x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​വ​രു​ടെ​യും ഭാ​ഗ​മാ​യി നി​ല​കൊ​ണ്ട സൗ​മ്യസാ​ന്നി​ധ്യം

ഷൗ​ക്ക​ത്ത്
Published: April 26, 2026 01:24 AM IST | Updated: April 26, 2026 01:24 AM IST

എ​ല്ലാ​റ്റി​നെ​യും ഉ​ള്‍​ക്കൊ​ള്ളു​ക എ​ന്നു പ​റ​യു​ന്ന​താ​ണ് പു​തി​യ കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം. ആ​ഴ​മേ​റി​യ അ​റി​വു​ക​ള്‍ പ​ക​രു​മ്പോ​ള്‍​പോ​ലും ത​ങ്ങ​ള്‍ പ​റ​യു​ന്ന​താ​ണ് ശ​രി എ​ന്ന് മ​ഹാ​സ​ന്യാ​സി​മാ​രും പു​രോ​ഹി​ത​ന്മാ​രും വാ​ദി​ക്കു​ന്ന കാ​ല​ത്ത്, സ​ര്‍​വ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു സം​സാ​രി​ച്ചി​രു​ന്ന മ​ഹാ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഗു​രു മു​നി നാ​രാ​യ​ണ പ്ര​സാ​ദ്.

നാ​രാ​യ​ണ ഗു​രു​വി​ന്‍റെ കൃ​തി​ക​ള്‍​ക്ക് ഏ​റ്റ​വും ല​ളി​ത​മാ​യ വ്യാ​ഖ്യാ​നം ച​മ​ച്ച ഗു​രു​വ​ര്യ​ന്‍. ബൃ​ഹ​ദാ​ര​ണ്യ​കോ​പ​നി​ഷ​ത്ത് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഉ​പ​നി​ഷ​ത്തു​ക​ള്‍​ക്കും അ​ദ്ദേ​ഹം വ്യാ​ഖ്യാ​ന​മെ​ഴു​തി. ക്രി​സ്തു​മ​ത​ത്തി​ന്‍റെ​യും ബു​ദ്ധ​മ​ത​ത്തി​ന്‍റെ​യും ഇ​സ്‌​ലാം ​മ​ത​ത്തി​ന്‍റെ​യു​മൊ​ക്കെ ദ​ര്‍​ശ​ന​ങ്ങ​ള്‍ വ​ള​രെ ആ​ഴ​ത്തി​ലും അ​തേ​സ​മ​യം, എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കാ​വു​ന്ന രീ​തി​യി​ലും ഏ​ക​ലോ​ക വീ​ക്ഷ​ണ​ത്തെ മു​ന്നി​ല്‍ വ​ച്ചു​കൊ​ണ്ടു വ്യാ​ഖ്യാ​നി​ക്കു​ക​യും അ​ങ്ങ​നെ ഒ​രു സ​ര്‍​വദ​ര്‍​ശ​ന സ​മ​ന്വ​യം എ​ന്നു പ​റ​യാ​വു​ന്ന രീ​തി​യി​ല്‍ ഒ​രു ജ്ഞാ​നപാ​ര​മ്പ​ര്യ​ത്തെ എ​ത്ര​യോ വ​ര്‍​ഷ​ങ്ങ​ളാ​യി അ​ദ്ദേ​ഹം നി​ല​നി​ര്‍​ത്തി​പ്പോ​രു​ക​യും ചെ​യ്തു. ഒ​രി​ട​ത്തു​പോ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​ര്‍​ശ​ന​ത്തി​ല്‍ വി​ഭാ​ഗീ​യ​ത​യു​ടെ ഒ​രം​ശം​പോ​ലും ക​ട​ന്നു​വ​ന്നി​ല്ല.

ഒ​ന്നി​നെ​യും അ​ദ്ദേ​ഹം ത​ര്‍​ക്കി​ച്ചു നി​ല​നി​ര്‍​ത്തി​യി​ല്ല. ഒ​ന്നി​നെ​യും ചെ​റു​ത്തി​ല്ല. ഒ​ന്നി​നെ​യും ത​ള്ളി​പ്പ​റ​ഞ്ഞി​ല്ല. ലോ​ക​ചി​ന്ത​യു​ടെ അ​ല​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം സ്വാ​ഭാ​വി​ക​മാ​യൊ​ഴു​കി. അ​ദ്വൈ​ത​ത്തി​ന്‍റെ പ്ര​പ​ഞ്ച​ത്തി​ലേ​ക്ക് ത​നി​ക്കു പ​രി​ചി​ത​മാ​യ​തി​നെ​യെ​ല്ലാം ചേ​ര്‍​ത്തു​വ​ച്ചു വ്യാ​ഖ്യാ​നി​ച്ചു.

ഒ​രു തി​ക​ഞ്ഞ അ​ദ്വൈ​ത ദാ​ര്‍​ശ​നി​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗു​രു​സ്ഥാ​ന​ത്താ​യി​രി​ക്കു​മ്പോ​ഴും യാ​തൊ​രു ത​ര​ത്തി​ലു​ള്ള അ​തി​ശ​യോ​ക്തി​യോ അ​തി​ഭാ​വു​ക​ത്വ​മോ അ​മി​ത​മാ​യ സ്നേ​ഹപ്ര​ക​ട​ന​ങ്ങ​ളോ ഒ​ന്നു​മി​ല്ലാ​തെ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ ഒ​രാ​ള്‍ എ​ന്ന നി​ല​യി​ല്‍ ഒ​രു ഓ​ര​ത്തു​കൂ​ടി അ​ങ്ങ​നെ ജീ​വി​ച്ചുപോ​യൊ​രാ​ള്‍. ആ​ദ്യ​മാ​യി ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ ക​ണ്ട​പ്പോ​ള്‍ എ​ങ്ങ​നെ​യാ​യി​രു​ന്നോ, അ​തേ ലാ​ളി​ത്യം ത​ന്നെ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ ക​ണ്ട​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ല്‍ നി​റ​ഞ്ഞു​നി​ന്ന​ത്. പ്ര​സാ​ദ് സ്വാ​മി​യു​ടെ ഈ ​ലാ​ളി​ത്യ​വും അ​തി​ഭാ​വു​ക​ത്വ​മി​ല്ലാ​യ്മ​യും എ​ന്നെ വ​ള​രെ​യ​ധി​കം സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

വ​ള​രെ സ​ന്തു​ലി​ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​നം. എ​ന്താ​ണോ ഉ​ള്ളി​ലു​ള്ള​ത് അ​ത് അ​ങ്ങ​നെ​ത​ന്നെ പു​റ​ത്തു​ണ്ടാ​കും. കാ​പ​ട്യം എ​ന്നു പ​റ​യു​ന്ന ഒ​ന്ന്, അ​ല്ലെ​ങ്കി​ല്‍ ന​മ്മ​ളെ സ​ന്തോ​ഷി​പ്പി​ക്കു​ക എ​ന്നു പ​റ​യു​ന്ന ഒ​ന്ന്, അ​ത് അ​ദ്ദേ​ഹ​ത്തി​ന് അ​ല്‍​പം​പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​സാ​ന​കാ​ല​ത്ത് ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ന്‍ പോ​കു​മാ​യി​രു​ന്നു. ഞാ​ന്‍ ഗു​രു​കു​ലം വി​ട്ടാ​ണ് ജീ​വി​ക്കു​ന്ന​ത്. പ​ക്ഷേ, ഞാ​ന്‍ ഗു​രു​കു​ല​ത്തി​നു​ള്ളി​ലാ​ണോ പു​റ​ത്താ​ണോ എ​ന്നൊ​ന്നും അ​ദ്ദേ​ഹം നോ​ക്കാ​റി​ല്ലാ​യി​രു​ന്നു. ഗു​രുദ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ടാ​ണോ ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത് എ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ഗ​ണ​ന.

പ​തി​നേ​ഴാം വ​യ​സി​ലാ​ണ് ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. അ​ഞ്ചു മാ​സം മു​ന്പും അ​ദ്ദേ​ഹ​ത്തെ ക​ണ്ടി​രു​ന്നു. അ​ന്നും ഇ​ന്നും പ​ല​ത​ര​ത്തി​ല്‍ എ​ന്‍റെ എ​ഴു​ത്തി​നെ​ക്കു​റി​ച്ചും പ്ര​ഭാ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ഭി​പ്രാ​യ​ങ്ങ​ളൊ​ക്കെ പ​റ​യു​മാ​യി​രു​ന്നെ​ങ്കി​ലും ആ​ദ്യം ക​ണ്ട​പ്പോ​ള്‍ അ​ദ്ദേ​ഹം കാ​ട്ടി​യ ആ ​വാ​ത്സ​ല്യ​ത്തി​നും സ്നേ​ഹ​ത്തി​നും ഒ​രു കു​റ​വോ കൂ​ടു​ത​ലോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തെ​ന്നെ എ​പ്പോ​ഴും അ​ദ്ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ല്‍ ഗു​രു​കു​ല​ത്തി​ലേ​ക്കു ക​ട​ന്നുചെ​ല്ലു​മ്പോ​ള്‍ ആ​ദ്യ​മാ​യി ഞാ​ന്‍ കേ​ട്ട ക്ലാ​സു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​ണ്. ഉ​പ​നി​ഷ​ത്തു​ക​ളും നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ കൃ​തി​ക​ളു​മെ​ല്ലാം ആ​ഴ​ത്തി​ല്‍ മ​ന​സി​ലാ​ക്കി​യ​തും ആ ​ക്ലാ​സു​ക​ളി​ലൂ​ടെ​യാ​ണ്.

ഗു​രു നി​ത്യ​യാ​ണ് എ​ന്‍റെ ഗു​രു​വെ​ങ്കി​ലും ഉ​പ​നി​ഷ​ത്തു​ക​ളെ ഏ​റ്റ​വും ല​ളി​ത​മാ​യി പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി​ത്ത​ന്ന​ത് പ്ര​സാ​ദ് സ്വാ​മി​യാ​യി​രു​ന്നു. ഗു​രു​വി​ന്‍റെ കൂ​ടെ ഞാ​ന്‍ ഫേ​ണ്‍​ഹി​ല്ലി​ല്‍ താ​മ​സി​ക്കു​മ്പോ​ള്‍ വ​ള​രെ വാ​ത്സ​ല്യ​മാ​യി​രു​ന്നു പ്ര​സാ​ദ് സ്വാ​മി​ക്ക്. പ​ല ത​ര​ത്തി​ല്‍ എ​ന്‍റെ ജീ​വി​ത​രീ​തി​ക​ളോ​ട്, ചി​ന്താ​രീ​തി​ക​ളോ​ട് ഒ​രു​പാ​ട് വി​യോ​ജി​പ്പു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. അ​തി​നു കാ​ര​ണം, ഞാ​ന്‍ വേ​ദാ​ന്ത​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​യൊ​ന്നു​മ​ല്ല കാ​ര്യ​ങ്ങ​ളെ ക​ണ്ടി​രു​ന്ന​ത് എ​ന്ന​താ​ണ്. പ​ക്ഷേ അ​തൊ​ക്കെ നി​ല​നി​ല്‍​ക്കു​മ്പോ​ള്‍​പോ​ലും, വി​മ​ര്‍​ശ​ന​ങ്ങ​ളൊ​ക്കെ പ​റ​യു​മ്പോ​ഴും, ശ​ക്ത​മാ​യി ചേ​ര്‍​ത്തുപി​ടി​ക്കു​ക​യും ഇ​നി​യും ഇ​നി​യും പു​സ്ത​ക​ങ്ങ​ളൊ​ക്കെ എ​ഴു​ത​ണം എ​ന്നു പ​റ​യു​ക​യും പ്രേ​രി​പ്പി​ക്കു​ക​യും കൂ​ടു​ത​ല്‍ മ​നു​ഷ്യ​രി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നു പ​റ​ഞ്ഞ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു അ​ദ്ദേ​ഹം. വി​മ​ര്‍​ശി​ക്കേ​ണ്ട​തി​നെ വി​മ​ര്‍​ശി​ക്കു​ക​യും ഉ​ള്‍​ക്കൊ​ള്ളേ​ണ്ട​തി​നെ ഉ​ള്‍​ക്കൊ​ള്ളു​ക​യും ചെ​യ്ത് ഗു​രു​തു​ല്യ​സ്ഥാ​ന​ത്തു നി​ന്നു അ​ദ്ദേ​ഹം. ആ ​ഗു​രുപ​ര​മ്പ​ര​യി​ല്‍ ഗു​രു നി​ത്യ​ക്കു ശേ​ഷം ആ​രാ​ണ് ഗു​രു എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​താ ഒ​രു സ​ന്യാ​സി എ​ന്നു വി​ര​ല്‍ ചൂ​ണ്ടാ​ന്‍ എ​നി​ക്കു മു​ന്നി​ല്‍ പു​തി​യ കാ​ല​ത്ത് ഒ​രാ​ള്‍ മാ​ത്ര​മേ ഉണ്ടാ​യി​രു​ന്നു​ള്ളൂ. അ​താ​യി​രു​ന്നു മു​നി നാ​രാ​യ​ണ പ്ര​സാ​ദ്.

തി​ക​ഞ്ഞ അ​ദ്വൈ​ത ദാ​ര്‍​ശ​നി​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ദ്വൈ​ത​ത്തി​ന്‍റെ പ്ര​പ​ഞ്ച​ത്തി​ലേ​ക്ക് ത​നി​ക്ക് പ​രി​ചി​ത​മാ​യ എ​ല്ലാ​റ്റി​നെ​യും ചേ​ര്‍​ത്തു​വ​ച്ചു പ​റ​യാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. അ​തൊ​രു വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ദ​ര്‍​ശ​ന​മാ​യി​രു​ന്നു. അ​വി​ടെ മ​ത, സാ​മൂ​ഹി​ക ചി​ന്ത​ക​ള്‍​ക്കൊ​ന്നും ഒ​ര​ടി​സ്ഥാ​ന​വു​മു​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്തു പ​റ​യു​മ്പോ​ഴും അ​തി​ലു​ള്ള എ​ല്ലാ​റ്റി​നെ​യും അ​ദ്വൈ​ത​ത​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു സ​മ​ന്വ​യി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി. ക​ല​യും സം​ഗീ​ത​വും സാ​ഹി​ത്യ​വു​മൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന് വ​ള​രെ ഇ​ഷ്ട​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ലും അ​തി​നൊ​ന്നും ഗു​രു നി​ത്യ കൊ​ടു​ത്തി​രു​ന്ന പ്രാ​ധാ​ന്യം അ​ദ്ദേ​ഹം കൊ​ടു​ത്തി​രു​ന്നി​ല്ല. ക​ല​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്‍റെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും ചി​ത്ര​ക​ല​യു​ടെ​യും ക​വി​ത​യു​ടെ​യു​മൊ​ക്കെ ലോ​ക​ത്തി​ലേ​ക്ക് അ​ദ്വൈ​ത ദ​ര്‍​ശ​ന​ത്തെ പ്ര​സ​രി​പ്പി​ക്കു​ക​യാ​ണ് ഗു​രു നി​ത്യ ചെ​യ്ത​ത്. എ​ന്നാ​ല്‍ അ​ദ്വൈ​ത ദ​ര്‍​ശ​ന​ത്തെ സ​ര്‍​വ​തി​ലേ​ക്കും കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് പ്ര​സാ​ദ് സ്വാ​മി ചെ​യ്ത​ത്. അ​തി​നെ​ക്കു​റി​ച്ചെ​ല്ലാം അ​തി​ലേ​റെ ആ​ഴ​ത്തി​ല്‍ അ​ദ്ദേ​ഹം എ​ഴു​തി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​ക​ഥ​യാ​യ "ആ​ത്മാ​യ​നം' എ​ല്ലാ​വ​രും വാ​യി​ച്ചി​രി​ക്കേ​ണ്ട ഒ​രു കൃ​തി​യാ​ണ്. വ​ള​രെ സ​ത്യ​സ​ന്ധ​മാ​യി എ​ഴു​ത​പ്പെ​ട്ടി​ട്ടു​ള്ള ഒ​ന്നാ​ണ് അ​ത്. ഉ​പ​നി​ഷ​ത്തു​ക​ള്‍​ക്കും നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ കൃ​തി​ക​ള്‍​ക്കും അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ള്ള വ്യാ​ഖ്യാ​ന​ങ്ങ​ള്‍ ഏ​റ്റ​വും ല​ളി​ത​മാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളാ​ണ്. മ​ല​യാ​ള​ത്തി​ലോ മ​റ്റൊ​രു ഭാ​ഷ​യി​ലോ ഉ​പ​നി​ഷ​ത്തു​ക​ള്‍​ക്ക് അ​ത്ത​ര​മൊ​രു വ്യാ​ഖ്യാ​നം അ​തി​നു മു​ന്‍​പോ ശേ​ഷ​മോ ഉ ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല.

ഭ​ഗ​വ​ദ്ഗീ​ത​യെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഠ​നം വ​ള​രെ പ്ര​സ​ക്ത​മാ​യ ഒ​രു പു​സ്ത​ക​മാ​ണ്. ഭ​ഗ​വ​ദ്ഗീ​ത​യെ ആ​ഴ​ത്തി​ല​റി​യാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​ല്ലാം ഞാ​ന്‍ ആ ​പു​സ്ത​കം ശി​പാ​ര്‍​ശ ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ "ഗ്രീ​ക്ക് ചി​ന്ത​ക​ര്‍' എ​ന്ന പു​സ്ത​ക​മാ​ണ് എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള​ത്. ഖു​ര്‍ ആ​നെ​യും ബൈ​ബി​ളി​നെ​യും മു​ന്‍​നി​ര്‍​ത്തി അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ള്ള പു​സ്ത​ക​ങ്ങ​ള്‍ എ​ടു​ത്തു​പ​റ​യേ​ണ്ട​വ​യാ​ണ്. അ​ങ്ങ​നെ വ​ല്ലാ​ത്തൊ​രു വൈ​വി​ധ്യം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. അ​തി​നെ​യെ​ല്ലാം അ​ദ്വൈ​ത​ത്തി​ലേ​ക്ക് ചേ​ര്‍​ത്തുവ​യ്ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു.

നാ​രാ​യ​ണ​ഗു​രു​വി​നെ സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​ക്കി മാ​റ്റു​ന്ന​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് വി​മ​ര്‍​ശ​ന​മു​ണ്ടാ​യി​രു​ന്നു. യ​ഥാ​ര്‍​ഥ​മാ​യ ഗു​രു​ത്വ​ത്തെ പ്ര​തി​പാ​ദി​ക്കാ​തെ ഗു​രു​വി​നെ സാ​മൂ​ഹ്യ ന​വോ​ത്ഥാ​ന നാ​യ​ക​ന്‍ എ​ന്ന രീ​തി​യി​ല്‍ ചു​രു​ക്കി​ക്ക​ള​യു​ക​യാ​യി​രു​ന്നു സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​നും ഡോ. ​പ​ല്‍​പു​വും കു​മാ​ര​നാ​ശാ​നു​മെ​ല്ലാം എ​ന്നു ക​രു​തി​യി​രു​ന്ന ആ​ളാ​യി​രു​ന്നു സ്വാ​മി. സാ​മൂ​ഹി​ക​മാ​യ പ​ല മാ​റ്റ​ങ്ങ​ള്‍​ക്കും ഗു​രു കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും ആ ​രീ​തി​യി​ല്‍ അ​ല്ല ഗു​രു​വി​നെ അ​വ​ത​രി​പ്പി​ക്കേ​ണ്ട​തെ​ന്നും തി​ക​ഞ്ഞ അ​ദ്വൈ​തി​യാ​യ ഒ​രു വി​ശ്വ​ഗു​രു എ​ന്ന രീ​തി​യി​ലാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു അ​വ​ത​രി​പ്പി​ക്ക​പ്പെ​ടേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ക​രു​തി​യി​രു​ന്നു. അ​താ​യി​രു​ന്നു എ​ക്കാ​ല​ത്തും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്.

പു​തി​യ കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന ഏ​റ്റ​വും വ​ലി​യ സാ​ന്നി​ധ്യ​മാ​ണ്, സ​ര്‍​വ​തി​നെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന ഒ​രു മ​ന​സ് ന​മ്മു​ടെ അ​ടു​ത്തൊ​ക്കെ ഉ​ണ്ടാ​വു​ക എ​ന്ന​ത്. ഇ​ന്നു വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും നി​ന്ദ​യു​ടെ​യും ഇ​ട​ങ്ങ​ളാ​ണ് ന​മ്മു​ടെ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ലോ​ക​ത്ത് കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. ഏ​റ്റ​വും ഉ​ന്ന​ത സ്ഥാ​ന​ത്തു​ള്ള​വ​രി​ല്‍​നി​ന്നു​പോ​ലും വി​ഭാ​ഗീ​യ​ത​യു​ണ്ടാ​ക്കു​ന്ന വാ​ക്കു​ക​ള്‍ എ​ല്ലാ മ​ത​പ​ശ്ചാ​ത്ത​ല​ത്തി​ലും കേ​ള്‍​ക്കേ​ണ്ടി​വ​രു​മ്പോ​ള്‍, സ​ര്‍​വ​തി​നെ​യും ഉ​ള്‍​ക്കൊ​ണ്ട് വെ​റു​പ്പി​ന്‍റെയോ വി​ദ്വേ​ഷ​ത്തി​ന്‍റെ​യോ ഇ​ട​ര്‍​ച്ച​യു​ടെ​യോ ഒ​രു ക​ണി​കപോ​ലു​മി​ല്ലാ​ത്ത സൗ​മ്യ​മാ​യ ഒ​രു സാ​ന്നി​ധ്യ​മു​ണ്ടാ​യി​രി​ക്കു​ക എ​ന്ന​ത് ന​മു​ക്ക് അ​നു​ഗ്ര​ഹ​മാ​ണ്. ആ ​അ​നു​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​പ്പോ​ള്‍ അ​റ്റു​പോ​യ​ത്. എ​ങ്കി​ലും മാ​ന​വി​ക​ത​യി​ല്‍നി​ന്നു വ​ഴി​തെ​റ്റി​പ്പോ​കാ​തെ, വൈ​കാ​രി​ക​ത​യ്ക്ക് അ​ടി​പ്പെടാ​തെ മു​ന്നോ​ട്ടു പോ​കാ​ന്‍ ആ ​മാ​തൃ​ക ഇ​നി​യും ഒ​ര​ദൃ​ശ്യ സാ​ന്നി​ധ്യ​മാ​യി ഇ​വി​ടെ തു​ട​ര​ട്ടെ.

(ഗു​രു നി​ത്യ​ചൈ​ത​ന്യ​ യ​തി​യു​ടെ ശി​ഷ്യ​നും മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​ണ് ലേ​ഖ​ക​ന്‍)

Tags : gentle presence part everyone

Recent News

Corehub Up