x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: April 24, 2026 01:11 AM IST | Updated: April 24, 2026 01:11 AM IST

ന​​​​വ​​​​തി​​​​യി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന എ​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ അ​​​​വി​​​​ഭാ​​​​ജ്യ​​​​ ഘ​​​​ട​​​​ക​​​​മാ​​​​ണ് ദീ​​​​പി​​​​ക. ഇ​​​​ക്കാ​​​​ല​​​​മ​​​​ത്ര​​​​യും ഞാ​​​​ൻ സ​​​​ഞ്ച​​​​രി​​​​ച്ച​​​​തു ദീ​​​​പി​​​​ക​​​​യോ​​​​ടൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു; ദീ​​​​പി​​​​ക​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.

ക​​​​ർ​​​​ഷ​​​​ക​​​​ര​​​​ക്ഷ​​​​യ്ക്കു​​​​വേ​​​​ണ്ടി ദീ​​​​പി​​​​ക​​​​യോ​​​​ളം ക​​​​ഠി​​​​നാ​​​​ധ്വാ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ള്ള മ​​​​റ്റൊ​​​​രു പ​​​​ത്ര​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ലി​​​​ല്ല. ഉ​​​​ടു​​​​ന്പ​​​​ൻ​​​​ചോ​​​​ല കു​​​​ടി​​​​യി​​​​റ​​​​ക്കും അ​​​​മ​​​​രാ​​​​വ​​​​തി കു​​​​ടി​​​​യി​​​​രു​​​​ത്തും കേ​​​​ര​​​​ള​​​​ ജ​​​​ന​​​​ത​​​​യു​​​​ടെ ഹൃ​​​​ദ​​​​യം വേ​​​​ദ​​​​നി​​​​പ്പി​​​​ച്ച സം​​​​ഭ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ന്നെ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​തും അ​​​​തി​​​​നു​​​​ള്ള ആ​​​​ർജ​​​​വ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​തും ദീ​​​​പി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ചു​​​​രു​​​​ളി-കീ​​​​രി​​​​ത്തോ​​​​ട് ക​​​​ർ​​​​ഷ​​​​ക​​​​പ്ര​​​​ശ്നം, കൊ​​​​ട്ടി​​​​യൂ​​​​ർ മേ​​​​ൽ​​​​ച്ചാ​​​​ർ​​​​ത്ത്, ഗൂ​​​​ഡ​​​​ല്ലൂ​​​​ർ കു​​​​ടി​​​​യി​​​​റ​​​​ക്ക് ഇ​​​​വ​​​​യ്ക്കെ​​​​ല്ലാം എ​​​​തി​​​​രാ​​​​യി ദീ​​​​പി​​​​ക ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​പോ​​​​രാ​​​​ട്ടം ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​ങ്ക​​​​ലി​​​​പി​​​​ക​​​​ളി​​​​ൽ ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു.

ചി​​​​ന്തോ​​​​ദ്ദീ​​​​പ​​​​ക​​​​മാ​​​​യ മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ ദീ​​​​പി​​​​ക​​​​യു​​​​ടെ മാ​​​​ത്രം അ​​​​ന​​​​ന്യ​​​​ത​​​​യാ​​​​ണ്. കാ​​​​ർ​​​​ഷി​​​​ക​​​​രം​​​​ഗ​​​​ത്തും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗ​​​​ത്തും സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ക​​​​ഷ്ട​​​​ത​​​​ക​​​​ൾ ജ​​​​ന​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​നു പ്ര​​​​തി​​​​ബ​​​​ദ്ധ​​​​താ​​​​പൂ​​​​ർ​​​​വം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന ദീ​​​​പി​​​​ക​​​​യു​​​​ടെ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ​​​​മാ​​​​ണ്. ശ​​​​തോ​​​​ത്ത​​​​ര​​​​ റൂ​​​​ബി ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന ‘എ​​​​ന്‍റെ ദീ​​​​പി​​​​ക’​​​​യ്ക്ക് ഹൃ​​​​ദ​​​​യം നി​​​​റ​​​​ഞ്ഞ ജൂ​​​​ബി​​​​ലി മം​​​​ഗ​​​​ള​​​​ങ്ങ​​​​ൾ.


-ജോ​​​​ണ്‍ ക​​​​ച്ചി​​​​റ​​​​മ​​​​റ്റം

Tags : Satyaduthika celebrates

Recent News

Corehub Up