ക​രു​ണാ​ക​ര​ഗു​രു​വി​ന്‍റെ വേ​ർ​പാ​ടി​ന് കാ​ൽ​നൂ​റ്റാ​ണ്ട്; ഇ​ന്ന് ന​വ​ഒ​ലി​ജ്യോ​തി​ർ​ദി​നം
Monday, May 6, 2024 6:18 AM IST
പോ​ത്ത​ൻ​കോ​ട്: ശാ​ന്തി​ഗി​രി ആ​ശ്ര​മം സ്ഥാ​പ​ക​ഗു​രു ന​വ​ജ്യോ​തി​ശ്രീ ക​രു​ണാ​ക​ര​ഗു​രു വി​ന്‍റെ സ​മാ​ധി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​വ​ഒ​ലി ജ്യോ​തി​ർ​ദി​നാം ഇ​ന്നാ​ച​രി​ക്കും.

രാ​വി​ലെ അ​ഞ്ചി​നു പ​ര്‍​ണ​ശാ​ല​യി​ലും പ്രാ​ര്‍​ഥ​നാ​ല​യ​ത്തി​ലും പ്ര​ത്യേ​ക പു​ഷ്പാ​ഞ്ജ​ലി​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. ആ​റി​നു പ്ര​ത്യേ​ക ആ​രാ​ധ​ന, ധ്വ​ജം ഉ​യ​ര്‍​ത്ത​ല്‍, പു​ഷ്പ​സ​മ​ര്‍​പ്പ​ണം എ​ന്നി​വ യും ​ന​ട​ക്കും. തു​ട​ര്‍​ന്ന് ഗു​രു​ദ​ര്‍​ശ​ന​വും വി​വി​ധ സ​മ​ര്‍​പ്പ​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ക്കു​ന്ന ന​വ‌​ഒ​ലി ജ്യോ​തി​ര്‍​ദി​നം സ​മ്മേ​ള​നം ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ അ​ധ്യ​ക്ഷ​നാ​കും. ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് സ്വാ​മി ചൈ​ത​ന്യ ജ്ഞാ​ന​ത​പ​സ്വി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി, അ​ഡ്വ. എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ, ജ​ന​നി കൃ​പ ജ്ഞാ​ന​ത​പ​സ്വി​നി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി മു​ഖ്യാ​തി​ഥി​യാ​കും. അ​ഡ്വ. എ.​എ. റ​ഹീം എം​പി, എം​എ​ല്‍​എ​മാ​രാ​യ ക​ട​കം‌​പ​ള​ളി സു​രേ​ന്ദ്ര​ന്‍, വി. ​ജോ​യി, ഡി.​കെ. മു​ര​ളി, മു​ന്‍ മി​സോ​റം ഗ​വ​ര്‍​ണ​ര്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍,

സ്വാ​മി അ​ഭ​യാ​ന​ന്ദ (ചെ​മ്പ​ഴ​ന്തി ഗു​രു​കു​ലം), സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ കോ​ലി​യ​ക്കോ​ട് എ​ന്‍. കൃ​ഷ്ണ​ന്‍​നാ​യ​ര്‍, മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ വ​ര്‍​ക്ക​ല ക​ഹാ​ര്‍, അ​ഡ്വ. എം.​എ. വാ​ഹി​ദ്, ഭാ​ര​തീ​യ ജ​ന​താ​പാ​ര്‍​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ശി​വ​ന്‍​കു​ട്ടി, ‍തി​രു​വ​ന​ന്ത​പു​രം ഡി ​സി സി ​വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എം. മു​നീ​ര്‍, മ​റി​യ ഉ​മ്മ​ന്‍, ബി​ജെ​പി സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. സു​രേ​ഷ്, എം. ​ബാ​ല​മു​ര​ളി തു​ട​ങ്ങി സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ക്കും.

വൈ​കു​ന്നേ​രം ആ​റി​ന് ആ​ശ്ര​മ​സ​മു​ച്ച​യ​ത്തെ വ​ലം​വ​ച്ചു ദീ​പ​പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​കും. രാ​ത്രി ഒ​ന്പ​തു​മു​ത​ൽ വി​ശ്വ​സം​സ്കൃ​തി​ക​ലാ​രം​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും.
നാ​ളെ ദി​വ്യ​പൂ​ജാ​സ​മ​ര്‍​പ്പ​ണ​ത്തോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ക്ക് സ​മാ​പ​ന​മാ​കും.