x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​നെ ആ​ദ​രി​ക്ക​ണം


Published: August 17, 2026 12:36 AM IST | Updated: August 17, 2026 12:36 AM IST

ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ൻ

ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ സ​ഭ​യി​ലെ അം​ഗ​മെ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വാ​ണ് ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ൻ. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ബി​രു​ദം നേ​ടി​യ ദ​ളി​ത് വ​നി​ത​യും ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ സ​ഭ​യി​ലെ ഏ​ക ദ​ളി​ത് വ​നി​ത​യു​മാ​യി​രു​ന്നു എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ള​വു​കാ​ട് സ്വ​ദേ​ശി​യാ​യി​രു​ന്ന അ​വ​ർ.

ജാ​തി​വി​വേ​ച​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യി പോ​രാ​ടി​യ അ​വ​ർ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ തൊ​ട്ടു​കൂ​ടാ​യ്മ നി​രോ​ധി​ക്കു​ന്ന അ​നുഛേ​ദം 17 ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ഇ​ത്ര​യേ​റെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടും അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല.

എ​റ​ണാ​കു​ളം ഗ​വ. ലോ ​കോ​ള​ജി​ന് ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ന്‍റെ പേ​ര് ന​ൽ​കു​ന്ന​ത് അ​വ​ർ​ക്ക് ന​ൽ​കു​ന്ന അ​ർ​ഹ​മാ​യ ആ​ദ​ര​വാ​യി​രി​ക്കും.

അ​ഡ്വ. എ.​സി. വി​നീ​ത് കു​മാ​ർ മ​ണ്ണു​ത്തി

Tags :

Recent News

Corehub Up