x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കേരളം’ മലയാളമാണോ?


Published: August 12, 2026 11:53 PM IST | Updated: August 12, 2026 11:53 PM IST

പ്രതീകാത്മക ചിത്രം - എഐ

‘കേ​​​​ര​​​​ള’​​എ​​​​ന്ന​​​​ത് ‘കേ​​​​ര​​​​ളം’ ​ആ​​​​യി ​​​​മാ​​​​റി​​​​യെ​​​​ന്ന​​​​ത് ഒ​​​​രു അ​​​​ദ്ഭുതമോ അ​​​​തി​​​​ശ​​​​യ​​​​മോ ആ​​​​കു​​​​ന്നി​​​​ല്ല! ലോ​​​​ക​​​​ത്തെ​​​​വി​​​​ടെ​​​​യും കേ​​​​ര​​​​ള​​​​ക്കാ​​​​ർ അ​​​​ഥ​​​​വാ കേ​​​​ര​​​​ളീ​​​​യ​​​​ർ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ എ​​​​ന്നാ​​​​ണ്.

ഭാ​​​​ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ മ​​​​ല​​​​യാ​​​​ളം കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ശീ​​​ർ​​​ഷ​​​ക​​​മാ​​​ണെ​​​​ന്നു പ​​​​റ​​​​യാം. 2013 മേ​​​​യ് 23ന് ​​​​ന​​​​മ്മു​​​​ടെ മ​​​​ല​​​​യാ​​​​ള​​​​ത്തെ ശ്രേ​​​​ഷ്ഠ​​​​ഭാ​​​​ഷ​​​​യു​​​​ടെ പ​​​​ദ​​​​വി​​​​യി​​​​ലു​​​​മെ​​​​ത്തി​​​​ച്ചു. ത​​​​മി​​​​ഴി​​​​നും സം​​​​സ്‌​​​​കൃ​​​​ത​​​​ത്തി​​​​നും തെ​​​​ലു​​​​ങ്കി​​​​നും ക​​​​ന്ന​​​ട​​​​യ്ക്കു​​​​മൊ​​​​പ്പം മ​​​​ല​​​​യാ​​​​ള​​​​ഭാ​​​​ഷ​​​​ എ​​​​ത്തി​​​​നി​​​​ൽ​​​​ക്കു​​​​മ്പോ​​​​ഴും ന​​​​മ്മു​​​​ടെ ‘കേ​​​​ര​​​​ള’ത്തി​​​​ന് മ​​​​ല​​​​യാ​​​​ളം അ​​​​മൂ​​​​ല്യ​​​​വും അ​​​​തു​​​​ല്യ​​​​വും ശ്രേ​​​​ഷ്ഠ​​​​വു​​​​മാ​​​​ണോ?

ജോ​​​​ലി​​​​ക്കാ​​​​യി മാ​​​​ത്ര​​​​മാ​​​​ണോ ഭാ​​​​ഷ​​​​യും പ​​​​ഠ​​​​ന​​​​വും പ​​​​രി​​​​ശീ​​​​ല​​​​ന​​​​വു​​​​മൊ​​​​ക്കെ? ഭാ​​​​ഷ​​​​യ്ക്കൊ​​​​പ്പം ഒ​​​​രു ജീ​​​​വി​​​​ത​​​​വും സം​​​​സ്‌​​​​കാ​​​​ര​​​​വു​​​​മു​​​​ണ്ടെ​​​​ന്നു നാം ​​​​മ​​​​റ​​​​ക്ക​​​​രു​​​​ത്. കാ​​​​ല​​​​ത്തി​​​നും ആ​​​വ​​​ശ‍്യ​​​ത്തി​​​നു​​​മ​നു​​സ​​​രി​​​ച്ച് മ​​​​ല​​​​യാ​​​​ള​​​​ഭാ​​​​ഷ​​​​യെ വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്ക​​​​ണം. മ​​​​ല​​​​യാ​​​ളം ​കീ​​​ബോ​​​ർ​​​​ഡ് അ​​​​നി​​​വാ​​​ര്യ​​​മാ​​​ണ്; അ​​​തി​​​ല്ലാ​​​ത്ത​​​തി​​​നാൽ ​​​അ​​​​ച്ച​​​​ടി മാ​​​​ധ്യ​​​മ​​​​ങ്ങ​​​​ളി​​​ൽ ​ധാ​​​രാ​​​ളം തെ​​​റ്റു​​​​ക​​​​ൾ ക​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്നു. ശൈ​​ശ​​വ-ബാ​​ല്യ- കൗ​​മാ​​ര കാ​​ല​​ങ്ങ​​ളി​​ൽ ന​​മ്മു​​ടെ മ​​ക്ക​​ളു​​ടെ പ​​ഠ​​ന​​ത്തി​​ൽ മ​​ല​​യാ​​ള​​ത്തി​​ന്‍റെ സ്ഥാ​​നം കു​​റ​​ഞ്ഞു​​വ​​രു​​ന്നു. ത​​ല​​മു​​റ​​ക​​ളു​​ടെ വി​​ട​​വി​​ല്ലാ​​ത്ത ഭാ​​ഷ​​യാ​​ണ് മ​​ല​​യാ​​ളി​​ക്ക് മ​​ല​​യാ​​ളം.

മ​​ല​​യാ​​ള​​ഭാ​​ഷ​​യെ ചെ​​റു​​പ്പ​​ത്തി​​ൽ അ​​വ​​ഗ​​ണി​​ച്ചാ​​ൽ പി​​ന്നീ​​ട് മ​​ല​​യാ​​ളം പ​​ഠി​​ക്കു​​ക ക്ലേ​​ശ​​ക​​ര​​മാ​​കും; മ​​ല​​യാ​​ളി​​യു​​ടെ മ​​ല​​യാ​​ള​​ത്ത​​നി​​മ​​യും ‘കേ​​ര​​ളം’ എ​​ന്ന​​തി​​ന്‍റെ അ​​ട​​യാ​​ള​​വും ഇ​​ല്ലാ​​താ​​കും? അ​​ന്യ​​ഭാ​​ഷ​​യി​​ൽ മാ​​ത്രം പ​​ണ്ഡി​​ത്യം നേ​​ടി​​യ​​വ​​രെ​​ല്ലാം പ്ര​​വാ​​സം തെ​​ര​​ഞ്ഞെ​​ടു​​ത്തു നാ​​ടു​​വി​​ടു​​ന്ന​​തോ​​ടെ ‘കേ​​ര​​ളം’ ‘വ​​യ​​സ​​ൻ’ കേ​​ര​​ളം എ​​ന്ന അ​​വ​​സ്ഥ സൃ​​ഷ്ടി​​ക്കു​​ന്നു. അ​​തി​​നാ​​ൽ മ​​ല​​യാ​​ളം എ​​ഴു​​ത്തും വാ​​യ​​ന​​യും പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​ണം.

- ടോം ​​ജോ​​സ് ത​​ഴു​​വം​​കു​​ന്ന്

Tags :

Recent News

Corehub Up