പി.ജെ.ജോസഫിനെ അനുമോദിച്ചു
1549317
Saturday, May 10, 2025 12:15 AM IST
തൊടുപുഴ: കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന് ആധുനിക പാചകപ്പുര നിർമാണത്തിനും കന്പ്യൂട്ടർ ലാബിനുമായി പ്രാദേശിക വികസന ഫണ്ടിൽനിന്നു 13 ലക്ഷം രൂപ അനുവദിച്ച പി.ജെ. ജോസഫ് എംഎൽഎയെ സ്കൂൾ അധികൃതരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ അനുമോദിച്ചു.
തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സുനി സാബു, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, വാർഡ് മെംബർ മോളി ബൈജു, പിടിഎ പ്രസിഡന്റ് മാർട്ടിൻ ജോസഫ്, മെംബർ മാർട്ടിൻ, ഹെഡ്മിസ്ട്രസ് ഷൈനി തോമസ്, പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു എന്നിവർ പങ്കെടുത്തു.