പട്ടാപ്പകൽ പു​ലി ആ​ടി​നെ കൊന്നു
Saturday, May 4, 2024 3:34 AM IST
കു​മ​ളി: ആ​ന​വി​ലാ​സം ക​ന്നി​മാ​ർചോ​ല​യി​ൽ ക​ർ​ഷ​ക​ന്‍റെ ആ​ടി​നെ പു​ലി പി​ടി​ച്ചു. ക​ന്നി​മാ​ർ ചോ​ല ചോ​ല​യ്ക്ക​ൽ കാ​ർ​ത്തി​കേ​യ​ന്‍റെ ര​ണ്ടു വ​യ​സ് പ്രാ​യം വ​രു​ന്ന ആ​ടി​നെ​യാ​ണ് വ്യാ​ഴാ​ഴ്ച പ​ക​ൽ മൂ​ന്നോ​ടെ പു​ലി പി​ടി​ച്ച​ത്.

ആ​ടി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് വീ​ട്ടു​കാ​ർ ഓ​ടിയെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ടി​നെ പ​കു​തി​യി​ല​ധി​കം പു​ലി തി​ന്നി​രു​ന്നു. വീ​ട്ടു​കാ​രു​ടെ ശ​ബ്ദം​കേ​ട്ട് പു​ലി സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്കു ക​യ​റി​പ്പോ​കു​ക​യാ​യി​രു​ന്നു. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ അ​യ​ൽ​വീ​ടു​ക​ളി​ലെ പ​ട്ടി​ക​ളെ പു​ലി പി​ടി​ച്ചി​രു​ന്നു.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി ആ​ടി​ന്‍റെ ജ​ഡം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്തു. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ശി​ല്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ആ​ടി​നെ കൊ​ന്ന​ത് പു​ലി ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് വാ​ന​പാ​ല​ക​ർ ഇ​വി​ടെ കാ​മ​റ സ്ഥാ​പി​ച്ചു.

പ​ട്ടാ​പ്പ​ക​ൽ പു​ലി​യി​റ​ങ്ങി ആടി​നെ പി​ടി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ന​ത്ത ഭീ​തി​യി​ലാണ്.