103-ാം വ​യ​സി​ലും നേ​രി​ട്ടെ​ത്തി വോ​ട്ട് ചെ​യ്ത് ബേ​ക്ക​ർ സാ​ഹി​ബ്
Friday, April 26, 2024 10:50 PM IST
കാ​യം​കു​ളം: സ്വാ​ത​ന്ത്ര്യസ​മ​ര​ത്തി​ന്‍റെ ക​ന​ൽവ​ഴി​ക​ൾ താ​ണ്ടി​യ തീ​ഷ്ണ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കി​യ ആ​ത്മസം​തൃ​പ്തി​യി​ൽ 103-ാം വ​യ​സി​ലും പോ​ളിം​ഗ് ബൂ​ത്തി​ൽ നേ​രി​ട്ടെ​ത്തി വോ​ട്ട് ചെ​യ്ത് സ്വാ​ത​ന്ത്ര്യസ​മ​രസേ​നാ​നി കെ. ബേ​ക്ക​ർ സാ​ഹി​ബ്.​ കാ​യം​കു​ളം പെ​രി​ങ്ങാ​ല പ​ടി​പ്പു​ര​യ്ക്ക​ൽ സൗ​ഹൃ​ദം വീ​ട്ടി​ൽ ബേ​ക്ക​ർ സാ​ഹി​ബ് (103) ആ​ണ് കാ​യം​കു​ളം നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ 86-ാം ന​മ്പ​ർ പോ​ളിം​ഗ് ബൂ​ത്താ​യ പു​ള്ളി​ക്ക​ണ​ക്ക് എ​ൻഎ​സ്എ​സ് ഹൈ​സ്‌​കൂ​ളി​ലാ​ണ് പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ മ​റ​ന്ന് ഇ​ള​യ മ​ക​ൻ മു​ബാ​റ​ക്ക് ബേ​ക്ക​റി​നും പേ​ര​ക്കു​ട്ടി​ക്കു​മൊ​പ്പം ഇ​ത്ത​വ​ണ​യും നേ​രി​ട്ടെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

1948 മു​ത​ൽ ബേ​ക്ക​ർ സാ​ഹി​ബ് പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​ളിം​ഗ് ബൂ​ത്തി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് വോ​ട്ട് ചെ​യ്യാ​റു​ള്ള​ത്. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ലും വോ​ട്ട് മു​ട​ക്കി​യി​ട്ടി​ല്ല.1938ൽ ​വി​ദ്യാ​ർ​ഥിയാ​യി​രി​ക്കെ പ​തി​നാ​റാം വ​യ​സി​ലാ​ണ് ബേ​ക്ക​ർ സ്വാ​ത​ന്ത്ര്യസ​മ​ര​ത്തി​ൽ ആ​കൃ​ഷ്ട​നാ​കു​ന്ന​ത്.

1942ൽ ​ക്വി​റ്റ് ഇ​ന്ത്യാസ​മ​ര​ത്തി​ൽ സ​ജീ​വ​മാ​കു​ക​യും 1945ലും 1947ലും അ​റ​സ്റ്റി​ലാ​കു​ക​യും ര​ണ്ടു ത​വ​ണ​യാ​യി പ​ന്ത്ര​ണ്ടുമാ​സ​ത്തോ​ളം ജ​യി​ൽ​വാ​സം അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തു.​ജ​യി​ലി​ൽ ക​ടു​ത്ത മ​ർ​ദന​ങ്ങ​ൾ​ക്കും പീ​ഡ​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം വി​ധേ​യ​നാ​യി. സ്വാ​ത​ന്ത്ര്യസ​മ​ര​ത്തെ എ​തി​ർ​ത്ത​വ​ർ പി​ന്നീ​ട് നേ​താ​ക്ക​ളാ​യ​പ്പോ​ൾ ബേ​ക്ക​ർ സാ​ഹി​ബ് കോ​ൺ​ഗ്ര​സ് വി​ട്ട് ക​മ്യൂണി​സ്റ്റായി. പി. ​കേ​ശ​വ​ദേ​വി​നോ​ടു​ള്ള അ​ടു​പ്പ​മാ​ണ് ക​മ്യൂണി​സ്റ്റുകാ​ര​നാ​ക്കി​യ​ത്.

1948ൽ മ​ധ്യ​തി​രു​വി​താം കൂ​റി​ൽ രൂ​പം കൊ​ണ്ട ആ​ദ്യ പാ​ർ​ട്ടി സെ​ല്ലി​ലെ നാ​ലം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ബേ​ക്ക​ർ.​ നി​രോ​ധ​നകാ​ല​ത്ത് പാ​ർ​ട്ടിനേ​താ​ക്ക​ന്മാ​ർ​ക്ക് ഒ​ളി​ത്താ​വ​ളം ഒ​രു​ക്കാ​ൻ മു​ന്നി​ൽനി​ന്നി​രു​ന്നു . പു​തു​പ്പ​ള്ളി രാ​ഘ​വ​ൻ, തോ​പ്പി​ൽ ഭാ​സി, ശ​ങ്ക​ര നാ​രാ​യ​ണ​ൻ ത​മ്പി, കേ​ശ​വ​ൻ പോ​റ്റി, കാ​മ്പി​ശേ​രി​ക​രു​ണാ​ക​ര​ൻ എ​ന്നി​വ​രാ​യി​രു​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ.