x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ​ത്തി​ലെ രാ​ഷ്‌ട്രീയാ​ഭ്യാ​സം!

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Published: August 1, 2026 12:14 AM IST | Updated: August 1, 2026 12:15 AM IST

നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ചോ​​​​ദ്യോ​​​​ത്ത​​​​ര​​​​ങ്ങ​​​​ളും ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണാ​​​​ത്മ​​​​ക​​​​ത​​​​യു​​​​മാ​​​​ണ് ഏ​​​​തെ​​​​ങ്കി​​​​ലും ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​​​ഠ​​​​നം നേ​​​​ടു​​​​ന്ന​​​​തി​​​​ന് ആ​​​​ദ്യം വേ​​​​ണ്ട​​​​തെ​​​​ന്നു രാ​​​​ഷ്‌​​​ട്ര​​​പി​​​​താ​​​​വ് മ​​​​ഹാ​​​​ത്മാ​​​ഗാ​​​​ന്ധി ഓ​​​​ര്‍​മ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഏ​​​​റ്റ​​​​വും ദ​​​​രി​​​​ദ്ര​​​​രാ​​​​യ ഗ്രാ​​​​മീ​​​​ണ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്ക് ഉ​​​​ത്ത​​​​രം ന​​​​ല്‍​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സം വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യി മാ​​​​റ​​​​ണം. സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​ന്‍റെ ല​​​​ക്ഷ്യം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ യ​​​​ഥാ​​​​ര്‍​ഥ സേ​​​​വ​​​​ക​​​​രാ​​​​യി മാ​​​​റു​​​​ക​​​​യാ​​​​ക​​​​ണം. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ ഈ ​​​​ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ന്ത്യ​​​​ക്കു മാ​​​​ര്‍​ഗ​​​​ദ​​​​ര്‍​ശ​​​​ക​​​​മാ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്.

ജ​​​​നാ​​​​ധി​​​​പ​​​​ത്യം പ്രാ​​​​വ​​​​ര്‍​ത്തി​​​​ക​​​​മാ​​​​കാ​​​​ന്‍ വേ​​​​ണ്ട​​​​തു ശ​​​​രി​​​​യാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മാ​​​​ണെ​​​​ന്നു ഗാ​​​​ന്ധി​​​​ജി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ന​​​​ല്ല മ​​​​ണ്ണി​​​​ല്‍ വി​​​​ത​​​​ച്ച വി​​​​ത്ത് സ​​​​മൃ​​​​ദ്ധ​​​​മാ​​​​യ വി​​​​ള​​​​വു ന​​​​ല്‍​കു​​​​ന്ന​​​​തു​​​​പോ​​​​ലെ, ഒ​​​​രു ജ​​​​നാ​​​​ധി​​​​പ​​​​ത്യ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍, പ​​​​ഠ​​​​ന​​​​ത്തെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന പ​​​​ണം ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കു പ​​​​ത്തി​​​​ര​​​​ട്ടി വ​​​​രു​​​​മാ​​​​നം ന​​​​ല്‍​കു​​​​ന്നു. ശി​​​​ക്ഷ​​​​ക​​​​ള്‍ കു​​​​ട്ടി​​​​ക​​​​ളെ ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ല; മ​​​​റി​​​​ച്ച് അ​​​​വ​​​​രെ കൂ​​​​ടു​​​​ത​​​​ല്‍ ക​​​​ഠി​​​​ന​​​​മാ​​​​ക്കു​​​​ന്നു- ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ ഈ ​​​​വാ​​​​ക്കു​​​​ക​​​​ള്‍ ഇ​​​​ക്കാ​​​​ല​​​​ത്തു വ​​​​ള​​​​രെ പ്ര​​​​സ്‌​​​​ക്ത​​​​മാ​​​​ണ്.

ലോ​​​​ക​​​​ത്തെ ന​​​​യി​​​​ച്ചൊ​​​​രു ഇ​​​​ന്ത്യ

എ​​​​ണ്ണാ​​​​ന്‍ പ​​​​ഠി​​​​പ്പി​​​​ച്ച ഇ​​​​ന്ത്യ​​​​ക്കാ​​​​രോ​​​​ടു നാം ​​​​വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ക​​​​ട​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു. അ​​​​വ​​​​രി​​​​ല്ലാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ല്‍ അ​​​​ര്‍​ഥ​​​​വ​​​​ത്താ​​​​യ ഒ​​​​രു ശാ​​​​സ്ത്രീ​​​​യ ക​​​​ണ്ടു​​​​പി​​​​ടിത്ത​​​​വും സാ​​​​ധ്യ​​​​മാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​ന്ത്യ​​​​യു​​​​ടെ ഗ​​​​ണി​​​​ത​​​​ശാ​​​​സ്ത്ര മി​​​​ക​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ല്‍​ബ​​​​ര്‍​ട്ട് ഐ​​​​ന്‍​സ്റ്റീ​​​​ന്‍ പ​​​​റ​​​​ഞ്ഞ​​​​താ​​​​ണി​​​​ത്. 1921ല്‍ ​​​​ഫി​​​​സി​​​​ക്‌​​​​സി​​​​നു​​​​ള്ള നൊ​​​​ബേ​​​​ല്‍ സ​​​​മ്മാ​​​​നം ല​​​​ഭി​​​​ച്ച ഐ​​​​ന്‍​സ്റ്റീ​​​​ന്‍ പ​​​​റ​​​​ഞ്ഞ​​​​തു​​​പോ​​​​ലെ, ലോ​​​​ക​​​​സം​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന് അ​​​​റി​​​​വു പ​​​​ക​​​​രു​​​​ന്ന​​​​തി​​​​ല്‍ ഇ​​​​ന്ത്യ​​​​ക്കു ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ പ​​​​ങ്കു​​​​ണ്ട്. ഗ​​​​ണി​​​​തം, ത​​​​ത്വ​​​​ശാ​​​​സ്ത്രം, ചി​​​​ട്ട​​​​യാ​​​​യ പ​​​​ഠ​​​​ന​​​​രീ​​​​തി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​ന്മാ​​​​രും ശാ​​​​സ്ത്ര​​​​ജ്ഞ​​​​രും പ​​​​ണ്ഡി​​​​ത​​​​രും അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മാ​​​​ന​​​​വച​​​​രി​​​​ത്ര​​​​ത്തി​​​ന്‍റെ സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ഒ​​​​രു ക​​​​ല​​​​വ​​​​റ​​​​യാ​​​​യി ഇ​​​​ന്ത്യ​​​​യെ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​യ മാ​​​​ര്‍​ക്ക് ട്വ​​​​യി​​​​ന്‍ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു. ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ അ​​​​ഗാ​​​​ധ​​​​മാ​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ളെ ആ​​​​രാ​​​​ഞ്ഞ​​​​റി​​​​യു​​​​ക​​​​യും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ബൗ​​​​ദ്ധി​​​​ക സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത ഇ​​​​ട​​​​മാ​​​​യി പ​​​​ണ്ഡി​​​​ത​​​​നാ​​​​യ മാ​​​​ക്‌​​​​സ് മു​​​​ള്ള​​​​ര്‍ ഇ​​​​ന്ത്യ​​​​യെ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തി. വ്യാ​​​​ക​​​​ര​​​​ണം, ത​​​​ത്വ​​​​ശാ​​​​സ്ത്രം, ചെ​​​​സ്, സം​​​​ഖ്യാ​​​​വ്യ​​​​വ​​​​സ്ഥ തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ പാ​​​​ശ്ചാ​​​​ത്യ​​​​ലോ​​​​ക​​​​ത്തെ ഇ​​​​ന്ത്യ സ്വാ​​​​ധീ​​​​നി​​​​ച്ചു​​​​വെ​​​​ന്നു ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​യ വി​​​​ല്‍ ഡു​​​​റാ​​​​ന്‍റും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്.

വി​​​​ദ്യാ​​​​ര്‍​ഥിപ്ര​​​​ക്ഷോ​​​​ഭം താ​​​​ക്കീ​​​​ത്

ലോ​​​​കം അം​​​​ഗീ​​​​ക​​​​രി​​​​ച്ച ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ മി​​​​ക​​​​വ് സ്വ​​​​ത​​​​ന്ത്ര​​​ ഭാ​​​​ര​​​​ത​​​​ത്തി​​​​ല്‍ പി​​​​ന്നാ​​​​ക്കം പോ​​​​യെ​​​​ന്ന​​​​താ​​​​ണു ദുഃ​​​​ഖ​​​​ക​​​​രം. ആ​​​​ഗോ​​​​ളമി​​​​ക​​​​വി​​​​ന്‍റെ പ​​​​ട്ടി​​​​ക​​​​യി​​​​ലെ ആ​​​​ദ്യ സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ ഒ​​​​രു വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​വും ഇ​​​​ല്ല. അ​​​​ഞ്ചും ആ​​​​റും നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളി​​​​ലെ ന​​​​ള​​​​ന്ദ, ത​​​​ക്ഷ​​​​ശി​​​​ല തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യൊ​​​​ക്കെ ലോ​​​​ക​​​​ത്തി​​​​ന് അ​​​​റി​​​​വു ന​​​​ല്‍​കി​​​​യ കാ​​​​ലം മ​​​​റ​​​​ക്ക​​​​രു​​​​​ത്. 1857ല്‍ ​​​​സ്ഥാ​​​​പി​​​​ച്ച മ​​​​ദ്രാ​​​​സ്, ബോം​​​​ബെ, ക​​​​ല്‍​ക്ക​​​​ട്ട സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍​ക്കു​​​പോ​​​​ലും ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ ഓ​​​​ക്‌​​​​സ്ഫ​​​​ഡ്, കേം​​​​ബ്രി​​​​ജ്, അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ സ്റ്റാ​​​​ന്‍​ഫോ​​​​ഡ്, ഹാ​​​​ര്‍​വാ​​​​ഡ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ത​​​​ല​​​​ത്തി​​​​ലേ​​​​ക്കു​​​​യ​​​​രാ​​​​നാ​​​​യി​​​​ല്ല.

സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ അ​​​​മി​​​​ത ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും രാ​​​ഷ്‌​​​ട്രീ​​​​യ​​​​ക്ക​​​​ളി​​​​ക​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യെ ഗു​​​​രു​​​​ത​​​​ര പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. ഇ​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​​മാ​​​​ണു കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി​​​​യു​​​​ടെ ക​​​​സേ​​​​ര തെ​​​​റി​​​​പ്പി​​​​ച്ച ജെ​​​​ന്‍ സി ​​​പ്ര​​​​ക്ഷോ​​​​ഭം. സു​​​​പ്രീം​​​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്തി​​​​ന്‍റെ വി​​​​വാ​​​​ദ ‘പാ​​​​റ്റ’ പ​​​​രാ​​​​മ​​​​ര്‍​ശ​​​​ത്തെത്തു​​​​ട​​​​ര്‍​ന്നു വ​​​​ള​​​​ര്‍​ന്ന കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ര്‍​ട്ടി ന​​​​യി​​​​ച്ച വി​​​​ദ്യാ​​​​ര്‍​ഥിപ്ര​​​​ക്ഷോ​​​​ഭം വ​​​​ലി​​​​യൊ​​​​രു മു​​​​ന്ന​​​​റി​​​​യി​​​​പ്പും താ​​​​ക്കീ​​​​തു​​​​മാ​​​​ണ്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​നും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും യു​​​​വാ​​​​ക്ക​​​​ളു​​​​ടെ ഭാ​​​​വി​​​​ക്കും വേ​​​​ണ്ടി​​​​യാ​​​​ണു പോ​​​​രാ​​​​ടു​​​​ന്ന​​​​തെ​​​​ന്ന സി​​​​ജെ​​​​പി നേ​​​​താ​​​​വ് അ​​​​ഭി​​​​ജി​​​​ത് ദീ​​​​പ്‌​​​​കെ​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.

പാ​​​​ര്‍​ല​​​​മെ​​​ന്‍റി​​​​നെ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​ത്

മു​​​​ഖ്യ​​​​ധാ​​​​രാ രാ​​​ഷ്‌​​​ട്രീ​​​​യ പാ​​​​ര്‍​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​ന്‍​ബ​​​​ല​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​നെ വി​​​​റ​​​​പ്പി​​​​ച്ച​​​​ത്. ആ​​​​ഴ്ച​​​​ക​​​​ളോ​​​​ളം ഡ​​​​ല്‍​ഹി​​​​യി​​​​ലെ ജ​​​​ന്ത​​​​ര്‍ മ​​​​ന്ത​​​​റി​​​​ല്‍ നി​​​​രാ​​​​യു​​​​ധ​​​​രാ​​​​യി സ​​​​മ​​​​രം ചെ​​​​യ്ത വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ പ്ര​​​​കോ​​​​പ​​​​ന​​​​മി​​​​ല്ലാ​​​​തെ ക്രൂ​​​​ര​​​​മാ​​​​യി പോ​​​​ലീ​​​​സ് ത​​​​ല്ലി​​​​ച്ച​​​​ത​​​​ച്ച​​​​തു പ്ര​​​​ശ്‌​​​​നം ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ക്കി. എ​​​​ന്നി​​​​ട്ടും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ചു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കാ​​​​ന്‍ പോ​​​​ലീ​​​​സ് ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​ത​​​​യാ​​​​റാ​​​​യി​​​​ല്ല.

പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​ല്‍ വ​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ അ​​​​മി​​​​ത് ഷാ ​​​​എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​യു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​മി​​​​ല്ല. എ​​​​ന്തോ പ്ര​​​​ശ്‌​​​​ന​​​​മു​​​​ണ്ട്. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു നേ​​​​രേ ലാ​​​​ത്തി​​​​ച്ചാ​​​​ര്‍​ജും ക​​​​ണ്ണീ​​​​ര്‍​വാ​​​​ത​​​​ക ഷെ​​​​ല്ലു​​​​ക​​​​ളും പെ​​​​ല്ല​​​​റ്റുകൊ​​​​ണ്ട് വെ​​​ടി​​​വ​​​യ്ക്കാ​​​നും പോ​​​​ലീ​​​​സി​​​​ന് ആ​​​​രാ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യ​​​​തെ​​​​ന്നു പ​​​​റ​​​​യാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​നു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ല്‍നി​​​​ന്നു വ​​​​കു​​​​പ്പു​​​​മ​​​​ന്ത്രി​​​​ക്ക് ഒ​​​​ഴി​​​​യാ​​​​നാ​​​​കി​​​​ല്ല. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യും പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് മ​​​​ന്ദി​​​​ര​​​​ത്തി​​​​ലെ മു​​​​റി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​ട്ടും ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു വ​​​​ന്നി​​​​ല്ല. പാ​​​​ര്‍​ല​​​​മെ​​​​ന്‍റ​​​​റി ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ല്‍ തീ​​​​ര്‍​ത്തും തെ​​​​റ്റാ​​​​യ സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണി​​​​ത്.

ഗോ​​​​മൂ​​​​ത്ര വി​​​​ദ​​​​ഗ്ധ​​​​ര​​​​ല്ല വേ​​​​ണ്ട​​​​ത്

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്കും ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യ്ക്കും വി​​​​ദ്യാ​​​​ഭ്യാ​​​​സമ​​​​ന്ത്രി പ്ര​​​​ൾ​​​ഹാ​​​​ദ് ജോ​​​​ഷി​​​​ക്കും അ​​​​ട​​​​ക്കം ശ​​​​രി​​​​ക്കു​​​​ള്ള വ​​​​ലി​​​​യ പ​​​​രീ​​​​ക്ഷ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തേ​​​​ത്. ചോ​​​​ദ്യം ചോ​​​​രാ​​​​തെ ശ​​​​രി​​​​യു​​​​ത്ത​​​​രം ന​​​​ല്‍​കി ആ ​​​​പ​​​​രീ​​​​ക്ഷ കേ​​​​ന്ദ്രം പാ​​​​സാ​​​​കു​​​​മോ എ​​​​ന്ന​​​​താ​​​​ണു പ്ര​​​​ധാ​​​​നം. വി​​​​ദ്യാ​​​​ഭ്യാ​​​​സ സം​​​​വി​​​​ധാ​​​​നം പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ക്കാ​​​​ന്‍ ന​​​​ന്ദ​​​​ന്‍ നി​​​​ലെ​​​ക​​​നി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ രൂ​​​​പീ​​​​ക​​​​രി​​​​ച്ച പു​​​​തി​​​​യ സ​​​​മി​​​​തി​​​ത​​​​ന്നെ വി​​​​വാ​​​​ദ​​​​ത്തി​​​​ലാ​​​​ണ്. സ​​​​മി​​​​തി​​​​യം​​​​ഗ​​​​മാ​​​​യ പ്ര​​​​ഫ. വി. ​​​​കാ​​​​മ​​​​കോ​​​​ടി ഗോ​​​​മൂ​​​​ത്ര വി​​​​ദ​​​​ഗ്ധ​​​​നാ​​​​ണെ​​​​ന്ന പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യു​​​​ടെ പ​​​​രി​​​​ഹാ​​​​സ​​​​ത്തി​​​​ല്‍ പ​​​​ല​​​​തു​​​​മു​​​​ണ്ട്. പ​​​​ശു​​​​ത്തൊ​​​​ഴു​​​​ത്തി​​​​ല്‍നി​​​​ന്നു നേ​​​​രി​​​​ട്ടു ഗോ​​​​മൂ​​​​ത്രം കു​​​​ടി​​​​ച്ച സ​​​​ന്യാ​​​​സി​​​​യു​​​​ടെ ക​​​​ടു​​​​ത്ത പ​​​​നി 15 മി​​​​നി​​​​റ്റു​​​​കൊ​​​​ണ്ടു മാ​​​​റി​​​​യെ​​​​ന്നു പ്ര​​​​സം​​​​ഗി​​​​ച്ച​​​​യാ​​​​ളാ​​​​ണ് കാ​​​​മ​​​​കോ​​​​ടി. ബാ​​​​ക്‌​​​ടീ​​​​രി​​​​യ, ഫം​​​​ഗ​​​​സ് എ​​​​ന്നി​​​​വ​​​​യ്‌​​​​ക്കെ​​​​തി​​​​രേ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ഗോ​​​​മൂ​​​​ത്രം ദ​​​​ഹ​​​​ന​​​​ത്തി​​​​ന് ഉ​​​​ത്ത​​​​മ​​​​മാ​​​​ണെ​​​​ന്നുകൂ​​​​ടി ഇ​​​​യാ​​​​ള്‍ ത​​​​ട്ടി​​​​വി​​​​ട്ടിരുന്നു.

പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ര്‍​ശം സം​​​​ഘ​​​​പ​​​​രി​​​​വാ​​​​റി​​​​നു പൊ​​​​ള്ളി​​​​യ​​​​തു സ്വാ​​​​ഭാ​​​​വി​​​​കം. അ​​​​ക്കാ​​​​ദ​​​​മി​​​​ക് വി​​​​ദ​​​​ഗ്‌​​​ധ​​​​രെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന 215 പേ​​​​ര്‍ പ്രി​​​​യ​​​​ങ്ക​​​​യ്ക്കു ക​​​​ത്തെ​​​​ഴു​​​​തി​​​​യ​​​​തു രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​യു​​​​ടെ വി​​​​മ​​​​ര്‍​ശ​​​​നം​​​കൂ​​​​ടി ശ​​​​രി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​യി. രാ​​​​ജ്യ​​​​ത്തെ ഏ​​​​താ​​​​ണ്ടെ​​​​ല്ലാ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലും ആ​​​​ര്‍​എ​​​​സ്എ​​​​സു​​​​കാ​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​രെ​​​​യും കു​​​​ത്തി​​​​നി​​​​റ​​​​ച്ചു​​​​വെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം കേ​​​​ന്ദ്രം നി​​​​ഷേ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ഒ​​​​ളി​​​​ഞ്ഞും തെ​​​​ളി​​​​ഞ്ഞും ആ​​​​ര്‍​എ​​​​സ്എ​​​​സ് അ​​​​ജ​​​​ന്‍​ഡ ന​​​​ട​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ള്‍ ഹ​​​​നി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

പ്ലാ​​​​സ്റ്റ​​​​റ​​​​ല്ല, വേ​​​​ണ്ടത് ശ​​​​സ്ത്ര​​​​ക്രി​​​​യ

രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ന​​​​തീ​​​​ത​​​​മാ​​​​യി വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സ​​​​മൂ​​​​ല പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ രാ​​​ഷ്‌​​​ട്രീ​​​​യ​​​​ക്ക​​​​ളി​​​​ക​​​​ള്‍ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണു മു​​​​ഖ്യം. ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നെ​​​​ന്ന പേ​​​​രി​​​​ല്‍ ലോ​​​​ക്‌​​​​സ​​​​ഭ​​​​യും രാ​​​​ജ്യ​​​​സ​​​​ഭ​​​​യും ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി പാ​​​​സാ​​​​ക്കി​​​​യ പ​​​​ബ്ലി​​​​ക് എ​​​​ക്‌​​​​സാ​​​​മി​​​​നേ​​​​ഷ​​​​ന്‍- പ്രി​​​​വ​​​​ന്‍​ഷ​​​​ന്‍ ഓ​​​​ഫ് അ​​​​ണ്‍​ഫെ​​​​യ​​​​ര്‍ മീ​​​​ന്‍​സ്-2026 ബി​​​​ല്ലി​​​​ന്‍റെ ഫ​​​​ലം ക​​​​ണ്ട​​​​റി​​​​യ​​​​ണം. ര​​​​ണ്ടു വ​​​​ര്‍​ഷം മു​​​​മ്പു പാ​​​​സാ​​​​ക്കി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ലെ ശി​​​​ക്ഷ കൂ​​​​ട്ടി​​​​യ​​​​തും മെ​​​​ഡി​​​​ക്ക​​​​ല്‍ കൗ​ൺ​സി​ലി​ന്‍റെ പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ച്ച മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കി​​​​ല്ല. ശ​​​​സ്ത്ര​​​​ക്രി​​​​യ വേ​​​​ണ്ടി​​​​ട​​​​ത്തു പ്ലാ​​​​സ്റ്റ​​​​ര്‍ ഒ​​​​ട്ടി​​​​ക്കു​​​​ന്ന​​​​തുപോ​​​​ലെ​​​​യാ​​​​ണു പു​​​​തി​​​​യ നി​​​​​​​​യ​​​​മമെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം നി​​​​സാ​​​​ര​​​​മ​​​​ല്ല.

നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​യും വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യും ഫാ​​​​സ്റ്റ്ട്രാ​​​​ക്ക് കോ​​​​ട​​​​തി​​​​ക​​​​ളും യ​​​​ഥാ​​​​ര്‍​ഥ പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ള​​​​ല്ല. 2024ലെ ​​​​നീ​​​​റ്റ് പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച​​​​യ്ക്കു​​​ശേ​​​​ഷം പാ​​​​സാ​​​​ക്കി​​​​യ നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ച് ഒ​​​​രാ​​​​ളെ​​​പ്പോ​​​​ലും ശി​​​​ക്ഷി​​​​ച്ചി​​​​ട്ടി​​​​ല്ല. പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ത​​​​ന്നെ എ​​​​ണ്ണം കു​​​​റ​​​​യ്ക്കു​​​​ക​​​​യും തൊ​​​​ഴി​​​​ല്‍ ല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യേ​​​​ണ്ട​​​​തു​​​​ണ്ട്. 

ഡി​​​​ജി​​​​റ്റ​​​​ല്‍ പ്രാ​​​​മാ​​​​ണീ​​​​ക​​​​ര​​​​ണം

പു​​​​തി​​​​യ സ​​​​മി​​​​തി​​​​യെ നി​​​​യ​​​​മി​​​​ച്ച​​​​വ​​​​ര്‍, 2024ല്‍ ​​​​നീ​​​​റ്റ് പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച​​​​യെത്തു​​​​ട​​​​ര്‍​ന്നു നി​​​​യ​​​​മി​​​​ച്ച ഐ​​​​എ​​​​സ്ആ​​​​ര്‍​ഒ മു​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ കെ. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ സ​​​​മി​​​​തി​​​​യു​​​​ടെ ശി​​​​പാ​​​​ര്‍​ശ​​​​ക​​​​ള്‍​ക്കെ​​​​ന്തു പ​​​​റ്റി​​​​യെ​​​​ന്നു പ​​​​റ​​​​യ​​​​ണം. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​​​പ്പ​​​​ണ​​​​മാ​​​​ണ് ഇ​​​​തി​​​​നെ​​​​ല്ലാം ചെ​​​​ല​​​​വാ​​​​ക്കു​​​​ന്ന​​​​ത്. നാ​​​​ഷ​​​​ണ​​​​ല്‍ ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ന്‍​സി​​​​യു​​​​ടെ (എ​​​​ന്‍​ടി​​​​എ) പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന, പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തി​​​​പ്പി​​​​നു​​​​ള്ള സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, വി​​​​ദ്യാ​​​​ര്‍​ഥി ക്ഷേ​​​​മം എ​​​​ന്നി​​​​വ മു​​​​ത​​​​ല്‍ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച ത​​​​ട​​​​യാ​​​​നു​​​​ള്ള ക​​​​ര്‍​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വ​​​​രെ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ 2024 ഒ​​​ക്‌​​​ടോ​​​ബ​​​​റി​​​​ല്‍ ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്തി​​​​രു​​​​ന്നു. പ്ര​​​​വേ​​​​ശ​​​​നപ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ന​​​ഷ്‌​​​ട​​​മാ​​​​യ വി​​​​ശ്വാ​​​​സ്യ​​​​ത പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​തെ പ്ര​​​​തീ​​​​ക്ഷ​​​​യ്ക്കു വ​​​​ക​​​​യി​​​​ല്ല.

കം​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള സെ​​​​ക്യുര്‍ പെ​​​​ന്‍ ആ​​​​ന്‍​ഡ് പേ​​​​പ്പ​​​​ര്‍ ടെ​​​​സ്റ്റിം​​​​ഗ് അ​​​​ട​​​​ക്കം പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ ക​​​​മ്മി​​​​റ്റി ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്തി​​​​രു​​​​ന്നു. വി​​​​മാ​​​​നയാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ ഡി​​​​ജി യാ​​​​ത്ര മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള ഡി​​​​ജി​​​​റ്റ​​​​ല്‍ പ്രാ​​​​മാ​​​​ണീ​​​​ക​​​​ര​​​​ണ ച​​​​ട്ട​​​​ക്കൂ​​​​ടാ​​​​ണു മ​​​​റ്റൊ​​​​ന്ന്. ആ​​​​ധാ​​​​ര്‍, ബ​​​​യോ​​​​മെ​​​​ട്രി​​​​ക്‌​​​​സ്, എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത അ​​​​ന​​​​ലി​​​​റ്റി​​​​ക്‌​​​​സ് എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​പേ​​​​ക്ഷ, പ​​​​രീ​​​​ക്ഷ, പ്ര​​​​വേ​​​​ശ​​​​ന ഘ​​​​ട്ട​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യി​​​​ലു​​​​ട​​​​നീ​​​​ളം തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണി​​​​ത്.

സ്വ​​​​ത​​​​ന്ത്ര ചി​​​​ന്ത​​​​യെ ത​​​​ള​​​​യ്ക്ക​​​​രു​​​​ത്

തു​​​​റ​​​​ന്ന ബൗ​​​​ദ്ധി​​​​ക സം​​​​വാ​​​​ദ​​​​ത്തി​​​​നും പ്രാ​​​​യോ​​​​ഗി​​​​ക​​​​ത​​​​യ്ക്കും തൊ​​​​ഴി​​​​ല്‍ നൈ​​​​പു​​​​ണ്യ​​​​ത്തി​​​​നും ന​​​​വീ​​​​ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍​ക്കും ക​​​​ണ്ടു​​​​പി​​​​ടിത്ത​​​​ങ്ങ​​​​ള്‍​ക്കും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ പ്രാ​​​​പ്ത​​​​രാ​​​​ക്ക​​​​ണം. വി​​​​യോ​​​​ജി​​​​പ്പു​​​​ക​​​​ളും ചോ​​​​ദ്യ​​​​ങ്ങ​​​​ളും വി​​​​മ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​ണം. സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി ചി​​​​ന്തി​​​​ക്കാ​​​​നും പ​​​​റ​​​​യാ​​​​നും എ​​​​ഴു​​​​താ​​​​നും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കും അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​യേ മ​​​​തി​​​​യാ​​​​കൂ. ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു ച​​​​ര​​​​ടി​​​​ലോ ആ​​​​ശ​​​​യ​​​​ത്തി​​​​ലോ രാ​​​​ഷ്‌​​​ട്രീ​​​യ-മ​​​​ത ചി​​​​ന്ത​​​​ക​​​​ളി​​​​ലോ ആ​​​​രെ​​​​യും ത​​​​ള​​​​ച്ചി​​​​ട​​​​രു​​​​ത്.

ജെ​​​​ന്‍ ​സി​​​യു​​​​ടെ ഭാ​​​​വി പ്ര​​​​ധാ​​​​നം

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത രീ​​​​തി​​​​ക​​​​ള്‍ മാ​​​​റ്റി കൃ​​​​ത്രി​​​​മബു​​​​ദ്ധി (എ​​​​ഐ) യു​​​​ഗ​​​​ത്തി​​​​ന് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മാ​​​​ണു വേ​​​​ണ്ട​​​​ത്. ശാ​​​​സ്ത്രീ​​​​യ​​​​വും യു​​​​ക്തി​​​​പ​​​​ര​​​​വു​​​​മാ​​​​ക​​​​ണം വി​​​​ദ്യാ​​​​ഭ്യാ​​​​സം. ബൗ​​​​ദ്ധി​​​​ക സ​​​​ത്യ​​​​സ​​​​ന്ധ​​​​ത​​​​യും ശാ​​​​സ്ത്രീ​​​​യ​​​​ത​​​​യും ആ​​​​ക​​​​ണം അ​​​​ടി​​​​ത്ത​​​​റ. സ്‌​​​​കൂ​​​​ള്‍ ത​​​​ലം മു​​​​ത​​​​ല്‍ പ​​​​ഴ​​​​യ പ​​​​ഠ​​​​ന, പ​​​​രീ​​​​ക്ഷാ, അ​​​​ധ്യാ​​​​പ​​​​ന രീ​​​​തി​​​​ക​​​​ള്‍ മാ​​​​റ​​​​ണം. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളി​​​​ല്‍ ജി​​​​ജ്ഞാ​​​​സ ഉ​​​​ണ​​​​ര്‍​ത്താ​​​​നും ശ​​​​രി​​​​യാ​​​​യ ദി​​​​ശ​​​​യി​​​​ല്‍ ന​​​​യി​​​​ക്കാ​​​​നും വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ടാ​​​​ന്‍ പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. വി​​​​ദേ​​​​ശ​​​​ത്തെ ന​​​​ല്ല മാ​​​​തൃ​​​​ക​​​​ക​​​​ള്‍ പി​​​​ന്തു​​​​ട​​​​രാ​​​​നു​​​​ള്ള ത​​​​ന്‍റേ​​​​ട​​​​വും വേ​​​​ണം.

ഓ​​​​രോ വി​​​​ദ്യാ​​​​ര്‍​ഥി​​​​യു​​​​ടെ​​​​യും അ​​​​തു​​​​ല്യ​​​​മാ​​​​യ ക​​​​ഴി​​​​വു​​​​ക​​​​ള്‍, പ്ര​​​​തി​​​​ഭ, അ​​​​ഭി​​​​രു​​​​ചി, താ​​​​ത്പ​​​​ര്യം, ജി​​​​ജ്ഞാ​​​​സ, ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍ ചോ​​​​ദി​​​​ക്കാ​​​​നും വി​​​​യോ​​​​ജി​​​​ക്കാ​​​​നു​​​​മു​​​​ള്ള മി​​​​ക​​​​വ്, ധൈ​​​​ര്യം എ​​​​ന്നി​​​​വ മു​​​​ത​​​​ല്‍ സാ​​​​ഹ​​​​ച​​​​ര്യം, വേ​​​​ഗം, സ്വ​​​​ഭാ​​​​വം, അ​​​​ച്ച​​​​ട​​​​ക്കം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ഓ​​​​രോ​​​​രു​​​​ത്ത​​​​ര്‍​ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലു​​​​ള്ള സ​​​​മൂ​​​​ല വി​​​​ദ്യാ​​​​ഭ്യാ​​​​സ പ​​​​രി​​​​ഷ്‌​​​​കാ​​​​ര​​​​മാ​​​​ണു വേ​​​​ണ്ട​​​​ത്. വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യെ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​ക്കു​​​​ക അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്.

Tags : PoliticalEducation Education Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up