മാർഗംകളി പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമ: മാർ നെല്ലിക്കുന്നേൽ
1549312
Saturday, May 10, 2025 12:15 AM IST
ഇടുക്കി: രൂപതാദിനാചരണത്തോടനുബന്ധിച്ച് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടന്ന മെഗാ മാർഗംകളി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
മാർഗംകളി സഭയുടെ തനതായ കലാരൂപമാണ്. ഇതിനെ നിലനിർത്തേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
സഭയെ നയിക്കാൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപാപ്പക്ക് മെഗാ മാർഗംകളി സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും കൂട്ടായ്മയും സഹകരണവും കൂടുതൽ വർധിക്കുന്നതിന് ഇത്തരത്തിലുള്ള അവസരങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.