ന​രു​വാ​മൂ​ട്ടി​ൽ ഫ​ർ​ണി​ച്ച​ർ ഗോ​ഡൗ​ണി​ന് തീ ​പി​ടി​ച്ചു
Monday, May 6, 2024 6:18 AM IST
നേമം: ന​രു​വാ​മൂ​ട്ടി​ൽ ഫ​ർ​ണി​ച്ച​ർ ഗോ​ഡൗ​ണി​ന് തീ ​പി​ടി​ച്ചു. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ടം കണക്കാക്കുന്നു. നേ​മം - ന​രു​വാ​മൂ​ട് അ​മ്മാ​നു​ർ കോ​ണ​ത്താണ് ഫ​ർ​ണി​ച്ച​ർ ഗോ​ഡൗ​ണി​നു തീ​പി​ടി​ച്ചത്. അ​മ്മാനൂ​ർ കോ​ണ​ത്ത് റി​ട്ട. എ​സ്ഐ ​വി​ജ​യ​ൻ (ബാ​ബു) ഫ​ർ​ണി​ച്ച​ർ ഗോ​ഡൗ​ണാ​ണ് തീ​പി​ടി​ത്ത​ത്തി​ൽ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂന്നരയോടെയാണ് തീ ​പി​ടി​ത്തമുണ്ടാ​യ​ത്.

വീ​ടി​നോ​ടു ചേ​ർ​ന്ന് ഏ​ക​ദേ​ശം ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഗൃ​ഹ​നി​ർ​മ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ജ​നാ​ല​ക​ളും വാ​തി​ലു​ക​ളും ഉ​ൾ​പ്പെ​ടെ ത​ടി ഫ​ർ​ണി​ച്ച​റു​ക​ൾ നി​ർ​മി​ക്കു​ന്ന ഗോ​ഡൗ​ൺ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ​രാ​ത്രി വൈകിയും തീ പൂ​ർ​ണ​മാ​യും നിയന്ത്രണ വിധേയ മാക്കാൻ സാധിച്ചില്ല.

തിരു​വ​ന​ന​ന്ത​പു​രം, നെ​യ്യാ​റ്റിൻ​ക​ര, ​കാ​ട്ടാ​ക്ക​ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആറ് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് പിന്നീട് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തക്കു റി​ച്ച് ന​രു​വാ​മൂ​ട് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വരികയാണ്.