മരണ​പ്പാച്ചിൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
Sunday, May 5, 2024 4:33 AM IST
കാ​ക്ക​നാ​ട്: ഇ​ട​പ്പ​ള്ളി-​പ​റ​വൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ വി.​ബി. ബൈ​ജു​വി​ന്‍റെ ലൈ​സ​ൻ​സാ​ണ് എ​റ​ണാ​കു​ളം ജോ​യി​ന്‍റ് ആ​ർ​ടി​ഒ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

19ന് ​വൈ​കി​ട്ട് 6ഓ​ടെ​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബ​സ് റോ​ഡി​ന്‍റെ വ​ല​തു​വ​ശം ചേ​ർ​ന്ന് ചേ​രാ​ന​ല്ലൂ​ർ ജം​ഗ്ഷ​നി​ലേ​ക്ക് പാ​യി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

ബ​സ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ടി​ക്കു​ന്ന​ത് നോ​ർ​ത്ത് പ​റ​വൂ​ർ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഗി​രീ​ഷി​ന്‍റെ​യും അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ൻ​സാ​റി​ന്‍റെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബ​സ് ഡ്രൈ​വ​റെ ക​ണ്ടെ​ത്തി​യ​ത്. ഡാ​ഷ്ബോ​ർ​ഡ് കാ​മ​റ​യി​ൽ​നി​ന്ന് കി​ട്ടി​യ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ എ​റ​ണാ​കു​ളം ആ​ർ​ടി​ഒ മ​നോ​ജി​ന് കൈ​മാ​റി.

ആ​ർ​ടി​ഒ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ആ​ർ. രാ​ജേ​ഷ് ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ഡ്രൈ​വ​ർ കു​റ്റ​ക്കാ​ര​നാ​മെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജോ​യി​ന്‍റ് ആ​ർ​ടി​ഒ സു​രേ​ഷ് കു​മാ​ർ പ്ര​തി​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.