കാ​വു​ന്ത​റ വ​യ​ലി​ൽ തീ​പി​ടി​ത്തം
Monday, May 6, 2024 5:13 AM IST
പേ​രാ​മ്പ്ര: ന​ടു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​വു​ന്ത​റ മാ​വ​ട്ട്താ​ഴെ വ​യ​ലി​ൽ തീ ​പി​ടി​ച്ചു. എ​ള​യി​ട​ത്തു​താ​ഴെ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലെ ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്തെ ഉ​ണ​ങ്ങി​യ അ​ടി​പ്പു​ല്ലു​ക​ൾ​ക്കും ക​റ്റ​കെ​ട്ടി വ​ച്ചി​രു​ന്ന വൈ​ക്കോ​ലി​നു​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തീ ​പി​ടി​ച്ച​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പേ​രാ​മ്പ്ര​യി​ൽ നി​ന്നും സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​ടി റ​ഫീ​ഖ്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ഒ​രു യൂ​ണി​റ്റ് അഗ്നിരക്ഷാ സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ചു.