റെ​യി​ൽ​വേ ഗേ​റ്റി​ലേ​യ്ക്ക് ടി​പ്പ​ർലോ​ റി ഇ​ടി​ച്ചു​ക​യ​റി
Friday, May 3, 2024 12:05 AM IST
കൊ​ല്ലം: റെ​യി​ൽ​വേ ഗേ​റ്റി​ലേ​യ്ക്ക്‌ ടി​പ്പ​ർലോ​റി ഇ​ടി​ച്ചു ക​യ​റി. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.കഴിഞ്ഞ ദിവസം രാ​വി​ലെ പ​ത്തോ​ടെ കൊ​ല്ലം -ചെ​ങ്കോ​ട്ട പാ​ത​യി​ൽ ഇ​ള​മ്പ​ള്ളൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​ലാ​ണ് സം​ഭ​വം.
റോ​ഡ് പ​ണി​ക്കാ​യി സാ​ധ​ന​ങ്ങ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ട്രെ​യി​നി​ന്‍റെ എ​ൻ​ജി​ൻ ക​ട​ന്നു പോ​കു​ന്ന​തി​നാ​യി റെ​യി​ൽ​വേ ഗേ​റ്റ് അ​ട​യ്ക്കു​ന്ന സ​മ​യ​ത്ത് കാ​ഞ്ഞി​ര​കോ​ട് ഭാ​ഗ​ത്ത് നി​ന്നും വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി ഗേ​റ്റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഗേ​റ്റ് റെ​യി​ൽ​വേ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സപെ​ട്ടു. ഇ​തേ തു​ട​ർ​ന്ന് അ​തു​വ​ഴി വ​ന്ന മ​ധു​ര-​പു​ന​ലൂ​ർ എ​ക്സ്പ്ര​സ് ട്രെ​യി​ൻ എ​ഴു​കോ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം പി​ടി​ച്ചി​ട്ടു. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഒ​ന്ന​ര മ​ണി​ക്കൂ​ർ പ​ണി​പ്പെ​ട്ട് വൈ​ദ്യു​തി ലൈ​ൻ ന​ന്നാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന കേ​സെ​ടു​ത്തി​ട്ടു​ണ്ട്.