ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​നം: കാ​ന​നപാ​ത​യി​ൽ തി​ര​ക്ക് കു​റ​വ്
Wednesday, December 7, 2022 9:56 PM IST
പീ​രു​മേ​ട്: ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടെ പ​ര​ന്പ​രാ​ഗ​ത കാ​ന​ന​പാ​ത​യാ​യ സ​ത്രം-പു​ല്ലു​മേ​ട് പാ​ത​യി​ൽ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ത്ത​വ​ണ തീ​ർ​ത്ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ അ​ന്പ​തു ശ​ത​മാ​ന​ത്തോ​ളം തീ​ർ​ത്ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
ഇ​ത്ത​വ​ണ​ ബു​ധ​നാ​ഴ്ചവ​രെ 7281 തീ​ർ​ത്ഥാ​ട​ക​രാ​ണ് പു​ല്ലു​മേ​ട് വ​ഴി സ​ന്നി​ദാ​ന​ത്തേ​ക്ക് പോ​യ​ത്.​എ​ന്നാ​ൽ ക​ഴി​ഞ്ഞ മ​ണ്ഡ​ല​കാ​ല​ത്ത് 15,000 തീ​ർ​ത്ഥാ​ട​ക​രാ​ണ് കാ​ന​ന പാ​ത​യി​ലൂ​ടെ ക​ട​ന്നുപോ​യ​ത്.14,731 തീ​ർ​ത്ഥാ​ട​ക​രു​ടെ കു​റ​വാ​ണ് മു​ൻവ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ദ​ർ​ശ​ന​ത്തി​നു ശേ​ഷം തീ​ർ​ത്ഥാ​ട​ക​ർ ഇ​തു​വ​രെ പു​ല്ലു​മേ​ട് പാ​ത​യി​ൽ തി​രി​ച്ചിറ​ങ്ങി​യി​ട്ടി​ല്ല. രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ​യാ​ണ് തീ​ർ​ത്ഥാ​ട​ക​രെ കാ​ന​ന​പാ​ത​യി​ലൂ​ടെ ക​ട​ത്തിവി​ടു​ന്ന​ത്.ര​ണ്ടി​നു ശേ​ഷം ഭ​ക്ത​രു​ടെ സു​ര​ക്ഷി​തത്വം ക​ണ​ക്കി​ലെ​ടു​ത്ത് വ​ന​ത്തി​ലൂ​ടെ ക​ട​ത്തി​വി​ടി​ല്ല. കൗ​ണ്ട​റി​ൽ പേ​ര് ന​ൽ​കി സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​ണ് വ​ന​ത്തി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്ന​ത്.
സ​ത്ര​ത്തി​ൽ ഭ​ക്ത​രു​ടെ വ​ര​വ് കു​റ​ഞ്ഞ​ത് ഇ​വി​ടു​ത്തെ ചെ​റി​യ ക​ട​ക​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. നൂ​റു ക​ണ​ക്കി​ന് ഭ​ക്ത​ർ എ​ത്തി​യാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നും ഇ​വി​ടെ അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടി​ല്ല. അ​ഞ്ച് ശൗ​ചാ​ല​ങ്ങ​ളും കു​ളി​ക്കാ​നു​ള്ള ഷ​വ​റും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭ​ക്ത​രു​ടെ എ​ണ്ണം വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി​യാ​ൽ ഇ​ത് അ​പ​ര്യ​പ്ത​മാ​കും.​രാ​ത്രി കാ​ല​ത്ത് ഭ​ക്ത​ർ സ​ത്ര​ത്തി​ൽ എ​ത്തി വി​ശ്ര​മി​ച്ച ശേ​ഷം അ​തി​രാ​വി​ലെ ഇ​വി​ടു​ത്തെ സു​ബ്ര​മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ തൊ​ഴു​ത​തി​നു ശേ​ഷ​മാ​ണ് കാ​ന​പ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര തു​ട​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ലു​ള്ള​വ​രാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ എ​ത്തു​ന്ന​തി​ല​ധി​ക​വും. തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ൽ, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് പ​ര​ന്പ​രാ​ഗ​ത പാ​ത വ​ഴി അ​യ്യ​പ്പ​ഭ​ക്ത​ർ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത്.​സ​ത്ര​ത്തി​ൽ മൂ​ന്ന് ക​ട​ക​ൾ ഇ​വി​ടെ ദേ​വ​സ്വം ബോ​ർ​ഡ് ലേ​ല​ത്തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ തീ​ർ​ത്ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വ് ക​ച്ച​വ​ട​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ച്ച​വ​ടം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​രും ആ​ശ​ങ്ക​യി​ലാ​ണ്.