മു​ക്കാ​ളി അ​ടി​പ്പാ​ത സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു
Monday, May 6, 2024 5:13 AM IST
വ​ട​ക​ര: മു​ക്കാ​ളി ടൗ​ണി​ൽ അ​ടി​പ്പാ​ത പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ടി​പ്പാ​ത സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ൽ​കെ​ട്ടി സ​മ​രം എ​ഴു​പ​ത്തി​യ​ഞ്ച് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത് സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​തി​ഷേ​ധ ജ്വാ​ല​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, വ്യ​പാ​രി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. നി​ഷ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ക​ൺ​വീ​ന​ർ കെ.​പി. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷാ ഉ​മ്മ​ർ, എ.​ടി. ശ്രീ​ധ​ര​ൻ, പി. ​ബാ​ബു​രാ​ജ്, പ്ര​ദീ​പ് ചോ​മ്പാ​ല, കൈ​പ്പാ​ട്ടി​ൽ ശ്രീ​ധ​ര​ൻ, അ​ഡ്വ. മു​ഹ​മ്മ​ദാ​ലി, അ​ജി​ത കൃ​ഷ്ണ മു​ക്കാ​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.