍ഥ​​​ന​​​യി​​​ലും ഉ​​​പ​​​വാ​​​സ​​​ത്തി​​​ലും മു​​​ഴു​​​കി. പ​​​തി​​​യെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​വും ക്ഷ​​​മ​​​യും ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളി​​​ലെ തീ ​​​കെ​​​ടു​​​ത്തി. സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തോ​​​ടെ കോ​​​ല്‍ക്ക​​​ത്ത​​​യി​​​ല്‍ വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി നീ​​​ണ്ടു​​​നി​​​ന്ന ര​​​ക്ത​​​ച്ചൊ​​​രി​​​ച്ചി​​​ലു​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​ച്ചു. ച​​​രി​​​ത്ര​​​കാ​​​ര​​​ന്മാ​​​ര്‍ അ​​​തി​​​നെ “മ​​​ഹ​​​ത്താ​​​യ കോ​​​ല്‍ക്ക​​​ത്ത അ​​​ത്ഭു​​​തം” എ​​​ന്നാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. പ​​​ക്ഷേ, അ​​​തു ഗാ​​​ന്ധി​​​നി​​​ർ​​​മി​​​ത അ​​​ദ്ഭു​​​ത​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് ഇ​​​വി​​​ടെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു​​​കൊ​​​ള്ള​​​ട്ടെ.

പി​​​റ്റേ​​​ന്ന്, അ​​​ര്‍ധ​​​രാ​​​ത്രി​​​യി​​​ല്‍ രാ​​​ജ്യം സ്വാ​​​ത​​​ന്ത്ര്യം ആ​​​ഘോ​​​ഷി​​​ക്കു​​​മ്പോ​​​ള്‍, പൊ​​​ട്ടി​​​യ ചി​​​ല്ലു​​​ക​​​ളു​​​ള്ള ഹൈ​​​ദ​​​രി ഹൗ​​​സി​​​ലെ വൈ​​​ക്കോ​​​ല്‍ക്കി​​​ട​​​ക്ക​​​യി​​​ല്‍ ഗാ​​​ന്ധി​​​ജി ശാ​​​ന്ത​​​മാ​​​യു​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. പു​​​റ​​​ത്ത്, ത​​​മ്മി​​​ല​​​ടി​​​ച്ചി​​​രു​​​ന്ന ഹി​​​ന്ദു-​​​മു​​​സ്‌​​​ലിം സ​​​ഹോ​​​ദ​​​ര​​​ന്മാ​​​ര്‍ ഗാ​​​ന്ധി​​​ജി​​​ക്ക് ഒ​​​രു പോ​​​റ​​​ലു​​​മേ​​​ല്‍ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ കാ​​​വ​​​ല്‍നി​​​ന്നു. ത​​​ലേ​​​ന്ന​​​ത്തെ ക​​​ല്ലു​​​ക​​​ളും കു​​​പ്പി​​​ക​​​ളു​​​മൊ​​​ന്നും അ​​​വ​​​രു​​​ടെ കൈ​​​ക​​​ളി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

10 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നു ക​​​രു​​​തു​​​ന്ന ഇ​​​ന്ത്യാ​​​വി​​​ഭ​​​ജ​​​ന​​​ത്തി​​​ന്‍റെ ചി​​​ത​​​യി​​​ൽ​​​നി​​​ന്നാ​​​ണ് നാം ​​​ഉ​​​യി​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​റ്റ​​​ത്. എ​​​ന്നി​​​ട്ടും കാ​​​ഷ്‌​​​മീ​​​ർ, ഡ​​​ൽ​​​ഹി, ബോം​​​ബെ, ഗു​​​ജ​​​റാ​​​ത്ത്, ക​​​ണ്ഡ​​​മാ​​​ൽ, മ​​​ണി​​​പ്പു​​​ർ... അ​​​രു​​​ത്, സ്നേ​​​ഹ​​​വും സ​​​ഹി​​​ഷ്ണു​​​ത​​​യും സാ​​​ധ്യ​​​മാ​​​ണ്. അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​തു​​​കൂ​​​ടി കേ​​​ൾ​​​ക്കൂ: “ഹി​​​ന്ദു​​​ക്ക​​​ളും മു​​​സ്‌​​​ലിം​​​ക​​​ളും ഒ​​​ത്തു​​​ചേ​​​ർ​​​ന്ന ഒ​​​രു ഘോ​​​ഷ​​​യാ​​​ത്ര ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ഗാ​​​ന്ധി​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ ഹൈ​​​ദ​​​രി ഹൗ​​​സി​​​ലേ​​​ക്കു നീ​​​ങ്ങി.... കേ​​​ൽ​​​ദം​​​ഗ റോ​​​ഡി​​​ലെ​​​യും സി​​​യ​​​ൽ​​​ദാ സ്റ്റേ​​​ഷ​​​നി​​​ലെ​​​യും അ​​​ക്ര​​​മ​​​ക്കാ​​​ടു​​​ക​​​ളി​​​ലെ ഹി​​​ന്ദു​​​ക്ക​​​ളും മു​​​സ്‌​​​ലിം​​​ക​​​ളു​​​മാ​​​യ ഗു​​​ണ്ട​​​ക​​​ൾ, ക​​​ഠാ​​​ര​​​ക​​​ൾ ഉ​​​റ​​​യി​​​ലി​​​ട്ട് മ​​​ട്ടു​​​പ്പാ​​​വു​​​ക​​​ളി​​​ലും വി​​​ള​​​ക്കു​​​കാ​​​ലു​​​ക​​​ളി​​​ലും ഇ​​​ന്ത്യ​​​ൻ പ​​​താ​​​ക​​​ക​​​ൾ തൂ​​​ക്കാ​​​ൻ ഒ​​​രു​​​മി​​​ച്ചു ചേ​​​ർ​​​ന്നു. കാ​​​ളീ​​​ഭ​​​ക്ത​​​രെ സ്വാ​​​ഗ​​​തം ചെ​​​യ്യാ​​​ൻ ഷെ​​​യ്ക്കു​​​മാ​​​ർ മ​​​സ്ജി​​​ദു​​​ക​​​ളു​​​ടെ വാ​​​തി​​​ൽ തു​​​റ​​​ന്നു. കാ​​​ളീ​​​ഭ​​​ക്ത​​​രാ​​​ക​​​ട്ടെ, ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് മു​​​സ്‌​​​ലിം​​​ക​​​ളെ​​​യും ക്ഷ​​​ണി​​​ച്ചു... 24 മ​​​ണി​​​ക്കൂ​​​ർ മു​​​ന്പ് പ​​​ര​​​സ്പ​​​രം ക​​​ഴു​​​ത്ത​​​റ​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങി​​​യി​​​രു​​​ന്ന ആ​​​ളു​​​ക​​​ൾ തെ​​​രു​​​വു​​​ക​​​ളി​​​ൽ പ​​​ര​​​സ്പ​​​രം കൈ​​​പി​​​ടി​​​ച്ചു കു​​​ലു​​​ക്കി... സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും എ​​​തി​​​ർ​​​സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​ർ​​​ക്കു മ​​​ധു​​​രം വി​​​ത​​​ര​​​ണം ചെ​​​യ്തു.” (സ്വാ​​​ത​​​ന്ത്ര്യം അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ൽ). ആ​​​രാ​​​ണ് പ​​​റ​​​ഞ്ഞ​​​ത് എ​​​ല്ലാം മ​​​റ​​​ന്ന് ന​​​മു​​​ക്ക് സ്നേ​​​ഹി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന്.

ന​​​മു​​​ക്കു മി​​​ക​​​ച്ച സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​നേ​​​താ​​​ക്ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, ഒ​​​രാ​​​ളേ അ​​​ദ്ഭു​​​ത പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്നു​​​ള്ളൂ. വൈ​​​വി​​​ധ്യ​​​ങ്ങ​​​ളെ കോ​​​ർ​​​ത്തെ​​​ടു​​​ക്കാ​​​ൻ, വി​​​ദ്വേ​​​ഷ​​​ത്താ​​​ൽ അ​​​ന്ധ​​​രും ബ​​​ധി​​​ര​​​രു​​​മാ​​​യ​​​വ​​​രെ സു​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​നി ഗാ​​​ന്ധി​​ജി വ​​​രി​​​ല്ല. വി​​​ഭ​​​ജ​​​ന​​​രേ​​​ഖ​​​ക​​​ൾ തെ​​​ളി​​​യും​​​മു​​​ന്പേ നാം ​​​കൈ​​​കോ​​​ർ​​​ത്തേ തീ​​​രൂ. പ​​​ല​​​വ​​​ർ​​​ണ​​​ത്തി​​​ലു​​​ള്ള തോ​​​ണി​​​ക​​​ളി​​​ൽ നാം ​​​എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. ഗാ​​​ന്ധി​​ജി​​​യെ​​​ന്ന അ​​​ഹിം​​​സാ​​​ന​​​ദി​​​യി​​​ൽ മു​​​ങ്ങി​​​നി​​​വ​​​രു​​​ക.

Tags : Unchained Midnight Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash IndependenceDay

Recent News

Corehub Up