ഒ​ട്ടോ ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം: ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധി​ച്ചു
Monday, May 6, 2024 5:13 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ലി​ൽ ഓ​ട്ടം വി​ളി​ച്ചു കൊ​ണ്ടു​പോ​യി ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ച​തി​ൽ സം​യു​ക്ത ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​യോ​ഗ​വും ചേ​ർ​ന്നു.

ഭൂ​മി​വാ​തു​ക്ക​ൽ ടൗ​ൺ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റും സി ​പി​എം വ​ള​യം നി​ര​വു​മ്മ​ൽ ബ്രാ​ഞ്ച് അം​ഗ​വു​മാ​യ തി​രു​വ​നേ​മ്മ​ൽ ലി​നീ​ഷി​നെ ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മാ​സ്ക്ക് ധ​രി​ച്ച ര​ണ്ട്പേ​ർ ചേ​ർ​ന്നു ഓ​ട്ടം വി​ളി​ക്കു​ക​യാ​യി​രു​ന്നു.

കോ​ടി​യു​റ ചേ​ര​നാ​ണ്ടി ഭാ​ഗ​ത്തെ പു​ഴ​യോ​ര​ത്ത് എ​ത്തി​യ​പ്പോ​ൾ ഓ​ട്ടോ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ര​ണ്ട് പേ​രും കൂ​ടി ഓ​ട്ടോ ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് സം​യു​ക്ത ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ കെ.​പി. സ​ജീ​വ​ൻ, അ​ലി തു​ണ്ടി​യി​ൽ, ആ​ലി​കു​ട്ടി ഹാ​ജി, കെ.​പി. ര​മേ​ശ​ൻ, അ​ഷ​റ​ഫ് കു​യ്യ​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.