അ​തി​ജീ​വ​ന​ത്തി​നു പ്ര​തീ​ക്ഷ​ന​ൽ​കി മം​ഗ​ലം​ഡാം ഫൊ​റോ​ന സം​ഗ​മം
Monday, April 29, 2024 1:14 AM IST
പാ​ല​ക്കാ​ട്: രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഫൊ​റോ​ന സം​ഗ​മ​ങ്ങ​ൾ തു​ട​ങ്ങി.
രൂ​പ​ത​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ മം​ഗ​ലം​ഡാം പ്ര​ദേ​ശ​ത്തെ പ​ന്ത്ര​ണ്ട് ഇ​ട​വ​ക​ക​ളു​ടെ സം​ഗ​മ​മാ​ണ് ശ​നി​യാ​ഴ്ച മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട രൂ​പ​ത​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​ർ​പ്പി​ത​രെ സം​ഭാ​വ​ന ചെ​യ്ത ഫൊ​റോ​ന​യാ​ണ് മം​ഗ​ലം​ഡാം.
പാ​ല​ക്കാ​ട് രൂ​പ​താ ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫൊ​റോ​ന​യി​ലെ എ​ല്ലാ വൈ​ദി​ക​രും, സ​മ​ർ​പ്പി​ത പ്ര​തി​നി​ധി​ക​ളും, ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടുകൂ​ടി ജൂ​ബി​ലി സം​ഗ​മം ആ​രം​ഭി​ച്ചു.

വ​ന്യ​ജീ​വി ശ​ല്യ​വും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ശോ​ഷ​ണ​വും കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ദു​രി​ത​ജീ​വി​ത​വും അ​തി​ജീ​വി​ക്കു​വാ​നു​ള്ള പ്ര​ത്യാ​ശ​ന​ല്കു​ന്ന​താ​യി ജൂ​ബി​ലി സ്നേ​ഹ​സം​ഗ​മം.

പാ​ല​ക്കാ​ട് രൂ​പ​ത​യ്ക്ക് അ​ടി​സ്ഥാ​ന​മി​ട്ട മാ​ർ ജോ​സ​ഫ് ഇ​രു​ന്പ​നെ​യും ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ട് രൂ​പ​ത​യെ ന​യി​ച്ച മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​നെ​യും സം​ഗ​മം അ​നു​സ്മ​രി​ച്ചു. പൊ​തു​സ​മ്മേ​ള​നം ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​പു​തു​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വാ​ഹ ജീ​വി​ത​ത്തി​ന്‍റെ 50, 25 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യും വ​ലി​യ കു​ടും​ബ​ങ്ങ​ളെ​യും സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

സം​സ്ഥാ​ന, ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്കു രൂ​പ​ത​യു​ടെ ആ​ദ​ര​വും ഒ​രു​ക്കി​യി​രു​ന്നു. ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ. ​മാ​ത്യു വാ​ഴ​യി​ൽ, സി​സ്റ്റ​ർ ആ​ൽ​ഫി എ​ഫ്സി​സി, ബെ​ന്നി, സാ​ജു, റൂ​ബി, എ​ൽ​വി​ൻ, ഡി​ൽ​ന, ലെ​യ്ന, സ​ജി എ​ന്നി​വ​ർ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സം​ഗി​ച്ചു.

മം​ഗ​ലം​ഡാം ഫൊ​റോ​ന വി​കാ​രി ഫാ. ​സു​മേ​ഷ് നാ​ല്പ​താം​ക​ളം ന​ന്ദി പ​റ​ഞ്ഞു.