x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: July 30, 2026 12:01 AM IST | Updated: July 30, 2026 12:01 AM IST

ഡോ. ​സ​ദ​നം കൃ​ഷ്ണ​ൻ​കു​ട്ടി 

ഇ​​ന്ന് ദീ​​പി​​ക എ​​ന്‍റെ കു​​ടും​​ബ​​ത്തി​​ലെ ഒ​​രം​​ഗ​​മാ​​ണ്. ദീ​​പി​​ക പാ​​രാ​​യ​​ണം ദി​​ന​​ച​​ര്യ​​യു​​ടെ ഭാ​​ഗ​​വു​​മാ​​ണ്. വാ​​യ​​ന​​ക്കാ​​ര​​ൻ എ​​ന്ന നി​​ല​​യി​​ൽ ദീ​​പി​​ക​​യു​​ടെ സ്ഥി​​ര​​ത​​യാ​​ണ് എ​​ന്നെ ആ​​ദ്യം ആ​​ക​​ർ​​ഷി​​ച്ച​​ത്. ഒ​​രു വി​​ഷ​​യം ഏ​​റ്റെ​​ടു​​ത്താ​​ൽ അ​​തി​​ലു​​ള്ള തു​​ട​​ർ​​ച്ച, വ്യ​​തി​​ച​​ലി​​ക്കാ​​തി​​രി​​ക്കൽ എ​​ന്നി​​വ​​യി​​ലെ​​ല്ലാം ദീ​​പി​​ക മാ​​തൃ​​ക​​യാ​​ണ്.

ഇ​​ത്ര ദീ​​ർ​​ഘ​​മാ​​യ പാ​​ര​​മ്പ​​ര്യ​​മു​​ള്ള പ​​ത്ര​​മാ​​യി​​ട്ടും, മ​​ല​​യാ​​ള​​ത്തി​​ന്‍റെ ആ​​ദ്യപ​​ത്ര​​മാ​​യി​​ട്ടു​​കൂ​​ടി അ​​തി​​ന്‍റെ അ​​ഹ​​ന്ത പ​​ത്ര​​ത്തി​​ന്‍റെ ഉ​​ള്ളി​​ലോ പു​​റ​​ത്തോ ന​​മു​​ക്ക് ദ​​ർ​​ശി​​ക്കാ​​നാ​​കി​​ല്ല. ക​​ലാ​​ജീ​​വി​​ത​​ത്തി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കും പ്രാ​​ധാ​​ന്യ​​മു​​ണ്ട​​ല്ലോ. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ദീ​​പി​​ക​​യു​​ടെ ലാ​​ളി​​ത്യം ഹൃ​​ദ​​യ​​സ്പ​​ർ​​ശി​​യാ​​ണ്.

കേ​​ര​​ള​​ത്തി​​ന്‍റെ സാം​​സ്കാ​​രി​​ക​​ ത​​ല​​സ്ഥാ​​ന​​ത്ത് താ​​മ​​സി​​ക്കു​​ന്ന വ്യ​​ക്തി എ​​ന്ന നി​​ല​​യി​​ൽ ഒ​​ന്നു​​കൂ​​ടി വ്യ​​ക്ത​​മാ​​ക്കാ​​ൻ ഞാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നു. ഇ​​ന്ന് കേ​​ര​​ളീ​​യ ക​​ല​​ക​​ളെ സം​​ബ​​ന്ധി​​ച്ച വാ​​ർ​​ത്ത​​ക​​ൾ ഏ​​റ്റ​​വു​​മ​​ധി​​കം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന മാ​​ധ്യ​​മ​​മാ​​ണ് ദീ​​പി​​ക. ക​​ലാ​​സം​​ബ​​ന്ധി​​യാ​​യ വാ​​ർ​​ത്ത​​ക​​ൾ ഇ​​ല്ലാ​​ത്ത ഒ​​രു ദി​​വ​​സ​​വും ദീ​​പി​​ക​​യി​​ൽ ഇ​​ന്നി​​ല്ല എ​​ന്ന​​ത് സ​​ന്തോ​​ഷ​​പ്ര​​ദ​​മാ​​ണ്. ക​​ലാ​​കാ​​ര​​ന്മാ​​രു​​ടെ വ​​ലി​​പ്പ, ചെ​​റു​​പ്പം വാ​​ർ​​ത്ത​​യെ ബാ​​ധി​​ക്കു​​ന്നി​​ല്ല. അ​​തി​​ൽ ക​​ലാ​ലോ​​ക​​ത്തി​​നു​​വേ​​ണ്ടി ദീ​​പി​​ക​​യോ​​ട് ന​​ന്ദി പ​​റ​​യ​​ട്ടെ.

-ഡോ. ​സ​ദ​നം കൃ​ഷ്ണ​ൻ​കു​ട്ടി (ക​ഥ​ക​ളി ആ​ചാ​ര്യ​ൻ)

Tags : Satyaduthika celebrates deepika@140

Recent News

Corehub Up