ന​ഴ്‌​സിം​ഗ് മേ​ഖ​ല​യു​ടെ സ​മ​ഗ്ര പു​രോ ​ഗ​തി​ക്ക് ഐ​ക്യം സു​പ്ര​ധാ​നം: ജി​ല്ലാ ക​ള​ക്ട​ര്‍
Monday, April 29, 2024 11:21 PM IST
കൊല്ലം: ന​ഴ്‌​സിം​ഗ് മേ​ഖ​ല​യു​ടെ സ​മ​ഗ്ര പു​രോ​ഗ​തി​ക്ക് ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടെ സ്ഥാ​യി​യാ​യ ഐ​ക്യ​മാ​ണ് പ്ര​ധാ​ന​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് .
കള​ക്ടറേറ്റ് ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ന​ഴ്‌​സ​സ് വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഴ്‌​സ​സ് വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​യ് ആറു മു​ത​ല്‍ 12 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി. മെ​യ് ആ​റി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സ​മാ​രം​ഭ സ​മ്മേ​ള​ന​വും, 7, 8 തീ​യ​തി​ക​ളി​ല്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, ഒ​മ്പ​തി​ന് ക​ലാ​മ​ത്സ​ര​ങ്ങ​ള്‍, 10ന് ​ര​ച​ന - ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍, 11 ന് ​സെ​മി​നാ​ര്‍ - വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ള്‍, 12ന് ​ഘോ​ഷ​യാ​ത്ര​യോ​ട് കൂ​ടി കൊ​ല്ലം സി​എ​സ്​ഐ ക​ണ്‍​വന്‍​ഷ​ന്‍ സെ​ന്‍ററി​ല്‍ സ​മാ​പ​ന​സ​മ്മേ​ള​ന​വും ന​ട​ത്തും .

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി തെര​ഞ്ഞെ​ടു​ത്ത ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി​യും വി​ല​യി​രു​ത്തി. ആ​ര്‍സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​അ​നു, ജി​ല്ലാ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ കെ. ​ശ​ര്‍​മി​ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.