വി​ദ്യാ​ർ​ഥി​നി​ക്ക് പാ​മ്പു​ക​ടി​യേ​റ്റു
Monday, April 29, 2024 11:21 PM IST
കൊ​ല്ലം: എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. മ​യ്യ​നാ​ട് വ​ലി​യ​വി​ള മാ​ട​ൻ​ന​ട ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ച്ചു കൊ​ന്ന​യി​ൽ വീ​ട്ടി​ൽ ശി​വ​രാ​ജു -സ​ന്ധ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ശി​ഖ​യ്ക്കാ​ണ് പാ​മ്പ് ക​ടി​യെ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ സ​മീ​പ​ത്ത് ഡാ​ൻ​സ് പ​രി​ശീ​ല​ന​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് കു​ട്ടി​ക്ക് വീ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ നി​ന്ന് പാ​മ്പ് ക​ടി​യെ​റ്റ​ത്. ഈ ​വ​ഴി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന തെ​രു​വ് വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കു​നി​ല്ലെന്ന് പ​ല​വ​ട്ടം വാ​ർ​ഡ് അം​ഗ​ത്തി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ശി​ഖ​യു​ടെ അ​മ്മാ​വ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ശ്യാം ​ഇ​ത് വ​ഴി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. മ​ഴ​യ​ത്ത് മ​ണ്ണ് ഒ​ലി​ച്ച് പോയ​തൊ​ടെ ക​ല്ലു​ക​ൾ മാ​ത്ര​മാ​യി ഈ ​വ​ഴി. പി​ന്നീ​ടു​ള്ള യാ​ത്ര ദു​ർ​ഘ​ടം പി​ടി​ച്ച​താ​യ​തി​നാ​ൽ ശ്യാ​മി​ന് പോ​ലും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​ക്കു​ന്നി​ല്ല.

പ​ല വ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ ശ്യാം ​പ​രാ​തി ന​ൽ​കി​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തി​രി​ഞ്ഞ് പോലും നോ​ക്കി​യി​ട്ടി​ല്ല. കു​ട്ടി​യെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.