x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​​​ന്തി​​​പ്പി​​​ക്കു​​​ന്ന ‘പ​​​ദാ​​​യ​​​ന​​​ങ്ങ​​​ൾ’


Published: August 21, 2026 01:44 AM IST | Updated: August 21, 2026 01:44 AM IST

Thought-provoking

മ​​​നു​​​ഷ്യ​​​ൻ ചെ​​​യ്തു​​​കൂ​​​ട്ടു​​​ന്ന ക​​​ർ​​​മ​​​ങ്ങ​​​ളു​​​ടെ ന​​​ന്മ​​​തി​​​ന്മ​​​കളെ ക്കു​​​റി​​​ച്ചു​​​ള്ള സ​​​ന്ദേ​​​ഹം ബൗ​​​ദ്ധി​​​ക​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന ഏ​​​തു മ​​​നു​​​ഷ്യ​​​നെ സം​​​ബ​​​ന്ധി​​​ച്ചും പ്ര​​​ധാ​​​നം ത​​​ന്നെ​​​യാ​​​ണ്.

അ​​​ടി​​​സ്ഥാ​​​ന​​​പ​​​ര​​​മാ​​​യി ന​​​ന്മ കാം​​​ക്ഷി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​നി​​​ൽ​​​നി​​​ന്ന് തി​​​ന്മ​​​യു​​​ടെ അ​​​ഗ്നി​​​നാ​​​ള​​​ങ്ങ​​​ൾ ജ്വ​​​ലി​​​ച്ചു​​​യ​​​രു​​​ന്ന​​​തി​​​ന്‍റെ ഹേ​​​തു​​​വെ​​​ന്ത് എ​​​ന്ന​​​ത് പ​​​ല​​​വി​​​ധ ഉ​​​ത്ത​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ചി​​​ന്ത​​​ക​​​രെ​​​യും എ​​​ഴു​​​ത്തു​​​കാ​​​രെ​​​യും ന​​​ര​​​വ​​​ർ​​​ഗ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രെ​​​യും കൊ​​​ണ്ടെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഫ്രോ​​​യി​​​ഡി​​​ന്‍റെ​​​യും എ​​​റി​​​ക് ഫ്രോ​​​മി​​​ന്‍റെ​​​യും ഡെ​​​സ്മ​​​ണ്ട് മോ​​​റി​​​സി​​​ന്‍റെ​​​യും ഏ​​​ലി​​​യാ​​​സ് കാ​​​നേ​​​റ്റി​​​യുടെയു​​​മൊ​​​ക്കെ ഉ​​​ത്ത​​​ര​​​ങ്ങ​​​ളി​​​ൽ സാ​​​മാ​​​ന്യ​​​മാ​​​യി കാ​​​ണു​​​ന്ന അം​​​ശം മ​​​നു​​​ഷ്യ​​​നി​​​ൽ ഉ​​​റ​​​ങ്ങു​​​ന്ന പ്രാ​​​കൃ​​​ത മൃ​ഗീ​യ​വാ​സ​ന​യെ ഊ​​​ന്നി​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​ന്നാ​​​ണ്.

ജ​​​റ​​​മി ഗ്രി​​​ഫി​​​ത്ത് മ​​​റി​​​ച്ചൊ​​​രു ഉ​​​ത്ത​​​രം തേ​​​ടു​​​ന്നു എ​​​ന്ന​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. ഒ​​​രു ത​​​രം സ​​​വി​​​ശേ​​​ഷ മ​​​നു​​​ഷ്യാ​​​വ​​​സ്ഥ​​​യാ​​​ണത്രേ ഗ്രി​​​ഫി​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ൽ മാ​​​നു​​​ഷി​​​ക​​​വൃ​​​ത്തി​​​ക​​​ളു​​​ടെ നി​​​ദാ​​​നം. “മ​​​നു​​​ഷ്യ​​​ന്‍റെ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം മൃ​​​ഗീ​​​യ​​​വാ​​​സ​​​ന​​​ക​​​ള​​​ല്ല, ജീ​​​നു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള സ​​​ഹ​​​വ​​​ർ​​​ത്തി​​​ത്വ​​​വും നാ​​​ഡീ​​​പ​​​ര​​​മാ​​​യ വേ​​​രു​​​ക​​​ളു​​​ള്ള ബു​​​ദ്ധി​​​യും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​മാ​​​ണ് ഈ ​​​മ​​​നു​​​ഷ്യാ​​​വ​​​സ്ഥ​​​യു​​​ടെ കാ​​​ത​​​ൽ” എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു​​​വ​​​ത്രേ! ‘ഹ്യൂ​​​മ​​​ൻ ക​​​ണ്ടീ​​​ഷ​​​ൻ’ എ​​​ന്ന ഗ്രി​​​ഫി​​​ത്ത​​​ന്‍റെ പു​​​സ്ത​​​ക​​​ത്തെ മു​​​ൻ​​​നി​​​ർ​​​ത്തി, ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ക്രോ​​​ഡീ​​​ക​​​രി​​​ച്ച്, എം.​​​കെ.​​​ ഹ​​​രി​​​കു​​​മാ​​​ർ ദീ​​​പി​​​ക​​​യി​​​ലെ ‘പ​​​ദാ​​​യ​​​ന​​​ങ്ങ​​​ൾ’​​​ എ​​​ന്ന പ​​​ക്തി​​​യി​​​ൽ എ​​​ഴു​​​തി​​​യ​​​ത് ഉ​​​ചി​​​ത​​​മാ​​​യി. ഹ​​​രി​​​കു​​​മാ​​​റി​​​ന് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ!

പ്ര​​​ഫ. വി.​​​എ​​​സ്. റെ​​​ജി,നാ​​​ഗ​​​പ്പു​​​ഴ

Tags :

Recent News

Corehub Up