വൈ​ഐ​പി ശാ​സ്ത്രപ​ഥം പ്രോ​ജ​ക്ട്; വി​ജ​യി​ക​ൾ മൊ​കേ​രി​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ
Monday, May 6, 2024 5:13 AM IST
കു​റ്റ്യാ​ടി: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും കെ ​ഡി​സ്കും സം​യു​ക്ത​മാ​യി ആ​ലു​വ​യി​ൽ സം​ഘ​ടി​പ്പി​ച്ച യു​വ ശാ​സ്ത്ര​ജ്ഞ​രെ ക​ണ്ടെ​ത്താ​നു​ള്ള വൈ​ഐ​പി ശാ​സ്ത്ര പ​ഥം പ്രോ​ജ​ക്ട് മ​ത്സ​ര​ത്തി​ൽ മൊ​കേ​രി​യി​ലെ നി​വേ​ദ് കൃ​ഷ്ണ​യും, ശ്രേ​യ​സ് ശ​ങ്ക​റും വി​ജ​യി​ക​ളാ​യി. അ​മ്പ​തി​നാ​യി​രം രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കു​ക.

കു​ട്ടി​ക​ളി​ലെ ഗ​വേ​ഷ​ണ മ​നോ​ഭാ​വ​വും ചി​ന്താ​ശേ​ഷി​യും വ​ള​ർ​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​രു​വ​രും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. നി​വേ​ദ് കൃ​ഷ്ണ​യു​ടെ പി​താ​വ് ബൈ​ജു ഖ​ത്ത​റി​ൽ അ​ധ്യാ​പ​ക​നാ​ണ്.

മാ​താ​വ് ബീ​ന തൂ​ണേ​രി കൃ​ഷി​ഭ​വ​ൻ ജീ​വ​ന​ക്കാ​രി​യാ​ണ്. ശ്രേ​യ​സ് ശ​ങ്ക​റി​ന്‍റെ പി​താ​വ് വി​നോ​ദ് പേ​രാ​മ്പ്ര ഗ​വ. കോ​ള​ജ് അ​ധ്യാ​പ​ക​നും മാ​താ​വ് അ​നൂ​ജ കു​റ്റ്യാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ‌​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​ണ്.