ഡോ​ണ്‍ ബോ​സ്കോ​യി​ൽ സൗ​ജ​ന്യ ജ​ർ​മ​ൻ ഭാ​ഷാ​പ​ഠ​ന​ത്തി​ന് അ​വ​സ​രം
Thursday, February 9, 2023 12:45 AM IST
പാ​ല​ക്കാ​ട്: ജ​ർ​മ്മ​നി​യി​ലും ഓ​സ്ട്രി​യ​യി​ലും പ്ര​വ​ർ​ത്തി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള ന​ഴ്സു​മാ​ർ​ക്ക് പാ​ല​ക്കാ​ട് ഡോ​ണ്‍ ബോ​സ്കോ ഗ്ലോ​ബ​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ സൗ​ജ​ന്യ പ​ഠ​ന​ത്തി​ന് അ​വ​സ​രം. സ​മ​ഗ്ര ഭാ​ഷാ​പ​ഠ​നം, എ1, ​എ2, ബി1, ​ബി2 ലെ​വ​ലു​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ജ​ർ​മ​ൻ സ്വ​ദേ​ശി​ക​ളു​ടെ കൂ​ടെ ട്രെ​യി​നിം​ഗ്, സൗ​ജ​ന്യ താ​മ​സ​വും ഭ​ക്ഷ​ണ​വും പ​രീ​ക്ഷ ഫീ​സ് സ​ഹാ​യം, സൗ​ജ​ന്യ പ്രോ​സ​സിം​ഗ് എ​ന്ന​തി​നു പു​റ​മേ 100 ശ​ത​മാ​നം ജോ​ലി ഉ​റ​പ്പും വാ​ഗ്ദാ​നം ചെ​യ്യു​ന്നു.
ന​ഴ്സിം​ഗി​നു പു​റ​മേ മ​റ്റു ജോ​ലി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ജ​ർ​മ​നി​യി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടെ ന​ഴ്സിം​ഗ് പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും തു​ച്ഛ​മാ​യ ഫീ​സോ​ടെ ജ​ർ​മ്മ​ൻ ഭാ​ഷാ​പ​ഠ​നം പാ​ല​ക്കാ​ട്ടും സാ​ധ്യ​മാ​കു​ന്നു.
അ​ടു​ത്ത ബാ​ച്ചു​ക​ൾ ഈ​മാ​സം 9, 22, മാ​ർ​ച്ച് 6, ഏ​പ്രി​ൽ 10 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. സോ​ഷ്യ​ൽ ഇ​ൻ​സേ​ർ​ഷ​ൻ, എ​റ്റി​ക്കെ​റ്റ്, വ്യ​ക്തി​ത്വ മൂ​ല്യ​വ​ർ​ദ്ധി​ത പ്രോ​ഗ്രാ​മു​ക​ൾ, ഗു​രു​കു​ല വി​ദ്യാ​ഭ്യാ​സ ശൈ​ലി തു​ട​ങ്ങി​യ​വ​യി​ലൂ​ടെ മ​റു​നാ​ട്ടി​ലെ​ത്തി​യാ​ൽ എ​ങ്ങ​നെ ജീ​വി​ക്ക​ണ​മെ​ന്ന് ഇ​വി​ടെ പ​രി​ശീ​ലി​പ്പി​ക്കു​ന്നു. പാ​ഞ്ചാ​ത്യ ലോ​ക​ത്ത് ജീ​വി​ത ല​ക്ഷ്യം പ്രാ​പി​ക്കാ​നു​ള്ള പ്ര​ത്യേ​ക ട്രെ​യി​നിം​ഗ് 136 രാ​ജ്യ​ങ്ങ​ളി​ലാ​യി പ​ട​ർ​ന്നു കി​ട​ക്കു​ന്ന ഡോ​ണ്‍ ബോ​സ്കോ ശൈ​ലി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഡോ​ണ്‍ബോ​സ്കോ ഗ്ലോ​ബ​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ ജ​ർമ​ൻ ഭാ​ഷ​യ്ക്ക് പു​റ​മേ ഐ​ഇ​എ​ൽ​ടി​എ​സ്, ഇം​ഗ്ലീ​ഷ് പ്രൊ​വി​ഷ്യ​ൻ​സി, ഇ​റ്റാ​ലി​യ​ൻ, ഫ്ര​ഞ്ച് എ​ന്നീ ഭാ​ഷ​ക​ളി​ലും പ്രാ​വീ​ണ്യം സാ​ധ്യ​മാ​കു​ന്നു. വി​വ​ര​ങ്ങ​ൾ 7025058877, 9037357637 ന​ന്പ​റു​ക​ളി​ൽ ല​ഭി​ക്കും.