x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​​​​ക്ക​​​​രാ​​​​ഗ്വ​​​​യി​​​​ൽ സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്

ടി.​​​​​​എ. ജോ​​​​​​ർ​​​​​​ജ്
Published: July 30, 2026 12:21 AM IST | Updated: July 30, 2026 12:21 AM IST

നി​​​​​​ക്ക​​​​​​രാ​​​​​​ഗ്വ​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡാ​​​​​​നി​​​​​​യ​​​​​​ൽ ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗയും ഭാ​​​​​​ര്യ റൊ​​​​​​സാ​​​​​​രി​​​​​​യോ മു​​​​​​റി​​​​​​ല്ലോ​​​​​​യും.

വ്യാ​​​​​​ജ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ഖം​​​​​​മൂ​​​​​​ടി അ​​​​​​ഴി​​​​​​ച്ചു​​​​​​വ​​​​​​ച്ച് പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യ ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ക​​​​​​ട​​​​​​ന്നി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് മ​​​​​​ധ്യ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ രാ​​​​​​ജ്യ​​​​​​മാ​​​​​​യ നി​​​​​​ക്ക​​​​​​രാ​​​​​​ഗ്വ​​​​​​യും. 20 വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​യി പൗ​​​​​​ര​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം നി​​​​​​ഷേ​​​​​​ധി​​​​​​ച്ചും എ​​​​​​തി​​​​​​ർ​​​​​​സ്വ​​​​​​ര​​​​​​ങ്ങ​​​​​​ളെ അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്തി​​​​​​യും ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ഭ​​​​​​ര​​​​​​ണം തു​​​​​​ട​​​​​​രു​​​​​​ന്ന 80കാ​​​​​​ര​​​​​​നാ​​​​​​യ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡാ​​​​​​നി​​​​​​യ​​​​​​ൽ ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗ രാ​​​​​​ജ്യ​​​​​​ത്ത് ഇ​​​​​​നി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ത്തി​​​​​​ല്ലെ​​​​​​ന്നും പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​രാ​​​​​​ൻ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്നും പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു. കാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​ വൈ​​​​​​വി​​​​​​ധ്യ​​​​​​ത്താ​​​​​​ലും സ്വ​​​​​​ർ​​​​​​ണ​​​​​​മ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള ധാ​​​​​​തു​​​​​​സ​​​​​​ന്പ​​​​​​ത്തു​​​​​​ക്ക​​​​​​ളാ​​​​​​ലും ച​​​​​​രി​​​​​​ത്ര​​​​​​പ്രാ​​​​​​ധാ​​​​​​ന്യ​​​​​​ത്താ​​​​​​ലും ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​യ ഈ ​​​​​​സു​​​​​​ന്ദ​​​​​​ര​​​​​​രാ​​​​​​ജ്യ​​​​​​ത്തെ, ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യ ​​​​​​ഭ​​​​​​ര​​​​​​ണം അ​​​​​​നി​​​​​​ശ്ചി​​​​​​താ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലേ​​​​​​ക്ക് ത​​​​​​ള്ളി​​​​​​വി​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

ഒ​​ർ​​​​​​ട്ടേ​​​​​​ഗ​​​​​​യു​​​​​​ടെ ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു കീ​​​​​​ഴി​​​​​​ൽ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​ത്തെ​​​​​​യും അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളെ​​​​​​യും അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്തി​​​​​​യ​​​​​​ത് വി​​​​​​ദേ​​​​​​ശ നി​​​​​​ക്ഷേ​​​​​​പ​​​​​​ങ്ങ​​​​​​ൾ കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തി​​​​​​നും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ​​​​​​യും പാ​​​​​​ശ്ചാ​​​​​​ത്യ​​​​​​ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും ഉ​​​​​​പ​​​​​​രോ​​​​​​ധ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി. ഇ​​​​​​ത് തൊ​​​​​​ഴി​​​​​​ല​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ളെ​​​​​​യും സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യെ​​​​​​യും ത​​​​​​ക​​​​​​ർ​​​​​​ത്തു. കാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​വി​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക​​​​​​യ​​​​​​റ്റു​​​​​​മ​​​​​​തി​​​​​​യും സ്വ​​​​​​ർ​​​​​​ണ​​​​​​നി​​​​​​ക്ഷേ​​​​​​പ​​​​​​വു​​​​​​മെ​​​​​​ല്ലാം രാ​​​​​​ജ്യ​​​​​​ത്തെ സു​​​​​​സ്ഥി​​​​​​തി​​​​​​യി​​​​​​ലേ​​​​​​ക്കു ന​​​​​​യി​​​​​​ക്കാ​​​​​​ൻ പ​​​​​​ര്യാ​​​​​​പ്ത​​​​​​മാ​​​​​​ണെ​​​​​​ങ്കി​​​​​​ലും ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ഭ​​​​​​ര​​​​​​ണം എ​​​​​​ല്ലാം ത​​​​​​കി​​​​​​ടം മ​​​​​​റി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. തൊ​​​​​​ഴി​​​​​​ലി​​​​​​ല്ലാ​​​​​​യ്മ​​​​​​യും പ​​​​​​ട്ടി​​​​​​ണി​​​​​​യും സ​​​​​​ഹി​​​​​​ക്കാ​​​​​​നാ​​​​​​കാ​​​​​​തെ ആ​​​​​​യി​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​ണ് അ​​​​​​യ​​​​​​ൽ​​​​​​രാ​​​​​​ജ്യ​​​​​​മാ​​​​​​യ കോ​​​​​​സ്റ്റാ​​​​​​റി​​​​​​ക്ക​​​​​​യി​​​​​​ലേ​​​​​​ക്കും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​മൊ​​​​​​ക്കെ പ​​​​​​ലാ​​​​​​യ​​​​​​നം ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. വ​​​​​​ർ​​​​​​ധി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​ന്ന ദാ​​​​​​രി​​​​​​ദ്ര്യം കാ​​​​​​ര​​​​​​ണം കു​​​​​​ട്ടി​​​​​​ക​​​​​​ളി​​​​​​ൽ ക​​​​​​ടു​​​​​​ത്ത പോ​​​​​​ഷ​​​​​​കാ​​​​​​ഹാ​​​​​​ര​​​​​​ക്കു​​​​​​റ​​​​​​വും വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​ക്കു​​​​​​റ​​​​​​വും ക​​​​​​ണ്ടു​​​​​​വ​​​​​​രു​​​​​​ന്നു. വി​​​​​​ദേ​​​​​​ശസ​​​​​​ഹാ​​​​​​യ ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ളെ​​​​​​യും സ​​​​​​ന്ന​​​​​​ദ്ധ​​​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളെ​​​​​​യു​​​​​​മൊ​​​​​​ക്കെ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം നി​​​​​​രോ​​​​​​ധി​​​​​​ച്ച​​​​​​ത് ഗ്രാ​​​​​​മീ​​​​​​ണ​​​​​​ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ആ​​​​​​ശ്വാ​​​​​​സ​​​​​​മെ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും ത​​​​​​ട​​​​​​സ​​​​​​മാ​​​​​​കു​​​​​​ന്നു​​​​​​ണ്ട്.

ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗ​​​​​​യു​​​​​​ടെ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം

1979ലെ ​​​​​​സാ​​​​​ന്‍റി​​നി​​​​​​സ്റ്റ വി​​​​​​പ്ല​​​​​​വ​​​​​​ത്തി​​​​​​ന്‍റെ (അ​​​​​​ന​​​​​​സ്താ​​​​​​സി​​​​​​യോ സോ​​​​​​മോ​​​​​​സ ഗാ​​​​​​ർ​​​​​​സി​​​​​​യ​​​​​​യു​​​​​​ടെ ക്രൂ​​​​​​ര​​​​​​മാ​​​​​​യ ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തെ പു​​​​​​റ​​​​​​ത്താ​​​​​​ക്കാ​​​​​​ൻ ന​​​​​​ട​​​​​​ത്തി​​​​​​യ വി​​​​​​പ്ല​​​​​​വം) 47-ാം വാ​​​​​​ർ​​​​​​ഷി​​​​​​കാ​​​​​​ഘോ​​​​​​ഷ​​​​​​ത്തോ​​​​​​ട​​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ച് ക​​​​​​ഴി​​​​​​ഞ്ഞ 19ന് ​​​​​​ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ മ​​​​​​നാ​​​​​​ഗ്വ​​​​​​യി​​​​​​ൽ സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ച പൊ​​​​​​തു​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് രാ​​​​​​ജ്യ​​​​​​ത്ത് ഇ​​​​​​നി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ന​​​​​​ട​​​​​​ത്തി​​​​​​ല്ലെ​​​​​​ന്ന് ഡാ​​​​​​നി​​​​​​യ​​​​​​ൽ ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​ത്. ഇ​​​​​​തി​​​​​​നു​​​​​​ പി​​​​​​ന്നാ​​​​​​ലെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് മ​​​​​​ര​​​​​​വി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ 21ന് ​​​​​​പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് ക​​​​​​ർ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യും പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു​​​​​​ക​​​​​​ഴി​​​​​​ഞ്ഞു. സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​വും സു​​​​​​ര​​​​​​ക്ഷ​​​​​​യും സ്ഥി​​​​​​ര​​​​​​ത​​​​​​യും ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും ദാ​​​​​​രി​​​​​​ദ്ര്യ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ർ​​​​​​ജ​​​​​​ന നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യ്ക്കു​​​​​​മാ​​​​​​യി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ന്‍റെ നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കാ​​​​​​ൻ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ത്താ​​​​​​നും ക​​​​​​ർ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി ത​​​​​​യാ​​​​​​റാ​​​​​​ക്കാ​​​​​​നും ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗ​​​​​​യു​​​​​​ടെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലു​​​​​​ള്ള നാ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​സം​​​​​​ബ്ലി പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യി​​​​​​ൽ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി. നാ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​സം​​​​​​ബ്ലി​​​​​​യു​​​​​​ടെ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം വ​​​​​​ന്നെ​​​​​​ങ്കി​​​​​​ലും അ​​​​​​ടു​​​​​​ത്ത വ​​​​​​ർ​​​​​​ഷം ന​​​​​​ട​​​​​​ക്കേ​​​​​​ണ്ട തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും ഉ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​മോ അ​​​​​​തോ ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗ എ​​​​​​തി​​​​​​രി​​​​​​ല്ലാ​​​​​​തെ മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​മോ​​​​​​യെ​​​​​​ന്ന കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ വ്യ​​​​​​ക്ത​​​​​​ത​​​​​​യി​​​​​​ല്ല.

എ​​​​​​തി​​​​​​ർ​​​​​​പ്പു​​​​​​മാ​​​​​​യി യു​​​​​​എ​​​​​​ന്നും യു​​​​​​എ​​​​​​സും

ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗ​​​​​​യു​​​​​​ടെ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ നി​​​​​​ക്ക​​​​​​രാ​​​​​​ഗ്വ​​​​​​യെ ഒ​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര​​​​​​സ​​​​​​മൂ​​​​​​ഹം ത​​​​​​യാ​​​​​​റാ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്ന അ​​​​​​ഭ്യ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​യു​​​​​​മാ​​​​​​യി അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യും ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ​​​​​​ഭ​​​​​​യും രം​​​​​​ഗ​​​​​​ത്തു​​​​​​വ​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്. ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗ​​​​​​യു​​​​​​ടെ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റെ സ്വേ​​​​​​ച്ഛാ​​​​​​ധി​​​​​​പ​​​​​​ത്യ സ്വ​​​​​​ഭാ​​​​​​വം വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​ണെ​​​​​​ന്നും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത​​​​​​ത്വ​​​​​​ങ്ങ​​​​​​ൾ നി​​​​​​ര​​​​​​സി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു രാ​​​​​​ജ്യ​​​​​​വു​​​​​​മാ​​​​​​യി സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ നി​​​​​​ല​​​​​​യി​​​​​​ലു​​​​​​ള്ള ബ​​​​​​ന്ധം തു​​​​​​ട​​​​​​രാ​​​​​​നാ​​​​​​കി​​​​​​ല്ലെ​​​​​​ന്നും യു​​​​​​എ​​​​​​സ് സ്റ്റേ​​​​​​റ്റ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി മാ​​​​​​ർ​​​​​​ക്കോ റൂ​​​​​​ബി​​​​​​യോ പ​​​​​​റ​​​​​​ഞ്ഞു.

ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തെ ‘മു​​​​​​റി​​​​​​ല്ലോ-​​​​​​ഓ​​​​​​ർ​​​​​​ട്ടേ​​​​​​ഗ ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യം’ എ​​​​​​ന്നു വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ച്ച റൂ​​​​​​ബി​​​​​​യോ, ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ സ്വ​​​​​​ന്തം നേ​​​​​​താ​​​​​​ക്ക​​​​​​ളെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്കാ​​​​​​ൻ നി​​​​​​ക്ക​​​​​​രാ​​​​​​ഗ്വ​​​​​​യി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മു​​​​​​ണ്ടെ​​​​​​ന്നും ഈ ​​​​​​ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ​​​​​​മൂ​​​​​​ഹം ഒ​​​​​​ന്നി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും അ​​​​​​ഭ്യ​​​​​​ർ​​​​​​ഥി​​​​​​ച്ചു.

പൗ​​​​​​രാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ പു​​​​​​നഃ​​​​​​സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​നും നി​​​​​​യ​​​​​​മ​​​​​​വാ​​​​​​ഴ്ച ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്താ​​​​​​നും യു​​​​​​എ​​​​​​ൻ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ ഹൈ​​​​​​ക്ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ വോ​​​​​​ൾ​​​​​​ക്ക​​​​​​ർ ട​​​​​​ർ​​​​​​ക്ക് നി​​​​​​ക്ക​​​​​​രാ​​​​​​ഗ്വ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തോ​​​​​​ട് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.​​​​ രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ ബാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്കു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​യി എ​​​​​​ല്ലാ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ലു​​​​​​മു​​​​​​ള്ള ആ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്കും വോ​​​​​​ട്ട് ചെ​​​​​​യ്യാ​​​​​​നും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ക്കാ​​​​​​നും അ​​​​​​നു​​​​​​വാ​​​​​​ദം ന​​​​​​ൽ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ ക​​​​​​ടു​​​​​​ത്ത ഉ​​​​​​പ​​​​​​രോ​​​​​​ധം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ​​​​​​ക്ക് കൂ​​​​​​ട്ടു​​​​​​നി​​​​​​ന്ന നൂ​​​​​​റി​​​​​​ല​​​​​​ധി​​​​​​കം ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ​​​​​​ക്ക് അ​​​​​​മേ​​​​​​രി​​​​​​ക്ക വീ​​​​​​സ വി​​​​​​ല​​​​​​ക്ക് ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു. എ​​​​​​ങ്കി​​​​​​ലും ചൈ​​​​​​ന, റ​​​​​​ഷ്യ, ഇ​​​​​​റാ​​​​​​ൻ എ​​​​​​ന്നീ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യു​​​​​​ള്ള ത​​​​​​ന്ത്ര​​​​​​പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യ ബ​​​​​​ന്ധം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് ഉ​​​​​​പ​​​​​​രോ​​​​​​ധ​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കാ​​​​​​നാ​​​​​​ണ് ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗ​​​​​​യു​​​​​​ടെ ശ്ര​​​​​​മം.

അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ളും മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ ലം​​​​​​ഘ​​​​​​ന​​​​​​ങ്ങ​​​​​​ളും

2018ൽ ​​​​​​ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ ഉ​​​​​​യ​​​​​​ർ​​​​​​ന്ന ജ​​​​​​ന​​​​​​കീ​​​​​​യ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ങ്ങ​​​​​​ളെ ക്രൂ​​​​​​ര​​​​​​മാ​​​​​​യാ​​​​​​ണ് ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗ നേ​​​​​​രി​​​​​​ട്ട​​​​​​ത്. ആ ​​​​​​വ​​​​​​ർ​​​​​​ഷം സാ​​​​​​മൂ​​​​​​ഹി​​​​​​ക സു​​​​​​ര​​​​​​ക്ഷാ പെ​​​​​​ൻ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ വെ​​​​​​ട്ടി​​​​​​ച്ചു​​​​​​രു​​​​​​ക്കാ​​​​​​നു​​​​​​ള്ള സ​​​​​​ർ​​​​​​ക്കാ​​​​​​ർ നീ​​​​​​ക്ക​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ രാ​​​​​​ജ്യ​​​​​​ത്തു​​​​​​ട​​​​​​നീ​​​​​​ളം ശ​​​​​​ക്ത​​​​​​മാ​​​​​​യ ജ​​​​​​ന​​​​​​കീ​​​​​​യ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ങ്ങ​​​​​​ൾ പൊ​​​​​​ട്ടി​​​​​​പ്പു​​​​​​റ​​​​​​പ്പെ​​​​​​ട്ടു. എ​​​​​​ന്നാ​​​​​​ൽ, സൈ​​​​​​ന്യ​​​​​​ത്തെ​​​​​​യും പോ​​​​​​ലീ​​​​​​സി​​​​​​നെ​​​​​​യും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് ക്രൂ​​​​​​ര​​​​​​മാ​​​​​​യാ​​​​​​ണ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ഇ​​​​​​തി​​​​​​നെ നേ​​​​​​രി​​​​​​ട്ട​​​​​​ത്. മു​​ന്നൂ​​റി​​ല​​​​​​ധി​​​​​​കം ആ​​​​​​ളു​​​​​​ക​​​​​​ൾ മ​​രി​​ച്ചു. നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​ന് പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​ക്ക​​​​​​ൾ ജ​​​​​​യി​​​​​​ലി​​​​​​ലാ​​യി.

ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​സം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് നി​​​​​​ക്ക​​​​​​രാ​​​​​​ഗ്വ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത് ആ​​​​​​സൂ​​​​​​ത്രി​​​​​​ത​​​​​​മാ​​​​​​യ മാ​​​​​​ന​​​​​​വി​​​​​​ക​​​​​​താവി​​​​​​രു​​​​​​ദ്ധ കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്.
2018നു ​ശേ​​​​​​ഷം 5,651 സ​​​​​​ന്ന​​​​​​ദ്ധ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളെ​​​​​​യും 41 സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​ക​​​​​​ളെ​​​​​​യും ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം അ​​​​​​ട​​​​​​ച്ചു​​​​​​പൂ​​​​​​ട്ടു​​​​​​ക​​​​​​യും സ്വ​​​​​​ത്തു​​​​​​ക്ക​​​​​​ൾ പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. 492 പേ​​​​​​രു​​​​​​ടെ പൗ​​​​​​ര​​​​​​ത്വം ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം റ​​​​​​ദ്ദാ​​​​​​ക്കി. സ്വ​​​​​​ത​​​​​​ന്ത്ര മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ അ​​​​​​ട​​​​​​ച്ചു​​​​​​പൂ​​​​​​ട്ടു​​​​​​ക​​​​​​യും 307 മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രെ​​​​​​യും നി​​​​​​ര​​​​​​വ​​​​​​ധി മ​​​​​​ത​​​​​​നേ​​​​​​താ​​​​​​ക്ക​​​​​​ളെ​​​​​​യും നാ​​​​​​ടു​​​​​​ക​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്തു. നാ​​​​​​ടു​​​​​​ക​​​​​​ട​​​​​​ത്ത​​​​​​ലി​​​​​​ലൂ​​​​​​ടെ​​​​​​യും സ്വ​​​​​​ത്തു​​​​​​വ​​​​​​ക​​​​​​ക​​​​​​ൾ പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത​​​​​​തി​​​​​​ലൂ​​​​​​ടെ​​​​​​യും ഏ​​​​​​ക​​​​​​ദേ​​​​​​ശം 25 കോ​​​​​​ടി ഡോ​​​​​​ള​​​​​​റി​​​​​​ല​​​​​​ധി​​​​​​കം വി​​​​​​ല​​​​​​മ​​​​​​തി​​​​​​ക്കു​​​​​​ന്ന സ്വ​​​​​​ത്തു​​​​​​ക്ക​​​​​​ളാ​​​​​​ണ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം കൈ​​​​​​ക്ക​​​​​​ലാ​​​​​​ക്കി​​​​​​യ​​​​​​ത്. സ​​​​​​മാ​​​​​​ന്ത​​​​​​ര നീ​​​​​​തി​​​​​​ന്യാ​​​​​​യ വ്യ​​​​​​വ​​​​​​സ്ഥ​​​​​​യെ എ​​​​​​തി​​​​​​ർ​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​ന് അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ലൈ​​​​​​സ​​​​​​ൻ​​​​​​സു​​​​​​ക​​​​​​ൾ അ​​​​​​ടു​​​​​​ത്തി​​​​​​ടെ റ​​​​​​ദ്ദാ​​​​​​ക്കി.

പ​​​​​​ലാ​​​​​​യ​​​​​​നം ചെ​​​​​​യ്ത​​​​​​ത് എ​​​​​​ട്ടു ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം പേ​​​​​​ർ

സ്വേ​​​​​​ച്ഛാ​​​​​​ധി​​​​​​പ​​​​​​ത്യ ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു കീ​​​​​​ഴി​​​​​​ൽ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ത്വ​​​​​​വും ന​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് നി​​​​​​ക്ക​​​​​​രാ​​​​​​ഗ്വ​​​​​​യു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്നു​​​​​​വ​​​​​​രെ ഉ​​​​​​ണ്ടാ​​​​​​യി​​​​​​ട്ടി​​​​​​ല്ലാ​​​​​​ത്ത വി​​​​​​ധ​​​​​​ത്തി​​​​​​ലു​​​​​​ള്ള വ​​​​​​ലി​​​​​​യൊ​​​​​​രു ജ​​​​​​ന​​​​​​കീ​​​​​​യ പ​​​​​​ലാ​​​​​​യ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​ണ് രാ​​​​​​ജ്യം സാ​​​​​​ക്ഷ്യം വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 2018 ഏ​​​​​​പ്രി​​​​​​ൽ മു​​​​​​ത​​​​​​ൽ 2025 ന​​​​​​വം​​​​​​ബ​​​​​​ർ വ​​​​​​രെ​​​​​​യു​​​​​​ള്ള കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ൽ എ​​​​​​ട്ടു ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം പൗ​​​​​​ര​​​​​​ന്മാ​​​​​​ർ രാ​​​​​​ജ്യ​​​​​​ത്തു​​​​​​നി​​​​​​ന്ന് പ​​​​​​ലാ​​​​​​യ​​​​​​നം ചെ​​​​​​യ്ത​​​​​​താ​​​​​​യാ​​​​​​ണു റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്. ഇ​​​​​​ത് രാ​​​​​​ജ്യ​​​​​​ത്തെ ആ​​​​​​കെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യു​​​​​​ടെ 11.6 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തോ​​​​​​ള​​​​​​മാ​​​​​​ണ്. വ​​​​​​ൻ​​​​​​തോ​​​​​​തി​​​​​​ലു​​​​​​ള്ള ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ലാ​​​​​​യ​​​​​​നം മ​​​​​​ധ്യ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ വ​​​​​​ലി​​​​​​യ മാ​​​​​​നു​​​​​​ഷി​​​​​​ക പ്ര​​​​​​തി​​​​​​സ​​​​​​ന്ധി സൃ​​​​​​ഷ്‌​​​​​​ടി​​​​​​ക്കു​​​​​​ന്നു. 

രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ സ​​​​​​മ്പ​​​​​​ത്താ​​​​​​യ മ​​​​​​നു​​​​​​ഷ്യ​​​​​​വി​​​​​​ഭ​​​​​​വ​​​​​​ശേ​​​​​​ഷി​​​​​​യും യു​​​​​​വ​​​​​​ത​​​​​​ല​​​​​​മു​​​​​​റ​​​​​​യു​​​​​​മാ​​​​​​ണ് പ​​​​​​ലാ​​​​​​യ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ ന​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. ഇ​​​​​​തു രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യെ​​​​​​യും ഭാ​​​​​​വി​​​​​​യെ​​​​​​യും ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ക്കു​​​​​​ന്നു. 1980ക​​​​​​ളി​​​​​​ൽ രാ​​​​​​ജ്യ​​​​​​ത്തു ന​​​​​​ട​​​​​​ന്ന ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​യു​​​​​​ദ്ധ കാ​​​​​​ല​​​​​​ത്തെ പ​​​​​​ലാ​​​​​​യ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​പ്പോ​​​​​​ലും മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കു​​​​​​ന്ന പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​ത​​​​​​ങ്ങ​​​​​​ളാ​​​​​​ണ് 2018ന് ​​​​​​ശേ​​​​​​ഷം നി​​​​​​ക്ക​​​​​​രാ​​​​​​ഗ്വ നേ​​​​​​രി​​​​​​ട്ടു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഭൂ​​​​​​രി​​​​​​ഭാ​​​​​​ഗം ആ​​​​​​ളു​​​​​​ക​​​​​​ളും സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ഭ​​​​​​ദ്ര​​​​​​ത​​​​​​യും ഭൂ​​​​​​മി​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​ടു​​​​​​പ്പ​​​​​​വു​​​​​​മു​​​​​​ള്ള അ​​​​​​യ​​​​​​ൽ​​​​​​രാ​​​​​​ജ്യ​​​​​​മാ​​​​​​യ കോ​​​​​​സ്റ്റാ​​​​​​റി​​​​​​ക്ക​​​​​​യി​​​​​​ലേ​​​​​​ക്കാ​​​​​​ണ് അ​​​​​​ഭ​​​​​​യം തേ​​​​​​ടു​​​​​​ന്ന​​​​​​ത്. അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളു​​​​​​ടെ ഒ​​​​​​ഴു​​​​​​ക്ക് കോ​​​​​​സ്റ്റാ​​​​​​റി​​​​​​ക്ക പോ​​​​​​ലു​​​​​​ള്ള രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക-​​​​​​സാ​​​​​​മൂ​​​​​​ഹി​​​​​​ക മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളെ വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ൽ ബാ​​​​​​ധി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. അ​​​​​​തി​​​​​​നാ​​​​​​ൽ​​​​​​ത്ത​​​​​​ന്നെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​മേ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ അ​​​​​​വ​​​​​​ർ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു.

മ​​​​​​ത​​​​​​പീ​​​​​​ഡ​​​​​​നം

ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു കീ​​​​​​ഴി​​​​​​ൽ നി​​​​​​ക്ക​​​​​​രാ​​​​​​ഗ്വ​​​​​​യി​​​​​​ൽ മ​​​​​​ത​​​​​​പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ളും സ​​​​​​മാ​​​​​​ന​​​​​​ത​​​​​​ക​​​​​​ളി​​​​​​ല്ലാ​​​​​​ത്തവി​​​​​​ധം രൂ​​​​​​ക്ഷ​​​​​​മാ​​​​​​ണ്. രാ​​​​​​ജ്യ​​​​​​ത്തെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ൽ പ്ര​​​​​​ബ​​​​​​ല​​​​​​ വി​​​​​​ഭാ​​​​​​ഗ​​​​​​മാ​​​​​​യ ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ​​​​​​ സ​​​​​​ഭ​​​​​​യ്ക്കെ​​​​​​തി​​​​​​രേ ക​​​​​​ടു​​​​​​ത്ത നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. നി​​​​​​ര​​​​​​വ​​​​​​ധി ബി​​​​​​ഷ​​​​​​പ്പു​​​​​​മാ​​​​​​രെ​​​​​​യും വൈ​​​​​​ദി​​​​​​ക​​​​​​രെ​​​​​​യും ക​​​​​​ന്യാ​​​​​​സ്ത്രീ​​​​​​ക​​​​​​ളെ​​​​​​യും നാ​​​​​​ടു​​​​​​ക​​​​​​ട​​​​​​ത്തി. നി​​​​​​ര​​​​​​വ​​​​​​ധി​​​​​​പ്പേ​​​​​​രെ ജ​​​​​​യി​​​​​​ലില​​​​​​ട​​​​​​ച്ചു. നി​​​​​​ക്ക​​​​​​രാ​​​​​​ഗ്വ​​​​​​ൻ ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലെ ശ​​​​​​ക്ത​​​​​​മാ​​​​​​യ ശ​​​​​​ബ്‌​​​​​​ദ​​​​​​വും എ​​​​​​സ്തേ​​​​​​ലി രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ലെ മു​​​​​​ൻ ബി​​​​​​ഷ​​​​​​പ്പു​​​​​​മാ​​​​​​യ ഹു​​​​​​വാ​​​​​​ൻ അ​​​​​​ബെ​​​​​​ലാ​​​​​​ർ​​​​​​ദോ മാ​​​​​​ത​​​​​​യെ (80) അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ലെ​​​​​​ടു​​​​​​ത്തി​​​​​​ട്ട് ആ​​​​​​ഴ്ച​​​​​​ക​​​​​​ളാ​​​​​​യെ​​​​​​ങ്കി​​​​​​ലും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ഇ​​​​​​തു​​​​​​വ​​​​​​രെ യാ​​​​​​തൊ​​​​​​രു വി​​​​​​വ​​​​​​ര​​​​​​വു​​​​​​മി​​​​​​ല്ല. ചി​​​​​​ല സ്വ​​​​​​ത്തു​​​​​​ക്ക​​​​​​ളു​​​​​​ടെ ഉ​​​​​​റ​​​​​​വി​​​​​​ട​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ചോ​​​​​​ദ്യം ചെ​​​​​​യ്ത​​​​​​ശേ​​​​​​ഷം ബി​​​​​​ഷ​​​​​​പ്പി​​​​​​നെ വീ​​​​​​ട്ടി​​​​​​ലേ​​​​​​ക്ക് അ​​​​​​യ​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​ണ് ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തെ​​​​​​ങ്കി​​​​​​ലും അ​​​​​​ദ്ദേ​​​​​​ഹം സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​നാ​​​​​​ണെ​​​​​​ന്ന​​​​​​തി​​​​​​ന് യാ​​​​​​തൊ​​​​​​രു തെ​​​​​​ളി​​​​​​വും പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട്ടി​​​​​​ട്ടി​​​​​​ല്ല. പ​​​​​​ള്ളി​​​​​​ക​​​​​​ളി​​​​​​ലെ പ്ര​​​​​​സം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ക, പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ പ്രാ​​​​​​ർ​​​​​​ഥി​​​​​​ക്കു​​​​​​ന്ന വൈ​​​​​​ദി​​​​​​ക​​​​​​രെ​​​​​​പ്പോ​​​​​​ലും ത​​​​​​ട​​​​​​ങ്ക​​​​​​ലി​​​​​​ലാ​​​​​​ക്കു​​​​​​ക, സ്വ​​​​​​ത​​​​​​ന്ത്ര​​​​​​ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ അ​​​​​​ട​​​​​​ച്ചു​​​​​​പൂ​​​​​​ട്ടു​​​​​​ക തു​​​​​​ട​​​​​​ങ്ങി​​​​​​യ ക്രൂ​​​​​​ര​​​​​​മാ​​​​​​യ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളാ​​​​​​ണ് രാ​​​​​​ജ്യ​​​​​​ത്തു ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ലേ​​​​​​ക്ക്

മു​​​​​​ൻ ഗ​​​​​​റി​​​​​​ല്ലാ പോ​​​​​​രാ​​​​​​ളി​​​​​​യാ​​​​​​ണ് എ​​​​​​ൺ​​​​​​പ​​​​​​തു​​​​​​കാ​​​​​​ര​​​​​​നാ​​​​​​യ ഡാ​​​​​​നി​​​​​​യ​​​​​​ൽ ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗ. 1985 മു​​​​​​ത​​​​​​ൽ 1990 വ​​​​​​രെ രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യി​​​​​​രു​​​​​​ന്ന അ​​​​​​ദ്ദേ​​​​​​ഹം 1990ലെ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ 2007ൽ ​​​​​​വീ​​​​​​ണ്ടും അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ തി​​​​​​രി​​​​​​ച്ചെ​​​​​​ത്തി​​​​​​യ അ​​​​​​ദ്ദേ​​​​​​ഹം പി​​​​​​ന്നീ​​​​​​ട് അ​​​​​​ധി​​​​​​കാ​​​​​​രം വി​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ക്കാ​​​​​​ൻ ത​​​​​​യാ​​​​​​റാ​​​​​​യി​​​​​​ട്ടി​​​​​​ല്ല.

2016ൽ ​​​​​​പ്ര​​​​​​ധാ​​​​​​ന പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ സ​​​​​​ഖ്യ​​​​​​ങ്ങ​​​​​​ളെ വി​​​​​​ല​​​​​​ക്കി​​​​​​ക്കൊ​​​​​​ണ്ടും 2021ൽ ​​​​​​എ​​​​​​തി​​​​​​ർ​​​​​​സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ ജ​​​​​​യി​​​​​​ലി​​​​​​ല​​​​​​ട​​​​​​ച്ചും പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളെ നി​​​​​​രോ​​​​​​ധി​​​​​​ച്ചും 75 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം വോ​​​​​​ട്ടു​​​​​​ക​​​​​​ൾ നേ​​​​​​ടി​​​​​​യാ​​​​​​ണ് ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ തു​​​​​​ട​​​​​​ർ​​​​​​ന്ന​​​​​​ത്. ഈ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ൾ പ്ര​​​​​​ഹ​​​​​​സ​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യും യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​നും മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളും വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ചി​​​​​​രു​​​​​​ന്നു.

സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ കാ​​​​​​ലാ​​​​​​വ​​​​​​ധി അ​​​​​​ടു​​​​​​ത്ത വ​​​​​​ർ​​​​​​ഷം ന​​​​​​വം​​​​​​ബ​​​​​​റി​​​​​​ൽ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ക്കേ​​​​​​ണ്ട​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, ക​​​​​​ഴി​​​​​​ഞ്ഞ വ​​​​​​ർ​​​​​​ഷം കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ലൂ​​​​​​ടെ ത​​​​​​ന്‍റെ ഭാ​​​​​​ര്യ റൊ​​​​​​സാ​​​​​​രി​​​​​​യോ മു​​​​​​റി​​​​​​ല്ലോ​​​​​​യെ സ​​​​​​ഹ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​ക്കു​​​​​​ക​​​​​​യും പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ന്‍റെ കാ​​​​​​ലാ​​​​​​വ​​​​​​ധി ആ​​​​​​റു വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്തു.
2

007ൽ ​​​​​​അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ തി​​​​​​രി​​​​​​ച്ചെ​​​​​​ത്തി​​​​​​യ​​​​​​ശേ​​​​​​ഷം ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് ഒ​​​​​​ർ​​​​​​ട്ടേ​​​​​​ഗ ത​​​​​​ന്‍റെ അ​​​​​​ധി​​​​​​കാ​​​​​​രം ഉ​​​​​​റ​​​​​​പ്പി​​​​​​ച്ച​​​​​​ത്.

Tags : Nicaragua Happening Ortega Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up