ജി​ല്ല​യി​ൽ 99.79% വി​ജ​യം
Wednesday, May 8, 2024 11:25 PM IST
തൊ​ടു​പു​ഴ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 99.79 ശ​ത​മാ​നം വി​ജ​യം. 1573 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. 1043 പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും 530 ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മാ​ണ് ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ച​ത്.145 സ്കൂ​ളു​ക​ൾ നൂ​റു​മേ​നി വി​ജ​യം നേ​ടി. ഇ​തി​ൽ 68 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും 69 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും എ​ട്ട് അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടും.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 3,097 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 3,079 പേ​ർ വി​ജ​യി​ച്ചു. 182 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചു. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 7,909 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വ​രി​ൽ 7903 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 1,220 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 552 പേ​രും വി​ജ​യി​ച്ചു. 171 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചു. ജി​ല്ല​യി​ൽ 164 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 6,084 ആ​ണ്‍​കു​ട്ടി​ക​ളും 5,474 പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 11,558 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഇ​തി​ൽ 11,534 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി. 6,068 ആ​ണ്‍​കു​ട്ടി​ക​ളും 5,466 പെ​ണ്‍​കു​ട്ടി​ക​ളും വി​ജ​യി​ച്ചു. തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 4,977 കു​ട്ടി​ക​ളും ക​ട്ട​പ്പ​ന​യി​ൽ 6,557 പേ​രു​മാ​ണ് വി​ജ​യി​ച്ച​ത്. വി​ജ​യ ശ​ത​മാ​ന​ത്തി​ൽ മ​ല​പ്പു​റ​വു​മാ​യി അ​ഞ്ചാം സ്ഥാ​നം പ​ങ്കി​ടു​ക​യാ​ണ് ജി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം 99.68 ആ​യി​രു​ന്നു ജി​ല്ല​യി​ലെ വി​ജ​യ​ശ​ത​മാ​നം.​

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. 378 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് ക​ല്ലാ​ർ ഗ​വ. എ​ച്ച്എ​സ്എ​സി​ലാ​ണ്.​ഇ​വി​ടെ 354 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.​എ​ല്ലാ​വ​രും വി​ജ​യി​ച്ചു. കു​റ​വ് കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് എ​സ്ജി​എ​ച്ച്എ​സ് മു​ക്കു​ള​ത്താ​യി​രു​ന്നു. പ​രീ​ക്ഷ​യെ​ഴു​തി​യ ര​ണ്ടു​പേ​രും വി​ജ​യി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​ഭി​ന​ന്ദി​ച്ചു.