x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ണ്ണി​ലെ ഗ​ന്ധ​ർ​വ​വീ​ണ

വി.​​​ആ​​​ർ. ഹ​​​രി​​​പ്ര​​​സാ​​​ദ്
Published: February 3, 2026 11:57 PM IST | Updated: February 3, 2026 11:57 PM IST

മാ​​​ൻ​​​ഡ​​​ലി​​​ൻ, ബാ​​​ൻ​​​ജോ, ഗി​​​റ്റാ​​​ർ... ഒ​​​രു​​​പോ​​​ലെ സാ​​​മ്യ​​​ങ്ങ​​​ളും വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളു​​​മു​​​ള്ള സം​​​ഗീ​​​തോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ. പി​​​താ​​​വി​​​ന്‍റെ വി​​​ര​​​ലു​​​ക​​​ൾ വി​​​സ്മ​​​യ​​​പ്പൂ​​​ക്ക​​​ൾ വി​​​ട​​​ർ​​​ത്തി​​​യ മാ​​​ൻ​​​ഡ​​​ലി​​​നി​​​ൽ മൂ​​​ന്നാം ​​​വ​​​യ​​​സി​​​ൽ തു​​​ട​​​ങ്ങി, ബാ​​​ൻ​​​ജോ​​​യി​​​ലൂ​​​ടെ ഗി​​​റ്റാ​​​റി​​​ലേ​​​ക്കൊ​​​ഴു​​​കി​​​യ​​​താ​​​ണ് എ​​​സ്.​​​പി. വെ​​​ങ്കി​​​ടേ​​​ഷി​​​ന്‍റെ സം​​​ഗീ​​​തം. ഇ​​​വ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ഗാം​​​ഭീ​​​ര്യ​​​വും വൈ​​​വി​​​ധ്യ​​​വു​​​മു​​​ള്ള സ്വ​​​രം പ​​​ക​​​രു​​​ന്ന​​​തു ഗി​​​റ്റാ​​​റാ​​​ണ്. എ​​​ല്ലാ​​​ത്ത​​​രം സം​​​ഗീ​​​ത​​​ത്തി​​​ലും ഗി​​​റ്റാ​​​ർ ഇ​​​ണ​​​ങ്ങും; എ​​​ല്ലാ ഭാ​​​വ​​​ങ്ങ​​​ളും വെ​​​ങ്കി​​​ടേ​​​ഷി​​​ന്‍റെ സം​​​ഗീ​​​ത​​​ത്തി​​​ൽ ഇ​​​ണ​​​ങ്ങി​​​യ​​​തു​​​പോ​​​ലെ. ഒ​​​രു ഗി​​​റ്റാ​​​ർ നെ​​​ഞ്ചി​​​ൽ​​​ച്ചേ​​​ർ​​​ന്നി​​​ല്ലാ​​​ത്ത എ​​​സ്.​​​പി. വെ​​​ങ്കി​​​ടേ​​​ഷി​​​ന്‍റെ രൂ​​​പം സ​​​ങ്ക​​​ല്പി​​​ക്കു​​​ക പ്ര​​​യാ​​​സം. വീ​​​ണ​​​യു​​​ടെ​​​യും സി​​​ത്താ​​​റി​​​ന്‍റെ​​​യും ശ​​​ബ്ദ​​​ങ്ങ​​​ൾ​​​വ​​​രെ അ​​​ദ്ദേ​​​ഹം ഗി​​​റ്റാ​​​റി​​​ൽ സൃ​​​ഷ്ടി​​​ക്കു​​​മാ​​​യി​​​രു​​​ന്നു​​​വ​​​ത്രേ.

എ​​​ല്ലാം അ​​​രു​​​ൾ

ഈ​​​ണ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ൽ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തു ക​​​ട​​​വു​​​ളി​​​ന്‍റെ അ​​​രു​​​ൾ (ദൈ​​​വ​​​ത്തി​​​ന്‍റെ വ​​​രം) ആ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ക്കാ​​​ല​​​വും വെ​​​ങ്കി​​​ടേ​​​ഷി​​​ന്‍റെ പ​​​ക്ഷം. അ​​​ദ്ദേ​​​ഹം കൈ​​​തൊ​​​ട്ട​​​തെ​​​ല്ലാം മ​​​ല​​​യാ​​​ളി​​​യു​​​ടെ മ​​​ന​​​സു​​​തൊ​​​ട്ടു. ഒ​​​രി​​​ക്ക​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു: “എ​​​ന്‍റെ ട്യൂ​​​ണു​​​ക​​​ൾ എ​​​ല്ലാ​​​വ​​​ർ​​​ക്കും ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നു എ​​​ന്ന​​​തു ക​​​ട​​​വു​​​ളി​​​ന്‍റെ അ​​​നു​​​ഗ്ര​​​ഹം. സം​​​വി​​​ധാ​​​യ​​​ക​​​ർ ഓ​​​രോ സ​​​ന്ദ​​​ർ​​​ഭം പ​​​റ​​​യു​​​ന്പോ​​​ഴും ഈ​​​ണം മ​​​ന​​​സി​​​ൽ തെ​​​ളി​​​യും. ഇ​​​തെ​​​ല്ലാം എ​​​ങ്ങ​​​നെ​​​ വ​​​രു​​​ന്നു എ​​​ന്ന​​​റി​​​യി​​​ല്ല. പ്ലാ​​​നു​​​ക​​​ൾ എ​​​ല്ലാം ക​​​ട​​​വു​​​ളി​​​ന്‍റേ​​​താ​​​ണ്. ഞാ​​​ൻ വെ​​​റും വ​​​ർ​​​ക്ക​​​ർ മാ​​​ത്രം!”

അ​​​ദ്ദേ​​​ഹം ഗി​​​റ്റാ​​​റി​​​ൽ തൊ​​​ട്ടു​​​ണ​​​ർ​​​ത്തി​​​യ ചെ​​​റി​​​യ സം​​​ഗീ​​​ത​​​ശ​​​ക​​​ല​​​ങ്ങ​​​ൾ മ​​​നോ​​​ഹ​​​ര​​​ഗാ​​​ന​​​ങ്ങ​​​ളാ​​​യ ക​​​ഥ​​​ക​​​ൾ, തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ഡെ​​​ന്നി​​​സ് ജോ​​​സ​​​ഫ് പ​​​ല​​​വ​​​ട്ടം ഓ​​​ർ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ‘തു​​​ട​​​ർ​​​ക്ക​​​ഥ’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ക​​​ന്പോ​​​സിം​​​ഗ് ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങു​​​ന്ന വേ​​​ള​​​യി​​​ൽ മ​​​ദ്രാ​​​സി​​​ലെ എ​​​വി​​​എം സ്റ്റു​​​ഡി​​​യോ​​​യു​​​ടെ ഡൈ​​​നിം​​​ഗ് റൂ​​​മി​​​ലി​​​രു​​​ന്ന് വെ​​​ങ്കി​​​ടേ​​​ഷ് ഒ​​​രു ശ​​​ക​​​ലം വാ​​​യി​​​ച്ചു. ഡെ​​​ന്നി​​​സി​​​ന്‍റെ ആ​​​ഗ്ര​​​ഹ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ഒ​​​രൊ​​​റ്റ കേ​​​ൾ​​​വി​​​യി​​​ൽ ആ ​​​ഗി​​​റ്റാ​​​ർ​​​നാ​​​ദം അ​​​ദ്ദേ​​​ഹ​​​ത്തി​​​നി​​​ഷ്ട​​​മാ​​​യി. അ​​​തി​​​നെ​​​യൊ​​​രു മു​​​ഴു​​​നീ​​​ള ഗാ​​​ന​​​മാ​​​ക്കി സി​​​നി​​​മ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തു.

തു​​​ട​​​ർ​​​ക്ക​​​ഥ​​​യി​​​ലെ മ​​​റ്റു പാ​​​ട്ടു​​​ക​​​ളെ​​​ഴു​​​തി​​​യ​​​ത് ഒ.​​​എ​​​ൻ.​​​വി. കു​​​റു​​​പ്പാ​​​ണ്. അ​​​ദ്ദേ​​​ഹം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു പോ​​​കാ​​​നൊ​​​രു​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്നു. വെ​​​ങ്കി​​​ടേ​​​ഷ് ഗി​​​റ്റാ​​​റി​​​ൽ വാ​​​യി​​​ച്ച ഈ​​​ണം കേ​​​ൾ​​​പ്പി​​​ച്ച് അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് വ​​​രി​​​ക​​​ൾ എ​​​ഴു​​​ത​​​ണ​​​മെ​​​ന്ന് ഒ​​​എ​​​ൻ​​​വി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തു​​​ത​​​ന്നെ ശ്ര​​​മ​​​ക​​​ര​​​മാ​​​യ ദൗ​​​ത്യ​​​മാ​​​ണ്. നി​​​ന്ന നി​​​ൽ​​​പ്പി​​​ൽ ഈ​​​ണം​​​ കേ​​​ട്ട് ക​​​വി ര​​​ണ്ടു ​വ​​​രി​​​ക​​​ൾ പ​​​റ​​​ഞ്ഞു​​​കൊ​​​ടു​​​ത്തു. ബാ​​​ക്കി നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം ഫോ​​​ണി​​​ൽ പ​​​റ​​​ഞ്ഞു​​​കൊ​​​ടു​​​ക്കാ​​​മെ​​​ന്നും ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. ആ ​​​പാ​​​ട്ട് തു​​​ട​​​ർ​​​ക്ക​​​ഥ​​​യി​​​ൽ എം.​​​ജി. ശ്രീ​​​കു​​​മാ​​​റി​​​ന്‍റെ​​​യും ചി​​​ത്ര​​​യു​​​ടെ​​​യും ശ​​​ബ്ദ​​​ത്തി​​​ൽ ഇ​​​ങ്ങ​​​നെ കേ​​​ട്ടു: ‘മാ​​​ണി​​​ക്യ​​​ക്കു​​​യി​​​ലേ നീ... ​​​കാ​​​ണാ​​​ത്ത കാ​​​ടു​​​ണ്ടോ... കാ​​​ണാ​​​ത്ത കാ​​​ട്ടി​​​ലേ​​​തോ നീ​​​ല​​​ക്ക​​​ട​​​ന്പു​​​ണ്ടോ...’

മ​​​റ്റൊ​​​രി​​​ക്ക​​​ൽ ഡെ​​​ന്നീ​​​സ് ജോ​​​സ​​​ഫി​​​നു വാ​​​യി​​​ച്ചു​​​കേ​​​ൾ​​​പ്പി​​​ച്ച സം​​​ഗീ​​​ത​​​ശ​​​ക​​​ല​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് പാ​​​തി​​​രാ​​​ക്കി​​​ളി വ​​​രൂ പാ​​​ൽ​​​ക്ക​​​ട​​​ൽ​​​ക്കി​​​ളീ എ​​​ന്ന പാ​​​ട്ടു​​​ണ്ടാ​​​യ​​​ത്. കി​​​ഴ​​​ക്ക​​​ൻ പ​​​ത്രോ​​​സ് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ പൂ​​​ജാ​​​വേ​​​ള​​​യി​​​ലാ​​​ണ് ഈ ​​​സം​​​ഭ​​​വം. ഒ​​​എ​​​ൻ​​​വി​​​യു​​​ടെ സു​​​ന്ദ​​​ര​​​മാ​​​യ വ​​​രി​​​ക​​​ളും യേ​​​ശു​​​ദാ​​​സി​​​ന്‍റെ ആ​​​ലാ​​​പ​​​ന​​​വും ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ പാ​​​ട്ട് അ​​​തി​​​സു​​​ന്ദ​​​രം. പാ​​​ട്ടി​​​നു പ​​​റ്റി​​​യ സ​​​ന്ദ​​​ർ​​​ഭം സി​​​നി​​​മ​​​യി​​​ൽ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ ടൈ​​​റ്റി​​​ൽ സോം​​​ഗ് ആ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ചി​​​ത്ര​​​ത്തി​​​ലെ സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് ഗാ​​​ന​​​മാ​​​യി ഇ​​​തു മാ​​​റി​​​യ​​​തു ച​​​രി​​​ത്രം. ഗി​​​റ്റാ​​​ർ​​​ ബി​​​റ്റു​​​ക​​​ളാ​​​യി ഈ​​​ണ​​​ങ്ങ​​​ൾ വി​​​രി​​​ഞ്ഞ വി​​​സ്മ​​​യം!

ഭാ​​​ഷ​​​ക​​​ൾ​​​ക്ക​​​പ്പു​​​റം

ഇ​​​രു​​​നൂ​​​റു ശ​​​ത​​​മാ​​​നം ത​​​മി​​​ഴ​​​നാ​​​ണ് എ​​​സ്.​​​പി. വെ​​​ങ്കി​​​ടേ​​​ഷെ​​​ന്നു സ്നേ​​​ഹ​​​പൂ​​​ർ​​​വം വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത് ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് ഷി​​​ബു ച​​​ക്ര​​​വ​​​ർ​​​ത്തി​​​യാ​​​ണ്. രാ​​​ജാ​​​വി​​​ന്‍റെ മ​​​ക​​​നി​​​ലെ പാ​​​ട്ടു​​​ക​​​ൾ​​​ക്ക് ഈ​​​ണ​​​മി​​​ടാ​​​നെ​​​ത്തു​​​ന്പോ​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ലം ഒ​​​ട്ടു​​​മി​​​ല്ല വെ​​​ങ്കി​​​ടേ​​​ഷി​​​ന്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മീ​​​റ്റ​​​റൊ​​​പ്പി​​​ച്ച് വ​​​രി​​​ക​​​ളെ​​​ഴു​​​താ​​​ൻ എ​​​ളു​​​പ്പ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നി​​​ട്ടും ആ ​​​പാ​​​ട്ടു​​​ക​​​ൾ മ​​​ല​​​യാ​​​ളി ആ​​​സ്വാ​​​ദ​​​ക​​​രെ ത്ര​​​സി​​​പ്പി​​​ച്ചു. ‘വി​​​ണ്ണി​​​ലെ ഗ​​​ന്ധ​​​ർ​​​വ വീ​​​ണ​​​ക​​​ളും’, ‘പാ​​​ടാം ഞാ​​​നാ ഗാ​​​ന​​​വും’, ‘ദേ​​​വാം​​​ഗ​​​നയും’ ഏ​​​റ്റു​​​പാ​​​ടാ​​​ത്ത​​​വ​​​ർ ചു​​​രു​​​ക്കം. മ​​​ല​​​യാ​​​ള​​​ത്തി​​​ന് അ​​​ങ്ങ​​​നെ പു​​​തി​​​യൊ​​​രു മ്യൂ​​​സി​​​ക് ഡ​​​യ​​​റ​​​ക്ട​​​റെ സ​​​മ്മാ​​​നം​​​ കി​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തേ മ​​​ല​​​യാ​​​ള​​​മ​​​റി​​​യാ​​​ത്ത​​​യാ​​​ൾ വൈ​​​കാ​​​തെ മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ സ്വ​​​ന്ത​​​മാ​​​യി. അ​​​ദ്ദേ​​​ഹം ചെ​​​യ്തു​​​വ​​​യ്ക്കു​​​ന്ന മീ​​​റ്റ​​​ർ ഗാ​​​ന​​​ര​​​ച​​​യി​​​താ​​​ക്ക​​​ൾ​​​ക്ക് ഏ​​​റ്റ​​​വും എ​​​ളു​​​പ്പ​​​മു​​​ള്ള​​​വ​​​യാ​​​യി. ത​​​നി മ​​​ല​​​യാ​​​ളി​​​ത്ത​​​മു​​​ള്ള ഒ​​​ട്ടേ​​​റെ പാ​​​ട്ടു​​​ക​​​ൾ പി​​​റ​​​ന്നു. വെ​​​ങ്കി​​​ടേ​​​ഷ് ന​​​ൽ​​​കു​​​ന്ന ഈ​​​ണം കാ​​​സ​​​റ്റി​​​ൽ പ​​​ല​​​യാ​​​വ​​​ർ​​​ത്തി കേ​​​ൾ​​​ക്കു​​​ന്പോ​​​ഴേ​​​ക്കും പാ​​​ട്ടി​​​ന്‍റെ പ​​​ല്ല​​​വി ത​​​നി​​​യെ വ​​​രു​​​മെ​​​ന്ന് ഓ​​​ർ​​​മി​​​ച്ചി​​​ട്ടു​​​ണ്ട് ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് ഐ.​​​എ​​​സ്. കു​​​ണ്ടൂ​​​ർ. അ​​​നി​​​യ​​​ൻ ബാ​​​വ ചേ​​​ട്ട​​​ൻ ബാ​​​വ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ പു​​​ല​​​രി പൂ​​​ക്ക​​​ളാ​​​ൽ എ​​​ന്ന പാ​​​ട്ടാ​​​ണ് വെ​​​ങ്കി​​​ടേ​​​ഷി​​​ന്‍റെ ഈ​​​ണ​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി എ​​​ഴു​​​തി​​​യ​​​ത്. ഓ​​​ടി​​​ന​​​ട​​​ന്നു പാ​​​ട്ടു​​​ക​​​ൾ ചെ​​​യ്ത് ഏ​​​റ്റ​​​വും ഔ​​​ന്ന​​​ത്യ​​​ത്തി​​​ൽ നി​​​ൽ​​​ക്കു​​​ന്ന കാ​​​ല​​​മാ​​​ണ് അ​​​ന്നു വെ​​​ങ്കി​​​ടേ​​​ഷി​​​ന്‍റേ​​​ത്. എ​​​ന്നി​​​ട്ടും ഒ​​​രു പു​​​തി​​​യ ആ​​​ളാ​​​യ ത​​​ന്നെ ക​​​വി എ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ണ്ട് വെ​​​ങ്കി​​​ടേ​​​ഷ് സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്ന് ഐ.​​​എ​​​സ്. കു​​​ണ്ടൂ​​​ർ പ​​​റ​​​യു​​​ന്നു. ഒ​​​ട്ടേ​​​റെ നാ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കും മേ​​​ലേ​​​പ്പ​​​റ​​​ന്പി​​​ൽ ആ​​​ണ്‍​വീ​​​ട്, വാ​​​ർ​​​ധ​​​ക്യ​​​പു​​​രാ​​​ണം, പു​​​തു​​​ക്കോ​​​ട്ട​​​യി​​​ലെ പു​​​തു​​​മ​​​ണ​​​വാ​​​ള​​​ൻ തു​​​ട​​​ങ്ങി​​​യ ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കും പാ​​​ട്ടെ​​​ഴു​​​തി​​​യ​​​യാ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹം.

മ​​​ല​​​യാ​​​ള​​​ത്തി​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ​​​പ്പോ​​​ൾ തെ​​​ന്നി​​​ന്ത്യ​​​ വി​​​ട്ട് അ​​​തേ മ​​​നോ​​​ഹാ​​​രി​​​ത​​​യോ​​​ടെ ബം​​​ഗാ​​​ളി​​ൽ​​​വ​​​രെ വെ​​​ങ്കി​​​ടേ​​​ഷി​​​ന്‍റെ ഈ​​​ണ​​​ങ്ങ​​​ളെ​​​ത്തി. പ​​​ശ്ചാ​​​ത്ത​​​ല​​​സം​​​ഗീ​​​ത​​​മാ​​​യും പാ​​​ട്ടു​​​ക​​​ളാ​​​യും അ​​​വ​​​രു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളും​​​ തൊ​​​ട്ടു. അ​​​പ്പോ​​​ഴും മ​​​ല​​​യാ​​​ള​​​വും മ​​​ല​​​യാ​​​ളി​​​ക​​​ളും ഇ​​​വി​​​ട​​​ത്തെ സി​​​നി​​​മാ​​​ സൗ​​​ഹൃ​​​ദ​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു പ്രി​​​യ​​​ങ്ക​​​ര​​​മാ​​​യി​​​രു​​​ന്നു. ത​​​നി​​​ക്കു പേ​​​രും പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും സ​​​മ്മാ​​​നി​​​ച്ച​​​തു കേ​​​ര​​​ള​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം എ​​​ന്നും ഓ​​​ർ​​​മി​​​ച്ചു. എ​​​പ്പോ​​​ൾ വി​​​ളി​​​ച്ചാ​​​ലും ഏ​​​തു ട്രെ​​​ൻ​​​ഡി​​​നൊ​​​പ്പി​​​ച്ചും പാ​​​ട്ടു​​​ക​​​ൾ ചെ​​​യ്യാ​​​മെ​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സം അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. പു​​​തി​​​യ ത​​​ല​​​മു​​​റ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന റി​​​ഥ​​​വും സൗ​​​ണ്ടിം​​​ഗും ത​​​ന്‍റെ കൈ​​​യി​​​ൽ ത​​​യാ​​​റാ​​​ണെ​​​ന്ന് ഒ​​​രി​​​ക്ക​​​ലൊ​​​രു ടെ​​​ലി​​​വി​​​ഷ​​​ൻ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വെ​​​ങ്കി​​​ടേ​​​ഷ് പ​​​റ​​​യു​​​ക​​​യും ചെ​​​യ്തു.

മ​​​ല​​​യാ​​​ളി​​​ക​​​ളെ അ​​​ദ്ദേ​​​ഹം ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യും ഫോ​​​ണ്‍​വി​​​ളി​​​ക​​​ളി​​​ലൂ​​​ടെ​​​യും ക​​​ണ്ടു​​​കൊ​​​ണ്ടി​​​രു​​​ന്നു. ഒ​​​രി​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു: ഫേ​​​സ്ബു​​​ക്കി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ൾ എ​​​ന്നെ​​​ക്കു​​​റി​​​ച്ച് എ​​​ഴു​​​തു​​​ന്ന​​​തെ​​​ല്ലാം ഇ​​​വി​​​ടെ മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കാ​​​ണി​​​ച്ചു​​​ത​​​രാ​​​റു​​​ണ്ട്. മ​​​ല​​​യാ​​​ള​​​ത്തി​​​ൽ എ​​​ത്ര​​​യോ ന​​​ല്ല പു​​​തി​​​യ സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​ർ വ​​​ന്നു, എ​​​ത്ര​​​യ​​​ധി​​​കം പാ​​​ട്ടു​​​ക​​​ൾ വ​​​ന്നു. എ​​​ന്നി​​​ട്ടും വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​പ്പു​​​റം എ​​​സ്.​​​പി. വെ​​​ങ്കി​​​ടേ​​​ഷി​​​നെ മ​​​ല​​​യാ​​​ളി​​​ക​​​ൾ ഓ​​​ർ​​​ക്കു​​​ന്നു. അ​​​താ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​ന്തോ​​​ഷ​​​വും പു​​​ര​​​സ്കാ​​​ര​​​വും. അ​​​തി​​​ന​​​പ്പു​​​റം ഒ​​​ന്നു​​​മി​​​ല്ല...

ല​​​ഹ​​​രി പ​​​ട​​​ർ​​​ത്തി​​​യ ‘ശാ​​​ന്ത​​​മീ​​​രാ​​​ത്രി’​​​യും വാ​​​ത്സ​​​ല്യം തു​​​ളു​​​ന്പി​​​യ ‘താ​​​മ​​​ര​​​ക്ക​​​ണ്ണ​​​നു​​​റ​​​ങ്ങേ​​​ണ’​​​വു​​​മ​​​ട​​​ക്കം പാ​​​ട്ടു​​​ക​​​ളു​​​ടെ ഒ​​​രു ഭാ​​​വ​​​സാ​​​ഗ​​​രം മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ വി​​​ശാ​​​ല​​​മാ​​​യി​​​ക്കി​​​ട​​​ക്കു​​​ന്നു. അ​​​ല​​​ക​​​ളും അ​​​ല​​​യു​​​ന്ന കാ​​​റ്റും ഈ​​​ണ​​​മാ​​​യി ന​​​മ്മെ തൊ​​​ടു​​​ന്നു...

ഒ​​​രു​​​പാ​​​ടു വേ​​​ദ​​​ന​​​യോ​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട എ​​​സ്.​​​പി. വെ​​​ങ്കി​​​ടേ​​​ഷ് എ​​​ന്ന അ​​​തു​​​ല്യ ക​​​ലാ​​​കാ​​​ര​​​നു യാ​​​ത്രാ​​​മൊ​​​ഴി. എ​​​ന്‍റെ സം​​​ഗീ​​​ത​​​യാ​​​ത്ര​​​യി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വാ​​​യ ഒ​​​രു​​​പാ​​​ട് സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് ഗാ​​​ന​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സം​​​ഗീ​​​ത​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

- ഉ​​​ണ്ണി മേ​​​നോ​​​ൻ

ഒ​​​രു​​​പാ​​​ട് ഓ​​​ർ​​​മ​​​ക​​​ളും വേ​​​ർ​​​പാ​​​ടി​​​ൽ പ​​​റ​​​ഞ്ഞ​​​റി​​​യി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത ദുഃ​​​ഖ​​​വും. എ​​​ത്ര​​​യോ ആ​​​യി​​​രം പാ​​​ട്ടു​​​ക​​​ൾ മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യ്ക്കു ന​​​ൽ​​​കി.
എ​​​ല്ലാം സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് ഗാ​​​ന​​​ങ്ങ​​​ൾ. അ​​​തി​​​ൽ എ​​​ത്ര​​​യോ പാ​​​ട്ടു​​​ക​​​ൾ പാ​​​ടാ​​​ൻ എ​​​നി​​​ക്കും സാ​​​ധി​​​ച്ചു. അ​​​തെ​​​ന്‍റെ ജ​​​ന്മ​​​പു​​​ണ്യ​​​മാ​​​യി ക​​​രു​​​തു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ട്ടു​​​ക​​​ൾ ലോ​​​കാ​​​വ​​​സാ​​​നം വ​​​രെ മ​​​ല​​​യാ​​​ളി​​​ക​​​ൾ ഏ​​​റ്റു​​​പാ​​​ടും.

- എം.​​​ജി. ശ്രീ​​​കു​​​മാ​​​ർ

വി​​​ണ്ണി​​​ലെ ഗ​​​ന്ധ​​​ർ​​​വ​​​വീ​​​ണ മ​​​ണ്ണി​​​നു കൊ​​​ണ്ടു​​​ത​​​ന്ന ഒ​​​രാ​​​ൾ. എ​​​ത്ര​​​യെ​​​ത്ര പാ​​​ട്ടു​​​ക​​​ൾ. നെ​​​റ്റി​​​യി​​​ലെ ഭ​​​സ്മ​​​ക്കു​​​റി​​​പോ​​​ലെ മാ​​​യാ​​​ത്ത ക​​​ർ​​​പ്പൂ​​​ര​​​ഗ​​​ന്ധ​​​മു​​​യ​​​ർ​​​ത്തു​​​ന്ന ഓ​​​ർ​​​മ​​​ക​​​ൾ

-ഷി​​​ബു ച​​​ക്ര​​​വ​​​ർ​​​ത്തി

മ​​​ല​​​യാ​​​ള​​​ത്തി​​​ന് ഒ​​​രു​​​പാ​​​ടു ഹി​​​റ്റ് പാ​​​ട്ടു​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ച അ​​​പൂ​​​ർ​​​വ​​​പ്ര​​​തി​​​ഭ.
അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​ല പാ​​​ട്ടു​​​ക​​​ളി​​​ലും അ​​​ഭി​​​ന​​​യി​​​ക്കാ​​​നു​​​ള്ള ഭാ​​​ഗ്യം എ​​​നി​​​ക്കു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ച​​​ന്ദ​​​ന​​​ക്കാ​​​റ്റേ, താ​​​ര​​​നൂ​​​പു​​​രം ചാ​​​ർ​​​ത്തി എ​​​ന്നീ പാ​​​ട്ടു​​​ക​​​ൾ അ​​​വ​​​യി​​​ൽ ചി​​​ല​​​ത്.

-മ​​​നോ​​​ജ് കെ. ​​​ജ​​​യ​​​ൻ

 

 

Tags : Gandharvaveena S.P. Venkitesh

Recent News

Corehub Up