ഓ​രോ തൊ​ഴി​ലി​നും അ​തി​ന്‍റേ​താ​യ മ​ഹ​ത്വം: മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Friday, May 3, 2024 12:05 AM IST
ച​ങ്ങ​നാ​ശേ​രി: തൊ​ഴി​ലി​ന്‍റെ മാ​ഹാ​ത്മ്യ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ശ​ക്തി​യും തെ​ളി​യി​ച്ച് ച​ങ്ങ​നാ​ശേ​രി​യി​ല്‍ കേ​ര​ള ലേ​ബ​ര്‍മൂ​വ്‌​മെ​ന്‍റ് (കെ​എ​ല്‍എം) മേ​യ്ദി​ന​റാ​ലി. കൈ​ക​ളി​ല്‍ കെ​എ​ല്‍എ​മ്മി​ന്‍റെ പ​താ​ക​ക​ളേ​ന്തി മു​ദ്ര​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കി​യാ​ണ് സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രുമ​ട​ങ്ങു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ള്‍ വ​ര്‍ണ​ശ​ബ​ള​മാ​യ റാ​ലി​യി​ല്‍ അ​ണി​നി​ര​ന്ന​ത്. വി​വി​ധ വ​സ്ത്ര​വി​ധാ​ന​ങ്ങ​ളും വ​ര്‍ണ​ക്കു​ട​ക​ളും പ്ലോ​ട്ടു​ക​ളും ചെ​ണ്ട-​വാ​ദ്യ​മേ​ള​ങ്ങ​ളും റാ​ലി​യെ പ്രൗ​ഢ​മാ​ക്കി. അ​ച്ച​ട​ക്ക​ത്തി​ലും സം​ഘാ​ട​ക​മി​ക​വി​ലും റാ​ലി​യും സ​മ്മേ​ള​ന​വും ഏ​റെ ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ചു. അ​തി​രൂ​പ​ത കെ​എ​ല്‍എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു റാ​ലി​യും മ​ഹാ​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ച​ത്.

അ​ര​മ​ന​പ്പ​ടി​ക്ക​ല്‍നി​ന്നാ​രം​ഭി​ച്ച റാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. റാ​ലി സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ലൂ​ടെ എ​സ്ബി കോ​ള​ജി​ല്‍ എ​ത്തി​ച്ചേ​ര്‍ന്ന​തി​നെ​ത്തു​ട​ര്‍ന്ന് മാ​ര്‍ കാ​വു​കാ​ട്ട് ഹാ​ളി​ല്‍ തൊ​ഴി​ലാ​ളി സ​മ്മേ​ള​നം ന​ട​ന്നു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ലി​ന്‍റെ മാ​ഹാ​ത്മ്യ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ക്തി​യും ഓ​രോ​രു​ത്ത​രും മ​ന​സി​ലാ​ക്ക​ണ​മെ​ന്നും സ​ത്യ​സ​ന്ധ​മാ​യും നീ​തി​പൂ​ര്‍വ​മാ​യും തൊ​ഴി​ലി​നെ സ​മീ​പി​ക്ക​ണ​മെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. തൊ​ഴി​ല്‍രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് ക്രൈ​സ്ത​വ മൂ​ല്യ​ബോ​ധം പ​ക​രു​വാ​നും തൊ​ഴി​ലാ​ളി ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കു​വാ​നും കെ​എ​ല്‍എ​മ്മി​ന് ക​ഴി​യു​ന്നു​ണ്ടെ​ന്നും മാ​ര്‍ പെ​രു​ന്തോ​ട്ടം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് യു​ടി​എ ചെ​യ​ര്‍മാ​ന്‍ ജോ​സ​ഫ് ജൂ​ഡ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മി​ക​ച്ച വ​നി​താ സം​രം​ഭ​ക ജി​ലു​മോ​ള്‍ മ​രി​യ​റ്റ് തോ​മ​സി​നെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ സ​ണ്ണി അ​ഞ്ചി​ല്‍, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ ജോ​ളി നാ​ല്പ​താം​ക​ളം, അ​തി​രൂ​പ​താ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സാ​ബു കോ​യി​പ്പ​ള്ളി, മി​നി റോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മി​ക​വു പു​ല​ര്‍ത്തി​യ
യൂ​ണി​റ്റു​ക​ള്‍ക്ക് ആ​ദ​ര​വ്

കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള കെ​എ​ല്‍എം എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് പി.​സി. കു​ഞ്ഞ​പ്പ​നും കെ​എ​ല്‍എം ലേ​ബ​ര്‍ അ​വാ​ര്‍ഡ് റി​നി​ല്‍ വ​ര്‍ഗീ​സി​നും ന​ല്‍കി ആ​ദ​രി​ച്ചു. മി​ക​ച്ച എ​സ്എ​ച്ച്ജി സെ​ന്‍റ് ആ​ന്‍റ​ണീ​സ് അ​തി​ര​മ്പു​ഴ, മി​ക​ച്ച യൂ​ണി​റ്റ് നാ​ലു​കോ​ടി, മി​ക​ച്ച വ​നി​താ സം​ഘം ആ​വേ മ​രി​യ ചാ​ഞ്ഞോ​ടി, ഈ ​വ​ര്‍ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ളെ ചേ​ര്‍ത്ത ചാ​ഞ്ഞോ​ടി യൂ​ണി​റ്റ്, കാ​യി​ക​മേ​ള ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് പാ​റേ​ല്‍ യൂ​ണി​റ്റ്, ആ​ന്തം ആ​ലാ​പ​നം ഒ​ന്നാം സ്ഥാ​നം മ​ദ​ര്‍ തെ​രേ​സാ കൂ​ത്ര​പ്പ​ള്ളി, ര​ണ്ടാം സ്ഥാ​നം സെ​ന്‍റ് തെ​രേ​സാ എ​ട​ത്വ യൂ​ണി​റ്റ്, ലേ​ബ​ര്‍ ക്വി​സ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ മാ​ത്യു പി.​സി, മി​നി റോ​യ് എ​ന്നി​വ​ര്‍ക്കു​ള്ള സ​മ്മാ​നം സ​മ്മേ​ള​ന​ത്തി​ല്‍ ന​ല്‍കി.

ഏ​റ്റ​വും മി​ക​ച്ച റാ​ലി​ക്കു​ള്ള ട്രോ​ഫി നാ​ലു​കോ​ടി യൂ​ണി​റ്റും ര​ണ്ടാം സ്ഥാ​നം ചാ​ഞ്ഞോ​ടി യൂ​ണി​റ്റും ക​ര​സ്ഥ​മാ​ക്കി. ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍മാ​രാ​യ ജോ​ളി നാ​ല്പ​താം​ക​ളം, വി​ജി സെ​ബാ​സ്റ്റ്യ​ന്‍, ജോ​സ​ഫ് ജോ​ണ്‍, സ​ജി​മോ​ന്‍ ജോ​ര്‍ജ്, അ​ന്ന​മ്മ ഷാ​ജി ഓ​ഫീ​സ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ സ്മി​നു ജോ​സ​ഫ്, മി​നി സി​ബി​ച്ച​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.