അ​ന​ധി​കൃ​ത മ​ദ്യ ക​ച്ച​വ​ടം: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, May 3, 2024 12:05 AM IST
കൊ​ല്ലം: അ​ന​ധി​കൃ​ത മ​ദ്യ​ക​ച്ച​വ​ട​ക്കാ​ർ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം മ​ദ്യം എ​ത്തി​ച്ച് ന​ൽ​കി ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി.

ക​രു​നാ​ഗ​പ്പ​ള്ളി പാ​വു​മ്പ വ​ട​ക്ക് അ​മ്പി​ശേ​രി പ​ടീ​റ്റ​തി​ൽ പാ​വു​മ്പ സ​ന്ദീ​പ് എ​ന്ന സ​ന്ദീ​പാ​ണ് (38) പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സ​ന്ദീ​പി​നെ എ​ക്സൈ​സ് ആ​ഴ്ച​ക​ളാ​യി ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ചു വ​രിക​യാ​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ൽ. വി​ജി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം പാ​വു​മ്പ എ​രോ​ട്ട് പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്ത് നി​ന്ന് 13 ലീ​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി​ട്ടാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ വൈ. ​സ​ജി​കു​മാ​ർ, ബി. ​സ​ന്തോ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ കെ. ​സാ​ജ​ൻ, ജി​നു ത​ങ്ക​ച്ച​ൻ, ശ്യാം​ദാ​സ്, ചാ​ൾ​സ് എ​ച്ച് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഡ്രൈ ​ദി​ന​ത്തി​ൽ ക​ച്ച​വ​ട​ത്തി​നാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ഴാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.