x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: June 3, 2026 01:28 AM IST | Updated: June 3, 2026 01:28 AM IST

ദീ​പി​ക​യെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ൾ പ​ഴ​യൊ​രു മു​ഖ​പ്ര​സം​ഗ​മാ​ണ് ഓ​ർ​മ​യി​ൽ വ​രു​ന്ന​ത്. കോ​ൺ​ഗ്ര​സി​നെ ‘ശ​വ​പ്പ​റ​മ്പ്’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച് കെ. ​ക​രു​ണാ​ക​ര​നും മ​ക​ൻ മു​ര​ളീ​ധ​ര​നും ഡി​ഐ​സി എ​ന്ന പു​തി​യ പാ​ർ​ട്ടി​യു​ണ്ടാ​ക്കി, ഒ​ടു​വി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വാ​തി​ൽ‌​ക്ക​ൽ​ത്ത​ന്നെ തി​രി​കെ വ​ന്നു മു​ട്ടി​യ​തി​നെ പ​രാ​മ​ർ​ശി​ച്ച് എ​ഴു​തി​യ മു​ഖ​പ്ര​സം​ഗ​മാ​യി​രു​ന്നു അ​ത്. ‘ശ​വ​പ്പ​റ​മ്പി​ലേ​ക്ക് സ്വാ​ഗ​തം’ എ​ന്നാ​യി​രു​ന്നു ശീ​ർ​ഷ​കം.

അ​തു​പോ​ലെ, ആ​ദ്യ ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​രി​നെ​തി​രേ ന​ട​ന്ന വി​മോ​ച​ന​സ​മ​ര​കാ​ല​ത്ത് ‘ഗ്വാ​ട്ടി​മാ​ല​യും കേ​ര​ള​വും’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഈ ​ലേ​ഖ​ക​ൻ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ന്‍റെ പേ​രി​ൽ അ​ന്ന​ത്തെ ചീ​ഫ് എ​ഡി​റ്റ​റാ​യി​രു​ന്ന ആ​ന്‍റ​ണി ന​രി​തൂ​ക്കി​ല​ച്ച​ൻ ഒ​ന്നാം പ്ര​തി​യാ​യും ഞാ​ൻ ര​ണ്ടാം പ്ര​തി​യാ​യും ഇഎംഎസ് സ​ർ​ക്കാ​ർ എ​ടു​ത്ത കേ​സും ഓ​ർ​മ​വ​രുന്നു.

ആ​രെ​യും ഭ​യ​ക്കാ​തെ സ​ത്യം വി​ളി​ച്ചുപ​റ​യാ​ൻ ദീ​പി​ക​യ​ല്ലാ​തെ മ​റ്റൊ​രു പ​ത്രം അ​ന്നി​ല്ലാ​യി​രു​ന്നു; ഇ​ന്നും. ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി​യി​ലെ​ത്തി​യ ദീ​പി​ക​യ്ക്ക് ആ​ശം​സ​ക​ൾ.

- ജോ ​മു​റി​ക​ല്ലേ​ൽ

Tags : Satyaduthika celebrates deepika@140

Recent News

Corehub Up