x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 21, 2026 11:47 PM IST | Updated: May 21, 2026 11:47 PM IST

ബാ​​​ല്യ​​​കാ​​​ലം മു​​​ത​​​ൽ ദീ​​​പി​​​ക​​​യി​​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ക്ഷ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും അ​​​റി​​​വി​​​ന്‍റെ​​​യും പ്ര​​​ഭാ​​​ത​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്.

ഓ​​​രോ പ്ര​​​ഭാ​​​ത​​​ത്തി​​​ലും ദീ​​​പി​​​ക​​​യു​​​മാ​​​യെ​​​ത്തു​​​ന്ന വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ സൈ​​​ക്കി​​​ൾ ബെ​​​ൽ എ​​​ന്‍റെ മ​​​ന​​​സി​​​ൽ വ​​​ലി​​​യ ആ​​​വേ​​​ശം ജ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു. വ​​​നാ​​​ന്ത​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ കാ​​​ട്ടു​​​വ​​​ള്ളി​​​ക​​​ളി​​​ൽ ഊ​​​ഞ്ഞാ​​​ലാ​​​ടി ന​​​ട​​​ക്കു​​​ക​​​യും ക്രൂ​​​ര​​ന്മാ​​​രാ​​​യ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ ശാ​​​ന്ത​​​ത​​​യോ​​​ടെ ടാ​​​ർ​​​സ​​​നു മു​​​ന്നി​​​ൽ വ​​​ന്നു നി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന കാ​​​ഴ്ച കൗ​​​മാ​​​ര​​​ത്തി​​​ന്‍റെ മ​​​ന​​​സി​​​ൽ സൃ​​​ഷ്ടി​​​ച്ച വീ​​​രാ​​​രാ​​​ധ​​​ന ചെ​​​റു​​​ത​​​ല്ല.

തു​​​ട​​​ർ​​​ന്നു​​​വ​​​ന്ന ഫാ​​​ന്‍റ​​​വും മാ​​​ൻ​​​ഡ്രേ​​​ക്കും ദീ​​​പി​​​ക​​​യി​​​ലെ പ​​​ത്ര​​​ത്താ​​​ളു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ന്ന​​​ത്തെ കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ന​​​സി​​​ൽ നി​​​റ​​​ഞ്ഞു​​​നി​​​ന്ന​​​ത്. പി​​​ന്നീ​​​ടു​​​ണ്ടാ​​​യ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ വാ​​​യ​​​ന​​​ക്കാ​​​രു​​​ടെ​​​യും പ​​​ത്ര​​​ത്തി​​​ന്‍റെ​​​യും വ​​​ള​​​ർ​​​ച്ച​​​യി​​​ൽ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​യിത്തീ​​​ർ​​​ന്നു.

കു​​​ട്ടി​​​ക​​​ളു​​​ടെ ദീ​​​പി​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന ദി​​​ശാ​​​ബോ​​​ധ​​​വും ക​​​ർ​​​ഷ​​​ക​​​ൻ മാ​​​സി​​​ക കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യ്ക്കു ന​​​ൽ​​​കു​​​ന്ന സം​​​ഭാ​​​വ​​​ന​​​യും വി​​​ല​​​പ്പെ​​​ട്ട​​​താ​​​ണ്. ക​​​ർ​​​ഷ​​​ക​​​ൻ മാ​​​സി​​​ക​​​യു​​​ടെ ല​​​ക്ക​​​ങ്ങ​​​ളെ​​​ല്ലാം കൃ​​​ത്യ​​​ത​​​യോ​​​ടെ വാ​​​യി​​​ക്കു​​​ക​​​യും അ​​​വ കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്തു.

കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യ്ക്ക് ദീ​​​പി​​​ക ന​​​ൽ​​​കി​​​യ പി​​​ന്തു​​​ണ​​​യു​​​ടെ പ്ര​​​ത്യ​​​ക്ഷ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് തൊ​​ടു​​പു​​ഴ​​യി​​ലെ കേ​​ര​​ള അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി (കാ​​​ഡ്സ്). ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും നേ​​​രി​​​ടു​​​ന്ന കാ​​​ർ​​​ഷി​​​കമേ​​​ഖ​​​ല​​​യെ മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പോ​​​രാ​​​ട്ടം വ​​​രും​​​കാ​​​ല​​​ങ്ങ​​​ളി​​​ലും ദീ​​​പി​​​ക​​​യ്ക്ക് തു​​​ട​​​രാ​​​ൻ ക​​​ഴി​​​യ​​​ട്ടെ എ​​​ന്ന് ആ​​​ശം​​​സി​​​ക്കു​​​ന്നു.

-ആ​​​ന്‍റ​​​ണി ക​​​ണ്ടി​​​രി​​​ക്ക​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​ഡ്സ്, തൊ​​​ടു​​​പു​​​ഴ

Tags : Satyaduthika celebrates deepika@140

Recent News

Corehub Up