മു​ങ്ങി മ​ര​ണ​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ ഫ്രീ​ഡൈ​വിം​ഗ് പ​രി​ശീ​ല​നം
Monday, May 6, 2024 5:13 AM IST
കോ​ഴി​ക്കോ​ട്: മു​ങ്ങി മ​ര​ണ​ങ്ങ​ള്‍ കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ല​ബാ​റു​കാ​ര്‍​ക്കാ​യി ഫ്രീ​ഡൈ​വിം​ഗ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജെ​ല്ലി​ഫി​ഷ് വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബാ​ണ് അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി ചാ​ലി​യാ​ര്‍ പു​ഴ​യി​ലും ഗോ​തീ​ശ്വ​രം ബീ​ച്ചി​ലും ബേ​പ്പൂ​ര്‍ ബീ​ച്ചി​ലു​മാ​യി സൗ​ജ​ന്യ ഫ്രീ​ഡൈ​വിം​ഗ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.

രാ​ജ്യാ​ന്ത​ര ഫ്രീ​ഡൈ​വിം​ഗ് കോ​ച്ചും ഫ്രീ​ഡൈ​വിം​ഗ് കോ​ച്ച​സ് ഓ​ഫ് ഏ​ഷ്യ എ​ന്ന രാ​ജ്യ​ന്താ​ര ഡൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് സ്വ​ദേ​ശി ജെ​റോ​ണ്‍ എ​ലോ​ട്ടാ​ണ് ഡൈ​വിം​ഗ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.

കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രു​മ​ട​ക്കം ഏ​ക​ദേ​ശം നാ​ല്‍​പ്പ​തോ​ളം പേ​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. ജെ​ഫ്രി ജെ​യിം​സ്, ജെ​ല്ലി​ഫി​ഷ് വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്‌​സ് മു​ഖ്യ പ​രി​ശീ​ല​ക​ന്‍ പ്ര​സാ​ദ് തു​മ്പാ​ണി എ​ന്നി​വ​രും പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.