x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുദ്ധാനന്തരം ഗുരുതര ഭവിഷ്യത്തുകൾ

ഋ​ഷി​രാ​ജ് സിം​ഗ്
Published: March 19, 2026 12:09 AM IST | Updated: March 19, 2026 12:09 AM IST

ഇ​​​​​റാ​​​​​നും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​സ്ര​​​​യേ​​​​​ലും ന​​​​​ട​​​​​ത്തു​​​​​ന്ന യു​​​​​ദ്ധം വൈ​​​​​കാ​​​​​തെ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​മെ​​​​​ന്നു പ്ര​​​​​ത്യാ​​​​​ശി​​​​​ക്കാം. എ​​​​​ങ്കി​​​​​ലും യു​​​​​ദ്ധ​​​​​ാനന്ത​​​​​രം ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ സം​​​​​ഭ​​​​​വ​​​​​വി​​​​​കാ​​​​​സ​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​വി​​​​​ല്ലേ എ​​​​​ന്ന് ഞാ​​​​​ൻ ആ​​​​​ശ​​​​​ങ്ക​​​​​പ്പെ​​​​​ടു​​​​​ന്നു.

ഒ​​​ന്ന്: യു​​​​​ദ്ധാന​​​​​ന്ത​​​​​രം അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സേ​​​​​നാം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ യ​​​​​മ​​​​​ൻ ഒ​​​​​ഴി​​​​​കെ സൗ​​​​​ദി അ​​​​​റേ​​​​​ബ്യ, യു​​​​​എ​​​​ഇ, ബ​​​​​ഹ്‌​​​റൈ​​​ൻ, കു​​​​​വൈ​​​​​റ്റ്, ഖ​​​​​ത്ത​​​​​ർ, ജോ​​​​​ർ​​​​​ദാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ കു​​​​​റ​​​​​വു വ​​​​​രു​​​​​ത്താ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത കാ​​​​​ണു​​​​​ന്നു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സൈ​​​​​നി​​​​​ക കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന​​​​​ത് ഇ​​​​​റാ​​​​​ന്‍റെ ല​​​​​ക്ഷ്യ​​​​​വും ആ​​​​​വ​​​​​ശ്യ​​​​​വു​​​​​മാ​​​​​ണ​​​​​ന്ന് ന​​​​​മു​​​​​ക്ക​​​​​റി​​​​​യാ​​​​​മ​​​​​ല്ലോ. ഇ​​​​​ത്ത​​​​​രം സൈ​​​​​നി​​​​​ക​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ​​​​കൊ​​​​​ണ്ട് ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് ഗു​​​​​ണ​​​​​മൊ​​​​​ന്നു​​​​​മി​​​​​ല്ല.

ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലു​​​​​ക​​​​​ളി​​​​​ൽ സ്വ​​​​​സ്ഥ​​​​​ത ന​​​ഷ്‌​​​ട​​​പ്പെ​​​​​ടു​​​​​ന്ന ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ഇ​​​​​റാ​​​​​നു​​​​​മാ​​​​​യി ഐ​​​​​ക്യ​​​​​പ്പെ​​​​​ടാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യും ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യാ​​​​​നാ​​​​​വി​​​​​ല്ല. അ​​​​​തി​​​​​ന്‍റെ ആ​​​​​ദ്യ​​​​​പ​​​​​ടി​​​​​യാ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ​​​​​ട്ടാ​​​​​ള​​​​​ക്കാ​​​​​രെ ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക​​​​​യോ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​വു​​​​​വ​​​​​രു​​​​​ത്തു​​​​​ക​​​​​യോ ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​ണ് അ​​​​​ഭി​​​​​കാ​​​​​മ്യ​​​​​മെ​​​​​ന്ന് അ​​​​​വ​​​​​ർ ക​​​​​രു​​​​​തും. ഇ​​​​​പ്പോ​​​​​ൾ ന​​​​​ട​​​​​ക്കു​​​​​ന്ന ഇ​​​​​റാ​​​​​ൻ-ഇ​​​​​സ്ര​​​​​യേ​​​​​ൽ-അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യു​​​​​ദ്ധ​​​​​ത്തി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സൈ​​​​​നി​​​​​ക​​​​​രു​​​​​ടെ സാ​​​​​ന്നി​​​​​ധ്യം​​​​കൊ​​​​​ണ്ട് ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് പ്ര​​​​​ത്യേ​​​​​കി​​​​​ച്ചു ഗു​​​​​ണ​​​​​മൊ​​​​​ന്നു​​​​​മു​​​​​ണ്ടെ​​​​​ന്നു തോ​​​​​ന്നു​​​​​ന്നി​​​​​ല്ല.

മേ​​​​​ൽ​​​​പ്പ​​​​​റ​​​​​ഞ്ഞ ഓ​​​​​രോ ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ത്തും പ​​​​​തി​​​​​നാ​​​​​യി​​​​​രം മു​​​​​ത​​​​​ൽ മു​​​​​പ്പ​​​​​ത്തി​​​​​നാ​​​​​യി​​​​​രം വ​​​രെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ​​​​​ട്ടാ​​​​​ള​​​​​ക്കാ​​​​​ർ ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഗ​​​​​ൾ​​​​​ഫ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​മാ​​​​​യ യു​​​​​ദ്ധ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ക​​​​​യോ അ​​​​​ത​​​​​തു രാ​​​​​ജ്യ​​​​​ത്തി​​​​​നു​​​​വേ​​​​​ണ്ടി നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ക​​​​​യോ ചെ​​​​​യ്യാ​​​​​റി​​​​​ല്ല. ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ജോ​​​​​ർ​​​​​ദാ​​​​​നും ബ​​​​​ഹ്‌​​​റൈ​​​നും ത​​​​​മ്മി​​​​​ൽ യു​​​​​ദ്ധ​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്നു​​​​​വെ​​​​​ന്നി​​​​​രി​​​​​ക്ക​​​​​ട്ടെ, ആ ​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സൈ​​​​​ന്യം പ​​​​​ങ്കെ​​​​​ടു​​​​​ക്കി​​​​​ല്ല എ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​ണ്.

ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ നാ​​​​​ല്പ​​​​​തോ​​​​​ളം രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലും യു​​​​എ​​​​ൻ പീ​​​​​സ് കീ​​​​​പ്പിം​​​​ഗ് സേ​​​​​ന​​​​​യു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​മു​​​​​ണ്ട്. അ​​​​​വി​​​​​ടെ സു​​​​​ഡാ​​​​​നോ കോം​​​​​ഗോ​​​​​യോ മാ​​​​​ലി​​​​​യോ പ​​​​​ര​​​​​സ്പ​​​​​രം യു​​​​​ദ്ധം ചെ​​​​​യ്താ​​​​​ലും ഈ ​​​​​ര​​​​​ക്ഷാ​​​​സേ​​​​​ന അ​​​​​വ​​​​​രു​​​​​ടെ സൈ​​​​​നി​​​​​ക കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് പു​​​​​റ​​​​​ത്തു​​​​​വ​​​​​രി​​​​​ക​​​​​യോ ഇ​​​​​ത്ത​​​​​രം യു​​​​​ദ്ധ​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ക്ഷം ചേ​​​​​രു​​​​​ക​​​​​യോ ചെ​​​​​യ്യ​​​​​രു​​​​​ത് എ​​​​​ന്ന ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യ നി​​​​​ഷ്ക​​​​​ർ​​​​​ഷ​​​​​യു​​​​​ണ്ട്. സ​​​​​മാ​​​​​ധാ​​​​​ന സം​​​​​ര​​​​​ക്ഷ​​​​​ണ സേ​​​​​ന എ​​​​​ന്ന വ്യാ​​​​​ജേ​​​​​ന ഗ​​​​​ൾ​​​​​ഫ്, ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ മേ​​​​​ധാ​​​​​വി​​​​​ത്വം നി​​​​​ല​​​​​നി​​​​​റു​​​​​ത്തു​​​​​ക​​​​​യും സ്വാ​​​​​ർ​​​​​ഥതാ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ൾ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന അ​​​​​മേ​​​​​രി​​​​​ക്ക ആ​​​​​കെ ചെ​​​​​യ്യു​​​​​ന്ന​​​​​ത് ആ ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ സൈ​​​​​നി​​​​​ക​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ല്കു​​​​​ക എ​​​​​ന്ന​​​​​തു മാ​​​​​ത്ര​​​​​മാ​​​​​ണ്.

ഇ​​​​​പ്പോ​​​​​ൾ ഇ​​​​​സ്ര​​​​​യേ​​​​​ലും ഇ​​​​​റാ​​​​​നു​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന യു​​​​​ദ്ധ​​​​​ത്തി​​​​​ലെ സ്ഥി​​​​​തി​​​​​യും വി​​​​​ഭി​​​​​ന്ന​​​​​മ​​​​​ല്ല. യു​​​​​ദ്ധം തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​മ്പു​​​​​ത​​​​​ന്നെ ത​​​​​ങ്ങ​​​​​ളു​​​​​ടെ സൈ​​​​​നി​​​​​ക​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടാ​​​​​നും സൈ​​​​​നി​​​​​ക​​​​​ർ സ്വ​​​​​ന്തം നാ​​​​​ട്ടി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങാ​​​​​നും അ​​​​​മേ​​​​​രി​​​​​ക്ക നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. ഇ​​​​​താ​​​​​ണ​​​​​വ​​​​​സ്ഥ​​​​​യെ​​​​​ങ്കി​​​​​ൽ ഇ​​​​​ത്ത​​​​​രം സൈ​​​​​നി​​​​​ക കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ എ​​​​​ന്തി​​​​​നു നി​​​​​ല​​​​​നി​​​​​ർ​​​​​ത്ത​​​​​ണം എ​​​​​ന്ന് ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ചി​​​​​ന്തി​​​​​ച്ചു​​​​​കൂ​​​​​ടാ​​​​​യ്ക​​​​​യി​​​​​ല്ല.

മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ത്ത​​​​​രം സൈ​​​​​നി​​​​​ക കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സൈ​​​​​നി​​​​​ക​​​​​രു​​​​​ടെ​​​​​യും ചെ​​​​​ല​​​​​വ് അ​​​​​മേ​​​​​രി​​​​​ക്ക വ​​​​​ഹി​​​​​ക്കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ആ ​​​​​ചെ​​​​​ല​​​​​വ് അ​​​​​ത​​​​​ത് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​ത​​​​​ന്നെ വ​​​​​ഹി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന​​​​​താ​​​​​ണ് ട്രം​​​​​പി​​​​​ന്‍റെ അ​​​​​നു​​​​​ശാ​​​​​സ​​​​​നം.

ട്രം​​​​​പി​​​​​ന്‍റെ ആ​​​​​ദ്യ​​​​​ ഭ​​​​​ര​​​​​ണ​​​​​കാ​​​​​ല​​​​​ത്ത് അ​​​മേ​​​രി​​​ക്ക​​​ൻ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് ബോ​​​​​ബ് വു​​​ഡ്‌​​​വാ​​​​​ഡ് എ​​​​​ഴു​​​​​തി​​​​​യ പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ൽ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന ഒ​​​​​രു കാ​​​​​ര്യ​​​​​മു​​​​​ണ്ട്. ഉ​​​ത്ത​​​ര കൊ​​​​​റി​​​​​യ​​​​​യി​​​​​ൽ​​​നി​​​​​ന്നു സം​​​​​ര​​​​​ക്ഷ​​​​​ണം ഒ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​വേ​​​​​ണ്ടി ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ​​​​​ട്ടാ​​​​​ള​​​​​ക്കാ​​​​​രെ ദ​​​ക്ഷി​​​ണ കൊ​​​​​റി​​​​​യ​​​​​യി​​​​​ൽ വി​​​​​ന്യ​​​​​സി​​​​​ക്കു​​​​​ക​​​​​യും അ​​​​​തി​​​​​നാ​​​​​യി മൂ​​​ന്നു ബി​​​​​ല്യ​​​​​ൻ ഡോ​​​​​ള​​​​​ർ അ​​​​​മേ​​​​​രി​​​​​ക്ക ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ട്രം​​​​​പ് ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ ചോ​​​​​ദ്യം അ​​​​​വ​​​​​രു​​​​​ടെ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന് ന​​​​​മ്മ​​​​​ൾ എ​​​​​ന്തി​​​​​നാ​​​​​ണ് ​​പ​​​​​ണം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നാ​​​​​ണ് ? ഒ​​​​​ന്നു​​​​​കി​​​​​ൽ ദ​​​ക്ഷി​​​ണ കൊ​​​​​റി​​​​​യ ആ ​​​​​പ​​​​​ണം ന​​​​​ല്കു​​​​​ക​​​​​യോ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സൈ​​​​​നി​​​​​ക​​​​​രെ തി​​​​​രി​​​​​ച്ചു വി​​​​​ളി​​​​​ക്കു​​​​​ക​​​​​യോ വേ​​​​​ണം എ​​​​​ന്ന​​​​​താ​​​​​ണ് ട്രം​​​​​പി​​​​​ന്‍റെ നി​​​​​ർ​​​​​ദേ​​​​​ശം. പി​​​​​ന്നി​​​​​ടെ​​​​​ന്തു​​​​​ണ്ടാ​​​​​യി എ​​​​​ന്ന​​​​​ത് ന​​​​​മു​​​​​ക്ക​​​​​റി​​​​​യി​​​​​ല്ല. ഒ​​​​​ന്നാം ഭ​​​​​ര​​​​​ണ​​​​​കാ​​​​​ല​​​​​ത്ത് ട്രം​​​​​പ് ഇ​​​​​തു പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നെ​​​ങ്കി​​​​​ൽ ഇ​​​​​ന്ന് ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ, ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളോ​​​​​ട് അ​​​​​ക്കാ​​​​​ര്യം പ​​​​​റ​​​​​യു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​ണ്.

ര​​​​​ണ്ട്: ഇ​​​​​സ്ര​​​​​യേ​​​​​ലും ഇ​​​​​റാ​​​​​നു​​​​​മാ​​​​​ണ് ത​​​​​ങ്ങ​​​​​ളു​​​​​ടെ ശ​​​​​ത്രു​​​​​ക്ക​​​​​ളെ​​​​​ന്ന് പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഇ​​​​​സ്ര​​​​​യേ​​​​​ൽ ത​​​​​ങ്ങ​​​​​ളെ ആ​​​​​ക്ര​​​​​മി​​​​​ക്കി​​​​​ല്ല എ​​​​​ന്ന ബോ​​​​​ധ്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ അ​​​​​വ​​​​​രു​​​​​മാ​​​​​യി ന​​​​​ല്ല ബ​​​​​ന്ധ​​​​​മാ​​​​​ണ​​​​​വ​​​​​ർ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ മു​​​​​ഖ്യ​​​​​ശ​​​​​ത്രു​​​​​വാ​​​​​യ ഇ​​​​​റാ​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ അ​​​​​ങ്ങ​​​​​നെ​​​​​യ​​​​​ല്ല. പ​​​​​ക്ഷേ, ന​​​​​യ​​​​​ത​​​​​ന്ത്ര കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ എ​​​​​ന്തി​​​​​നെ​​​​​ന്ന് ഇ​​​​​റാ​​​​​നും ഇ​​​​​സ്ര​​​​​യേ​​​​​ലും ചി​​​​​ന്തി​​​​​ച്ചാ​​​​​ൽ അ​​​​​വ​​​​​രെ കു​​​​​റ്റം പ​​​​​റ​​​​​ഞ്ഞു​​​​​കൂ​​​​​ടാ.

അ​​​​​തു​​​​​പോ​​​​​ലെ ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ നേ​​​​​രി​​​​​ട്ടു​​​​​ത​​​​​ന്നെ ഇ​​​​​സ്ര​​​​​യേ​​​​​ലു​​​​​മാ​​​​​യും ഇ​​​​​റാ​​​​​നു​​​​​മാ​​​​​യു​​​​​മൊക്കെ സം​​​​​സാ​​​​​രി​​​​​ച്ച് പ്ര​​​​​ശ്ന​​​​​പ​​​​​രി​​​​​ഹാ​​​​​രം ഉണ്ടാ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​മെ​​​​​ന്ന​​​​​തും വ​​​​​സ്തു​​​​​ത​​​​​യാ​​​​​ണ്.

മൂ​​​​​ന്ന്: ചെ​​​​​റി​​​​​യ ഡ്രോ​​​​​ണു​​​​​ക​​​​​ളും മി​​​​​സൈ​​​​​ലും​​​കൊ​​​​​ണ്ട് ത​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​പ്പാ​​​​​ട​​​​​ങ്ങ​​​​​ളും കു​​​​​ടി​​​​​വെ​​​​​ള്ള ശു​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളും ബ​​​​​ഹു​​​​​നി​​​​​ല കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളും പാ​​​​​ർ​​​​​പ്പി​​​​​ട​​​​​ങ്ങ​​​​​ളു​​​​​മൊ​​​​​ക്കെ ഇ​​​​​റാ​​​​​ൻ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ന്ന ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ ആ​​​​​രാ​​​​​ണ് സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്? വ​​​​​ള​​​​​രെ​​​​​ക്കു​​​​​റ​​​​​ച്ചു മാ​​​​​ത്രം അം​​​​​ഗ​​​​​സം​​​​​ഖ്യ​​​​​യു​​​​​ള്ള ഇ​​​​​ത്ത​​​​​രം സൈ​​​ന്യ​​​ങ്ങ​​​​​ളി​​​​​ൽ യ​​​​​മ​​​​​ൻ, ഈ​​​​​ജി​​​​​പ്ത്, ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ, ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള സൈ​​​​​നി​​​​​ക​​​​​രാ​​​​​ണ് അ​​​​​ധി​​​​​ക​​​​​വും. യു​​​എ​​​ഇ​​​യി​​​​​ൽ എ​​​​​ഴു​​​​​പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം വ​​​​​രു​​​​​ന്ന ഒ​​​​​രു സൈ​​​​​നി​​​​​ക വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ എ​​​​​ൺ​​​​​പ​​​​​ത്തി​​​​​യ​​​​​ഞ്ചു ശ​​​​​ത​​​​​മാ​​​​​ന​​​​​വും ഇ​​​​​ത്ത​​​​​ര​​​​​ക്കാ​​​​​രാ​​​​​ണ്.

സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​ൻ സേ​​​​​നാ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലും ന​​​​​ല്ലൊ​​​​​രു ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ വി​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​ണ്. ഇ​​​​​റാ​​​​​ൻ പോ​​​​​ലെ​​​​​യു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ഭ​​​​​യാ​​​​​ന​​​​​ക​​​​​മാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ഈ ​​​​​വി​​​​​ദേ​​​​​ശ സൈ​​​​​നി​​​​​ക​​​​​ർ ഒ​​​​​ന്നും ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​യി കാ​​​​​ണു​​​​​ന്നി​​​​​ല്ല. എ​​​​​ന്തി​​​​​ന്, എ​​​​​യ​​​​​ർ​​​​​പോ​​​​​ർ​​​​​ട്ടി​​​​​നു സം​​​​​ര​​​​​ക്ഷ​​​​​ണം കൊ​​​​​ടു​​​​​ക്കാ​​​​​നോ ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ ഏ​​​​​റ്റ​​​​​വും അ​​​​​ടി​​​​​സ്ഥാ​​​​​ന സൈ​​​​​നി​​​​​ക സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നോ​​​പോ​​​​​ലും ഈ ​​​​​സേ​​​​​നാ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നു ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ല.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​ക്ക് മു​​​​ന്പി​​​​ൽ ഒ​​​​രു വ​​​​ലി​​​​യ പ്ര​​​​ശ്നം നി​​​ല​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​ണ്ട്.അ​​​​വ​​​​രെ ആ​​​​ര് സം​​​​ര​​​​ക്ഷി​​​​ക്കും? അ​​​​വ​​​​രു​​​​ടെ അ​​​​ടു​​​​ത്തു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളോ​​​​ട് അ​​​​വ​​​​ർ ന​​​​ല്ല ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കും. അ​​​​വി​​​​ടെ​​​​നി​​​​ന്ന് അ​​​​വ​​​​ർ​​​​ക്ക് അ​​​​ടു​​​​ത്തു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് സൈ​​​​ന്യ​​​​വും പി​​​​ന്നെ മ​​​​റ്റു ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ​​​​ഹാ​​​​യം സ്വീ​​ക​​രി​​ക്കാ​​ൻ അ​​​​വ​​​​ർ ശ്ര​​​​മി​​​​ക്കും. ചു​​​​രു​​​​ക്കി പ​​​​റ​​​​ഞ്ഞാ​​​​ൽ പ​​​​ശ്ചി​​​​മേ​​​​ഷ്യാ രാ​​​​ജ്യ​​​​ങ്ങ​​​​ൾ റ​​​​ഷ്യ, ചൈ​​​​ന, ഇ​​​​ന്ത്യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് ബ​​​​ന്ധ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കി അ​​​​വി​​​​ടെ നി​​​​ന്നു​​ത​​​​ന്നെ പെ​​​ട്ടെ​​​ന്ന് സ​​​​ഹാ​​​​യം എ​​​​ത്തി​​​ക്കാ​​​​വു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും അ​​​​വ​​​​ർ ഇ​​​​നി​ ശ്ര​​​​മി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത്. വ​​​​ള​​​​രെ ദൂ​​​​ര​​​ത്തു​​​ള്ള അ​​​​മേ​​​​രി​​​​ക്ക പോ​​​​ലു​​​ള്ള രാ​​​​ജ്യ​​​​ത്തു​​​നി​​​ന്ന് സ​​​​ഹാ​​​​യം കി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഇ​​​​പ്പോ​​​​ൾ ഉ​​​​റ​​​​പ്പാ​​​​യി​​​​ട്ടു​​​​ണ്ട്.

ഒ​​​​രു യു​​​​ദ്ധ​​​ത്തി​​​ൽ അ​​​​ത്യാ​​​​വ​​​​ശ്യ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളാ​​​യ വി​​മാ​​ന​​ത്താ​​വ​​ള​​മോ ഓ​​​യി​​​ൽ ഇ​​​​ൻ​​​​സ്റ്റ​​​​ലേ​​​​ഷ​​​​നു​​​ക​​​ളോ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ അ​​​​വ​​​​ർ​​​​ക്ക് പ​​​​റ്റി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ത് വ​​​​ലി​​​​യ ഒ​​​​രു തോ​​​​ൽ​​​​വി​​​​യാ​​​​ണ്. അ​​​തു​​​കൊ​​​ണ്ട് ഇ​​​​നി​​​യ​​​​വ​​​​ർ അ​​​​ടു​​​​ത്തു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളോ​​​​ടാ​​​​യി​​​​രി​​​​ക്കും ബ​​​ന്ധ​​​ങ്ങ​​​ൾ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കു​​​ക. അ​​​​വ​​​​രി​​​​ൽ​​​നി​​​​ന്ന് സ​​​​ഹാ​​​​യം തേ​​​​ടാ​​​​നു​​​​ള്ള ശ്ര​​​​മ​​​മാ​​​യി​​​രി​​​ക്കും ഇ​​​​നി​​​​യും ഉ​​​​ണ്ടാ​​​​കു​​​​ക​​​യെ​​​​ന്ന് ഞാ​​​​ൻ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. വ​​​​ള​​​​രെ ദൂ​​​​ര‌​​​ത്തു​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് സ​​​​ഹാ​​​​യം കി​​​​ട്ടു​​​​ക​​​​യി​​​​ല്ലെ​​​ന്ന​​​തി​​​ന് വേ​​​​റെ ഒ​​​​രു ഉ​​​​ദാ​​​​ഹ​​​​ര​​​​ണം റ​​​​ഷ്യ-​​​യു​​​​ക്രൈ​​​​ൻ യു​​​ദ്ധ​​​മാ​​​ണ്. എ​​​​ത്ര ശ്ര​​​​മി​​​​ച്ചി​​​​ട്ടും ദൂ​​​​രം കൂ​​​​ടു​​​​ത​​​​ലാ​​​​യ​​​​തു​​​​കൊ​​​​ണ്ട് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് യു​​​​ക്രെ​​യ്​​​​നെ കൂ​​​​ടു​​​​ത​​​​ൽ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ പ​​​​റ്റു​​​​ന്നി​​​​ല്ല എ​​​​ന്ന സ​​​​ത്യം ന​​​​മ്മ​​​​ൾ ക​​​​ണ്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Tags : Serious consequences after war Rishimozhi

Recent News

Corehub Up