പോ​ളിം​ഗ് മെ​ഷി​നു​ക​ള്‍ പ​ണി​മു​ട​ക്കി, ജ​ന​ങ്ങ​ള്‍ കാ​ത്തു​നി​ന്ന് വോ​ട്ട് ചെ​യ്തു
Friday, April 26, 2024 10:50 PM IST
ചേ​ര്‍​ത്ത​ല: നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞത​വ​ണ​ത്തേ​തി​നൊ​പ്പ​മെ​ത്തി​യി​ല്ലെ​ങ്കി​ലും പോ​ളിം​ഗ് 77.68 ശ​ത​മാ​നം പേ​ര്‍ വോ​ട്ടു​രേ​ഖ​പ്പെടു​ത്തി.

പ​ല​യി​ട​ങ്ങ​ളി​ലും പോ​ളിം​ഗ് മെ​ഷി​നു​ക​ള്‍ പ​ണി​മു​ട​ക്കി. ജ​ന​ങ്ങ​ള്‍ വോ​ട്ട് ചെ​യ്യ​ണ​മ​മെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ച​തോ​ടെ 53 ഇ​ട​ത്ത് പോ​ളിം​ഗ് വൈ​കു​ന്നേ​രം ഏ​ഴു​വ​രെ നീ​ണ്ടു. ന​ഗ​ര​ത്തി​ല്‍ നെ​ടു​മ്പ്ര​ക്കാ​ട് എ​സ്എ​ന്‍​ഡി​പി ഹാ​ളി​ലെ 63-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും 73-ാം ന​മ്പ​ര്‍ ചേ​ര്‍​ത്ത​ല മു​ട്ടം ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്എ​സി​ലെ ബൂ​ത്ത്, ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​ങ്ക​ര ഹൈ​സ്‌​കൂ​ളി​ലെ 148-ാം ബൂ​ത്തി​ലു​മാ​ണ് പ്രാ​ഥ​മി​ക​മാ​യി ത​ട​സ​പെ​ട്ട​ത്. അ​യ്യ​പ്പ​ഞ്ചേ​രി സ്‌​കൂ​ളി​ലെ 159-ാം ന​മ്പ​ര്‍ ബൂ​ത്തി​ലെ യ​ന്ത്രം ര​ണ്ട​ര​യോ​ടെ പ​ണി​മു​ട​ക്കി. 45 മി​നി​ട്ടോ​ളം പോ​ളിം​ഗ് മു​ട​ങ്ങി. പ​രാ​തി പ​രി​ഹ​രി​ച്ച് വോ​ട്ടിം​ഗ് തു​ട​ര്‍​ന്നു.

മ​ണ്ഡ​ല​ത്തി​ലെ 53 ബൂ​ത്തി​ക​ളി​ല്‍ 250 പേ​ര്‍​ക്കാ​ണ് ടോ​ക്ക​ണ്‍ ന​ല്‍​കി​യ​ത്. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട് ചെ​യ്യാ​നു​ള്ള താ​മ​സ​ത്തെ ചൊ​ല്ലി പ​രാ​തി​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ന്ന​ത് വ​രാ​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​ര്‍​ക്കു മു​ന്നി​ലേ​ക്കു​വ​രെ​യെ​ത്തി. വ​രി​കു​റ​യാ​ത്ത​തി​നാ​ല്‍ വോ​ട്ട​ര്‍​മാ​ര്‍ തി​രി​കെ പോ​കു​ന്ന​താ​യി പ​രാ​തി​ക​ളും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ഉ​യ​ര്‍​ത്തി. മ​ണ്ഡ​ല​ത്തി​ലെ 202 ബ​ത്തു​ക​ളി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. മു​ന്‍​ക​രു​ത​ലാ​യി വ​ച്ചി​രു​ന്ന 40 മെ​ഷീ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്നി​ല്ല. മെ​ഷീ​നു​ക​ള്‍ സെന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജി​ലെ​ത്തി​ച്ച് ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ രാ​ത്രി ത​ന്നെ ആ​ല​പ്പു​ഴ​യി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു.