ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ ക​ള്ള​ക്ക​ട​ൽ : മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ജ​നം ക​ട​ലി​ൽ
Monday, May 6, 2024 4:42 AM IST
മ​ട്ടാ​ഞ്ചേ​രി: ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ "ക​ള്ള​ക്ക​ട​ൽ' പ്ര​തി​ഭാ​സം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ജ​നം ക​ട​ലി​ൽ ഇ​റ​ങ്ങി. ശാ​ന്ത​മാ​യി​രി​ക്കു​ന്ന ക​ട​ലി​ൽ മീ​റ്റ​റു​ക​ളോ​ളം ഉ​യ​ര​ത്തി​ൽ പൊ​ടു​ന്ന​നെ തി​ര​മാ​ല​ക​ൾ ഉ​യ​രു​ന്ന​താ​ണ് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സം. ഇ​ട​യ്ക്കി​ടെ ഉ​യ​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന തി​ര​മാ​ല​ക​ളെ അ​വ​ഗ​ണി​ച്ച് ജ​ന​ങ്ങ​ൾ ക​ട​ലി​ൽ ഇ​റ​ങ്ങു​മ്പോ​ൾ ത​ട​യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യൊ​ന്നു​മെ​ടു​ക്കു​ന്നി​ല്ല.

ഫോ​ർ​ട്ട്കൊ​ച്ചി ക​ട​പ്പു​റ​ത്ത് തീ​രം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും ചു​ഴി​യും ഗ​ർ​ത്ത​ങ്ങ​ളും രൂ​പ​പ്പെ​ടു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ഫോ​ർ​ട്ട്കൊ​ച്ചി ക​ട​ൽ​തീ​ര​ങ്ങ​ളി​ലു​ള്ള ക​ച്ച വ​ട​ക്കാ​ർ പ​റ​യു​ന്നു.

ക​ട​ലി​ലെ തി​ര​മാ​ല​ക​ളി​ൽ ജ​ന​ങ്ങ​ൾ കു​ട്ടി​ക​ളു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​ത് പ്ര​ദേ​ശ​ത്തു​കാ​രു​മാ​യി ത​ർ​ക്ക​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.