x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപികയും സ്വാതന്ത്ര്യസമരവും

വെബ്ഡെസ്ക്
Published: August 15, 2026 01:33 AM IST | Updated: August 15, 2026 01:33 AM IST

പ്രതീകാത്മക ചിത്രം

 നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളു​​​​ടെ കൊ​​​​ളോ​​​​ണി​​​​യ​​​​ൽ​​​​ച​​​​ങ്ങ​​​​ല​​​​ക​​​​ൾ പൊ​​​​ട്ടി​​​​ച്ചെ​​​​റി​​​​ഞ്ഞ് ഇ​​​​ന്ത്യ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​ന്‍റെ പു​​​​ല​​​​രി​​​​യി​​​​ലേ​​​​ക്ക് ക​​​​ണ്ണു​​​​തു​​​​റ​​​​ന്ന ആ ​​​​ച​​​​രി​​​​ത്ര​​​​നി​​​​മി​​​​ഷം. 1947 ഓ​​​​ഗ​​​​സ്റ്റ് 14ന്‍റെ ​അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യി​​​​ൽ രാ​​​​ജ്യം സ്വ​​​​ത​​​​ന്ത്ര ഇ​​​​ന്ത്യ എ​​​​ന്ന സ്വാ​​​​ഭി​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് ചു​​​​വ​​​​ടു​​​​വ​​​യ്ക്കാ​​​​ൻ കാ​​​​തോ​​​​ർ​​​​ത്തു​​​​നി​​​​ൽ​​​​ക്കെ, അ​​​​ന്ന​​​​ത്തെ ദീ​​​​പി​​​​ക​​​​യു​​​​ടെ പ​​​​ത്രാ​​​​ധി​​​​പ​​​​ക്കു​​​​റി​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത് ഈ ​​​​വാ​​​​ക്കു​​​​ക​​​​ളോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു:

“ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​രം ലോ​​​​ക​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സാ​​​​മ്രാ​​​​ജ്യ​​​​ശ​​​​ക്തി​​​​യോ​​​​ടാ​​​​യി​​​​രു​​​​ന്നു. ആ ​​​​സ​​​​മ​​​​രം ദീ​​​​ർ​​​​ഘ​​​​വും ക്ലേ​​​ശ​​​​ക​​​​ര​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ വി​​​​ജ​​​​യം കൈ​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്നു. ആ ​​​​വി​​​​ജ​​​​യം ആ​​​​യു​​​​ധ​​​​ബ​​​​ല​​​​ത്തി​​​​ന്‍റെ​​​​യും ന​​​​ശീ​​​​ക​​​​ര​​​​ണ​​​​പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും ഫ​​​​ല​​​​മാ​​​​യി​​​​യ​​​​ല്ലാ​​​​തെ, സ​​​​മാ​​​​ധാ​​​​ന​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ കൈ​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​ത് അ​​​​നു​​​​ഗൃഹീ​​​​ത​​​​വും ഭാ​​​​ര​​​​ത​​​​ചൈ​​​​ത​​​​ന്യ​​​​ത്തി​​​ന്‍റെ സാ​​​​ക്ഷാ​​​​ത്ക​​​​ര​​​​ണ​​​​വു​​​​മാ​​​​കു​​​​ന്നു.”

സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ ന​​​​ട​​​​ന്നു​​​​തീ​​​​ർ​​​​ത്ത ത്യാ​​​​ഗ​​​​പൂ​​​​ർ​​​​ണ​​​​വും ദീ​​​​ർ​​​​ഘ​​​​വു​​​​മാ​​​​യ ക​​​​ന​​​​ൽ​​​​വ​​​​ഴി​​​​ക​​​​ളു​​​​ടെ മു​​​​ഴു​​​​വ​​​​ൻ രാ​​​​ഷ്‌​​​ട്രീ​​​​യ-​​​​ദാ​​​​ർ​​​​ശ​​​​നി​​​​ക ധാ​​​​ര​​​​ക​​​​ളു​​​​ടെ ചു​​​​രു​​​​ക്കെ​​​​ഴു​​​​ത്താ​​​​ണ് ഈ ​​​​വ​​​​രി​​​​ക​​​​ളി​​​​ൽ തെ​​​​ളി​​​​യു​​​​ന്ന​​​​ത്. ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സാ​​​​മ്രാ​​​​ജ്യ​​​​ത്വ ശ​​​​ക്തി​​​​ക്കെ​​​​തി​​​​രേ അ​​​​ഹിം​​​​സ​​​​യെ​​​​ന്ന അ​​​​പൂ​​​​ർ​​​​വ ആ​​​​യു​​​​ധ​​​​വു​​​​മാ​​​​യി പോ​​​​രാ​​​​ടി നേ​​​​ടി​​​​യ ആ ​​​​മ​​​​ഹ​​​​ത്താ​​​​യ വി​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​വ​​​​ഴി​​​​യി​​​​ൽ, കേ​​​​വ​​​​ലം ഒ​​​​രു കാ​​​​ഴ്ച​​​​ക്കാ​​​​ര​​​​നാ​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് അ​​​​ഭി​​​​മാ​​​​ന​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ പ​​​​ങ്ക്‌​​​​ വ​​​​ഹി​​​​ച്ചു​​​​കൊ​​​​ണ്ടു​​​കൂ​​​​ടി​​​​യാ​​​​ണ് ദീ​​​​പി​​​​ക ഈ ​​​​വ​​​​രി​​​​ക​​​​ൾ കു​​​​റി​​​​ച്ച​​​​ത്.

മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളി​​​​ൽ ദേ​​​​ശീ​​​​യ​​​​ബോ​​​​ധ​​​​ത്തി​​​​ന്‍റെ ക​​​​ന​​​​ലു​​​​ക​​​​ൾ കോ​​​​രി​​​​യി​​​​ടാ​​​​നും സ​​​​ത്യ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ഹിം​​​​സ​​​​യു​​​​ടെ​​​​യും മാ​​​​ർ​​​​ഗ​​​​ത്തി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളെ ഉ​​​​റ​​​​പ്പി​​​​ച്ചു​​​​നി​​​​ർ​​​​ത്താ​​​​നും ദീ​​​​പി​​​​ക കാ​​​​ണി​​​​ച്ച ആ​​​​ർ​​​​ജ​​​​വം സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഉ​​​​ജ്വ​​​​ല​​​​മാ​​​​യ അ​​​​ധ്യാ​​​​യ​​​​മാ​​​​ണ്. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യ​​​​ത്തി​​​​ന് വെ​​​​ളി​​​​ച്ച​​​​മേ​​​​കി, സ്വ​​​​ത​​​​ന്ത്ര ഇ​​​​ന്ത്യ എ​​​​ന്ന സ്വ​​​​പ്ന​​​​ത്തി​​​​ലേ​​​​ക്ക് രാ​​​​ഷ്‌​​​ട്ര​​​​ത്തോ​​​​ടൊ​​​​പ്പം ദീ​​​​പി​​​​ക സ​​​​ഞ്ച​​​​രി​​​​ച്ചു.

ദേ​​​​ശീ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​വും നി​​​​സ​​​​ഹ​​​​ക​​​​ര​​​​ണ പ്ര​​​​സ്ഥാ​​​​നം, ക്വി​​​​റ്റ് ഇ​​​​ന്ത്യ സ​​​​മ​​​​രം തു​​​​ട​​​​ങ്ങി​​​​യ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ർ​​​​ത്ത​​​​ക​​​​ളും സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ദീ​​​​പി​​​​ക വ​​​​ലി​​​​യ പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു. കേ​​​​വ​​​​ലം വാ​​​​ർ​​​​ത്താ​​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന് അ​​​​പ്പു​​​​റം, സ്വാ​​​​ത​​​​ന്ത്ര്യ​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ മൂ​​​​ല്യ​​​​ങ്ങ​​​​ളും ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് പ​​​​ത്രം ശ്ര​​​​മി​​​​ച്ച​​​​ത്. മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി​​​​യും ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്‌​​​​റു​​​​വും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ദേ​​​​ശീ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ അ​​​​തീ​​​​വ ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്നി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ദീ​​​​പി​​​​ക​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്താ​​​​ളു​​​​ക​​​​ളി​​​​ലെ ആ​​​​ദ്യ​​​​ത്തെ ഇ​​​​ര​​​​ട്ട​​​​ക്കോ​​​​ളം ത​​​​ല​​​​ക്കെ​​​​ട്ട് മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ ഒ​​​​രു പ്ര​​​​സ്താ​​​​വ​​​​ന​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​വും അ​​​​തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും വ​​​​ള​​​​രെ ശ്ര​​​​ദ്ധ​​​​യോ​​​​ടെ നി​​​​രീ​​​​ക്ഷി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് ദീ​​​​പി​​​​ക ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ത​​​​ന്‍റെ ദൗ​​​​ത്യം നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ത്. 1885ൽ ​​​​ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന്മ​​​​മെ​​​​ടു​​​​ത്ത് ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് ദീ​​​​പി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളും ദേ​​​​ശീ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളും പ്രാ​​​​ധാ​​​​ന്യ​​​​ത്തോ​​​​ടെ ജ​​​​ന​​​​ങ്ങ​​​​ളെ അ​​​​റി​​​​യി​​​​ക്കാ​​​​ൻ തു​​​​ട​​​​ക്കം മു​​​​ത​​​​ൽ​​​​ക്കേ ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്നു. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ശ്ലാ​​​​ഘി​​​​ക്കു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം പാ​​​​ർ​​​​ട്ടി​​​​യി​​​​ലു​​​​ണ്ടാ​​​​യ പാ​​​​ക​​​​പ്പി​​​​ഴ​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കാ​​​​നും ദീ​​​​പി​​​​ക എ​​​​ന്നും സ​​​​ജ്ജ​​​​മാ​​​​യി​​​​രു​​​​ന്നു.

മി​​​​ത​​​​വാ​​​​ദി​​​​ക​​​​ളും തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും ത​​​​മ്മി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലു​​​​ണ്ടാ​​​​യ ഭി​​​​ന്ന​​​​ത​​​​ക​​​​ളും, പ്ര​​​​ത്യേ​​​​കി​​​​ച്ച് 1907ലെ ​​​​സൂ​​​​റ​​​​ത്ത് പി​​​​ള​​​​ർ​​​​പ്പും ദീ​​​​പി​​​​ക തി​​​​ക​​​​ഞ്ഞ അ​​​​വ​​​​ധാ​​​​ന​​​​ത​​​​യോ​​​​ടെ​​​​യാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ പി​​​​ള​​​​ർ​​​​പ്പ് ഭാ​​​​ര​​​​ത​​​​മോ​​​​ച​​​​ന പ്ര​​​​സ്ഥാ​​​​ന​​​​ത്തെ ത​​​​ള​​​​ർ​​​​ത്തു​​​​മെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ പ​​​​ത്രം, ദേ​​​​ശീ​​​​യ ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ചും വി​​​​ദേ​​​​ശ​​​​ശ​​​​ക്തി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ത് അ​​​​വ​​​​സ​​​​ര​​​​മാ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചും ശ​​​​ക്ത​​​​മാ​​​​യ മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ഴു​​​​തി. ​മി​​​​ത​​​​വാ​​​​ദി​​​​ക​​​​ളും തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും 1921 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ മ​​​​ദ്രാ​​​​സി​​​​ലും നാ​​​​ഗ്‌​​​​പൂ​​​​രി​​​​ലു​​​​മാ​​​​യി വെ​​​​വ്വേ​​​​റെ സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി. സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം അ​​​​വ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്തു കൊ​​​​ണ്ട്, ജ​​​​നു​​​​വ​​​​രി ഏ​​​​ഴി​​​​ന് “ര​​​​ണ്ടു രാ​​​​ഷ്‌​​​ട്രീ​​​​യ മ​​​​ഹാ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ” എ​​​​ന്ന ത​​​​ല​​​​ക്കെ​​​​ട്ടോ​​​​ടെ ദീ​​​​പി​​​​ക മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​മെ​​​​ഴു​​​​തി.

ചു​​​​രു​​​​ക്ക​​​​ത്തി​​​​ൽ, കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ഓ​​​​രോ വ​​​​ള​​​​ർ​​​​ച്ചാ​​​​ഘ​​​​ട്ട​​​​ത്തിലും ഒ​​​​രു വി​​​​മ​​​​ർ​​​​ശ​​​​ക​​​​നാ​​​​യും എ​​​​ന്നാ​​​​ൽ, അ​​​​തേ​​​​സ​​​​മ​​​​യം​​​​ത​​​​ന്നെ ദേ​​​​ശീ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ന​​​​ന്മ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ഒ​​​​രു വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​യും ദീ​​​​പി​​​​ക മ​​​​ല​​​​യാ​​​​ള പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന രം​​​​ഗ​​​​ത്ത് തി​​​​ള​​​​ങ്ങി​​​​നി​​​​ന്നു.
സ്വ​​​​ദേ​​​​ശി​​​​പ്ര​​​​സ്ഥാ​​​​നം ഇ​​​​ന്ത്യ​​​​ൻ സ്വ​​​​ാത​​​​ന്ത്ര്യ ​​​​സ​​​​മ​​​​ര​​​​ത്തി​​​​ലെ ഒ​​​​രു അ​​​​വി​​​​ഭാ​​​​ജ്യ​​​​ഘ​​​​ട​​​​ക​​​​മാ​​​​യി​​​​രു​​​​ന്നു. മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി അ​​​​ട​​​​ക്ക​​​​മു​​​​ള്ള ദേ​​​​ശീ​​​​യ​​​​നേ​​​​താ​​​​ക്ക​​​​ൾ സ്വ​​​​ദേ​​​​ശി​​​​പ്ര​​​​സ്ഥാ​​​​നം ഒ​​​​രു ബ​​​​ഹു​​​​ജ​​​​ന​​​​മു​​​​ന്നേ​​​​റ്റ​​​​മാ​​​​യി രൂ​​​​പാ​​​​ന്ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു മു​​​​മ്പു​​​ത​​​​ന്നെ ദീ​​​​പി​​​​ക സ്വ​​​​ദേ​​​​ശി പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യി​​​​ലേ​​​​ക്കു വി​​​​ര​​​​ൽ​​​​ചൂ​​​​ണ്ടി. വി​​​​ദേ​​​​ശ​​​​വ​​​​സ്‌​​​​തു​​​​ക്ക​​​​ൾ ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്കാ​​​​നും സ്വ​​​​ദേ​​​​ശി സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങാ​​​​നും ദീ​​​​പി​​​​ക മു​​​​ഖ​​​​പ്ര​​​​സം​​​​ഗങ്ങ​​​​ളി​​​​ലൂ​​​​ടെ ജ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ഹ്വാ​​​​നം ചെ​​​​യ്‌​​​​തു.

1905 ഒ​​​​ക്ടോ​​​​ബ​​​​ർ നാ​​​​ലി​​​​ലെ ദീ​​​​പി​​​​ക​​​​യു​​​​ടെ മു​​​​ഖ​​​​പ്ര​​​​സം​​​​ഗം ശ്ര​​​​ദ്ധി​​​​ക്കൂ: “ ഞാ​​​​ൻ ഹി​​​​ന്ദു”, “ഞാ​​​​ൻ ക്രി​​​​സ്‌​​​​ത്യ​​​​ൻ”, “നീ ​​​​തീ​​​​യ​​​​ൻ”, “നീ ​​​​പു​​​​ല​​​​യ​​​​ൻ” എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​ള്ള ജാ​​​​തി മ​​​​ത്സ​​​​രം വി​​​​ട്ടു നാ​​​​മെ​​​​ല്ലാം “സ്വ​​​​ദേ​​​​ശി” എ​​​​ന്നു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ൽ പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഒ​​​​രു കൂ​​​​ട്ട​​​​ക്കാ​​​​രാ​​​​ണെ​​​​ന്നു​​​​ള്ള ധാ​​​​ര​​​​ണ ഏ​​​​തൊ​​​​രു രാ​​​​ജ്യ​​​​ക്കാ​​​​ർ​​​​ക്കു​​​​ണ്ടാ​​​​കു​​​​ന്നു​​​​വോ, അ​​​​വ​​​​രാ​​​​ണ് ക്ര​​​​മേ​​​​ണ പ​​​​രി​​​​ഷ്‌​​​​കാ​​​​രി​​​​ക​​​​ളും അ​​​​ഭ്യു​​​​ന്ന​​​​ത​​​​പ​​​​ദാ​​​​വ​​​​ലം​​​​ബി​​​​ക​​​​ളു​​​​മാ​​​​കു​​​​ന്ന​​​​ത്. ബം​​​​ഗാ​​​​ൾ​​​​ദേ​​​​ശ​​​​ത്തെ ര​​​​ണ്ടാ​​​​യി പ​​​​ങ്കി​​​​ട്ട​​​​തു​​​​കൊ​​​​ണ്ടു​​​​ണ്ടാ​​​​യ പ​​​​രോ​​​​ക്ഷമാ​​​​യ ഫ​​​​ലം ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ഭ്യു​​​​ദ​​​​യ​​​​മാ​​​​ണെ​​​​ന്ന് ഊ​​​​ഹി​​​​ക്കു​​​​വാ​​​​ൻ പ​​​​ല കാ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്. ബം​​​​ഗാ​​​​ളി​​​​ക​​​​ൾ അ​​​​താ​​​​യ​​​​ത് ബം​​​​ഗാ​​​​ളി ഭാ​​​​ഷ സം​​​​സാ​​​രി​​​​ക്കു​​​​ന്ന അ​​​​നേ​​​​ക​​​​ല​​​​ക്ഷം ജ​​​​ന​​​​ങ്ങ​​​​ൾ ജാ​​​​തി​​​​മ​​​​ത​​​​ഭേ​​​​ദ​​​​മെ​​​​ന്യേ സ്വ​​​​ദേ​​​​ശി എ​​​​ന്നു​​​​ള്ള അ​​​​വ​​​​സ്ഥ​​​​യെ ബ​​​​ഹു​​​​മാ​​​​നി​​​​ച്ച് ഒ​​​​ന്നു​​​​ചേ​​​​ർ​​​​ന്ന് ഇ​​​​താ വ​​​​ലി​​​​യ ബ​​​​ഹ​​​​ളം കൂ​​​​ട്ടു​​​​ന്നു. ഇ​​​​വ​​​​രു​​​​ടെ പ്ര​​​​വൃ​​​​ത്തി സ​​​​ർ​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളാ​​​​ലും ആ​​​​ദ​​​​ര​​​ണീ​​​​യ​​​​വും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​രോ​​​​ത്ത​​​​ര​​​​വ​​​​ർ​​​​ദ്ധ​​​​ന​​​​ത്തി​​​​ന് ഉ​​​​പ​​​​യു​​​​ക്ത​​​​വു​​​​മാ​​​​കു​​​​ന്നു.”

സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ഓ​​​​രോ ഘ​​​​ട്ട​​​​ത്തി​​​​ലും ദീ​​​​പി​​​​ക അ​​​​തി​​​ന്‍റെ ക​​​​ർ​​​​ത്ത​​​​വ്യ​​​​വും പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും കൃ​​​​ത്യ​​​​മാ​​​​യി ഉ​​​​റ​​​​പ്പാ​​​​ക്കി . 1929 ഡി​​​​സം​​​​ബ​​​​ർ 31ന് ​​​​ലാ​​​​ഹോ​​​​റി​​​​ൽ ചേ​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പൂ​​​​ർ​​​​ണ​​​സ്വ​​​​ത​​​​ന്ത്ര്യ​​​​മാ​​​​ണ് ല​​​​ക്ഷ്യ​​​​മെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന്, 1930 ജ​​​​നു​​​​വ​​​​രി മൂ​​​ന്നി​​​ന് ​ദീ​​​​പി​​​​ക “സ്വാ​​​​ത​​​​ന്ത്ര്യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും നി​​​​സ്സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും” എ​​​​ന്ന ത​​​​ല​​​​ക്കെ​​​​ട്ടി​​​​ൽ മു​​​​ഖ​​​​പ്ര​​​​സം​​​​ഗം എ​​​​ഴു​​​​തു​​​​ക​​​​യു​​​​ണ്ടാ​​​​യി. അ​​​​തി​​​​ലി​​​​പ്ര​​​​കാ​​​​ര​​​​മെ​​​​ഴു​​​​തി: “കോ​​​​ൺ​​​​ഗ്ര​​​​സു​​​​കാ​​​​രു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം വ​​​​ള​​​​രെ ഭം​​​​ഗി​​​​യാ​​​​യി​​​​ട്ടു​​​ണ്ടെ​​​​ന്നു പ​​​​റ​​​​യ​​​​ണം. ക​​​​ൽ​​​​ക്ക​​​​ട്ടാ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ വ​​​​ച്ചു പാ​​​​സാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള അ​​​​ന്ത്യ​​​​ശാ​​​​സ​​​​ന​​​​നി​​​​ശ്ച​​​​യ​​​​ത്തെ അ​​​​തേ​​​​പ്ര​​​​കാ​​​​രം പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​പ്പോ​​​​ൾ പ​​​​രി​​​​പൂ​​​​ർ​​​​ണ​​​​സ്വാ​​​​ത​​​​ന്ത്യം പ്ര​​​​ഖ്യാ​​​​പ​​​​നം ചെ​​​​യ്യേ​​​​ണ്ട​​​​ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്.” 

1930 മാ​​​​ർ​​​​ച്ചി​​​​ൽ ഗാ​​​​ന്ധി​​​​ജി ആ​​​​രം​​​​ഭി​​​​ച്ച ഉ​​​​പ്പു​​​​സ​​​​ത്യ​​​​ഗ്ര​​​​ഹ​​​​വും ദ​​​​ണ്ഡി യാ​​​​ത്രാ വി​​​​ശേ​​​​ഷ​​​​ങ്ങ​​​​ളും ജ​​​​ന​​​​ങ്ങ​​​​ളെ വ​​​​ള​​​​രെ വി​​​​ശ​​​​ദ​​​​മാ​​​​യി ദീ​​​​പി​​​​ക അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

1935ലെ ​​​​ഇ​​​​ന്ത്യ ബി​​​​ല്ലി​​​​ലെ ഭ​​​​ര​​​​ണ​​​​പ​​​​രി​​​​ഷ്കാ​​​​ര വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് ക​​​​ണ്ട് ദീ​​​​പി​​​​ക ആ ​​​​ബി​​​​ല്ലി​​​​നെ ശ​​​​ക്ത​​​​മാ​​​​യി എ​​​​തി​​​​ർ​​​​ത്തു. 1942 ഓ​​​​ഗ​​​​സ്റ്റ് എ​​​ട്ടി​​​ന് ​ബോം​​​​ബെ​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന എ​​​ഐ​​​സി​​​സി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ “ക്വി​​​​റ്റ് ഇ​​​​ന്ത്യ” പ്ര​​​​മേ​​​​യം പാ​​​​സാ​​​​ക്കി​​​​യ​​​​തും തു​​​​ട​​​​ർ​​​​ന്ന് ഗാ​​​​ന്ധി​​​​ജി​​​​യും നെ​​​​ഹ്റു​​​​വു​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളും പ​​​​ത്രം വി​​​​ശ​​​​ദ​​​​മാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മ​​​​ർ​​​​ദ്ദ​​​​ന​​​​മു​​​​റ​​​​ക​​​​ളെ വി​​​​മ​​​​ർ​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ട് ഓ​​​​ഗ​​​​സ്റ്റ് 10ന് “അ​​​​റ​​​​സ്റ്റും നി​​​​രോ​​​​ധ​​​​ന​​​​വും” എ​​​​ന്ന പേ​​​​രി​​​​ൽ മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​വും എ​​​​ഴു​​​​തി.

സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ഓ​​​​രോ ഘ​​​​ട്ട​​​​ത്തി​​​​ലും ജ​​​​ന​​​​ങ്ങ​​​​ളെ ബോ​​​​ധ​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​നും സ​​​​മ​​​​ര​​​​മു​​​​ഖ​​​​ത്ത് ഉ​​​​റ​​​​പ്പി​​​​ച്ചു​​​​നി​​​​ർ​​​​ത്താ​​​​നും ദീ​​​​പി​​​​ക ന​​​​ട​​​​ത്തി​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ സു​​​​വ​​​​ർ​​​​ണ അ​​​​ധ്യാ​​​​യ​​​​മാ​​​​ണ്. അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ലു​​​​ക​​​​ൾ​​​​ക്കും വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ​​​​ത്രം ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​രോ​​​​ധ​​​​ങ്ങ​​​​ൾ ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​പ്രാ​​​​പ്തി​​​​ക്കാ​​​​യു​​​​ള്ള ജ​​​​ന​​​​കീ​​​​യ മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ന് ന​​​​ൽ​​​​കി​​​​യ വി​​​​ല​​​​മ​​​​തി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​ണ്. ച​​​​രി​​​​ത്ര​​​​ത്തോ​​​​ടു​​​​ള്ള ആ​​​​ത്മ​​​​ബ​​​​ന്ധ​​​​വും പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യും പു​​​​ല​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ട് ദീ​​​​പി​​​​ക നി​​​​ർ​​​​വ​​​​ഹി​​​​ച്ച ആ ​​​​ദൗ​​​​ത്യം എ​​​​ന്നും സ്മ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​ന്നാ​​​​ണ്. ടാ​​​​ഗോ​​​​ർ പാ​​​​ടി​​​​യ ആ ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ സ്വ​​​​ർ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് നാ​​​​ടി​​​​നെ ഉ​​​​ണ​​​​ർ​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് ദീ​​​​പി​​​​ക​​​​യു​​​​ടെ എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും ദൗ​​​​ത്യം. ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ന്നു സ്വാ​​​​ത​​​​ന്ത്ര്യ​​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ഉ​​​​ണ​​​​ർ​​​​ത്തു​​​​പാ​​​​ട്ടു​​​​ക​​​​ൾ!

Tags : Deepika FreedomStruggle Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up