ഐ​ഐ​എ കേ​ര​ള ചാ​പ്റ്റ​ർ ഫു​ട്ബോ​ൾ ലീ​ഗ്: കാ​ലി​ക്ക​ട്ട് സെ​ന്‍റർ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ
Tuesday, April 30, 2024 7:13 AM IST
പാ​ല​ക്കാ​ട്: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച്ച​ർ കേ​ര​ള ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ ലീ​ഗി​ൽ കാ​ലി​ക്ക​ട്ട് സെ​ന്‍റർ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. സെ​വ​ൻ​സ് കാ​റ്റ​ഗ​റി​യി​ലും ഫൈ​വ്‌​സ് കാ​റ്റ​ഗ​റി​യി​ലും ജേ​താ​ക്ക​ളാ​യാ​ണ് കാ​ലി​ക്ക​ട്ട് സെ​ന്‍റർ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥമാ​ക്കി​യ​ത്. ത്രീ​സ് കാ​റ്റ​ഗ​റി​യി​ൽ (വ​നി​താ വി​ഭാ​ഗം) പാ​ല​ക്കാ​ട് സെ​ന്‍റർ ജേ​താ​ക്ക​ളാ​യി. സെ​വ​ൻ​സ് കാ​റ്റ​ഗ​റി​യി​ൽ മ​ല​പ്പു​റ​ത്തി​നെ​തി​രെ ഒ​രു ഗോ​ൾ നേ​ടി​യാ​ണ് കാ​ലി​ക്ക​ട്ട് സെ​ന്‍റ​ർ ചാ​മ്പ്യ​ന്മാ​രാ​യ​ത്.

സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കൊ​ച്ചി​യെ തോല്പി​ച്ച് (1-2) ആ​ണ് മ​ല​പ്പു​റം സെ​ന്‍റ​ർ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ര​ണ്ടാം സെ​മി​യി​ൽ കോ​ട്ട​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് (2-0) കാ​ലി​ക്ക​ട്ട് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കൊ​ച്ചി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കാ​ലി​ക്ക​ട്ട് (0-3) ജേ​താ​ക്ക​ളാ​യി. ത്രീ​സ് കാ​റ്റ​ഗ​റി​യി​ൽ ആ​ദ്യ സെ​മി​യി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം സെ​ന്‍ററു​ക​ൾ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. തു​ട​ർ​ന്ന് ടോ​സ് നേ​ടി​യ കൊ​ല്ലം ഫൈ​ന​ലി​ലെ​ത്തി.

ര​ണ്ടാം സെ​മി​യി​ൽ മ​ല​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി പാ​ല​ക്കാ​ട് (1-2) ഫൈ​ന​ലി​ലെ​ത്തി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ടും കൊ​ല്ല​വും (2-2) സ​മ​നി​ല​യി​ലെ​ത്തി. തു​ട​ർ​ന്ന് ടോ​സ് നേ​ടി​യ പാ​ല​ക്കാ​ട് സെന്‍റ​ർ ജേ​താ​ക്ക​ളാ​യി. ഐ​ഐ​എ പാ​ല​ക്കാ​ട് സെ​ന്‍ററാ​ണ് പ​ട്ടാ​മ്പി കൊ​പ്പം ആ​ൾ​ട്ടി​സ് ഇ​ന്‍റർ​നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്.

സെ​വ​ൻ​സ്, ഫൈ​വ്‌​സ്, ത്രീ​സ് ടീ​മു​ക​ളാ​യാ​ണ് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. കേ​ര​ള​ത്തി​ലെ 9 സെ​ന്‍ററുക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റി​ലേ​റെ ആ​ർ​ക്കി​ടെ​ക്റ്റു​മാ​ർ ഫു​ട്ബോ​ൾ ലീ​ഗി​ൽ പ​ങ്കെ​ടു​ത്ത​താ​യി പാ​ല​ക്കാ​ട് സെ​ന്‍റർ ചെ​യ​ർ​മാ​ൻ അ​നൂ​പ് കെ. ​നാ​യ​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബൂ​ബ​ക്ക​ർ ബാ​സി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.