ദേ​വ​ഗി​രി​യി​ലെ സ്‌​ഫോ​ട​നം : വീ​ടു​ക​ളുടെ ത​ക​രാ​ര്‍ പരിഹരിക്കണമെന്ന്
Monday, May 6, 2024 4:42 AM IST
അ​ങ്ക​മാ​ലി : ദേ​വ​ഗി​രി​യി​ല്‍ പാ​റ​മ​ട​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​യ ഉ​ഗ്രസ്‌​ഫോ​ട​നം മൂ​ലം വീ​ടു​ക​ള്‍​ക്ക് കേ​ടുപാ​ടു​ക​ള്‍ ഉ​ട​നെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശക്തം.

സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളും എ​ത്ര അ​ള​വി​ല്‍ സ്‌ഫോ​ട​നം സം​ഭ​വി​ക്കു​മെ​ന്നും ക​ണ​ക്കു​കൂട്ടാന്‍ ക​ഴി​യാ​ത്ത​ത് മൂ​ല​മാ​ണ് എ​ല്ലാം കൂ​ടി ഒ​ന്നി​ച്ചി​ട്ട് ക​ത്തി​ക്കു​ന്ന രീ​തി അ​വ​ലം​ബി​ച്ച​ത്.

ഇ​തു ശാ​സ്ത്രീ​യ​മാ​യ എ​ങ്ങ​നെ ന​ശി​പ്പി​ക്കാ​മെ​ന്ന​തി​ന് വ്യ​ക്ത​മാ​യ രീ​തി​യു​ണ്ടോ എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ചോ​ദി​ക്കു​ന്ന​ത്. ഉ​ഗ്ര സ്‌​ഫോ​ട​ന​മു​ള്ള ഇ​ത്ത​രം വ​സ്തു​ക്ക​ള്‍ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ണ്ട പ​രി​ശീ​ല​നം ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കൂവെന്നാണ് വിദഗ്ധാഭിപ്രായം.