x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ടാം ഭൂപരിഷ്കരണവും ഭൂവിനിയോഗവും

ഡോ. ​​​​​​​വി.​ സു​​​​​​​ഭാ​​​​​​​ഷ്ച​​​​​​​ന്ദ്ര​​​​​​​ബോ​​​​​​​സ്
Published: September 14, 2026 12:24 AM IST | Updated: September 14, 2026 12:24 AM IST

ജില്ലാ കളക്ടർ

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ യു​​​​​​​ഡി​​​​​​​എ​​​​​​​ഫ് സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ര​​​​​​​ണ്ടാം ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണ ബി​​​​​​​ൽ കൊ​​​​​​​ണ്ടു​​​​​​വ​​​​​​​രു​​​​​​​മെ​​​​​​​ന്ന് പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചി​​​​​​​ട്ട​​​​​​​ണ്ട്. ഇ​​​​​​തി​​​​​​ൽ ആ​​​​​​​ദി​​​​​​​വാ​​​​​​​സി ഗോ​​​​​​​ത്ര മ​​​​​​​ഹാ​​​​​​​സ​​​​​​​ഭ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ പ​​​​​​​ല ആ​​​​​​​ശ​​​​​​​ങ്ക​​​​​​​ക​​​​​​​ളും ഇ​​​​​​​തി​​​​​​​നോ​​​​​​​ട​​​​​​​കം പ​​​​​​​റ​​​​​​​ഞ്ഞി​​​​​​​ട്ടു​​​​​​മു​​​​​​​ണ്ട്. ഒ​​​​​​​ന്നാം ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന് പതിറ്റാ​​​​​​​ണ്ടു​​​​​​ക​​​​​​​ളു​​​​​​​ടെ ച​​​​​​​രി​​​​​​​ത്രം ത​​​​​​​ന്നെ​​​​​​​യു​​​​​​​ണ്ട്. ആ​​​​​​​രാ​​​​​​​ണ് ശ​​​​​​​രി​​​​​​​ക്കും ബി​​​​​​​ല്ല് കൊ​​​​​​​ണ്ടു​​​​​​വ​​​​​​​ന്ന​​​​​​​ത് എ​​​​​​​ന്ന ത​​​​​​​ർ​​​​​​​ക്ക​​​​​​​വും വി​​​​​​​വാ​​​​​​​ദ​​​​​​​വും കൂ​​​​​​​ടെ​​​​​​​യു​​​​​​​ണ്ട്.

1957ലെ ​​​ഇ​​​എം​​​എ​​​സ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ റ​​​വ​​​ന്യു മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കെ.​​​ആ​​​ർ. ഗൗ​​​രി​​​യ​​​മ്മ സ​​​മ​​​ഗ്ര​​​മാ​​​യ ഭൂ​​​പ​​​ഷ്ക​​​ര​​​ണ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.1957 ഡി​​​സം​​​ബ​​​റി​​​ൽ കേ​​​ര​​​ള അ​​​ഗ്രേ​​​റി​​​യ​​​ൻ റി​​​ലേ​​​ഷ​​​ൻ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 1959 ജൂ​​​ണ്‍ പ​​​ത്തി​​​ന് നി​​​യ​​​മ​​​സ​​​ഭ ബി​​​ൽ പാ​​​സാ​​​ക്കി. മ​​​ന്ത്രി​​​സ​​​ഭ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​തെ പി​​​രി​​​ച്ചു​​​വി​​​ട്ട​​​തു​​​കൊ​​​ണ്ട് വീ​​​ണ്ടും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​മാ​​​യി. 1960-64 കാ​​​ല​​​യ​​​ള​​​വി​​​ൽ തു​​​ട​​​ർ ബി​​​ല്ലു​​​ക​​​ൾ ഗൗ​​​രി​​​യ​​​മ്മ​​​ത​​​ന്നെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

1964ൽ ​​​കേ​​​ര​​​ള അ​​​ഗ്രേ​​​റി​​​യ​​​ൻ റി​​​ലേ​​​ഷ​​​ൻ​​​സ് ആ​​​ക്ട് നി​​​ല​​​വി​​​ൽ​​​വ​​​ന്നു. 1963ൽ ​​​കേ​​​ര​​​ള ലാ​​​ൻ​​​ഡ് റി​​​ഫോം​​​സ് ആ​​​ക്ട് വ​​​ന്ന​​​തോ​​​ടെ ഭൂ​​​പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന് ന്യാ​​​യ​​​മാ​​​യ രൂ​​​പ​​​മാ​​​യി. കുടി​​​യാ​​​ന്‍റെ അ​​​വ​​​കാ​​​ശം, ന്യാ​​​യ​​​മാ​​​യ പാ​​​ട്ടം, ഭൂ​​​മി​​​യു​​​ടെ കൈ​​​വ​​​ശ പ​​​രി​​​ധി സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന മി​​​ച്ച​​​ഭൂ​​​മി എ​​​ന്നി​​​വ​​​യ്ക്ക് നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കും. 1967ൽ ​​​വീ​​​ണ്ടും ഗൗ​​​രി​​​യ​​​മ്മ ലാ​​​ൻ​​​ഡ് റി​​​ഫോ​​​സ് ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 35-ാം ഭേ​​​ദ​​​ഗ​​​തി​​​യും നി​​​ല​​​വി​​​ൽ വ​​​ന്ന​​​പ്പോ​​​ൾ നി​​​യ​​​മം കൂ​​​ടു​​​ത​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി. 1970 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് അ​​​ച്യു​​​ത​​​മേ​​​നോ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ കാ​​​ല​​​ത്താ​​​ണ് ഇ​​​ത് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​ത്.

പ​രി​മി​തി​ക​ളും വി​വേ​ച​ന​ങ്ങ​ളും

ഒ​​​​​​​ന്നാം ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണം അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് തോ​​​​​​​ട്ട​​​​​​​വി​​​​​​​ള​​​​​​​ക​​​​​​​ൾ​​​​​​​ക്കും കൃ​​​​​​​ഷി ഭൂ​​​​​​​മി​​​​​​​ക്കും വ്യ​​​​​​​ത്യ​​​​​​​സ്ത​​​​​​​തോ​​​​​​​തി​​​​​​​ലു​​​​​​​ള്ള കൈ​​​​​​​വ​​​​​​​ശ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​മാ​​​​​​​ണ് ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​ത്. അ​​​​​​​ന്ന​​​​​​​ത്തെ ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണ വി​​​​​​​വാ​​​​​​​ദം ഇ​​​​​​​ന്നും തീ​​​​​​​ർ​​​​​​​ന്നി​​​​​​​ട്ടി​​​​​​​ല്ല. പാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ന് ഭൂ​​​​​​​മി​​​​​​​യെ​​​​​​​ടു​​​​​​​ത്ത് കൃ​​​​​​​ഷി ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്ന കു​​​​​​​ടി​​​​​​​യാ​​​​ന്മാ​​​​​​​രാ​​​​​​​യ ക​​​​​​​ർ​​​​​​​ഷ​​​​​​​ർ​​​​​​​ക്ക് ഭൂ​​​​​​​മി ല​​​​​​​ഭി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ മ​​​​​​​ണ്ണി​​​​​​​ൽ പ​​​​​​​ണി​​​​​​​യെ​​​​​​​ടു​​​​​​​ത്തി​​​​​​​രു​​​​​​​ന്ന ദ​​​​​​​ളി​​​​​​​ത് വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​നും പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി പ​​​​​​​ട്ടി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഗ​​​​ക്കാ​​​​​​​ർ​​​​​​​ക്കും ഭൂ​​​​​​​മി ല​​​​​​​ഭി​​​​​​​ച്ചി​​​​​​​ല്ല. തീ​​​​​​​ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ, മ​​​​​​​ല​​​​​​​യോ​​​​​​​ര ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്കും പ​​​​​​​രി​​​​​​​ഗ​​​​​​​ണ​​​​​​​ന ല​​​​​​​ഭി​​​​​​​ച്ചി​​​​ല്ല.

പ​​​​​​​ല ജ​​​​ന്മി​​​​​​​മാ​​​​​​​രും ഇ​​​​​​​ള​​​​​​​വു​​​​​​​ക​​​​​​​ൾ ല​​​​​​​ഭി​​​​​​​ക്കാ​​​​​​​ൻ പ്ലാ​​​​​​​ന്‍റേ​​​​​​​ഷ​​​​​​​ൻ ഭൂ​​​​​​​മി​​​​​​​യെ​​​​​​​ന്ന നി​​​​​​​ല​​​​​​​യി​​​​​​​ൽ പ​​​​​​​ല ഭൂ​​​​​​​മി​​​​​​​യെ​​​​​​​യും മാ​​​​​​​റ്റി. കൃ​​​​​​​ഷി​​​​ഭൂ​​​​​​​മി ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്ക് എ​​​​​​​ന്ന മു​​​​​​​ദ്രാ​​​​​​​വാ​​​​​​​ക്യ​​​​​​​ത്തി​​​​​​​ന് പ​​​​​​​ക​​​​​​​രം കൃ​​​​​​​ഷി​​​​ഭൂ​​​​​​​മി ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ന് കൃ​​​​​​​ഷി​​​​​​​ക്ക് എ​​​​​​​ന്ന് വേ​​​​​​​ണ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. പ​​​​​​​ക​​​​​​​രം സം​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​ത് മ​​​​​​​റ്റൊ​​​​​​​ന്ന്. യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്ക് ഭൂ​​​​​​​മി ല​​​​​​​ഭി​​​​​​​ക്കാ​​​​​​​തെ അ​​​​​​​വ​​​​​​​ർ കോ​​​​​​​ള​​​​​​​നി​​​​​​​ക​​​​​​​ളി​​​​​​​ലും മ​​​​​​​റ്റും മാ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ട്ടു. ല​​​​​​​ക്ഷം വീ​​​​​​​ട് പ​​​​​​​ദ്ധ​​​​​​​തി​​​​​​​യൊ​​​​​​​ക്കെ വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ ശ​​​​​​​രി​​​​​​​ക്കും എ​​​​​​​ല്ലാ ജാ​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​യും പാ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രും ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​രും മു​​​​​​​ഖ്യ​​​​​​​ധാ​​​​​​​ര​​​​​​​യി​​​​​​​ൽ​​​​നി​​​​​​​ന്ന് അ​​​​​​​ക​​​​​​​റ്റ​​​​​​​പ്പെ​​​​​​​ട്ടു.

മ​​​​​​​ല​​​​​​​യോ​​​​​​​ര ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ ഇ​​​​​​​ന്നും പ​​​​​​​ട്ട​​​​​​​യം കി​​​​ട്ടാ​​​​തെ വ​​​​ല​​​​യു​​​​ന്നു. തീ​​​​​​​ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ മ​​​​​​​ത്സ്യ​​​​​​​ത്തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ഭൂ​​​​​​​മി കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യി ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​ല്ല. കൃ​​​​​​​ഷി​​​​​​​ഭൂ​​​​​​​മി ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്ക് എ​​​​​​​ന്ന് പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ൾ ക​​​​​​​ർ​​​​​​​ഷ​​​​​​​ക തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ൾ എ​​​​​​​ന്നൊ​​​​​​​രു വി​​​​​​​ഭാ​​​​​​​ഗം കൂ​​​​​​​ടി രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ട്ടു. പി​​​​​​​ന്നീ​​​​​​​ട് ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ കു​​​​​​​റേ സ​​​​​​​ന്പ​​​​​​​ന്ന​​​​​​​രാ​​​​​​​യ​​​​​​​പ്പോ​​​​​​​ൾ തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ൾ കെ​​​​​​​ട്ടി​​​​​​​ട​​​​​​​നി​​​​​​​ർ​​​​​​​മാ​​​​​​​ണം ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള മ​​​​​​​റ്റു തൊ​​​​​​​ഴി​​​​​​​ലു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് മാ​​​​​​​റി. കൃ​​​​​​​ഷി​​​​ക്ക് ആ​​​​​​​ളെ കി​​​​​​​ട്ടാ​​​​​​​താ​​​​​​​യി. കൃ​​​​​​​ഷി പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും ന​​​​​​​ഷ്ട​​​​​​​മാ​​​​​​​യി. വി​​​​​​​ദേ​​​​​​​ശ മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക​​​​​​​ളു​​​​​​​ടെ സ​​​​​​​ന്പാ​​​​​​​ദ്യം കൂ​​​​​​​ടു​​​​​​​ത​​​​​​​ലും പോ​​​​​​​യ​​​​​​​ത് കെ​​​​​​​ട്ടി​​​​​​​ട നി​​​​​​​ർ​​​​​​​മാ​​​​​​​ണ​​​​​​​ത്തി​​​​​​​ലും വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വാ​​​​​​​ങ്ങ​​​​​​​ലി​​​​​​​ലു​​​​​​​മാ​​​​​​​ണ്.

പുതിയ നിയമം

1980ക​​​​​​​ളി​​​​​​​ൽ 8.5 ല​​​​​​​ക്ഷം ഹെ​​​​​​​ക്ട​​​​​​​ർ വ​​​​​​​യ​​​​​​​ൽ ഉ​​​​​​​ണ്ടാ​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത് കു​​​​​​​റ​​​​​​​ഞ്ഞു​​​​വെന്ന് ഇ​​​​​​​പ്പോ​​​​​​​ൾ ര​​​​​​​ണ്ട് ല​​​​​​​ക്ഷം ഹെ​​​​​​​ക്ട​​​​​​​റി​​​​​​​ന് താ​​​​​​​ഴെ മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി മാ​​​​​​​റി. ഇ​​​​​​​ന്നി​​​​​​​പ്പോ​​​​​​​ൾ കൃ​​​​​​​ഷി ആ​​​​​​​ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​മാ​​​​​​​യ ഒ​​​​​​​രു തൊ​​​​​​​ഴി​​​​​​​ൽ അ​​​​​​​ല്ല എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യം. ഒ​​​​​​​ന്നാം​​​ ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​തു​​​​​​​പോ​​​​​​​ലെ നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്പോ​​​​​​​ഴാ​​​​​​​ണ് ര​​​​​​​ണ്ടാം ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണ ബി​​​​ൽ വ​​​​​​​രു​​​​​​​ന്ന​​​​​​​ത്. കൃ​​​​​​​ഷി​​​​​​​ഭൂ​​​​​​​മി ത​​​​​​​രി​​​​​​​ശി​​​​​​​ടാ​​​​​​​തെ പ​​​​​​​ര​​​​​​​മാ​​​​​​​വ​​​​​​​ധി കൃ​​​​​​​ഷി​​​​​​​ക്കു​​​​വേ​​​​​​​ണ്ടി​​​​ത്ത​​​​​​​ന്നെ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നും വ്യ​​​​​​​വ​​​​​​​സാ​​​​​​​യ ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഭൂ​​​​​​​മി ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നു​​​​മു​​​​ള്ള വാ​​​​​​​ദ​​​​​​​വും ശ​​​​​​​ക്ത​​​​​​​മാ​​​​​​​ണ്. വ്യ​​​​​​​വ​​​​​​​സാ​​​​​​​യ സം​​​​​​​രം​​​​​​​ഭ​​​​​​​ങ്ങ​​​​​​​ൾ കൂ​​​​​​​ടു​​​​​​​ത​​​​​​​ലും വ​​​​​​​രു​​​​​​​ന്ന​​​​​​​ത് സ്വാ​​​​​​​ഭാ​​​​​​​വി​​​​​​​ക​​​​​​​മാ​​​​​​​യും സ്വ​​​​​​​കാ​​​​​​​ര്യ​​​​​​​ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലാ​​​​യി​​​​​​​രി​​​​​​​ക്കും.

ര​​​​​​​ണ്ടാം ബി​​​​​​​ൽ വ​​​​​​​രു​​​​​​​ന്പോ​​​​​​​ൾ ഭൂ​​​​​​​മി​​​​​​​യു​​​​​​​ടെ അ​​​​​​​വ​​​​​​​കാ​​​​​​​ശം കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ കു​​​​​​​ത്ത​​​​​​​ക​​​​​​​ക​​​​​​​ൾ​​​​​​​ക്ക് പോ​​​​​​​ക​​​​​​​രു​​​​​​​ത് എ​​​​​​​ന്ന ആ​​​​​​​വ​​​​​​​ശ്യ​​​​​​​വും ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു​​​​വ​​​​​​​ന്നി​​​​​​​ട്ടു​​​​​​​ണ്ട്. എ​​​​​​​ന്താ​​​​​​​യാ​​​​​​​ലും ഫ​​​​​​​ല​​​​​​​ഭു​​​​​​​യി​​​​ഷ്ട​​​​​​​മാ​​​​​​​യ കൃ​​​​​​​ഷി​​​​ഭൂ​​​​​​​മി തു​​​​​​​ണ്ടുവ​​​​​​​ത്ക​​​​​​​രി​​​​​​​ച്ച് കൃ​​​​​​​ഷി ചെ​​​​​​​യ്യാ​​​​​​​തെ വെ​​​​​​​റു​​​​​​​തേ ഇ​​​​​​​ടു​​​​​​​ന്ന​​​​​​​ത് ഗൗ​​​​​​​ര​​​​​​​വ​​​​​​​മാ​​​​​​​യ കാ​​​​​​​ര്യ​​​​​​​മാ​​​​​​​ണ്. ചൈ​​​​​​​ന ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള വി​​​​​​​വി​​​​​​​ധ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ കൃ​​​​​​​ഷി​​​​​​​ഭൂ​​​​​​​മി കൈ​​​​​​​വ​​​​​​​ശം വ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധ​​​​​​​മാ​​​​​​​യും സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​യോ ആ​​​​​​​ളെ വ​​​​​​​ച്ചോ കൃ​​​​​​​ഷി ചെ​​​​​​​യ്യ​​​​​​​ണം. അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ കൈ​​​​​​​വ​​​​​​​ശാ​​​​​​​വ​​​​​​​കാ​​​​​​​ശം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി​​​​ത്ത​​​​​​​ന്നെ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പാ​​​​​​​ട്ട കൃ​​​​​​​ഷി​​​​​​​ക​​​​​​​ൾ​​​​ക്ക് ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ കൊ​​​​​​​ടു​​​​​​​ക്കും. ലാ​​​​​​​ഭ​​​​​​​ത്തി​​​​​​​ന്‍റെ ഒ​​​​​​​രു​​​​​​​വി​​​​​​​ധം ഉ​​​​​​​ട​​​​​​​മ​​​​​​​യ്ക്ക് ല​​​​​​​ഭി​​​​​​​ക്കും. പ​​​​​​​ല​​​​​​​ത​​​​​​​രം മാ​​​​​​​തൃ​​​​​​​ക​​​​​​​ക​​​​​​​ൾ ഉ​​​​​​​ണ്ട്. എ​​​​​​​ന്താ​​​​​​​യാ​​​​​​​ലും കൃ​​​​​​​ഷി​​​​​​​ഭൂ​​​​​​​മി വെ​​​​​​​റു​​​​​​​തേ ഇ​​​​​​​ടാ​​​​​​​ൻ പ​​​​​​​റ്റി​​​​​​​ല്ല. ഇ​​​​​​​ത്ത​​​​​​​രം കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളൊ​​​​​​​ക്കെ ര​​​​​​​ണ്ടാം ബി​​​​​​​ല്ലി​​​​​​​ൽ ഉ​​​​​​​ണ്ടാ​​​​ക​​​​​​​ണം.

ശാ​സ്ത്രീ​യ ഭൂ​വി​നി​യോ​ഗം

കൃ​​​​​​​ഷി ഭൂ​​​​​​​മി​​​​​​​യും വാ​​​​​​​സ​​​​​​​സ്ഥ​​​​​​​ല​​​​​​​വും ത​​​​​​​മ്മി​​​​​​​ൽ വേ​​​​​​​ർ​​​​​​​തി​​​​​​​രി​​​​​​​ക്ക​​​​​​​ണം. കെ​​​​​​​ട്ടി​​​​​​​ട​​​​​​​ത്തി​​​​​​​ന് ചു​​​​​​​റ്റും ഇ​​​​​​​ടാ​​​​​​​വു​​​​​​​ന്ന സ്ഥ​​​​​​​ല​​​​​​​ത്തി​​​​​​​ന് പ​​​​​​​രി​​​​​​​ധി നി​​​​​​​ശ്ച​​​​​​​യി​​​​​​​ക്ക​​​​​​​ണം. ബാ​​​​​​​ക്കി ഭൂ​​​​​​​മി​​​​​​​യി​​​​​​​ലെ കൃ​​​​​​​ഷി സാ​​​​​​​ധ്യ​​​​​​​ത സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​മ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്ക​​​​​​​ണം.

ത​​​​​​​ദ്ദേ​​​​​​​ശ​​​​​​​ഭ​​​​​​​ര​​​​​​​ണ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് ത​​​​​​​ല വി​​​​​​​ഭ​​​​​​​വ ഭൂ​​​​​​​പ​​​​​​​ട​​​​​​​ത്തി​​​​​​​ലെ ഭൂ​​​​​​​വി​​​​​​​നി​​​​​​​യോ​​​​​​​ഗ ഭൂ​​​​​​​പ​​​​​​​ടം കാ​​​​​​​ലാ​​​​​​​നു​​​​​​​സൃ​​​​​​​ത​​​​​​​മാ​​​​​​​യി പു​​​​​​​തു​​​​​​​ക്ക​​​​​​​ണം. 1:40 മീ​​​​​​​റ്റ​​​​​​​ർ എ​​​​​​​ന്ന തോ​​​​​​​തി​​​​​​​ലു​​​​​​​ള്ള വി​​​​​​​ല്ലേ​​​​​​​ജ് മാ​​​​​​​പ്പു​​​​​​​ക​​​​​​​ളി​​​​​​​ലും ക​​​​​​​ഡ​​​​​​​സ്ട്ര​​​​​​​ൽ ഭൂ​​​​​​​പ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഭൂ​​​​​​​വി​​​​​​​നി​​​​​​​യോ​​​​​​​ഗ ഭൂ​​​​​​​പ​​​​​​​ടം ത​​​​​​​യാ​​​​​​​റാ​​​​​​​ക്കി വി​​​​​​​ജ്ഞാ​​​​​​​പ​​​​​​​നം ചെ​​​​​​​യ്യ​​​​​​​ണം.

സം​​​​​​​സ്ഥാ​​​​​​​ന ഭൂ​​​​​​​വി​​​​​​​നി​​​​​​​യോ​​​​​​​ഗ ബോ​​​​​​​ർ​​​​​​​ഡ്, മ​​​​​​​ണ്ണ് പ​​​​​​​ര്യ​​​​​​​വേ​​​​​​​ക്ഷ​​​​​​​ണ മ​​​​​​​ണ്ണ് സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണ വ​​​​​​​കു​​​​​​​പ്പ്, പ​​​​​​​രി​​​​​​​സ്ഥി​​​​​​​തി വ​​​​​​​കു​​​​​​​പ്പ്, ജ​​​​​​​ല വി​​​​​​​ഭ​​​​​​​വ വ​​​​​​​കു​​​​​​​പ്പ്, ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ ഓ​​​​​​​രോ മേ​​​​​​​ഖ​​​​​​​ല​​​​​​​യ്ക്കു​​​​​​​മാ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ ഭൂ​​​​​​​വി​​​​​​​നി​​​​​​​യോ​​​​​​​ഗ സൂ​​​​​​​ചി​​​​​​​ക​​​​​​​യും കോ​​​​​​​ഡും വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം.

തീ​​​​​​​ര​​​​​​​പ്ര​​​​​​​ദേ​​​​​​​ശം മു​​​​​​​ത​​​​​​​ൽ മ​​​​​​​ല​​​​​​​നാ​​​​​​​ട് വ​​​​​​​രെ ഒ​​​​​​​രേ കാ​​​​​​​ർ​​​​​​​ഷി​​​​​​​ക രീ​​​​​​​തി​​​​​​​യും വി​​​​​​​ള​​​​​​​ക​​​​​​​ളും ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി ഓ​​​​​​​രോ ആ​​​​​​​വാ​​​​​​​സ വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യ്ക്ക് ഭൂ​​​​​​​പ്ര​​​​​​​കൃ​​​​​​​തി​​​​​​​ക്ക് പ​​​​​​​റ്റി​​​​​​​യ​​​​​​​വ മാ​​​​​​​ത്രം കൃ​​​​​​​ഷി ചെ​​​​​​​യ്യ​​​​​​​ണം എ​​​​​​​ന്ന നി​​​​​​​യ​​​​​​​മം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്. കെ​​​​​​​ട്ടി​​​​​​​ട നി​​​​​​​ർ​​​​​​​മാ​​​​​​​ണ ഡി​​​​​​​സൈ​​​​​​​ൻ, പാ​​​​​​​റ്റേ​​​​​​​ണ്‍, വ​​​​​​​ലു​​​​​​​പ്പം, മെ​​​​​​​റ്റീ​​​​​​​രി​​​​​​​യ​​​​​​​ൽ എ​​​​​​​ന്നി​​​​​​​വ​​​​​​​യ്ക്ക് പ്ര​​​​​​​ത്യേ​​​​​​​ക രീ​​​​​​​തി വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം.

നീ​തി വേ​ണം, ജാ​ഗ്ര​ത​യും

തീ​​​​​​​ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ, മ​​​​​​​ല​​​​​​​യോ​​​​​​​ര ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ, ആ​​​​​​​ദി​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ, ദ​​​​​​​ളി​​​​​​​ത്, പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി പ​​​​​​​ട്ടി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഗ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ, മ​​​​​​​റ്റു ഭൂര​​​​​​​ഹി​​​​​​​ത​​​​​​​ർ എ​​​​​​​ന്നി​​​​​​​വ​​​​​​​രു​​​​​​​ടെ ഭൂ​​​​​​​പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ൾ ര​​​​​​​ണ്ടാം ബി​​​​​​​ല്ലി​​​​​​​ലൂ​​​​​​​ടെ പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട​​​​​​​ണം. ഏ​​​​​​​തൊ​​​​​​​രു പു​​​​​​​തി​​​​​​​യ കാ​​​​​​​ര്യം വ​​​​​​​രു​​​​​​​ന്പോ​​​​​​​ഴും ത​​​​​​​ക്കം​​​​പാ​​​​​​​ർ​​​​​​​ത്തി​​​​​​​രു​​​​​​​ന്ന് അ​​​​​​​ത് ഹൈ​​​​​​​ജാ​​​​​​​ക്ക് ചെ​​​​​​​യ്യു​​​​​​​ന്ന ഒ​​​​​​​രു വ​​​​​​​ർ​​​​​​​ഗം ഉ​​​​​​​ണ്ട്. ഭൂ​​​​​​​ര​​​​​​​ഹി​​​​​​​ത​​​​​​​ർ​​​​ക്ക് വീ​​​​​​​ണ്ടും ഭൂ​​​​​​​മി​​​​​​​ക്കു​​​​​​​വേ​​​​​​​ണ്ടി മു​​​​​​​റ​​​​​​​വി​​​​​​​ളി​​​​​​​കൂ​​​​​​​ട്ടേ​​​​ണ്ട സ്ഥി​​​​​​​തി ഉ​​​​​​​ണ്ടാ​​​​ക​​​​​​​രു​​​​​​​ത്.

വ‍്യ​​​​വ​​​​​​​സാ​​​​​​​യ, കാ​​​​​​​ർ​​​​​​​ഷി​​​​​​​ക പു​​​​​​​രോ​​​​​​​ഗ​​​​​​​തി​​​​​​​ക്കും വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്കും ഭൂ​​​​​​​മി കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ക്കേ​​​​​​​ണ്ട​​​​ത് ​​​കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്. അ​​​​​​​തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ഭൂ​​​​​​​മാ​​​​​​​ഫി​​​​​​​യ​​​​​​​ക​​​​​​​ളും റി​​​​​​​യ​​​​​​​ൽ എ​​​​​​​സ്റ്റേ​​​​​​​റ്റു​​​​​​​കാ​​​​​​​രും സ​​​​​​​ന്പ​​​​​​​ന്ന​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​വും അ​​​​​​​വ​​​​​​​രു​​​​​​​ടെ താ​​​​​​​ത്​​​​​​​പ​​​​​​​ര്യ​​​​​​​മ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് ര​​​​​​​ണ്ടാം​​​​ബി​​​​​​​ല്ലും കൊ​​​​​​​ണ്ടു​​​​പോ​​​​​​​യാ​​​​​​​ൽ വെ​​​​​​​ളു​​​​​​​ക്കാ​​​​​​​ൻ തേ​​​​​​​ച്ച​​​​​​​ത് പാ​​​​​​​ണ്ടാ​​​​യി ​​​മാ​​​​​​​റും എ​​​​​​​ന്ന സ്ഥി​​​​​​​തി വ​​​​​​​രും.

രാ​​​​​​​ഷ്‌​​​​ട്രീ​​​​​​​യ​​​​​​​വും സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക​​​​​​​വും സാ​​​​​​​ന്പ​​​​​​​ത്തി​​​​​​​ക​​​​​​​വും സാം​​​​​​​സ്കാ​​​​​​​രി​​​​​​​ക​​​​​​​വും പാ​​​​​​​രി​​​​​​​സ്ഥി​​​​​​​തി​​​​​​​ക​​​​​​​വു​​​​​​​മാ​​​​​​​യ ഒ​​​​​​​രു​​​​​​​പാ​​​​​​​ട് ഘ​​​​​​​ട​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ ചേ​​​​​​​ർ​​​​​​​ന്ന് സ​​​​​​​ങ്കീ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യ പ്ര​​​​​​​ശ്ന​​​​​​​മാ​​​​​​​ണ് ഭൂ​​​​​​​പ​​​​​​​രി​​​​​​​ഷ്ക​​​​​​​ര​​​​​​​ണ​​​​​​​വും ഭൂ​​​​​​​വി​​​​​​​നി​​​​​​​യോ​​​​​​​ഗ​​​​​​​വും. വ​​​​​​​ള​​​​​​​രെ സൂ​​​​​​​ക്ഷ്മ​​​​​​​ത​​​​​​​യോ​​​​​​​ടെ​​​​​​​യും പ്ര​​​​​​​ഫ​​​​​​​ഷ​​​​​​​ണ​​​​​​​ലാ​​​​​​​യും സു​​​​​​​താ​​​​​​​ര്യ​​​​​​​മാ​​​​​​​യും സ​​​​​​​ത്യ​​​​​​​സ​​​​​​​ന്ധ​​​​​​​മാ​​​​​​​യും ചെ​​​​​​​യ്താ​​​​​​​ൽ മ​​​​​​​റ്റൊ​​​​​​​രു കേ​​​​​​​ര​​​​​​​ളം സൃ​​​​​​​ഷ്ടി​​​​​​​ക്കാ​​​​​​​നാ​​​​​​​വും. ത​​​​​​​ർ​​​​​​​ക്ക​​​​​​​വും വി​​​​​​​വാ​​​​​​​ദ​​​​​​​വും സ്വാ​​​​​​​ർ​​​​​​​ഥ​​​​​​​താ​​​​​​​ത്​​​​​​​പ​​​​​​​ര്യ​​​​​​​വു​​​​​​​മാ​​​​​​​ണ് ഉ​​​​​​​ണ്ടാ​​​​കു​​​​​​​ന്ന​​​​​​​തെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​ത് കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കും.

Tags : LandReform Land Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up